Author: admin

കോട്ടപ്പുറം. കോട്ടപ്പുറം രൂപത നിയുക്ത മെത്രാൻ മോൺ. ഡോ.അംബ്രോസ് പുത്തൻവീട്ടിലിന്റെ വൈകീട്ട് 3 ന് നടക്കുന മെത്രാഭിഷേകത്തിനായി എത്തുന്നവരുടെ വാഹനങ്ങളുടെ പാർക്കിങ്ങ് ക്രമീകരണം ഇപ്രകാരമാണ്. വലിയ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടത് കോട്ടപ്പുറം ചേരമാൻ ഗ്രൗണ്ടിലാണ്. മൂത്തകുന്നം വഴിയും കൊടുങ്ങല്ലൂർ വഴിയും വരുന്ന വലിയ വാഹനങ്ങളൾ കീഴ് ത്തളിയിലെത്തി തിരിഞ്ഞ് ചേരമാൻ ഗ്രൗണ്ടിലെത്തണം. കൃഷ്ണൻകോട്ട വഴിയും തുരുത്തിപ്പുറം വഴിയും വരുന്ന വലിയ വാഹനങ്ങളും ചേരമാൻ ഗ്രൗണ്ടിൽ എത്തി വിശ്വാസികളെ ഇറക്കി അവിടെത്തന്നെ പാർക്ക് ചേയ്യണം.. ചെറിയ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടത് കോട്ടപ്പുറം മാർക്കറ്റ് പരിസരത്താണ് മൂത്തകുന്നം വഴിയും കൊടുങ്ങല്ലൂർ വഴിയും വരുന്ന ചെറിയ വാഹനങ്ങൾ കീഴ്ത്തളിയിലെത്തി തിരിഞ്ഞ് കോട്ടപ്പുറം മാർക്കറ്റിൽ പാർക്ക് ചെയ്യണം. കൃഷ്ണൻകോട്ട വഴിയും തുരുത്തിപ്പുറം വഴിയും വരുന്ന ചെറിയ വാഹനങ്ങളും കോട്ടപ്പുറം മാർക്കറ്റിൽ എത്തി പാർക്ക് ചെയ്യണം. മാർക്കറ്റിലെ വ്യാപാരസ്ഥാപനങ്ങൾ അന്ന് അവധിയായതിനാൽ ഇരുചക്ര വാഹനങ്ങൾ മാർക്കറ്റിന്റെ കടകളുടെ മുൻപിലും ആംഫി തിയേറ്റിന്റെ ഇരുവശങ്ങളിലുമായി പാർക്ക് ചെയ്യണം.വൈദികരുടെയും സിസ്റ്റേഴ്സിൻ്റെയും വാഹനങ്ങൾക്ക്…

Read More

ആലപ്പുഴ: ബി​ജെ​പി ഒ​ബി​സി മോ​ർ​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ആ​ല​പ്പു​ഴ​യി​ലെ  രൺജീത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിൽ  15 പ്രതികളും കുറ്റക്കാരെന്നു കോടതി. ശിക്ഷ തിങ്കളാഴ്ച വിധിക്കും. പ്രതികളെല്ലാവരും എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്. മാവേലിക്കര അഡീഷനൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി (ഒന്ന്) വി ജി ശ്രീദേവിയാണു വിധി പറഞ്ഞ​ത്.  2021 ഡിസംബർ 19ന് രൺജീത് ശ്രീനിവാസിനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തി എന്നാണു കേസ്. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത 12 പേരേയും ആസൂത്രണം ചെയ്ത മൂന്നു പേരേയുമാണ് കുറ്റക്കാരായി കണ്ടെത്തിയത്. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നു പ്രോസിക്യൂഷൻ വാദിച്ചു. വിധി പ്രസ്താവിക്കുന്ന സമയം സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കോടതി പരിസരത്ത് നൂറിൽപരം പൊലീസുകാരെ വിന്യസിച്ചിരുന്നു. നൈ​സാം, അ​ജ്മ​ൽ, അ​നൂ​പ്, മു​ഹ​മ്മ​ദ് അ​സ്ലാം, സ​ലാം പൊ​ന്നാ​ട്, അ​ബ്ദു​ൾ ക​ലാം, സ​ഫ​റു​ദ്ദീ​ൻ, മു​ൻ​ഷാ​ദ്, ജ​സീ​ബ് രാ​ജ, ന​വാ​സ്, ഷ​മീ​ർ, ന​സീ​ർ, സ​ക്കീ​ർ ഹു​സൈ​ൻ, ഷാ​ജി പൂ​വ​ത്തി​ങ്ക​ൽ, ഷെ​ർ​ണാ​സ് അ​ഷ്റ​ഫ് എ​ന്നി​വ​ർ കു​റ്റ​ക്കാ​രാ​ണെ​ന്നാ​ണ് കോ​ട​തി…

Read More

കൊച്ചി :ഇന്ത്യയിലെ ഏറ്റവും വലിയ ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. എറണാകുളം ജനറൽ ആശുപത്രിയിലെ 54 ഡയാലിസിസ് യൂണിറ്റുകളുടെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്. വീടുകളിൽ തന്നെ ഡയാലിസിസ് ചെയ്യുന്നതിനുള്ള പദ്ധതിയ്ക്ക് രൂപം കൊടുക്കുമെന്ന് ചടങ്ങിൽ മന്ത്രി പറഞ്ഞു. വീടുകളിൽ തന്നെ ഡയാലിസിസ് ചെയ്യുന്നതിനുള്ള പെരിട്ടോണിയൽ ഡയാലിസിസ് പദ്ധതിയ്ക്ക് സർക്കാർ കൂടുതൽ പരിഗണന നൽകുമെന്നും മന്ത്രി വീണ ജോർജ് അറിയിച്ചു. 54 ഡയാലിസിസ് യൂണിറ്റുകളുള്ള ഇന്ത്യയിലെ ആദ്യത്തെ ആശുപത്രിയായി എറണാകുളം ജനറൽ ആശുപത്രി ഇതോടെ മാറി.3 നിലകളിലായാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ഏറ്റവും മുകളിൽ റൂഫ് ചെയ്ത് ആർ ഒ പ്ലാന്റും സ്ഥാപിച്ചിട്ടുണ്ട്. 54 ഐ സി യു ഡയാലിസിസ് കിടക്കകളാണ് സജ്ജമാക്കിയിട്ടുള്ളത്.54 ഡയാലിസിസ് മെഷീനുകൾ ഉണ്ട്. രോഗങ്ങൾ ഉണ്ടാക്കി വക്കാതിരിക്കാനുള്ള പരിശ്രമങ്ങൾ നടത്താൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് ചടങ്ങിൽ മുഖ്യാഥിതി ആയിരുന്ന നടൻ പത്മശ്രീ മമ്മൂട്ടി പറഞ്ഞു. ഹൈബി ഈഡൻ എം പി , മേയർ എം അനിൽകുമാർ , ടി…

Read More

കണ്ണൂർ:കണ്ണൂർ-ആലപ്പുഴ എക്സിക്യുട്ടീവ് എക്സ്പ്രസ് പാളം തെറ്റി. ട്രെയിൻ ഷണ്ടിങ്ങിനിടെയാണ് പാളം തെറ്റിയതെന്നാണ് വിവരം. പിൻ ഭാഗത്തുള്ള രണ്ട് കോച്ചുകളാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനടുത്ത് പാളം തെറ്റിയത്. പാളം തെറ്റിയ കോച്ചുകൾ ഒഴിവാക്കി രാവിലെ 5.10നു പുറപ്പെടേണ്ട ട്രെയിൻ ഒന്നര മണിക്കൂറിലധികം വൈകി 6.43നാണ് കണ്ണൂരിൽ നിന്നു പുറപ്പെട്ടു. അപകടത്തിൽ ആർക്കും പരിക്കില്ല.

Read More

ന്യൂഡൽഹി: ദില്ലി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം തുടരുന്നു. ദില്ലിയില്‍ നിന്നും വിവിധയിടങ്ങളിലേക്കുളള 11 ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകിയാണ് ഓടുന്നത്. പഞ്ചാബ്, പടിഞ്ഞാറന്‍ രാജസ്ഥാന്‍, ഹരിയാന, ത്രിപുര, ഉത്തരാഖണ്ഡ്, കിഴക്കന്‍ ഉത്തര്‍പ്രദേശ്, ബിഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ശനിയാഴ്ച കാഴ്ചാപരിധി പലയിടത്തും 50 മീറ്ററായി കുറഞ്ഞു. അടുത്ത അഞ്ച് ദിവസത്തേക്ക് ഉത്തരേന്ത്യയില്‍ മൂടല്‍മഞ്ഞ് നിലനില്‍ക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദില്ലിയും അതിന്റെ സമീപ പ്രദേശങ്ങളിലും നിലവില്‍ ‘ഓറഞ്ച് അലര്‍ട്ട്’ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിശൈത്യം ദില്ലിയിലെ ജനജീവിതത്തെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. 

Read More

കൊച്ചി: ചിന്നക്കനാൽ ഭൂമിയിടപാട് കേസിൽ മാത്യു കുഴൽനാടൻ എംഎൽഎ ഇന്ന് വിജിലൻസിന് മുമ്പിൽ ഹാജരാകും. മുട്ടം വിജിലൻസ് ഓഫിസിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് മാത്യു കുഴൽനാടന് വിജിലൻസ് നോട്ടീസ് നൽകിയത്. മാത്യുവിന്റെ ബിനാമി ഇടപാടും നികുതിവെട്ടിപ്പും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പോത്താനിക്കാട് സ്വദേശികള്‍ വിജിലന്‍സ് ഡയറക്ടര്‍ക്കു നല്‍കിയ പരാതിയിലാണു നോട്ടീസ്. ആറുകോടിയിലധികം രൂപ വിലമതിക്കുന്ന ഭൂമിയും ആഡംബര റിസോര്‍ട്ടും ബിനാമി ഇടപാടിലൂടെ സ്വന്തമാക്കിയെന്നും ലക്ഷങ്ങളുടെ നികുതി വെട്ടിച്ചെന്നുമാണു പരാതി. സി.പി.എം. എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍ ഇതുസംബന്ധിച്ച് മാത്യുവിനെതിരേ ആരോപണമുന്നയിച്ചിരുന്നു. സി.എം.ആര്‍.എല്‍. ഇടപാടില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണയ്‌ക്കെതിരേ മാത്യു ആരോപണങ്ങളുന്നയിച്ചതിനു പിന്നാലെയാണു റിസോര്‍ട്ട് വിവാദവുമുയര്‍ന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, 2021 മാര്‍ച്ച് 18-ന് ഇടുക്കി, രാജകുമാരി സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത 561/2021-ാം നമ്പര്‍ തീ റാധാരപ്രകാരം വസ്തുവിനും റിസോര്‍ട്ടിനും വില 1,92,60,000 രൂപ മാത്രമാണ്.

Read More

കോട്ടപ്പുറം : കോട്ടപ്പുറം രൂപയുടെ നിയുക്ത മെത്രാൻ ഡോ. അംബ്രോസ് പുത്തൻവീട്ടിലിൻ്റെ ശനിയാഴ്ച വൈകിട്ട് മൂന്നിന് നടക്കുന്ന മെത്രാഭിഷേക കർമ്മങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായി. വത്തിക്കാൻ പ്രതിനിധി ആർച്ച്ബിഷപ്പ് ഡോ. ലിയോപോൾദോ ജിറെല്ലി കോട്ടപ്പുറം ബിഷപ്പ്സ് ഹൗസിലെത്തി . ആർച്ച്ബിഷപ്പ് ഡോ. ലിയോപോൾദോ ജിറെല്ലി കോട്ടപ്പുറം സെൻ്റ് മൈക്കിൾസ് കത്തീഡ്രൽ അങ്കണത്തിൽ ഒരുക്കിയിട്ടുള്ള വിശാലമായ പന്തലിലാണ് മെത്രാഭിഷേകകർമ്മവും പൊതുസമ്മേളനവും സജ്ജീകരിച്ചിട്ടുള്ളത്. സീറോ മലബാർ , സീറോ മലങ്കര , ലത്തീൻ റീത്തുകളിൽ നിന്നായി 27 മെത്രാന്മാരും മുന്നൂറോളം വൈദീകരും നാനൂറോളം സന്യസ്തരും പതിനായിരത്തോളം വിശ്വാസികളും പങ്കെടുക്കുമെന്ന് ജനറൽ കൺവീനർ മോൺ. ഡോ. ആൻറണി കുരിശിങ്കൽ അറിയിച്ചു

Read More

ഗുവാഹത്തി: ഭാരത്ജോഡോ ന്യായ് യാത്രയ്‌ക്കെതിരെ അസം പൊലീസ് . യാത്രാ റൂട്ടുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ചാണ് കേസെടുത്തത് . ഭാരത് ജോഡോ ന്യായ് യാത്രയുടെ ചുമതലക്കാരൻ കെ ബി ബൈജുവിന് എതിരെയാണ് കേസ്. ഭാരത് ജോഡോ ന്യായ് യാത്ര അസമില്‍ പര്യടനം തുടരുകയാണ് . നിമതി ഘട്ടില്‍ നിന്നാണ് ഇന്നത്തെ യാത്ര ആരംഭിച്ചത്. രണ്ട് കിലോമീറ്റര്‍ പദയാത്രയാണ് ഇന്ന് നിശ്ചയിച്ചിരിക്കുന്നത്. ബാക്കി യാത്ര കാറിലും ബസിലുമായാണ്. അതിനിടെയാണ് യാത്രയ്‌ക്കെതിരെ അസമില്‍ വെച്ച് ജോര്‍ഹട്ട് സദര്‍ പൊലീസ് കേസ് അസം: ഭാരത്ജോഡോ ന്യായ് യാത്രയ്‌ക്കെതിരെ അസം പൊലീസ് . യാത്രാ റൂട്ടുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ചാണ് കേസെടുത്തത് . അപ്രതീക്ഷിതമായി ഉണ്ടായ തിക്കിലും തിരക്കിലും ചില ആളുകള്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ചില വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. റോഡ് സുരക്ഷ നിയമങ്ങളും ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശങ്ങളും യാത്ര അവഗണിക്കുന്നു എന്ന് എഫ്‌ഐആറില്‍ പറയുന്നു. യാത്രയെ തടസപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമമെന്ന്…

Read More

ന്യൂഡൽഹി: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൾ സെക്രട്ടറി എം.ശിവശങ്കറിന്റെ ഇടക്കാല ജാമ്യം സ്ഥിരപ്പെടുത്തി. ആരോഗ്യ കാരണങ്ങൾ കണക്കിലെടുത്താണ് കോടതി നടപടി. ശിവശങ്കറിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും അതിന് അടിയന്തര ചികിത്സ ആവശ്യമാണെന്നുമുള്ള മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി നടപടി.

Read More