Browsing: latest

സ്വാഭാവിക ജീവൻ ഇല്ലാതാക്കുന്ന തിന്മകൾക്കെതിരെ ആത്മീയ പ്രതിരോധമൊരുക്കുവാൻ ഒരു പുതിയ കുടുംബസ്നേഹ സംസ്കാരം രൂപീകരിക്കാൻ വിളിക്കപ്പെട്ടവരാണ്‌ പ്രൊ ലൈഫ് പ്രവർത്തകരെന്ന് വരാപ്പുഴ അതിരൂപത ഫാമിലി കമ്മീഷൻ ഡയറക്ടർ ഫാ. അലക്സ് കുരിശുപറമ്പിൽ പറഞ്ഞു.

ബിഷപ് ബെൻസിഗർ ആശുപത്രിയുടെ നേതൃത്വത്തിൽ തോപ്പ്, പോർട്ട് കൊല്ലം, മൂതാക്കര, വാടി ഇടവകകളിലെ ജനങ്ങൾക്കായി പോർട്ട് കൊല്ലം പാരിഷ് ഹാളിൽ സംഘടിപ്പിച്ച മെഗാ സൗജന്യ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെഎൽസിഎ) കളമശേരി മേഖലാ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും കളമശേരി വിശുദ്ധ പത്താം പീയൂസ് ദേവാലയ ഹാളിൽ നടന്നു.

വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ 800-ാം ചരമവാർഷികാഘോഷങ്ങളുടെ ഭാഗമായി എഡ്ഗർ ഫെർണാണ്ടസ് രചനയും സംഗീതസംവിധാനവും നിർവഹിച്ച് കെസ്റ്റർ ആലപിച്ച ‘ആത്മാവിൻ അഗ്നിയായ്’ എന്ന മ്യൂസിക് ആൽബം പ്രകാശനം ചെയ്തു.

വ്യക്തിപരമായ നേട്ടങ്ങൾ കൈവരിക്കുന്നതിനപ്പുറം വിശ്വാസത്തെയും സത്യത്തെയും ആഴത്തിൽ മനസ്സിലാക്കാനും ശക്തിപ്പെടുത്താനും സഹായിക്കുന്നതായിരിക്കണം പൊന്തിഫിക്കൽ യൂണിവേഴ്സിറ്റികളിലെ വിദ്യാഭ്യാസമെന്ന് ലെയോ പതിനാലാമൻ പാപ്പാ.

മികച്ച ഗവേഷക പ്രബന്ധത്തിന് സേലം വിനായക മിഷൻ യൂണിവേഴ്സിറ്റിയുടെ അവാർഡ് തിരുവല്ല ഓതറ നസ്രത്ത് കോളേജ് ഓഫ് ഫാർമസിയിൽ അസോസിയേറ്റ് പ്രൊഫസർ ആയ ഡോ.ക്രിസ്റ്റീന ദാസിനു ലഭിച്ചു.

യുദ്ധത്തിന്റെയും അധികാരത്തിന്റെയും ചിന്താഗതികൾ ഉപേക്ഷിച്ച് സാഹോദര്യത്തിന്റെയും സഹകരണത്തിന്റെയും മനോഭാവത്തിലേക്ക് ലോകം കടന്നുവരുമ്പോഴേ മാനവികതയുടെ സുസ്ഥിരഭാവി ഉറപ്പാക്കാനാകൂവെന്ന് മതാന്തരസംവാദങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി അധ്യക്ഷൻ കർദ്ദിനാൾ ജോർജ് കൂവക്കാട്.

കൊല്ലം രൂപതാധ്യക്ഷൻ ഡോ. പോൾ ആന്റണി മുല്ലശ്ശേരി പിതാവിന്റെ പരിസ്ഥിതി സംരക്ഷണ പദ്ധതിയായ ലവ്ദാതോസി – ഭൂമിക്കൊരു കുടയുടെ ഭാഗമായി നീണ്ടകര ശ്രേയസിൽ ലവ്ദാതോസി ഗാർഡൻ ആരംഭിച്ചു