- പുത്തൻപാന പ്രചാരണത്തിന് ആൻ്റണി പുത്തൂർ ചാത്തിയാത്ത് വഹിച്ച പങ്ക് മഹത്തരം: കർദിനാൾ മാർ ജോർജ് ആലഞ്ചേരി
- ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, ഫോർട്ട് കൊച്ചി രൂപത ആസ്ഥാനം സന്ദർശിച്ചു
- കോഴിക്കോട് രൂപതയ്ക്ക് ഇന്ന് 103 വയസ്സ്
- ‘ഈശ്വരാ വഴക്കില്ലല്ലോ’
- ട്രോളിങ് നിരോധനവും പ്രതിസന്ധികളും
- ക്രൈസ്തവസഭ ലോകം കീഴടക്കുന്നു
- പാറ്റപടയെ ആര്‍ക്കാണ് പേടി?
- എക്യുമെനിക്കല്‍ കാത്തലിക് ചര്‍ച്ച് ഓഫ് ക്രൈസ്റ്റ്’ കത്തോലിക്കാ സഭയുമായി ഐക്യത്തിലല്ല: ബോംബെ ആര്‍ച്ച്ബിഷപ്
Author: admin
കൊച്ചി: മഹാരാജാസ് കോളേജില്‍ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റു. നാസര്‍ അബ്ദുള്‍ റഹ്മാനാണ് കുത്തേറ്റത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. അക്രമണത്തിന് പിന്നില്‍ ഫ്രറ്റേണിറ്റി പ്രവര്‍ത്തകരാണെന്നാണ് എസ്എഫ്ഐ ആരോപണം. വിദ്യാർത്ഥിയുടെ കാലിനും വയറിന്റെ ഭാഗത്തും കൈക്കുമാണ് കുത്തേറ്റത്. ഉടന്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്കി. ഐസിയുവില്‍ കഴിയുകയായിരുന്ന വിദ്യാര്‍ത്ഥിയെ അല്‍പ്പം മുമ്പാണ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റിയത്. വിദ്യാര്‍ത്ഥി അപകടനില തരണം ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ കോളേജില്‍ എസ്എഫ്ഐ-ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. പിന്നാലെ ഫ്രട്ടേണിറ്റി പ്രവര്‍ത്തകരായ ചില വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം എസ്എഫ്ഐ-ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒമ്പത് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. കോളേജ് യൂണിയന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര അവഗണനയ്ക്കെതിരെ നയിക്കുന്ന പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ യുഡിഎഫ് തീരുമാനം ഇന്നുണ്ടാകും. വിഷയം ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് ഏകോപനസമിതി യോഗം ഇന്ന് ഓണ്‍ലൈനില്‍ ചേരും. യോഗ തീരുമാനം പ്രതിപക്ഷ നേതാവ് വി ഡി സതീശന് മുഖ്യമന്ത്രിയെ അറിയിക്കും.പ്രക്ഷോഭവുമായി സഹകരിക്കേണ്ടതില്ലെന്നാണ് ഘടകകക്ഷികളുടെ പൊതുവെയുള്ള അഭിപ്രായം. യുവജന സമരങ്ങളോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടില്‍ കോണ്‍ഗ്രസിന് കടുത്ത അമര്‍ഷമുണ്ട്. മുഖ്യമന്ത്രി ഇപ്പോള്‍ നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള സമരമാണെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ഡല്‍ഹി സമരവുമായി യുഡിഎഫ് സഹകരിക്കാന്‍ സാധ്യതയില്ല.സമാനമായ രീതിയിലുള്ള പ്രതികരണമായിരുന്നു കഴിഞ്ഞ ദിവസം ശശി തരൂര്‍ എംപിയും നടത്തിയത്. കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഈ വിധം വേട്ടയാടുമ്പോള്‍ എങ്ങനെയാണ് ഒരുമിച്ച് സമരം ചെയ്യുകയെന്നായിരുന്നു തരൂര്‍ ചോദിച്ചത്. ഒരുമിച്ച് സമരം ചെയ്യണമെങ്കില്‍ ഇങ്ങോട്ടുള്ള പെരുമാറ്റം നന്നാവണം. ആളുകളുടെ തീരുമാനം ഇതാണ്. അന്തിമ തീരുമാനം പാര്‍ട്ടി നേതൃത്വം എടുക്കുമെന്നും ശശി തരൂര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
അഭിമുഖം: ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍/
ബിജോ സില്‍വേരി
കോട്ടപ്പുറം രൂപതയുടെ നിയുക്തമെത്രാന് റവ. ഡോ. അംബ്രോസ് പുത്തന്‍വീട്ടിലിന്റെ ആപ്തവാക്യം തന്റെ ജനത്തെ സ്നേഹിക്കുവാനും അവര്‍ക്കു സാന്ത്വനമേകാനും എന്ന ഏശയ്യാ പ്രവാചകന്റെ വചനമാണ് (ഏശയ്യ 40 : 1). ഈ വചനം അടിസ്ഥാനപ്പെടുത്തിയാണ് പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കലാകാരനുമായ ഫാ. വില്യം നെല്ലിക്കല്‍, ഡോ. അംബ്രോസിന്റെ സ്ഥാനിക ചിഹ്നം തയ്യാറാക്കിയിട്ടുള്ളത്. കത്തോലിക്കാ സഭയില്‍ ഒരു വൈദികനെ മെത്രാനായി നിയമിക്കുമ്പോള്‍, ഒരു ആപ്തവാക്യം തിരഞ്ഞെടുക്കുന്ന രീതി വളരെ പുരാതനമായ പാരമ്പര്യമാണ്. സാധാരണ പുരോഹിതനില്‍ നിന്നു വ്യത്യസ്തനായി മെത്രാനെന്ന നിലയിലുള്ള പുതിയ ചുമതലകള്‍, സഭയ്ക്കുള്ളിലെ കാഴ്ചപ്പാടുകള്‍ എന്നിവയുടെ പ്രതിഫലനമായിരിക്കും ഈ ആപ്തവാക്യം. ഒരു ആപ്തവാക്യം തിരഞ്ഞെടുക്കുന്നത്, രൂപതയുടെ ഇടയനെന്ന നിലയിലുള്ള അവരുടെ അജപാലന ദൗത്യത്തോടുള്ള ആഴത്തിലുള്ള പ്രതിബദ്ധതയെയും അധികാരശ്രേണിയിലെ അവരുടെ അതുല്യമായ പങ്കിനെയും സൂചിപ്പിക്കുന്നു. നിയുക്ത മെത്രാന് തിരഞ്ഞെടുക്കുന്ന ആപ്തവാക്യം തന്റെ ആത്മീയ അഭിലാഷങ്ങള്‍ വ്യക്തമാക്കുന്നതായിരിക്കും.സഭയുടെ ഇടയന് എന്ന നിലയിലുള്ള ദൗത്യം, മാര്‍ഗ്ഗനിര്‍ദ്ദേശ തത്വങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു ചെറിയ വാക്യമായിരിക്കും ഈ ആപ്തവാക്യം.…
Subscribe to Updates
Get the latest creative news from FooBar about art, design and business.
