കൊച്ചി : കേരള രാഷ്ട്രിയ സാംസ്കാരിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ആന്റണി ഐസക്കിന്റെ പത്താം ചരമ വാർഷികം മെയ് 26 ന് ആശിർഭവനിൽ വെച്ച് നടക്കും.
1970 മുതൽ സമുദായത്തിനൊപ്പം പ്രവർത്തിച്ചു വന്ന അദ്ദേഹം 1986 ലെ വിശുദ്ധ ജോൺ പോൾ പാപ്പയുടെ സന്ദർശനം, വരാപ്പുഴ അതിരൂപതയുടെ ശാതാബ്തി ആഘോഷ പരിപാടികൾ എന്നിവയുടെ സംഘടകസമിതിയുടെ നേതൃത്വത്തിൽ അദ്ദേഹം പ്രധാന ചുമതലകൾ വഹിച്ചു. കെ എൽ സി എ സംസ്ഥാന പ്രസിഡന്റായും, കേരള കാത്തലിക് അസോസിയേഷൻ ട്രഷററായും പ്രവർത്തിച്ചിട്ടുണ്ട് .
ജസ്റ്റിസ് സിയാദ് റഹ്മാൻ എ എ അനുസ്മരണം ഉദ്ഘാടനം ചെയ്യും. ആന്റണി ഐസക് ഫൗണ്ടേഷൻ പ്രസിഡന്റ് ഷാജി ജോർജ് അധ്യക്ഷതവഹിക്കും.
ഹൈബി ഈഡൻ എം എൽ എ, കെ ബാബു, ടി ജെ വിനോദ് എം എൽ എ, ഫാ. എബിജൻ അറക്കൽ, പ്രൊഫ. വി എക്സ് സെബാസ്റ്റ്യൻ, ജോസഫ് ജൂഡ്, സി ഐ റഹ്മാൻ, ഷെറി ജെ തോമസ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും.

