- മധ്യപൂർവേഷ്യയിൽ ക്രൈസ്തവ സാന്നിധ്യം ക്ഷയിക്കുന്നു; ആശങ്ക പ്രകടിപ്പിച്ച് കർദ്ദിനാൾ ഗുജറോത്തി
- അൽബാനോ തടാകത്തിൽ മറിയത്തിന്റെ തിരുസ്വരൂപവുമായി പ്രദക്ഷിണത്തിന് പാപ്പ പങ്കെടുക്കും
- പീഡിത ക്രൈസ്തവർക്കായി ലണ്ടനിൽനിന്ന് ജെറുസലേമിലേക്ക് സൈക്കിൾ തീർത്ഥാടനം
- അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ ഗ്രാന്റ് യൂത്ത് കോൺഫ്രൻസിന് തുടക്കം
- അരനൂറ്റാണ്ടിന്റെ ആത്മീയ ദൗത്യം; അസീസി ധ്യാനകേന്ദ്രം സുവർണജൂബിലി നിറവിൽ
- “വചനപൂക്കളം” തീർത്ത് ഓണാഘോഷം; വേറിട്ട മാതൃകയായി പാളയം കത്തീഡ്രൽ
- നേപ്പാൾ ദുരന്തത്തിൽ പാപ്പയുടെ കൈത്താങ്ങ്; സാമ്പത്തിക സഹായം നൽകി
- പൗരസ്ത്യ കാനൻ നിയമത്തിൽ പുതിയ പരിഷ്കാരങ്ങൾ; പാത്രിയർക്കീസിന്റെ തിരഞ്ഞെടുപ്പിലും സിനഡിന്റെ അധികാരം ശക്തമാക്കി
Browsing: latest
ഇറാനിയൻ അതിർത്തിയിൽ നിന്ന് ഏകദേശം 60 മുതൽ 90 മൈൽ വരെ പടിഞ്ഞാറുള്ള ഇർബിൽ പ്രദേശത്ത് നേരത്തെയുണ്ടായ അക്രമത്തിൽ കുടിയിറക്കപ്പെട്ട യുവ കുടുംബങ്ങളെയും അതിരൂപതയിലെ തൊഴിലാളികളെയും പാർപ്പിച്ചിരുന്ന കെട്ടിടത്തിൽ ഡ്രോൺ ആക്രമണം ഉണ്ടായി. ഇന്നലെ രാത്രിയിൽ ആണ് ആക്രമണം നടന്നത്, ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല
കേരള കത്തോലിക്കാ ബിഷപ്പ്സ് കോൺഫറൻസ് കൊച്ചിയിൽ സംഘടിപ്പിച്ച ചടങ്ങിൽ കൊച്ചി മേയർ വി.കെ. മിനിമോൾക്കു ആദരം അർപ്പിച്ചു. കെസിബിസി കാര്യാലയമായ പാലാരിവട്ടം പിഒസിയിൽ വെച്ച് കെസിബിസി പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ, വൈസ് പ്രസിഡന്റ് ബിഷപ്പ് സാമുവേൽ മാർ ഐറേനിയോസ് എന്നിവർ ചേർന്ന് മേയറെ പൊന്നാട അണിയിച്ചു.
ലോകമാസകലമുള്ള ജനങ്ങളെ ബാധിക്കുന്ന കടുത്ത മാനവിക, സാമ്പത്തിക പ്രതിസന്ധികൾക്ക് കാരണമാകുന്ന മദ്ധ്യപൂർവ്വദേശങ്ങളിലെ സംഘർഷങ്ങൾക്ക് അറുതി വരുത്താനും ഉടൻ വെടിനിറുത്തൽ പ്രഖ്യാപിക്കാനും ആഹ്വാനം ചെയ്‌ത് ഏഷ്യൻ മെത്രാന്മാർ. ഏഷ്യൻ മെത്രാൻസമിതികളുടെ ഫെഡറേഷന്റെ (Federation of Asian Bishops’ Conferences – FABC) കേന്ദ്രകമ്മിറ്റിയാണ് ഇത്തരമൊരു ആഹ്വാനം മാർച്ച് മൂന്നാം തീയതി തായ്‌ലൻഡിലെ ബാങ്കോക്കിൽ നടത്തിയത്.
മിഡിൽ ഈസ്റ്റിൽ യുദ്ധക്കളമായതിനിടെ ഇറാനിലെ ക്രൈസ്തവർ നേരിടുന്ന കൊടിയ പീഡനത്തെ കുറിച്ചുള്ള റിപ്പോർട്ട് പുറത്ത്. യുദ്ധം ഒന്നിലധികം മേഖലകളിലേക്ക് വ്യാപിച്ചിരിക്കുന്നു, നിരവധി രാജ്യങ്ങളെ തുടർച്ചയായ ആക്രമണങ്ങളുടെയും പ്രതികാര നടപടികളുടെയും ഭീഷണിയിലാക്കി, പ്രതിസന്ധിക്ക് വ്യക്തമായ ഒരു അന്ത്യം കാണാൻ സാധിക്കുന്നില്ല.
പാക്കിസ്ഥാൻ ക്രിസ്തീയവിശ്വാസി സമൂഹത്തിനു പ്രതീക്ഷ നൽകി, മതന്യൂനപക്ഷങ്ങൾക്കു സംരക്ഷണം ഏർപ്പെടുത്തുവാൻ പാക്കിസ്ഥാനിലെ ക്രിസ്ത്യൻ നിയമസഭാംഗം കൊണ്ടുവന്ന ബിൽ. പാകിസ്ഥാനിലെ ന്യൂനപക്ഷ സമുദായങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പാർലമെന്റിന്റെ സംയുക്ത സമ്മേളനം ദേശീയ ന്യൂനപക്ഷ കമ്മീഷൻ ബിൽ 2025 പാസാക്കി.
മിഡിൽ ഈസ്റ്റിൽ വർധിച്ചുവരുന്ന യുദ്ധത്തിന്റെയും അസമാധാനത്തിന്റെയും, പ്രത്യേകിച്ച് ഇറാനും അയൽരാജങ്ങളും തമ്മിൽ വർധിച്ചു വരുന്ന ശത്രുതയുടെയും പശ്ചാത്തലത്തിൽ; ലോക സമാധാനത്തിനും യുദ്ധ വിരാമത്തിനും വേണ്ടി പ്രാർത്ഥനദിനവും ഉപവാസ ദിനവും ആചരിക്കാൻ ആഹ്വാനം ചെയ്ത്, KRLCBC പ്രസിഡന്റ് ആർച്ച് ബിഷപ് വർഗീസ് ചക്കാലക്കൽ.
അസീസിയിലെ വിശുദ്ധ ഫ്രാൻസിസിൻ്റെ 800 -ാം മഹാചരമവാർഷികത്തോടനുബന്ധിച്ച് ലയോ പാപ്പ പ്രഖ്യാപിച്ച അസീസിയിലെ വിശുദ്ധ ഫ്രാൻസിസിൻ്റെ വർഷം കോട്ടപ്പുറം രൂപതയിൽ മാർച്ച് ഏഴിന് ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് വൈകീട്ട് അഞ്ചിന് ഫ്രാൻസിസ്കൻ വൈദീകരാൽ സ്ഥാപിതമായ ചിരപുരാതനമായ തുരുത്തിപ്പുറം സെൻ്റ് ഫ്രാൻസിസ് അസീസി പള്ളിയിലെ വിശുദ്ധ കവാടം കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ വിശ്വാസികൾക്ക് തുറന്നുകൊടുക്കും.
എറണാകുളം അങ്കമാലി അതിരൂപതയിലെ സെന്റ് മേരീസ് ബസലിക്കയിൽ കുർബാനയ്ക്ക് ഹൈക്കോടതി വിലക്കേർപ്പെടുത്തി. ബസലിക്കയ്ക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. ബസലിക്കയിലെ കുർബാന അർപ്പണവുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ റിട്ടയേർഡ് ജസ്റ്റിസ് ടി.ആർ.രാമചന്ദ്രൻ നായരെ ഹൈക്കോടതി മധ്യസ്ഥനായി നിയമിച്ചു.
മധ്യപൂർവദേശത്ത് വർധിച്ചു വരുന്ന അതിക്രമങ്ങളും അസ്ഥിരതയും മുൻനിർത്തി, ഇന്ത്യയിലെ ലത്തീൻ കത്തോലിക്ക മെത്രാൻമാരുടെ കൂട്ടായ്മയായ ഭാരത ലത്തീൻ കത്തോലിക്ക സമിതി (സി സി ബി ഐ )യുടെ പ്രസിഡന്റ കർദിനാൾ ഫിലിപ്പ് നേരി ഫെറവോ ഇന്ത്യയിലെ ലത്തീൻ കത്തോലിക്ക സഭാംഗങ്ങളെ സമാധാനത്തിനായി ഏകമനസ്സോടെ പ്രാർത്ഥിക്കണമെന്ന് ആഹ്വാനം ചെയ്തു
പാലക്കാട് യുഡിഎഫ് സ്ഥാനാർഥിയായി നടനും സംവിധായകനും സ്റ്റാൻഡ് അപ്പ് കൊമേഡിയനും ടെലിവിഷൻ താരവുമായ രമേഷ് പിഷാരടി മത്സരിച്ചേക്കും. പാലക്കാട് മത്സരിക്കാൻ പിഷാരടി സന്നദ്ധത അറിയിച്ചതോടെ താരത്തിന്റെ പേര് സ്‌ക്രീനിംഗ് കമ്മിറ്റിക്ക് കൈമാറി.
Subscribe to Updates
Get the latest creative news from FooBar about art, design and business.
