- ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, ഫോർട്ട് കൊച്ചി രൂപത ആസ്ഥാനം സന്ദർശിച്ചു
- കോഴിക്കോട് രൂപതയ്ക്ക് ഇന്ന് 103 വയസ്സ്
- ‘ഈശ്വരാ വഴക്കില്ലല്ലോ’
- ട്രോളിങ് നിരോധനവും പ്രതിസന്ധികളും
- ക്രൈസ്തവസഭ ലോകം കീഴടക്കുന്നു
- പാറ്റപടയെ ആര്‍ക്കാണ് പേടി?
- എക്യുമെനിക്കല്‍ കാത്തലിക് ചര്‍ച്ച് ഓഫ് ക്രൈസ്റ്റ്’ കത്തോലിക്കാ സഭയുമായി ഐക്യത്തിലല്ല: ബോംബെ ആര്‍ച്ച്ബിഷപ്
- കുറുമുള്ളൂരിൽ പുതിയ സ്പെഷ്യൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു
Author: admin
ഇംഫാൽ: മണിപ്പൂരിനെ ഇളക്കിമറിച്ച് രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര .ഇംഫാൽ വെസ്റ്റിലെ സെക്മയിൽ മണിപ്പൂർ കോൺഗ്രസ് അധ്യക്ഷൻ കെയ്ഷാം മേഘചന്ദ്ര പതാക ഉയർത്തിയതോടെയാണ് യാത്ര ആരംഭിച്ചത്. രൂക്ഷമായഅക്രമങ്ങൾക്ക് സാക്ഷിയായ കുക്കി മേഖലയായ കാങ്പോക്പിയിലൂടെയാണ് യാത്ര. കാങ്പോക്‌പിയിൽ രാഹുൽ ഗാന്ധി ജനങ്ങളെ അഭിസംബോധന ചെയ്തു. മണിപ്പുർ കലാപത്തിന്റെ ഇരകളെ ചേർത്ത്നിർത്തി,അടുത്തെത്തുന്നവരെയെല്ലാം കണ്ട്,അവരുടെ വിഷമങ്ങൾ കേട്ട് വടക്ക് കിഴക്ക് നിന്ന് പടിഞ്ഞാറേക്ക് ബസിലും കാൽനടയായും രാഹുൽഗാന്ധി നീങ്ങുകയാണ്. ബസിൽ യാത്ര ചെയ്യുന്ന രാഹുൽഗാന്ധി പ്രതിദിനം ആറ് കിലോമീറ്ററോളം പദയാത്ര നടത്തുന്നുണ്ട്. വൈകിട്ട് മാവോ ഗേറ്റിലാണ് ഇന്നത്തെ യാത്ര അവസാനിപ്പിക്കുക. നാഗാലാൻഡിലെ കുസാമ ഗ്രൗണ്ടിലാണ് രാത്രി തങ്ങുക .
ലഖ്നൗ : രാമക്ഷേത്ര പ്രതിഷ്ഠയോടനുബന്ധിച്ച് നടന്ന പണപ്പിരിവിനിടെ സംഘർഷം. യുപിയിൽ ഒരാൾ മരിച്ചു. രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് ആഘോഷിക്കാൻ ഉന്നാവോയിൽ സംഭാവന ശേഖരിക്കുന്നതിനിടെയാണ് സംഘർഷമുണ്ടായത്. വിനോദ് കശ്യപ് എന്ന 35 കാരനാണ് മരിച്ചത്. പണപ്പിരിവിനിടെ 2 വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിലും കൊലയിലും കലാശിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ശബരിമല : പൊന്നമ്പല മേട്ടിൽ മകര ജ്യോതി തെളിഞ്ഞു.ശ്രീകോവിലിൽ നിന്നുള്ള മണിനാദത്തിനൊപ്പം ഉയർന്നത് ഒരേ ഒരു മന്ത്രം സ്വാമിയേ ശരണം അയ്യപ്പ. നിമിഷങ്ങളുടെ ഇടവേളയിൽ മൂന്നു തവണ മകര ജ്യോതി തെളിഞ്ഞു. കിഴക്കേ ചക്രവളത്തിൽ മകര നക്ഷത്രവും ഉദിച്ചു കഴിഞ്ഞിരുന്നു. വ്രതശുദ്ധിയുടെ പുണ്യം മനസിൽ തെളിയിച്ചു അയ്യപ്പന്മാർ മലയിറങ്ങുകയായി. മകര വിളക്കിനായി ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് അടച്ച നട വൈകിട്ട് അഞ്ചിനാണ് തുറന്നത്. വൈകിട്ട് തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കുവാനായി ദേവസ്വം ബോ൪ഡ് പ്രതിനിധികൾ ശരംകുത്തിയിലേക്ക് പോയി. തിരുവാഭരണ ഘോഷയാത്ര ആറ് മണിയോടെ സന്നിധാനത്തെത്തി.കൊടിമരച്ചുവട്ടിൽ മന്ത്രിയുടെ നേതൃത്വത്തിൽ തിരുവാഭരണ ഘോഷയാത്രയെ സ്വീകരിച്ചു. പതിനെട്ടാം പടി കയറി സോപാനത്തു എത്തിയ തിരുവാഭരങ്ങൾ തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേൽ ശാന്തി പി എൻ മഹേഷ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. പിന്നീട് തിരുവാഭരണങ്ങള്‍ ദീപാരാധനയ്ക്കായി ശ്രീകോവിലിലേക്ക് കൊണ്ടുപോയി. ആറരയോടെ തിരുവാഭരണം ചാർത്തി മഹാദീപാരാധന നടന്നു. ഈ സമയത്തു ആകാശത്തു മകരജ്യോതി ദൃശ്യമായി. സന്നിധാനം ശരണ…
മധുര : പൊങ്കല്‍ ആഘോഷങ്ങള്‍ സംസ്ഥാനത്ത് ആരംഭിച്ചതോടെ ചൂടുപിടിച്ച് മധുരയിലെ അവണിയാപുരം ജല്ലിക്കെട്ട് മൈതാനം. 1000 കാളകളും അവയെ മെരുക്കാന്‍ 600 പേരും, തമിഴ്‌നാടിന്‍റെ മഹോത്സവത്തിന് ഇന്ന് തുടക്കമായി. തിരുപ്പറങ്കുൺറം റോഡിലെ മന്തയമ്മന്‍ ക്ഷേത്രത്തിന് മുന്നില്‍ സ്ഥാപിച്ചിട്ടുള്ള വാടിവാസലാണ് ജല്ലിക്കെട്ട് മത്സര വേദി.രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിയുടെ വളന്‍റിയര്‍മാര്‍ വാടിവാസലിന് സമീപം നിലയുറപ്പിച്ചിട്ടുണ്ട്. സുരക്ഷയ്‌ക്കായി മധുര പൊലീസിലെ 800ല്‍ അധികം കോണ്‍സ്റ്റബിള്‍മാരെ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്.
മലപ്പുറം: കേന്ദ്രമന്ത്രി വി മുരളീധരന് കേരളത്തോട് പ്രതിബദ്ധതയില്ലെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍.വി മുരളീധരന്‍ കേരള വിരുദ്ധനാണ്.സില്‍വര്‍ലൈന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് . പദ്ധതി നടപ്പിലാക്കാന്‍ കഴിയില്ലായെന്ന് പറയുന്നത് കേന്ദ്രമന്ത്രിയുടെ കുഴപ്പമാണ്. അബ്ദുറഹ്‌മാന്‍ പറഞ്ഞു. കേന്ദ്രമന്ത്രി വി മുരളീധരന്റെ പേര് എടുത്തായിരുന്നു വിമര്‍ശനം. ശബരി റെയില്‍പാത ഉള്‍പ്പെടെ കേരളം റെയില്‍വേയുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ ഏതാണ് നടപ്പിലായിട്ടുള്ളത്. കേന്ദ്രത്തില്‍ നിന്നും വലിയ അവഗണനയാണ് നേരിടുന്നത്. കേന്ദ്രത്തിന്റെ സഹായത്തോടെ മാത്രമെ സില്‍വര്‍ലൈന്‍ നടപ്പിലാക്കാന്‍ കഴിയൂ. അതിന് കഴിയില്ലായെന്ന് പറയുന്നത് അദ്ദേഹത്തിന്റെ കുഴപ്പംകൊണ്ടാണ്.’ അബ്ദുറഹ്‌മാന്‍ പറഞ്ഞു. വന്ദേഭാരതിന് അമിത ചാര്‍ജ് ഈടാക്കുന്നതല്ലാതെ എത്രസമയം കൊണ്ടാണ് ഓടിയെത്തുന്നത്. ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ കഴിയുന്നുണ്ടോ. കേരളവിരുദ്ധ നിലപാടാണ് മുരളീധരന്‍ സ്വീകരിക്കുന്നതെന്നും അബ്ദുറഹ്‌മാന്‍ പറഞ്ഞു. കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാരും മൗനത്തിലാണ്. വികസിച്ചുകൊണ്ടിരിക്കുന്ന കേരളത്തെ പിന്നോട്ട് അടിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അബ്ദുറഹ്മാന്‍ ആരോപിച്ചു.
തിരുവനന്തപുരം: കേന്ദ്ര അവഗണന ചർച്ചചെയ്യാൻ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായും പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുമായും മുഖ്യമന്ത്രി ഇന്ന് രാവിലെ പത്തിനു ചർച്ച ചെയ്യും. കേന്ദ്രത്തിന്റെ അവഗണനയും തെറ്റായ സമീപനങ്ങളും പരിധി ലംഘിക്കുന്ന സാഹചര്യത്തില്‍ യോജിച്ച നീക്കത്തിന് തയാറാകണമെന്നാണ് പ്രതിപക്ഷ നേതാക്കളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തേ കേന്ദ്ര അവഗണനയ്ക്കെതിരേ ഒന്നിച്ച് നീങ്ങണമെന്ന നിര്‍ദേശം എംപിമാരുടെ യോഗത്തിലും മുഖ്യമന്ത്രി മുന്നോട്ട് വച്ചിരുന്നു. പാര്‍ലമെന്റിലടക്കം ഈ വിഷയം ചൂണ്ടിക്കാട്ടണമെന്നും മുഖ്യമന്ത്രി എംപിമാരോട് ആവശ്യപ്പെട്ടിരുന്നു.
ന്യൂഡല്‍ഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര രണ്ടാം ദിവസമായ ഇന്നും മണിപ്പൂരിൽ പര്യടനം നടത്തും . ഇംഫാൽ വെസ്റ്റിലെ സെക്മായിൽ നിന്നാണ് പര്യടനം തുടരുന്നത്. കാൽനടയായും ബസിലുമായാണ് ഇന്നത്തെ യാത്ര. കാങ് പോക്പിയിലും സേനാപതിയിലും രാഹുൽ ജനങ്ങളെ അഭിസംബോധന ചെയ്യും. വൈകിട്ട് മാവോ ഗോറ്റിൽ യാത്ര പര്യടനം പൂർത്തിയാക്കും.യാത്രയിൽ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകളുമായി രാഹുൽ ഗാന്ധി ആശയവിനിമയം നടത്തുന്നുണ്ട്. നാഗാലാൻഡിലെ കുസാമ ഗ്രൗണ്ടിലാണ് രാത്രി ചെലവഴിക്കുക. നാളെ യാത്ര നാഗാലാൻഡിൽ പര്യടനം ആരംഭിക്കും. ലോക്സഭ തിരഞ്ഞെടുപ്പിലേക്കുളള കോൺഗ്രസിന്റെ ചവിട്ടു പടിയാണ് ഭാരത് ജോഡോ ന്യായ് യാത്ര.
ഗാസസിറ്റി: ഇസ്രയേൽ-ഹമാസ് ആക്രമണത്തിൽ ഗാസയിൽ കൊല്ലപ്പെട്ടത് 23,968 പേർ. സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടവരിൽ അധികവും. 240 ഓളം പേരെ ബന്ദികളാക്കിയതായി ഇസ്രയേൽ അറിയിച്ചു. വിജയം കാണും വരെ യുദ്ധം തുടരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. കഴിഞ്ഞ ഒക്ടോബർ 7ന് ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തെത്തുടർന്നാരംഭിച്ച യുദ്ധമാണ് 100 ദിവസം പിന്നിട്ടിരിക്കുന്നത്. ഗാസയിലെ 30,000ലധികം കേന്ദ്രങ്ങളിൽ ബോംബിട്ടതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഏകദേശം 2 ദശലക്ഷം ആളുകൾ കുടിയൊഴിപ്പിക്കപ്പെട്ടു, ആയിരക്കണക്കിന് വീടുകൾ നശിപ്പിക്കപ്പെട്ടു.
ശബരിമല: മകര വിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു. ശബരിമലയിൽ ഇന്ന് മകരവിളക്ക് തെളിയും. സന്നിധാനത്ത് ഭക്തജനങ്ങളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പതിനായിരക്കണക്കിന് ആളുകളാണ് അയ്യപ്പ ദർശനത്തിനായി കാത്തിരിക്കുന്നത്. മകരവിളക്ക് ഉത്സവത്തോട് ബന്ധപ്പെട്ട മകര സംക്രമ പൂജ പുലർച്ചെ 2.45ന് പൂർത്തിയായി. ഉച്ചക്ക് ഒരു മണിവരെയാണ് ഭക്ത ജനങ്ങൾക്ക് ദർശനം അനുവദിക്കുക. രാവിലെ ഒമ്പത് മണി മുതൽ നിലയ്ക്കലിൽ നിന്നും 11.30വരെ പമ്പയിൽ നിന്നും മല കയറുന്നതിന് നിയന്ത്രണം ഉണ്ടായിരിക്കും. മകരജ്യോതി ദർശനം കാത്ത് സന്നിധാനത്ത് മാത്രം രണ്ട് ലക്ഷത്തിൽ അധികം ഭക്തജനങ്ങളാണുള്ളത്. തിരുവാഭരണ ഘോഷയാത്ര വൈകിട്ട് 5.30 ന് ശരം കുത്തിയിലെത്തും. വൈകിട്ട് 6.30നാണ് മഹാദീപാരാധന നടക്കുക. ശക്തമായ സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
തൃശൂര്‍: സംഗീത സംവിധായകന്‍ കെ.ജെ.ജോയ് (77) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് അന്ത്യം. തൃശൂര്‍ നെല്ലിക്കുന്ന് സ്വദേശിയായ കെ.ജെ.ജോയ് ഇരുനൂറിലേറെ ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. 1975 ല്‍ ‘ലൗ ലെറ്റര്‍’ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. മലയാള ചലച്ചിത്രഗാനലോകത്തെ ആദ്യത്തെ ടെക്‌നോ മ്യൂസീഷ്യന്‍ ആയിരുന്നു. ഇവനെന്റെ പ്രിയപുത്രന്‍, ചന്ദനച്ചോല, ആരാധന, സ്‌നേഹയമുന, മുക്കുവനെ സ്‌നേഹിച്ച ഭൂതം, മനുഷ്യമൃഗം, സര്‍പ്പം, ശക്തി തുടങ്ങി ഇരുന്നൂറിലേറെ ചിത്രങ്ങള്‍ക്ക് ഈണമിട്ടു. കീ ബോര്‍ഡ് ഉള്‍പ്പെടെയുള്ള ആധുനികസങ്കേതകങ്ങള്‍ എഴുപതുകളില്‍ മലയാളസിനിമയില്‍ എത്തിച്ചയാള്‍കൂടിയാണ് കെ.ജെ. ജോയ്. പാശ്ചാത്യശൈലിയില്‍ ജോയ് ഒരുക്കിയ മെലഡികള്‍ സംഗീതപ്രേമികള്‍ ഇന്നും നെഞ്ചേറ്റുന്നവയാണ്. അനുപല്ലവിയിലെ എന്‍സ്വരം പൂവിടും ഗാനമേ, ഇതാ ഒരു തീരത്തിലെ അക്കരെ ഇക്കരെ നിന്നാലെങ്ങനെ, മനുഷ്യമൃഗത്തിലെ കസ്തൂരിമാന്‍ മിഴി, സര്‍പ്പത്തിലെ സ്വര്‍ണമീനിന്റെ ചേലൊത്ത കണ്ണാളേ തുടങ്ങിയവ ഒരുതലമുറയെ ഒന്നടങ്കം ആവേശത്തിലാക്കിയ ഗാനങ്ങളായിരുന്നു. 1994-ല്‍ പി.ജി.വിശ്വംഭരന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ദാദ ആയിരുന്നു ഈണമിട്ട അവസാനചിത്രം.
Subscribe to Updates
Get the latest creative news from FooBar about art, design and business.
