Author: admin

കൊച്ചി: കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) അടുത്ത മൂന്നുവര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. എറണാകുളം ആശീര്‍ഭവനില്‍ ചേര്‍ന്ന 42-ാമത് ദിദ്വിന ജനറല്‍ കൗണ്‍സില്‍ യോഗത്തിലായിരുന്നു അടുത്ത മൂന്നുവര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്. നിലവിലെ വൈസ് പ്രസിഡന്റും സമുദായ വക്താവുമായ ജോസഫ് ജൂഡ് വീണ്ടും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സിസ്റ്റര്‍ ജൂഡി ബിഎസ് ആണ് (ബഥനി) റിലീജിയസ് വൈസ്പ്രസിഡന്റ്. സെക്രട്ടറിമാരായി പാട്രിക് മൈക്കിള്‍ (തിരുവനന്തപുരം)പ്രബലദാസ് (നെയ്യാറ്റിന്‍കര), , മെറ്റില്‍ഡ മൈക്കിള്‍ (കൊച്ചി) എന്നിവരേയും തിരഞ്ഞെടുത്തു. ബിജു ജോസി (ആലപ്പുഴ)യാണ് ട്രഷറര്‍. കെആര്‍എല്‍സിബിസി പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കലിനുമുമ്പാകെ ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. കെആര്‍എല്‍സിസിയുടെ രാഷ്ട്രീയപ്രമേയം അവതരിപ്പിച്ച് അംഗീകരിച്ചു. കെആര്‍എല്‍സിസി അസോസിയേറ്റ് ജനറല്‍ സെക്രട്ടറി റവ. ഡോ. ജിജു ജോര്‍ജ് അറക്കത്തറ, രാഷ്ട്രീയകാര്യ സമിതിയുടെ ജോയിന്റ് കണ്‍വീനര്‍ അഡ്വ. ഷെറി ജെ തോമസ്, പി.ജെ തോമസ്, ഷിബു ജോസഫ്, അല്മായ…

Read More

തി​രു​വ​ന​ന്ത​പു​രം: പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ളെ​ന്ന നി​ല​യി​ലാ​ണ് ​ എക്സാ​ലോ​ജി​ക്കി​ൽ കേന്ദ്ര അ​ന്വേ​ഷ​ണമെന്നും അ​ന്വേ​ഷ​ണം ന​ട​ക്ക​ട്ടെ​യെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ.തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ ക​ണ്ടു​ള്ള നീ​ക്ക​മാ​ണി​ത്. പാ​ർ​ട്ടി​ക്കൊ​ന്നും ഭ​യ​ക്കാ​നി​ല്ലെ​ന്നും എ​ന്തു​വേ​ണ​മെ​ങ്കി​ലും അ​ന്വേ​ഷി​ക്ക​ട്ടെ​യെ​ന്നും ഗോ​വി​ന്ദ​ൻ തി​രു​വ​ന​ന്ത​പു​ര​ത്ത് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. വീണക്കെതിരായ അന്വേഷണത്തിൽ സി.പി.എം പ്രതികൂട്ടിലല്ല. പാർട്ടി പ്രതികൂട്ടിലാണെന്ന് വരുത്താൻ മാധ്യമങ്ങൾ ശ്രമിക്കേണ്ട. ബി.ജെ.പിയുമായി ബന്ധമുള്ള നേതാവിന്റെ മകനാണ് വീണക്കെതിരെ പരാതി നൽകിയത്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം സംബന്ധിച്ച് കോൺഗ്രസിന് അവസരവാദ നിലപാടാണ് ഉള്ളത്. അവരുടെ നേതാക്കൾക്കെതിരെ അന്വേഷണം വരുമ്പോൾ കോൺഗ്രസ് അതിനെ എതിർക്കുന്നു. എന്നാൽ, മറ്റ് പ്രതിപക്ഷ പാർട്ടി നേതാക്കൾക്കെതിരെ അന്വേഷണം വരുമ്പോൾ അത് അവർ സ്വാഗതം ചെയ്യുന്നു. ആം ആദ്മി പാർട്ടിക്കെതിരെ കേന്ദ്ര ഏജൻസികൾ നടത്തിയ നടപടികളെ കോൺഗ്രസ് സ്വാഗതം ചെയ്യുകയാണ് ചെയ്യുന്നതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. രാ​ഷ്ട്രീ​യ പ​ക​പോ​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ​ക്കെ​തി​രെ കേന്ദ്രം നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക​യാ​ണ്. ഇ​തി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ നി​ല​പാ​ട് സൂക്ഷമമായി പ​രി​ശോ​ധി​ച്ചാ​ൽ അ​വ​സ​ര​പ​ര​മാ​യാ​ണ്. കോ​ണ്‍​ഗ്ര​സി​നു എ​തി​രെ ഇ​ഡി…

Read More

കൊച്ചി :ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി കെസിബിസി ഡെപ്യൂട്ടി ജനറൽസെക്രട്ടറി. ദീപിക പത്രത്തിൽ എഴുതിയ ലേഖനത്തിലാണ് ഫാദർ ജേക്കബ് പാലക്കാപ്പിള്ളിയുടെ വിമർശനം. സൗഹൃദം കാണിക്കുമ്പോഴും ശത്രുതാപരമായ നീക്കങ്ങൾ തുടരുന്നുവെന്നും സംഘപരിവാർ പ്രസിദ്ധീകരണങ്ങൾ ക്രൈസ്തവ വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്നും ലേഖനത്തിൽ പറയുന്നു . ക്രൈസ്തവർക്കെതിരായ അതിക്രമങ്ങൾ വർദ്ധിക്കുന്നു എന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് അതിക്രമങ്ങൾ ഏറെയും എന്നും വിമർശനം ഉയർന്നു. ബിജെപിയുടെ ഇരട്ടത്താപ്പ് പൊതുസമൂഹം തിരിച്ചറിയുന്നുവെന്നും വിരുന്നൊരുക്കി ക്രൈസ്തവരുമായി അടുക്കാൻ ശ്രമിക്കുന്നു എന്നും ഡെപ്യൂട്ടി സെക്രട്ടറി പറഞ്ഞു. ഇതിനെ ക്രൈസ്തവ സഭകൾ പ്രോത്സാഹിപ്പിച്ചിട്ടില്ല എന്നും ലേഖനത്തിൽ വ്യക്തമാക്കുന്നു .

Read More

ന്യൂഡൽഹി :ദില്ലിയിൽ റെക്കോർഡ് ശൈത്യം. 3 ഡിഗ്രി സെൽഷ്യസാണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയ താപനില. അതിശൈത്യം കണക്കിലെടുത്ത് ദില്ലിയിലും പഞ്ചാബിലും ഹരിയാനയിലും റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ചില മേഖലകളിൽ ഓറഞ്ച് അലർട്ടും നൽകിയിട്ടുണ്ട്. ദില്ലിയിൽ നിന്ന് പുറപ്പെടേണ്ടതും എത്തി ചെരേണ്ടതുമായ 60 ഓളം ട്രെയിനുകൾ വൈകിയോടുകയാണ്. ഇന്നലെ രാത്രി എട്ടു മണിക്ക് പുറപ്പെടേണ്ട കേരള എക്സ്പ്രസ്സ്‌ ഇന്ന് രാവിലെ 12 മണിക്കൂർ വൈകി സർവീസ് ആരംഭിക്കും. മൂടൽ മഞ്ഞ് വിമാന സെർവീസുകളെയും റോഡ് ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്.തുടർച്ചയായ ശൈത്യം ദില്ലിയിലെ ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. സ്‌കൂളുകളുടെയും മറ്റും പ്രവർത്തനം നിലയ്ക്കുന്ന രീതിയിലേക്ക് ശൈത്യം കടന്നിരുന്നു.

Read More

കൊച്ചി: സംസ്ഥാനത്ത് ഭരണഘടന മൂല്യങ്ങള്‍ ഇല്ലാതാകുന്നുവെന്ന് വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപറമ്പില്‍. എറണാകുളത്ത്കെ ആർ എൽ സി സി ജനറൽ കൗണ്‍സിലിന്റെ ഉദ്ഘാടന പ്രസംഗത്തിലൂടെയായിരുന്നു വിമര്‍ശനംവികസനത്തിന്റെ പേരില്‍ കൊടും ചൂഷണമാണ് നടക്കുന്നത്. തീരദേശവാസികള്‍ക്കും ലത്തീന്‍ സമൂഹത്തിനും എതിരെ ഭരണാധികാരികള്‍ പുറം തിരിഞ്ഞ് നില്‍ക്കുകയാണ്. അവകാശങ്ങള്‍ക്കായി സമരം ചെയ്യുന്നവരെ രാജ്യദ്രോഹികളാക്കി അടിച്ചമര്‍ത്തുകയാണെന്നും ജോസഫ് കളത്തിപറമ്പില്‍ ആരോപിച്ചു.

Read More

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ഇന്ന് തുടങ്ങും .മണിപ്പൂരിലെ തൗബാലിലെ കോങ്‌ജോമില്‍ ഇന്ന് ഉച്ചയ്ക്ക് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ഫ്ളാഗ് ഓഫ് ചെയ്യും. ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണം മുന്നില്‍ കണ്ടുള്ളതാന് യാത്ര. കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ അടക്കം ഇന്ന് യാത്രയില്‍ പങ്കെടുക്കും. മണിപ്പൂരില്‍ ഒറ്റ ദിവസമാണ് യാത്ര. അസം, നാഗാലാന്‍ഡ്, ബംഗാള്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിങ്ങനെ 15 സംസ്ഥാനങ്ങളിലൂടെ കടന്ന് പോകും. ബസിലും കാല്‍ നടയുമായി നീങ്ങുന്ന യാത്ര 6,713 കിലോമീറ്റര്‍ സഞ്ചരിക്കും. 110 ജില്ലകളില്‍ യാത്ര എത്തും.

Read More

കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ടി എച്ച് മുസ്തഫ (84) അന്തരിച്ചു. ഇന്ന് രാവിലെ കൊച്ചി ആസ്റ്റർ മെഡിസിറ്റിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. ഒരു മാസമായി ഇവിടെ ചികിത്സയിലായിരുന്നു. യൂത്ത് കോണ്‍ഗ്രസിലൂടെയാണ് രാഷ്ട്രീയ ജീവിതത്തിലേക്ക് കടക്കുന്നത്.കുന്നത്തുനാട് നിയമസഭാ മണ്ഡലത്തില്‍ നിന്നും അഞ്ച് തവണ നിയമസഭയിലേക്ക് എത്തിയ ടി എച്ച് മുസ്തഫ എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി, എറണാകുളം ഡിസിസി പ്രസിഡന്റ്, കെപിസിസി ജനറല്‍ സെക്രട്ടറി, കെപിസിസി വൈസ് പ്രസിഡന്റ്, കേരള ഖാദി വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍, കോണ്‍ഗ്രസ് നിയമസഭ കക്ഷി ഉപനേതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.കരുണാകരന്‍ മന്ത്രിസഭയിലെ ഭക്ഷ്യമന്ത്രിയായിരുന്നു അദ്ദേഹം.

Read More

കോട്ടയം: വിസ്തൃതിയില്‍ കേരളത്തിലെ ഏറ്റവും വലിയ റോമന്‍ കത്തോലിക്കാ രൂപതയായ വിജയപുരത്ത് സഹായമെത്രാനായി റവ. ഡോ. ജസ്റ്റിന്‍ അലക്‌സാണ്ടര്‍ മഠത്തിപ്പറമ്പിലിനെ ഫ്രാന്‍സിസ് പാപ്പാ നിയമിച്ചു. വിജയപുരം വിമലഗിരി മാതാ കത്തീഡ്രലില്‍ ബിഷപ് ഡോ. സെബാസ്റ്റിയന്‍ തെക്കത്തെച്ചേരില്‍ നിയമന പ്രഖ്യാപനം നടത്തി. ചാന്‍സലര്‍ മോണ്‍. ജോസ് നവസ് പുത്തന്‍പറമ്പിലും കൂരിയ അംഗങ്ങളും സന്നിഹിതരായിരുന്നു. വത്തിക്കാനില്‍ നിന്നുള്ള നിയമന കല്പന ഇന്ത്യയിലെ അപ്പസ്‌തോലിക നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ലെയൊപോള്‍ദോ ജിറേല്ലിയില്‍ നിന്നു ബിഷപ് തെക്കത്തെച്ചേരിലിന് ലഭിച്ചു. ബിഷപ് തെക്കത്തെച്ചേരിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ രൂപതയിലെ വൈദികരും സന്ന്യസ്തരും ദൈവജനവും തെദേവും സ്‌തോത്രഗീതം ആലപിച്ച് ദൈവത്തിനു നന്ദിയര്‍പ്പിച്ചു.അഞ്ചുവര്‍ഷമായി വിജയപുരം രൂപതാ വികാരി ജനറലായി സേവനം ചെയ്തുവരികയായിരുന്നു അന്‍പത്തിരണ്ടുകാരനായ മോണ്‍. മഠത്തിപ്പറമ്പില്‍. പാമ്പനാര്‍ തിരുഹൃദയ ഇടവകയില്‍ 1972 ഏപ്രില്‍ ആറിനാണ് ജനിച്ചത്. ഇടവകയില്‍ ഇപ്പോഴും കപ്യാരായി സേവനം ചെയ്യുന്ന അലക്‌സാണ്ടറിന്റെയും പരേതയായ തെരേസയുടെയും ഏക മകനാണ്. കോട്ടയം ഇന്‍ഫന്റ് ജീസസ് മൈനര്‍ സെമിനാരിയിലും ആലുവ കാര്‍മല്‍ഗിരി സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയിലും…

Read More