Browsing: ukraine

റഷ്യൻ അധിനിവേശത്തെത്തുടർന്ന് യുക്രൈനിൽ തുടരുന്ന യുദ്ധത്തിൽ ഇതുവരെ 120 വൈദികർ കൊല്ലപ്പെടുകയും എണ്ണൂറോളം ആരാധനാലയങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കി വെളിപ്പെടുത്തി

യുക്രെയ്ൻ തലസ്ഥാനമായ കീവിലെയും ഫാസ്റ്റിവിലെയും കാരുണ്യപ്രവർത്തന കേന്ദ്രങ്ങൾ സന്ദർശിച്ചതോടെ പാപ്പായുടെ കാരുണ്യദൂതനായ ആർച്ച് ബിഷപ്പ് ലൂയിസ് മാരിൻ ഡി സാൻ മാർട്ടിന്റെ യുക്രെയ്ൻ സന്ദർശനം പൂർത്തിയായി.

യുദ്ധദുരിതമനുഭവിക്കുന്ന ഉക്രൈൻ ജനതയ്ക്ക് ഐക്യദാർഢ്യവും സഹായവും പ്രഖ്യാപിച്ച് പാപ്പായുടെ ജീവകാരുണ്യ സേവനത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റ് മോൺസിഞ്ഞോർ ലൂയിസ് മാരിന്റെ നേതൃത്വത്തിലുള്ള വത്തിക്കാൻ സംഘം ഉക്രൈൻ സന്ദർശിക്കും

ഉക്രൈനിലെ ഓലെഷ്കി നഗരത്തിൽ രൂക്ഷമായ മാനുഷിക പ്രതിസന്ധി നേരിടുന്ന ജനങ്ങൾക്ക് സഹായമെത്തിക്കുന്നതിനായി അടിയന്തര മാനുഷിക വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനോട് ലെയോ പതിനാലാമൻ പാപ്പാ അഭ്യർത്ഥിച്ചു.

നാല് വർഷങ്ങൾക്കിപ്പുറവും ദുരിതം വിതച്ചുകൊണ്ട് തുടരുന്ന യുദ്ധത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്ന ഉക്രൈൻ ജനതയ്ക്ക് ലിയോ പതിനാലാമൻ പാപ്പായുടെ കൈത്താങ്ങ്. 2022 ഫെബ്രുവരി 24-ന് ആരംഭിച്ച റഷ്യ-ഉക്രൈൻ യുദ്ധം ആയിരക്കണക്കിന് ആളുകളുടെ ജീവനെടുക്കുകയും, കൊച്ചുകുട്ടികളുൾപ്പെടെ പതിനായിരങ്ങൾക്ക് പരിക്കിന് കാരണമാകുകയും ചെയ്തുകൊണ്ട് തുടരുന്നതിനിടെ, കടുത്ത യുദ്ധത്തിന് കീഴിൽ, അതിശൈത്യത്തിന്റെ പിടിയിലായിരുന്ന തങ്ങളുടെ ജനങ്ങൾക്ക് വേണ്ടി പ്രാദേശിക മെത്രാൻസമിതി മുന്നോട്ടുവച്ച അപേക്ഷ പരിഗണിച്ചാണ് പാപ്പാ അവർക്ക് ഒരു ട്രക്ക് നിറയെ മരുന്നുൾപ്പെടെയുള്ള വിവിധ സാധനങ്ങൾ എത്തിച്ചത്.

ജനീവ: റഷ്യയുമായുള്ള ഏറെനാളത്തെ യുദ്ധം അവസാനിപ്പിക്കാൻ ഒരുങ്ങി യുക്രെയ്ൻ. യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്ക…

മോ​സ്കോ: ഉക്രെയ്ൻ 34-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനിടെ ന​ട​ത്തി​യ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ റ​ഷ്യ​യി​ലെ ആ​ണ​വ​നി​ല​യ​ത്തി​നു…