കൊല്ലം: കെ.സി.വൈ.എം കൊല്ലം രൂപതയുടെ “അരികെ – കൂടെയുണ്ട് കെ.സി.വൈ.എം” പദ്ധതിയുടെ രൂപതാതല ഉദ്ഘാടനവും യുവജനദിനാഘോഷവും കെ.സി.വൈ.എം ഭാരതരാജ്ഞി യൂണിറ്റ് ഡയറക്ടർ ഫാ. ജോസഫ് ജോൺ, കെ.സി.വൈ.എം കൊല്ലം രൂപത ഡയറക്ടർ ഫാ. ജോ ആന്റണി അലക്സും സംയുക്തമായി നിർവഹിച്ചു. യുവജനങ്ങളെ ആത്മീയമായും സാമൂഹികമായും കൂടുതൽ അടുത്തുകൂട്ടുന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ഈ പദ്ധതി വലിയ ശ്രദ്ധ നേടി.
യുവജന ദിനം 2026-ന്റെ ഭാഗമായി നടന്ന ആഘോഷങ്ങളുടെ ഭാഗമായി ദിവ്യബലി അർപ്പിക്കപ്പെട്ടു. തുടർന്ന് ഭാരതരാജ്ഞി യൂണിറ്റിന്റെ നേതൃത്വത്തിൽ മനോഹരമായ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. യുവജനങ്ങളുടെ സജീവ പങ്കാളിത്തം പരിപാടിക്ക് പ്രത്യേക ആവേശം നൽകി.
രൂപതാതല യുവജന ദിനാഘോഷങ്ങൾക്ക് കെ.സി.വൈ.എം കൊല്ലം രൂപതാ പ്രസിഡണ്ട് അലക്സ് പതാക ഉയർത്തി തുടക്കം കുറിച്ചു. യുവജന ഐക്യവും സേവന മനോഭാവവും ശക്തിപ്പെടുത്തുന്ന സന്ദേശവുമായി പരിപാടികൾ സമാപിച്ചു.
കെ.സി.വൈ.എം യൂണിറ്റ് ഭാരവാഹികൾ, വൈദികർ, വിവിധ യൂണിറ്റുകളിലെ യുവജനങ്ങൾ എന്നിവർ ചടങ്ങുകളിൽ പങ്കെടുത്തു.
Trending
- പ്രശസ്ത സംഗീതസംവിധായകൻ കൊച്ചിൻ അലക്സ് അന്തരിച്ചു
- കെആർഎൽസിബിസി ജെ.പി.ഡി കമ്മീഷൻ സെക്രട്ടറിയായി ഫാ. ആന്റണി സിജൻ മണുവേലിപ്പറമ്പിൽ
- സിസ്റ്റർ മോളി ആട്ടുള്ളി കെആർഎൽസിസി വൈസ് പ്രസിഡന്റായി നിയമിതയായി
- ദരിദ്രരോടൊപ്പം ഉച്ചഭക്ഷണം പങ്കിട്ട് പാപ്പ; നീതിയും സാഹോദര്യവും നിറഞ്ഞ സമൂഹം കെട്ടിപ്പടുക്കാൻ ആഹ്വാനം
- കെഎൽസിഎ വൈപ്പിൻ മേഖലക്ക് പുതിയ നേതൃത്വം; ബെന്നറ്റ് കുറുപ്പശ്ശേരി പ്രസിഡന്റ്
- മാനാഞ്ചേരിക്കുന്ന് സെന്റ് പോൾസ് ദൈവാലയത്തിൽ ലഹരിവിരുദ്ധ ഡിബേറ്റ് ‘V.O.I.C.E.’ സംഘടിപ്പിച്ചു
- കെ.സി.വൈ.എം മുൻകാല പ്രവർത്തകരുടെ കൂട്ടായ്മ കാരുണ്യത്തിന്റെ മാതൃകയായി
- പാപ്പായുടെ ‘ചാപ്ലിൻ ടു ഹിസ് ഹോളിനെസ്’ ബഹുമതി; വരാപ്പുഴ അതിരൂപതയിലെ രണ്ട് വൈദികർക്ക്

