തിരുവനന്തപുരം : നെയ്യാറ്റിൻകര ലത്തീൻ രൂപത വിശ്വാസ പരിശീലന കമ്മീഷന്റെ നേതൃത്വത്തിൽ നെടുമങ്ങാട് ഫൊറോന ബൈബിൾ കലോത്സവത്തിൽ നടത്തി. കലോത്സവത്തിൽ ഒന്നാം സ്ഥനം മൈലം ഇടവക കരസ്ഥമാക്കി. രണ്ടാം സ്ഥാനം കല്ലയം ഇടവക കരസ്ഥമാക്കി.
നെടുമങ്ങാട് ഫെറോനയിലെ 6 ഇടവകയും ഉപ ഇടവകയിൽ നിന്നുമായി 250 വിദ്യാർത്ഥികൾ പങ്കെടുത്തു. ഫെറോന എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. പ്രദീപ് ആന്റോ രചന മത്സരങ്ങൾക്ക് നേതൃത്വം നൽകി. മെയ് 17 ന് നടന്ന നെടുമങ്ങാട് ഫെറോന വിശ്വാസ പരിശീലന കമ്മീഷൻ വാർഷികത്തിൽ വച്ച് നെടുമങ്ങാട് ഫെറോന ബൈബിൾ കലോത്സവത്തിന് ഒന്നാം സ്ഥലം നേടിയ മൈലം ഇടവക മതബോധന യൂണിറ്റിന് എവർറോളിഗ് ട്രോഫി നെടുമങ്ങാട് ഫെറോന വിശ്വാസ പരിശീലന കമ്മീഷൻ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. പ്രദീപ് ആന്റോ സാന്നിധ്യത്തിൽ നെടുമങ്ങാട് ഫെറോന വികാരി. ഫാ. ഷാജ് കുമാർ പ്രധാന അദ്ധ്യാപകൻ എസ്. ആർ സന്തോഷിന് നൽകി.

