- കോഴിക്കോട് രൂപതയ്ക്ക് ഇന്ന് 103 വയസ്സ്
- ‘ഈശ്വരാ വഴക്കില്ലല്ലോ’
- ട്രോളിങ് നിരോധനവും പ്രതിസന്ധികളും
- ക്രൈസ്തവസഭ ലോകം കീഴടക്കുന്നു
- പാറ്റപടയെ ആര്‍ക്കാണ് പേടി?
- എക്യുമെനിക്കല്‍ കാത്തലിക് ചര്‍ച്ച് ഓഫ് ക്രൈസ്റ്റ്’ കത്തോലിക്കാ സഭയുമായി ഐക്യത്തിലല്ല: ബോംബെ ആര്‍ച്ച്ബിഷപ്
- കുറുമുള്ളൂരിൽ പുതിയ സ്പെഷ്യൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു
- ഇസ്ലാമിസ്റ്റ് തീവ്രവാദികളുടെ അക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തിയ ബിഷപ്പിനെ വെടിവെച്ചു കൊന്നു
Author: admin
ന്യൂഡല്‍ഹി:ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞ് തുടരുന്നു. ഡല്‍ഹിയില്‍ ഇന്നു രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില സഫ്ദര്‍ ജംഗ് മേഖലയിലാണ്. 3.5 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടെ താപനില.മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ 30 ട്രെയിനുകള്‍ റദ്ദാക്കി. ഡല്‍ഹി പാലം വിമാനത്താവളത്തില്‍ കാഴ്ചാ പരിധി പൂജ്യമാണ് രേഖപ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് 17 വിമാന സര്‍വീസുകള്‍ റദ്ദാക്കി. 100 ലധികം വിമാനങ്ങള്‍ വൈകി. മൂടല്‍മഞ്ഞ് മൂലം ജനുവരി 16 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള 30 ട്രെയിനുകള്‍ വൈകി ഓടുമെന്ന് റെയില്‍വേ അറിയിച്ചു.വാരാണസി, ആഗ്ര, ഗ്വാളിയോര്‍, പത്താന്‍കോട്ട്, ജമ്മു, ചണ്ഡിഗഡ് തുടങ്ങിയ സ്ഥലങ്ങളിലും കനത്ത മൂടല്‍ മഞ്ഞ് കാരണം കാഴ്ചാപരിധി പൂജ്യമായി ചുരുങ്ങിയിട്ടുണ്ട്.
അയോധ്യ : ഇന്ത്യയിലെ ആദ്യത്തെ വെജിറ്റേറിയൻ സെവൻ സ്റ്റാർ ആഡംബര ഹോട്ടൽ അയോധ്യയിൽ വരുന്നു. മുംബൈ ആസ്ഥാനമായ റിയൽ എസ്റ്റേറ്റ് കമ്പനിയുടെ ഹോട്ടൽ രാമക്ഷേത്ര പ്രതിഷ്ഠ നടക്കുന്ന 22ന് ഉദ്‌ഘാടനം ചെയ്യും. മറ്റൊരു പഞ്ചനക്ഷത്ര ഹോട്ടലും പാർപ്പിട സമുച്ചയ പദ്ധതിയും ഇതേ കമ്പനിയുടേതായുണ്ട്.ക്ഷേത്രനഗരിയിൽ ആഡംബര ഹോട്ടലുകൾ നിർമിക്കാൻ താൽപര്യം പ്രകടിപ്പിച്ച് നിരവധി ബിസിനസുകാരാണ് എത്തുന്നത്.അതിലൊന്നാണ് ഈ പദ്ധതി എന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ”അയോധ്യയിൽ ഹോട്ടലുകൾ സ്ഥാപിക്കാൻ ഞങ്ങൾക്ക് 25 നിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. ശുദ്ധമായ വെജിറ്റേറിയൻ സെവൻ സ്റ്റാർ ഹോട്ടൽ നിർമ്മിക്കുക എന്നതാണ് അതിലൊന്ന്,” മുഖ്യമമന്ത്രി കൂട്ടിച്ചേർത്തു. എല്ലാ വർഷവും ജനുവരി 22-ന് പ്രതിഷ്ഠ ചടങ്ങ് ആഘോഷിക്കുന്നതിനായി മതപരമായ ചടങ്ങുകൾ സംഘടിപ്പിക്കുമെന്നും ആദിത്യനാഥ് പറഞ്ഞു.കഴിഞ്ഞ കുറച്ച് മാസങ്ങളായി അയോധ്യയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി നടക്കുന്ന പ്രവർത്തനങ്ങൾ മുഖ്യമന്ത്രി എടുത്തുപറഞ്ഞു. ലോകോത്തര സൗകര്യങ്ങളുള്ള ആത്മീയ വിനോദസഞ്ചാരത്തിന്റെ കേന്ദ്രമായി അയോധ്യ ഉടൻ മാറുമെന്നും പറഞ്ഞു. . നിലവിൽ 50,000-ത്തിലധികം തീർത്ഥാടകരെ പാർപ്പിക്കാനുള്ള…
തൃശൂർ: കുഴിക്കാട്ടുശേരി വരദനാട് ക്ഷേത്രത്തിനു സമീപം കാർ പാറമടയിലേക്കു വീണ് 3 പേർ മരിച്ചു. ഇന്നലെ രാത്രി പതിനൊന്നോടെ ആണ് അപകടം. പുത്തൻചിറ സ്വദേശികളായ മൂത്തേടത്ത് ശ്യാം (52), താക്കോൽക്കാരൻ ടിറ്റോ, പുന്നേലിപറമ്പിൽ ജോർജ് എന്നിവരാണു മരിച്ചത്. കുഴിക്കാട്ടുശേരിയിൽനിന്നു പുത്തൻചിറയിലേക്കു പോകുമ്പോൾ കാർ നിയന്ത്രണം വിട്ട് റോഡരികിലെ പാറമടയിലേക്കു കൈവരി തകർത്ത് പതിക്കുകയായിരുന്നു. എതിരെ വന്ന ബൈക്ക് യാത്രക്കാരാണ് അപകടം കണ്ടതെന്നു പൊലീസ് അറിയിച്ചു. മാളയിൽനിന്നും ആളൂരിൽനിന്നും പൊലീസ് സ്ഥലത്തെത്തി. മാളയിൽനിന്ന് അഗ്നിരക്ഷാ സേനയും എത്തി. തൃശൂരിൽനിന്നു ജില്ലാ ഫയർ ഓഫിസർ വി.എസ്.സുബി, മാള അഗ്നിരക്ഷാ സ്റ്റേഷൻ ഓഫിസർ നന്ദകൃഷ്ണനാഥൻ എന്നിവരുടെ നേതൃത്വത്തിൽ ആർ.എം.നിമേഷ്, അനിൽമോഹൻ, എം.എം.മിഥുൻ, സി. രമേഷ്കുമാർ എന്നിരടങ്ങുന്ന സ്‌കൂബ സംഘം തിരച്ചിൽ നടത്തിയാണു മൃതദേഹം പുറത്തെടുത്തത്.
ന്യൂഡല്‍ഹി: ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് നാഗാലാന്റിൽ പര്യടനം നടത്തും. രാവിലെ കൊഹിമയിലെ വിശ്വേമയിൽ നിന്ന് യാത്ര ആരംഭിക്കും. കൊഹിമ വാർ സെമിത്തേരിയിൽ രാഹുൽ ഗാന്ധി പുഷ്പാർച്ചന നടത്തും. ‘നമുക്ക് സ്‌നേഹം കൊണ്ട് സംവദിക്കാം. പൂര്‍ണ്ണമായ അവകാശത്തോടെ നീതി സ്വീകരിക്കാം. ഇന്‍ഡ്യയില്‍ ചേരുക. നീതി യാത്രയുടെ ലക്ഷ്യം ഉറപ്പാണ്, ഉറച്ചതാണ്!’ രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു. ഫുൽബാരിയിലും വോഖയിലും ജനങ്ങളെ രാഹുൽ അഭിസംബോധന ചെയ്യും. രണ്ട് ദിവസങ്ങളിലായി 5 ജില്ലകളിലൂടെ യാത്ര സഞ്ചരിക്കും. ഇന്നലെ നാഗ ഹോഹോ സംഘം രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. 2015 ഓഗസ്റ്റ് 3-ന് കേന്ദ്ര സർക്കാരും നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡും ഒപ്പുവെച്ച കരാർ നടപ്പാക്കാത്തതിൽ രാഹുൽ ഗാന്ധിക്ക് നിവേദനം കൈമാറി. വിഷയം പാർലമെൻറിൽ ഉന്നയിക്കണമെന്ന് സംഘം രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടു.
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ .സന്ദർശനത്തിന്റെ ഭാഗമായി ഇന്നും നാളെയും കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് 2 മണി മുതലും നാളെ അതിരാവിലെ 3 മുതൽ ഉച്ചവരെയുമാണ് നിയന്ത്രണം. എം ജി റോഡ്, രാജാജി ജംഗ്ഷൻ, ഹൈക്കോർട്ട് ജംഗ്ഷൻ, കലൂർ, കടവന്ത്ര, തേവര എന്നിവടങ്ങളിൽ നിന്ന് വാഹനങ്ങൾ വഴി തിരിച്ച് വിടും. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്ന സമയത്ത് നഗരത്തിലേക്ക് വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.ഇന്ന് വൈകിട്ട് 5 മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി 6 മണിക്ക് നഗരത്തിൽ നടക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കും. എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ താമസിക്കുന്ന അദ്ദേഹം പിറ്റേന്ന് രാവിലെ 6.30 ന് ഗുരുവായൂർക്ക് തിരിക്കും. അവിടെ നിന്നും തൃപ്രയാർ ക്ഷേത്ര സന്ദർശനത്തിനു ശേഷം കൊച്ചിയിലേക്ക് മടങ്ങും. വില്ലിംഗ്ടൺ ഐലന്റിൽ കൊച്ചിൻ ഷിപ്പ് യാര്‍ഡിന്റെ അന്താരാഷ്ട്ര കപ്പൽ റിപ്പയറിംഗ് കേന്ദ്രം, പുതിയ ഡ്രൈ ഡോക്ക് എന്നിവ പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിക്കും.
ലണ്ടൻ: 2023 ലെ മികച്ച താരത്തിനുള്ള ഫിഫയുടെ പുരസ്കാരം ലയണൽ മെസ്സിക്ക്. പുരസ്കാര മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയുടെ നോർവേ താരം എർലിംഗ് ഹാലണ്ടിനെയും കിലിയൻ എംബപ്പെയും മെസ്സി പിന്നിലാക്കി. മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം ബാഴ്സലോണയുടെ സ്പെയിൻ താരം ഐതാന ബോൺമതി സ്വന്തമാക്കി. മികച്ച പുരുഷ ടീം പരിശീലകനുള്ള പുരസ്കാരം മാഞ്ചസ്റ്റർ സിറ്റിയുടെ മാനേജർ പെപ് ഗ്വാർഡിയോള സ്വന്തമാക്കി. മികച്ച വനിതാ പരിശീലയ്ക്കുള്ള പുരസ്കാരം സറീന വിഗ്മാൻ സ്വന്തമാക്കി. ലോകകപ്പ് ഫൈനലിലെത്തിയ ഇംഗ്ലണ്ട് വനിതാ ടീമിന്റെ പരിശീലകയാണ് സറീന വീഗ്‌മാൻ. മികച്ച പുരുഷ ഗോൾകീപ്പർക്കുള്ള പുരസ്കാരം മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രസീലിയൻ കീപ്പർ അൻഡേഴ്സൺ സ്വന്തമാക്കി. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും ഇംഗ്ലണ്ടിന്റെയും താരമായ ഏർപ്സാണ് മികച്ച വനിതാ ഗോൾകീപ്പർ. ബ്രസീലിയൻ ക്ലബ് ബോട്ടഫോഗോയുടെ ഗില്ലർമെ മദ്രുഗ മികച്ച ഗോളിനുള്ള പുസ്കാസ് പുരസ്കാരം നേടി. സ്പോർട്സ്മാൻ സ്പിരിറ്റിനുള്ള ഫെയർപ്ലേ പുരസ്കാരം ബ്രസീൽ പുരുഷ ടീമിന് ലഭിച്ചു. വംശീയതയ്ക്കെതിരായ പോരാട്ടത്തിനാണ് ബ്രസീൽ ടീമിനെ പുരസ്കാരത്തിന് അർഹനാക്കിയത്.
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ സ്ഥാപിച്ച റോബോട്ടിക് സർജറി യൂണിറ്റ് ക്യാൻസർ ചികിത്സാ രംഗത്തു കേരളത്തിന്റെ ആരോഗ്യ മേഖലയുടെ സുപ്രധാന ചുവടുവയ്പ്പാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മലബാർ കാൻസർ സെന്ററിലും വൈകാതെ ഈ സംവിധാനം യാഥാർഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ആർ.സി.സിയിലെ റോബോട്ടിക് സർജറി യൂണിറ്റിന്റെയും ഹിപെക് ചികിത്സാ സംവിധാനം, പേഷ്യൻ വെൽഫെയർ ആൻഡ് സർവീസ് ബ്ലോക്ക്, ക്ലിനിക്കൽ ലബോറട്ടറി ട്രാക്കിങ് സംവിധാനം എന്നിവയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. പുതുതായി പ്രവർത്തനം തുടങ്ങുന്ന റോബോട്ടിക് സർജറി യൂണിറ്റ് ആർ.സി.സിയുടെ കാര്യശേഷി വർധിപ്പിക്കുന്നതാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തു ചുരുക്കം ചില സ്ഥലങ്ങളിലും വിദേശത്തും മാത്രമാണു നിലവിൽ റോബോട്ടിക് സർജറി സംവിധാനമുള്ളത്. ഇതു തിരുവനന്തപുരം ആർസിസിയിൽ പ്രവർത്തനം ആരംഭിക്കുന്നതു സംസ്ഥാനത്തിനാകെ അഭിമാനകരമാണ്. 30 കോടി രൂപ ചെലവിലാണു പൊതുമേഖലയിലെ ആദ്യ റോബോട്ടിക് സർജറി യൂണിറ്റ് സ്ഥാപിച്ചത്. സർജിക്കൽ റോബോട്ടിന്റെ സഹായത്തോടെ നടത്തുന്ന ശസ്ത്രക്രിയയാണു റോബോട്ടിക് സർജറി. രോഗിയുടെ വേദന കുറയ്ക്കുക, ശസ്ത്രക്രിയയ്ക്കിടയിലെ രക്തസ്രാവം കുറയ്ക്കുക, ശസ്ത്രക്രിയയ്ക്കു…
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ കെ ഫോണ്‍ പദ്ധതിയില്‍ സി ബി ഐ അന്വേഷണം വേണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഹര്‍ജി ഫയലില്‍ സ്വീകരിക്കാതെ ഹൈക്കോടതി. അതേസമയം ഹര്‍ജിയില്‍ നിലപാടറിയിക്കണം എന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സതീശന്റെ ഹര്‍ജി പൊതുതാല്‍പര്യമല്ലെന്നും പബ്ലിസിറ്റി ഇന്ററസ്റ്റാണെന്നും കോടതി ചൂണ്ടിക്കാട്ടി. 2019 ല്‍ ആരംഭിച്ച പദ്ധതിക്കെതിരെ എന്തുകൊണ്ടാണ് ഇപ്പോള്‍ കോടതിയെ സമീപച്ചത് എന്ന് കോടതി ചോദിച്ചു. കെ ഫോണ്‍, എ ഐ കാമറ ഹര്‍ജികള്‍ ഒരുമിച്ച് പരിഗണിക്കണം എന്ന ആവശ്യവും കോടതി തള്ളി. സി എ ജി റിപ്പോര്‍ട്ട് ലഭിച്ചിട്ട് ബാക്കി തെളിവുകള്‍ ഹാജരാക്കാം എന്നും ഹര്‍ജിക്കാരന്‍ അറിയിച്ചു. അതോടെ ‘അത് ലഭിച്ചിട്ട് വന്നാല്‍ പോരെ’യെന്നായിരുന്നു കോടതിയുടെ ചോദ്യം. തെരുവിലും മൈതാനത്തും കിട്ടാത്ത നീതി തേടിയാണ് കോടതിയില്‍ പോയതെന്ന് സതീശന്‍ പറഞ്ഞു. തന്റെ കേസ് തള്ളിയിട്ടില്ലെന്നും പദ്ധതിയില്‍ അഴിമതി നടന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ‘‘കെ ഫോണ്‍ അഴിമതി സംബന്ധിച്ച ഹര്‍ജി പബ്ലിക് ഇന്ററസ്റ്റാണോ…
തിരുവനന്തപുരം :കേരളത്തിലെ കോണ്‍ഗ്രസിന്റെ അവസാനഘട്ട പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്ക് ഫെബ്രുവരി 4ന് തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്ത് കോൺഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ പങ്കെടുക്കുന്ന മഹാസമ്മേളനത്തോടെ തുടക്കമാകുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്‌ണൻ അറിയിച്ചു. സംസ്ഥാനത്തെ 25,177 ബൂത്തുകളിൽ നിന്ന് ബൂത്ത് പ്രസിഡന്റ്, വനിതാ വൈസ് പ്രസിഡന്റ്, ബിഎൽഎമാർ എന്നിങ്ങനെ മൂന്ന് പേർ അടങ്ങുന്ന 75000 ത്തിൽപ്പരം പ്രവർത്തകരും മണ്ഡലം മുതൽ എഐസിസി തലം വരെയുള്ള കേരളത്തിൽ നിന്നുള്ള ഭാരവാഹികളും ഉൾപ്പെടെ ഒരു ലക്ഷത്തോളം പേർ പങ്കെടുക്കും. ശനിയാഴ്‌ച വൈകുന്നേരം 3.30ന് തേക്കിൻകാട് മൈതാനത്താണ് സമ്മേളനം.ഫെബ്രുവരി 4 ഞായറാഴ്‌ച വൈകുന്നേരം 3.30ന് തേക്കിൻകാട് മൈതാനത്താണ് സമ്മേളനം. സമ്മേളനം വൻ വിജയമാക്കുന്നതിന് ആവശ്യമായ വിപുലമായ മുന്നൊരുക്കങ്ങൾ നടത്താൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപിയുടെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന കെപിസിസി ഭാരവാഹിയോഗം തീരുമാനിച്ചു. ബൂത്ത് ശാക്തീകരണത്തിലൂടെ കോൺഗ്രസിൻ്റെ പ്രവർത്തനക്ഷമത അടിമുടി മാറ്റിമറിക്കുന്നതിന് സമ്മേളനം തുടക്കം കുറിക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ…
ഇംഫാൽ: മണിപ്പൂരിനെ ഇളക്കിമറിച്ച് രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര .ഇംഫാൽ വെസ്റ്റിലെ സെക്മയിൽ മണിപ്പൂർ കോൺഗ്രസ് അധ്യക്ഷൻ കെയ്ഷാം മേഘചന്ദ്ര പതാക ഉയർത്തിയതോടെയാണ് യാത്ര ആരംഭിച്ചത്. രൂക്ഷമായഅക്രമങ്ങൾക്ക് സാക്ഷിയായ കുക്കി മേഖലയായ കാങ്പോക്പിയിലൂടെയാണ് യാത്ര. കാങ്പോക്‌പിയിൽ രാഹുൽ ഗാന്ധി ജനങ്ങളെ അഭിസംബോധന ചെയ്തു. മണിപ്പുർ കലാപത്തിന്റെ ഇരകളെ ചേർത്ത്നിർത്തി,അടുത്തെത്തുന്നവരെയെല്ലാം കണ്ട്,അവരുടെ വിഷമങ്ങൾ കേട്ട് വടക്ക് കിഴക്ക് നിന്ന് പടിഞ്ഞാറേക്ക് ബസിലും കാൽനടയായും രാഹുൽഗാന്ധി നീങ്ങുകയാണ്. ബസിൽ യാത്ര ചെയ്യുന്ന രാഹുൽഗാന്ധി പ്രതിദിനം ആറ് കിലോമീറ്ററോളം പദയാത്ര നടത്തുന്നുണ്ട്. വൈകിട്ട് മാവോ ഗേറ്റിലാണ് ഇന്നത്തെ യാത്ര അവസാനിപ്പിക്കുക. നാഗാലാൻഡിലെ കുസാമ ഗ്രൗണ്ടിലാണ് രാത്രി തങ്ങുക .
Subscribe to Updates
Get the latest creative news from FooBar about art, design and business.
