- ‘ഈശ്വരാ വഴക്കില്ലല്ലോ’
- ട്രോളിങ് നിരോധനവും പ്രതിസന്ധികളും
- ക്രൈസ്തവസഭ ലോകം കീഴടക്കുന്നു
- പാറ്റപടയെ ആര്‍ക്കാണ് പേടി?
- എക്യുമെനിക്കല്‍ കാത്തലിക് ചര്‍ച്ച് ഓഫ് ക്രൈസ്റ്റ്’ കത്തോലിക്കാ സഭയുമായി ഐക്യത്തിലല്ല: ബോംബെ ആര്‍ച്ച്ബിഷപ്
- കുറുമുള്ളൂരിൽ പുതിയ സ്പെഷ്യൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു
- ഇസ്ലാമിസ്റ്റ് തീവ്രവാദികളുടെ അക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തിയ ബിഷപ്പിനെ വെടിവെച്ചു കൊന്നു
- ഹോർത്തൂസ് മലബാറിക്കസസിന്റെ 12 വാല്യങ്ങൾ കൈമാറി
Author: admin
കലിഫോര്‍ണിയ: ഇറ്റലിയിലെ അദ്ഭുതപ്രവര്‍ത്തകനും സൗഖ്യദായകനുമായ പഞ്ചക്ഷതധാരിയായ കപ്പുച്ചിന്‍ മിസ്റ്റിക് വിശുദ്ധ പ്രോദ പിയോയുടെ ജീവിതത്തെ ആധാരമാക്കിയ 2022-ലെ ഹോളിവുഡ് ചിത്രത്തില്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചതിനെ തുടര്‍ന്ന് കത്തോലിക്കാ വിശ്വാസം സ്വീകരിച്ച മുപ്പത്തേഴുകാരനായ അമേരിക്കന്‍ നടന്‍ ഷായാ ലബോഫ് സഭയില്‍ ഡീക്കന്‍ പട്ടം സ്വീകരിക്കാനുള്ള തന്റെ ആഗ്രഹം വെളിപ്പെടുത്തി.കലിഫോര്‍ണിയയിലെ സോള്‍വാങ് ഓള്‍ഡ് മിഷന്‍ സാന്താ ഈനെസ് ഇടവകപ്പള്ളിയില്‍ പുതുവര്‍ഷപ്പിറവിയുടെ തലേന്ന് ലബോഫ് സ്ഥൈര്യലേപന കൂദാശ സ്വീകരിച്ചതായി കപ്പുച്ചിന്‍ ഫ്രാന്‍സിസ്‌കന്‍ സമൂഹത്തിന്റെ പശ്ചിമ അമേരിക്ക പ്രോവിന്‍സ് സ്ഥിരീകരിച്ചു. വിനോന റോച്ചസ്റ്റര്‍ രൂപതാ ബിഷപ് റോബര്‍ട്ട് ബാരണ്‍ ആണ് സ്ഥൈര്യലേപനത്തിന് കാര്‍മികത്വം വഹിച്ചത്. ‘പാദ്രെ പിയോ’ ചിത്രത്തില്‍ ലബോഫിനൊപ്പം അഭിനയിച്ച കപ്പുച്ചിന്‍ ബ്രദര്‍ അലക്സാണ്ടര്‍ റോഡ്രിഗസ് തിരുകര്‍മത്തില്‍ ആത്മീയ പിതാവായി സന്നിഹിതനായിരുന്നു. ”കത്തോലിക്കാ സഭയുടെ വിശ്വാസപ്രമാണങ്ങളും പ്രബോധനങ്ങളും ആഴത്തില്‍ ഉള്‍ക്കൊണ്ടുള്ള ആത്മീയ യാത്രയില്‍ ഞങ്ങളുടെ സ്നേഹിതന്‍ ഷായാ ലബോഫ് എത്രത്തോളം ആമഗ്‌നനായിരിക്കുന്നുവെന്നതിന്റെ അടയാളമാണ് സഭാവിശ്വാസത്തില്‍ പൂര്‍ണമായി സ്വയം സമര്‍പ്പിക്കുന്ന സ്ഥൈര്യലേപന കര്‍മത്തിനുള്ള സന്നദ്ധത,” ബ്രദര്‍ റോഡ്രിഗസ് പറഞ്ഞു.…
ന്യൂഡൽഹി :അയോധ്യയിലെ രാമക്ഷേത്ര ചടങ്ങിൽ അതൃപ്തി അറിയിച്ച് ശങ്കരാചാര്യന്മാരും. അയോധ്യയിലെ ചടങ്ങിൽ നിന്ന് നാല് ശങ്കരാചാര്യന്മാർ വിട്ടുനില്‍ക്കുമെന്നാണ് പുറത്തുവരുന്ന വിവരം. പ്രധാനമന്ത്രിയാണ് എല്ലാം ചെയ്യുന്നതെങ്കില്‍ പൂജാരിമാരുടെ ആവശ്യം എന്താണെന്നും മോദി വിഗ്രഹ പ്രതിഷ്ഠ നടത്തുന്നത് കാണാൻ പോകുന്നില്ലെന്നും പുരി ശങ്കാരാചാര്യ പറഞ്ഞു. ക്ഷേത്രം പൂർത്തികരിക്കുന്നതിന് മുന്‍പാണ് പ്രതിഷ്ഠാ ചടങ്ങെന്ന് ജ്യോതിർ മഠം ശങ്കാരാചാര്യർ പറഞ്ഞു. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ലെന്ന് പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ചടങ്ങിനെ വിമർശിച്ച് ശങ്കരാചാര്യന്മാരും രംഗത്തെത്തിയത്. അയോധ്യയിലേക്കില്ലെന്ന് ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് കോണ്‍ഗ്രസ് വ്യക്തമാക്കിയത്.
തിരുവനന്തപുരം: കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ ടെക് ഫെസ്റ്റിനിടെ നടന്ന അപകടത്തില്‍ മരണപ്പെട്ട നാല് പേരുടെ കുടുംബത്തിനും അഞ്ച് ലക്ഷം രീപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കുന്നതിനായി മന്ത്രിസഭായോഗം തീരുമാനിച്ചു. നവംബര്‍ 25നാണ് ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് കുസാറ്റിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ നാല് പേര്‍ മരിച്ചത്. ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള ഫെസ്റ്റ് നടക്കാനിരിക്കെ മഴ പെയ്തതോടെ ആളുകള്‍ വേദിയിലേക്ക് ഇരച്ചുകയറുകയും തിക്കിലും തിരക്കിലും പെട്ട് അപകടമുണ്ടാകുകയുമായിരുന്നു. ശ്വാസം മുട്ടിയാണ് നാല് പേരും മരിച്ചതെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
കൊച്ചി: സിറോ മലബാർ സഭയുടെ നാലാമത് മേജർ ആർച്ച് ബിഷപ്പായി മാർ റാഫേൽ തട്ടിൽ ഇന്ന് സ്ഥാനമേൽക്കും. 2.30ന് സഭയുടെ കേന്ദ്ര കാര്യാലയമായ കാക്കനാട് മൗണ്ട് സെൻറ് തോമസിൽ പുതിയ മേജർ ആർച്ച് ബിഷപ്പിന്റെ സ്ഥാനാരോഹരോഹണ ചടങ്ങുകൾ നടക്കും. നിലവിൽ ഷംഷാബാദ് രൂപത ബിഷപ്പായ മാർ റാഫേൽ തട്ടിലിനെ ബുധനാഴ്ചയാണ് സിറോ മലബാർ സഭയുടെ പുതിയ ആർച്ച് ബിഷപ്പായി തിരഞ്ഞെടുത്തത്. സീറോ മലബാർ സഭയുടെ നാലാമത്തെ മേജർ ആർച്ച് ബിഷപ്പായാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പിലൂടെ നിയമിതനാകുന്ന രണ്ടാമത്തെ ആർച്ച് ബിഷപ്പാണ് മാർ റാഫേൽ തട്ടിൽ. തൃശ്ശൂർ ബസലിക്കാ ഇടവകാംഗം കൂടിയാണ് അദ്ദേഹം.1980 ലാണ് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പൗരോഹിത്യം സ്വീകരിക്കുന്നത്. മാർ ജോസഫ് കുണ്ടുകുളത്തിൽ നിന്ന് പൗരോഹിത്യം നേടിയ ശേഷം അദ്ദേഹത്തിന്റെ തന്നെ സഹായിയായി ഏറെ നാൾ പ്രവർത്തിച്ചു.
പത്തനംത്തിട്ട : പമ്പയില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ഹില്‍ വ്യൂവില്‍നിന്നും ആളുകളെ കയറ്റാന്‍ ബസ് സ്റ്റാന്‍ഡിലേക്ക് കൊണ്ടുവരുന്നതിനിടയിലാണ് തീപിടുത്തം ഉണ്ടായത്. പുലര്‍ച്ചെ ആറ് മണിയോടെയാണ് സംഭവം. ഉടന്‍ തന്നെ ഫയര്‍ ഫോഴ്‌സെത്തി തീയണിച്ചു. തീപിടത്തത്തില്‍ ആളപായമില്ല. അപകട സമയത്ത് ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ബസിലുണ്ടായിരുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമാണെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസവും ഇതേ സ്ഥലത്ത് വെച്ച് കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് അധികൃതരെത്തി തീയണികയായിരുന്നു.
കാക്കനാട്: മേജര്‍ ആര്‍ച്ച്ബിഷപ്പ് പദവി തന്നിലേക്ക് എത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും ദൈവഹിതം അംഗീകരിക്കുന്നുവെന്നും സീറോ മലബാര്‍ സഭ നിയുക്ത മേജര്‍ ആര്‍ച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ. എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നും ഒന്നിച്ചു പ്രവർത്തിക്കാൻ കഴിയട്ടെയെന്നും മെത്രാൻ എന്നത് പൊതുസ്വത്താണെന്നും ആര്‍ച്ച്ബിഷപ്പ് പ്രഖ്യാപനത്തിന് ശേഷം നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ദൈവത്തിന്റെ നിയോഗത്തിന് താൻ കീഴടങ്ങുകയാണെന്നും ദൈവഹിതത്തിന് അനുസരിച്ച് പ്രവർത്തിക്കുമെന്നും തനിക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും കൂട്ടായ പ്രവർത്തനത്തിലൂടെ അത്ഭുതങ്ങൾ പ്രവർത്തിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
കോയമ്പത്തൂര്‍: സിനിമ സംവിധായകന്‍ വിനു അന്തരിച്ചു. 69 വയസായിരുന്നു. സുരേഷ്-വിനു എന്ന കൂട്ടുകെട്ടിലാണ് സിനിമകള്‍ ചെയ്തിരുന്നത്. കോയമ്പത്തൂരില്‍ ആയിരുന്നു അന്ത്യം. മംഗലം വീട്ടില്‍ മാനസേശ്വരി ഗുപ്ത, കുസൃതിക്കാറ്റ്, ആയുഷ്മാന്‍ ഭവ എന്നീ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കി. 1995ലാണ് ആദ്യ ചിത്രമായ മംഗലം വീട്ടില്‍ മാനസേശ്വരി ഗുപ്തയാണ് പുറത്തിറങ്ങിയത്. അതേ വര്‍ഷം തന്നെ ജെ പള്ളാശ്ശേരിയുടെ തിരക്കഥയില്‍ കുസൃതിക്കാറ്റ് എന്ന ചിത്രം സംവിധാനം ചെയ്തു. 1998ല്‍ വാസു പിയുടെ തിരക്കഥയില്‍ ആയുഷ്മാന്‍ ഭവ എന്ന ചിത്രം സംവിധാനം ചെയ്തു. 2001ല്‍ പുറത്തിറങ്ങിയ ഭര്‍ത്താവുദ്യോഗമാണ് ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം.
കൊച്ചി:മലയാളത്തിന്റെ ഗാനഗന്ധർവ്വന് പിറന്നാൾ സമ്മാനവുമായി ഗായക കൂട്ടായ്മ. പരിപാടിയിൽ യേശുദാസും കുടുംബവും പങ്കെടുത്തു. യേശുദാസ് അക്കാദമിയും സമം ഗാന സംഘടനയും ചേർന്ന് എറണാകുളത്ത് നടത്തിയ ചടങ്ങിൽ അമേരിക്കയിൽ നിന്ന് യേശുദാസും കുടുംബവും ഓൺലൈൻ ആയി പങ്കെടുത്തു. വിജയ് യേശുദാസിനൊപ്പം ചടങ്ങിൽ മലയാളത്തിലെ പ്രമുഖ പിന്നണി ഗായകരും നടൻ സിദ്ധിക്കും അടങ്ങുന്ന വലിയ താരനിരയും ഉണ്ടായിരുന്നു. തന്റെ പ്രിയ സുഹൃത്തുക്കൾ ഒത്തു ചേർന്നു നൽകിയ ഈ മധുരം ഏറ്റവും വലിയ സമ്മാനമായി കാണുന്നുവെന്ന് യേശുദാസ് പറഞ്ഞു. ആശംസകളുറിയിച്ച് ഉലകനായകൻ കമലഹാസനും ഓൺലൈനിലെത്തി.
Subscribe to Updates
Get the latest creative news from FooBar about art, design and business.
