Author: admin

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിയായ എക്‌സാലോജിക്കിനെതിരെ കേന്ദ്ര എജന്‍സിയുടെ അന്വേഷണം.മാസപ്പടി വിവാദത്തിലെ ആദായ നികുതി ബോര്‍ഡിന്‍റെ കണ്ടെത്തലിന്‍റെ പശ്ചാത്തലത്തിലാണ് അന്വേഷണം. കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. വീണാ വിജയന്റെ കമ്പനി കൈപ്പറ്റിയ തുകയെ കുറിച്ചാണ് പ്രധാനമായും അന്വേഷിക്കുക. നാല് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. വിശദമായ അന്വേഷണത്തിന് മൂന്നംഗ ഉന്നത ഉദ്യോഗസ്ഥ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കരമണല്‍ കമ്പനിയായ സിഎംആര്‍എല്ലിനെതിരെയും പൊതുമേഖല സ്ഥാപനമായ വ്യവസായ വികസന കോര്‍പറേഷനെതിരെയും അന്വേഷണമുണ്ട്. രജിസ്ട്രാര്‍ ഓഫ് കമ്പനീസ് ബെംഗളൂരു നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിശദമായ അന്വേഷണത്തിന് ഉത്തരവായത്.

Read More

ലക്കിടി:കേരളത്തെ പാലുത്പാദനത്തിൽ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കുകയാണ് സംസ്ഥാന സർക്കാർ ലക്ഷ്യമാക്കുന്നതെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. കേരളത്തില്‍ കന്നുകാലികള്‍ക്കായി സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുമെന്നും കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന ജില്ലാ ക്ഷീര കര്‍ഷക സംഗമത്തിലാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. വൈവിധ്യങ്ങളായ പരിപാടികളോടെ വിവിധ വേദികളിലായാണ് ലക്കിടിയിൽ ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ക്ഷീര കര്‍ഷക സംഗമം സംഘടിപ്പിച്ചത്. ജില്ലയുടെ വിവിധയിടങ്ങളിൽ നിന്നുള്ള ക്ഷീര കർഷകർ പങ്കെടുത്ത സംഗമത്തിന്റെ സമാപന സമ്മേളനം ക്ഷീര വികസന – മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് പാലിന്റെ ഉത്പാദന ക്ഷമത വര്‍ധിപ്പിക്കുകയും ക്ഷീരമേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കലുമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

Read More

ന്യൂഡൽഹി:ഇന്ത്യ സഖ്യത്തിന്റെ നിർണായക ഓൺ ലൈൻ യോഗം ഇന്ന്. അഭിപ്രായ വ്യത്യാസങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കലാകും യോഗത്തിന്റെ പ്രഥമ പരിഗണന. സഖ്യത്തിന്റെ കൺവീനറുടെ കാര്യത്തിൽ നിർണായക തീരുമാനം ഇന്ന് ഉണ്ടാകും. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾ പാർട്ടികൾ തമ്മിൽ പൂർത്തിയാക്കിയിട്ടുണ്ട്. സീറ്റ് വിഭജനം സംബന്ധിച്ച് അന്തിമ ധാരണ ഉണ്ടായേക്കുമെന്നാണ് സൂചന. പശ്ചിമ ബംഗാളിലെ സീറ്റ് വിഭജനത്തെ തുടർന്ന് ഉണ്ടായ തർക്കത്തിൽ മമത ബാനർജി അസ്വസ്ഥതയാണ്. ജെഡിയു അധ്യക്ഷൻ നിതീഷ് കുമാറാകട്ടെ മുന്നണി കൺവീനർ പദവി ലക്ഷ്യമിട്ടാണ് മുന്നോട്ട് പോകുന്നത്. സഖ്യത്തെ മുന്നോട്ട് കൊണ്ടു പോകാൻ കോൺഗ്രസ് ഒന്നും ചെയ്യുന്നില്ല എന്നാണ് ജെഡിയു വിമർശനം. ഇന്ത്യ സഖ്യത്തിൽ പലയിടത്തും അസ്വാരസ്യങ്ങൾ തുടരുന്നതിന് ഇടയിലാണ് രാവിലെ 11:30 ന് ഓൺലൈനായി യോഗം ചേരുക രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ സഖ്യത്തിലെ പാർട്ടികളുടെ പ്രാതിനിധ്യം കോൺഗ്രസ് അഭ്യർത്ഥിക്കും.

Read More

ഖത്തർ:ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ രണ്ടാം ദിനം പ്രാഥമിക റൗണ്ടില്‍ ആദ്യമത്സരത്തിനായി ഇന്ത്യ ഇന്നിറങ്ങും. ഓസ്‌ട്രേലിയയാണ് എതിരാളികള്‍. റാങ്കിങ്ങില്‍ ഏറെ മുന്നിലാണ് ഓസ്‌ട്രേലിയ. പോരാട്ടം ഇന്ത്യയ്ക്ക് ഈ മത്സരം അത്ര എളുപ്പമാവില്ല. കഴിഞ്ഞതവണ ഏഷ്യന്‍ കപ്പിന്റെ ആദ്യ റൗണ്ട് കടക്കാന്‍ കഴിയാതെ നിരാശരായി ഇന്ത്യയ്ക്ക് മടങ്ങേണ്ടി വന്നിരുന്നു.സമീപകാലത്ത് മികച്ച പ്രകടനങ്ങളാണ് ഇന്ത്യ കാഴ്ചവച്ചിരിക്കുന്നത്. ഫിഫ റാങ്കിങ്കില്‍ ഉണ്ടായ മുന്നേറ്റവും ഇപ്രാവശ്യം ഇന്ത്യന്‍ ടീമിന് കരുതാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍. നാലു ടീമുകള്‍ വീതമുള്ള ആറ് ഗ്രൂപ്പുകളിലായാണ് പ്രാധമിക റൗണ്ടിലെ മത്സരങ്ങള്‍. ഓാസ്‌ട്രേലിയയിക്കൊപ്പം ഉസ്‌ബെക്കിസ്ഥാന്‍, സിറിയ എന്നീ ടീമുകള്‍ ഉള്‍പ്പെടുന്ന ബി ഗ്രൂപ്പിലാണ് ഇന്ത്യയുടെ സ്ഥാനം

Read More

തൃശ്ശൂർ: സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ മുഖ്യമന്ത്രിക്കെതിരായ വിമർശനത്തിൽ പ്രതികരിച്ച് സാഹിത്യകാരി സാറാ ജോസഫ്. ഇന്ത്യയിലെ 141 കോടി ജനങ്ങളുടെ പ്രശ്നമാണ് എം ടി പറഞ്ഞത്. അധികാര കേന്ദ്രീകരണമാണ് രാജ്യത്ത് നടക്കുന്നത്. ജനസേവനത്തിനുള്ള അവസരം കുഴിവെട്ടി മൂടി എന്നത് കൃത്യമായ നിരീക്ഷണമാണ്. ഏതെങ്കിലും വ്യക്തികൾക്കെതിര് എന്നു പറഞ്ഞ് അതിനെ ചെറുതാക്കരുതെന്ന് സാറാ ജോസഫ് റിപ്പോർട്ടറിനോട് പറഞ്ഞു. തൃശ്ശൂർ: സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ മുഖ്യമന്ത്രിക്കെതിരായ വിമർശനത്തിൽ പ്രതികരിച്ച് സാഹിത്യകാരി സാറാ ജോസഫ്. ഇന്ത്യയിലെ 141 കോടി ജനങ്ങളുടെ പ്രശ്നമാണ് എം ടി പറഞ്ഞത്. അധികാര കേന്ദ്രീകരണമാണ് രാജ്യത്ത് നടക്കുന്നത്. ജനസേവനത്തിനുള്ള അവസരം കുഴിവെട്ടി മൂടി എന്നത് കൃത്യമായ നിരീക്ഷണമാണ്. ഏതെങ്കിലും വ്യക്തികൾക്കെതിര് എന്നു പറഞ്ഞ് അതിനെ ചെറുതാക്കരുതെന്ന് സാറാ ജോസഫ് റിപ്പോർട്ടറിനോട് പറഞ്ഞു. 141 കോടി ജനങ്ങൾ രാജ്യത്ത് സ്വേച്ഛാധിപത്യത്തിന് കീഴിലാണ്. ഭരണകൂടങ്ങൾക്ക് മീതെ നിൽക്കുന്നയാളാണ് എം ടി. ഇന്ത്യയിലുടനീളം ഭരിക്കുന്ന എല്ലാ മുഖ്യമന്ത്രിമാർക്കും മോദിക്കും ആത്മവിമർശനത്തിന് ആ…

Read More

കോഴിക്കോട്: എം ടി വാസുദേവൻ നായർ പറഞ്ഞതിൽ പുതുമയില്ലെന്ന് വിലയിരുത്തി സിപിഐഎം. ഇതേ കാര്യം മുൻപും എം ടി എഴുതിയിട്ടുണ്ട്. ഉള്ളടക്കത്തിലുള്ളത് ചെറിയ വ്യത്യാസം മാത്രമെന്നും സിപിഐഎം വിലയിരുത്തൽ. വിവാദത്തിൽ കക്ഷിചേരേണ്ട കാര്യമില്ലെന്ന നിലപാടിലാണ് സിപിഐഎം. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന കെഎൽഎഫ് ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി അമിതാധികാരത്തിനെതിരെ വിമർശനവുമായി സാഹിത്യകാരൻ എം ടി വാസുദേവൻ നായർ രംഗത്ത് വന്നിരുന്നു. നേതൃപൂജകളിൽ ഇഎംഎസ്സ് വിശ്വസിച്ചില്ലെന്നും ഇഎംഎസ്സാണ് യഥാർഥ കമ്യൂണിസ്റ്റെന്നും എം ടി ചൂണ്ടിക്കാണിച്ചു. അധികാരത്തിലുള്ളവർ അത് ഉൾക്കൊള്ളണം. അധികാരം എന്നാൽ ആധിപത്യമോ, സർവ്വാധിപത്യമോ ആയി മാറിയെന്നും അധികാരം ജനസേവനത്തിന് എന്ന സിദ്ധാന്തം കുഴിച്ചു മൂടിയെന്നും എം ടി കുറ്റപ്പെടുത്തി. വിപ്ലവം നേടിയ ജനാവലി ആൾക്കൂട്ടം ആയി മാറുന്നു. ഈ ആൾക്കൂട്ടത്തെ, ആരാധകരും, പടയാളികളും ആക്കുന്നു എന്ന ശക്തമായ വിമർശനവും എം ടി ഉന്നയിച്ചിരുന്നു. എം ടി യുടെ വിമർശനം പിണറായി വിജയനെതിരെയാണെന്ന നിലയിലാണ് പിന്നീട് ഈ വിഷയത്തിൽ…

Read More

ന്യൂഡൽഹി :കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന കേരളത്തിന്റെ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ച് സുപ്രീംകോടതി. പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ ബുദ്ധിമുട്ടുകയാണെന്ന് സുപ്രീംകോടതിയില്‍ വ്യക്തമാക്കിയ കേരളം ശമ്പളം നല്‍കാനും ബുദ്ധിമുട്ടുന്നുവെന്നും അറിയിച്ചിരുന്നു. അടിയന്തിരമായി വിഷയം പരിഗണിക്കണമെന്ന് കേരളത്തിന് വേണ്ടി കപില്‍ സിബല്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഈ മാസം 25ന് കേസ് പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു.

Read More