വത്തിക്കാൻ സിറ്റി : ഉക്രൈനിലെ ഓലെഷ്കി നഗരത്തിൽ രൂക്ഷമായ മാനുഷിക പ്രതിസന്ധി നേരിടുന്ന ജനങ്ങൾക്ക് സഹായമെത്തിക്കുന്നതിനായി അടിയന്തര മാനുഷിക വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനോട് ലെയോ പതിനാലാമൻ പാപ്പാ അഭ്യർത്ഥിച്ചു. ഒക്ടോബർ 16-ന് ഇരുവരും നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് പാപ്പാ ഇക്കാര്യം ആവശ്യപ്പെട്ടത്.
ഓലെഷ്കിയിലെ സാധാരണക്കാർക്ക് ഭക്ഷണവും വൈദ്യസഹായവും ലഭ്യമാക്കുന്നതിനും ജനങ്ങളെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനും ആവശ്യമായ സാഹചര്യം ഒരുക്കണമെന്ന് പാപ്പാ റഷ്യൻ പ്രസിഡന്റിനോട് ആവശ്യപ്പെട്ടു. യുദ്ധങ്ങളും സംഘർഷങ്ങളും അവസാനിപ്പിക്കുന്നതിന് സംഭാഷണവും സമാധാനപരമായ പരിഹാരങ്ങളും അനിവാര്യമാണെന്ന വത്തിക്കാന്റെ നിലപാടും പാപ്പാ ആവർത്തിച്ചു.

