കൊച്ചി :കെ ആർ എൽ സി സി ഭാരവാഹികൾ മുഖ്യമന്ത്രി വി. ഡി. സതീശനെ സന്ദർശിച്ചു. വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ജനറൽ സെക്രട്ടറി ഫാ. ജിജു ജോർജ് അറക്കത്തറ, രാഷ്ട്രീയകാര്യ സമിതി ജോയിന്റ് കൺവീനർ അഡ്വ. ഷെറി ജെ തോമസ് എന്നിവർ ലത്തീൻ സമുദായത്തിന്റെ ആശംസകളും ആവശ്യങ്ങളും മുഖ്യമന്ത്രിയെ അറിയിച്ചു.
ലത്തീൻ സഭയ്ക്ക് അർഹമായ പ്രാതിനിധ്യം നൽകിയില്ലെന്ന് പരാതി ഉന്നയിച്ചിരുന്നു.യു ഡി എഫിന് ലഭിച്ച വൻ ഭൂരിപക്ഷത്തിന് പിന്നിൽ ലത്തീൻ സഭയും മത്സ്യത്തൊഴിലാളി വിഭാഗവും നിർണയ പങ്ക് വഹിച്ചിട്ടും, വിജയിച്ച നാല് ലത്തീൻ എം എൽ എ മാർ ഉണ്ടായിട്ടും ഒരാളെ പോലും മന്ത്രി സഭയിലേക്ക് പരിഗണിച്ചില്ല എന്നതും സഭയ്ക്ക് കടുത്ത പരിഭവം ഉണ്ടാക്കിയിരുന്നു.

