Author: admin

കോഴിക്കോട് ∙ നിധി ലിമിറ്റഡിനു കീഴിൽ പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനമായ സിസ് ബാങ്കിന്റെ പേരിൽ കോടികൾ തട്ടിയെന്ന പരാതിയിൽ ടി.സിദ്ദിഖ് എംഎൽഎയുടെ ഭാര്യയും ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമായിരുന്ന ഷറഫുന്നീസക്കെതിരെ കേസ് . ഷറഫുന്നീസയെ പ്രതി ചേർത്ത് വഞ്ചനാ കുറ്റത്തിന് നടക്കാവ് പൊലീസാണ് കേസെടുത്തത്. വെസ്റ്റ്ഹിൽ സ്വദേശിനിയായ 62കാരിയുടെ പരാതിയിലാണ് ഇവരുൾപ്പെടെ 5 പേർക്കെതിരെ കേസെടുത്തത്. കഴിഞ്ഞദിവസം 3 പരാതികളാണ് ലഭിച്ചത്. ഇതിലാണ് നടക്കാവ് പൊലീസ് ഒരു കേസ് റജിസ്റ്റർ ചെയ്തത്. നേരത്തേ 4 പേരുടെ പരാതിയിൽ കേസെടുത്തിരുന്നു. ഇതുവരെ അൻപതോളം പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സ്ഥാപകനും ഒന്നാം പ്രതിയുമായ കടലുണ്ടി സ്വദേശി വസീം തൊണ്ടികോടന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനുള്ള നടപടി ഉടൻ സ്വീകരിക്കുമെന്നാണ് വിവരം.

Read More

ബിജോ സിൽവേരി കൊടുങ്ങല്ലൂർ : കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിലിന്റെ നാളെ വൈകീട്ട് 3 ന് നടക്കുന്ന മെത്രാഭിഷേകത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നു. സെന്റ് മൈക്കിൾസ് കത്തീഡ്രൽ ദേവാലയത്തിന് മുൻപിൽ എഴുപത്തിഅയ്യായിരം ചതുരശ്ര അടിയിൽ സജ്ജീകരിക്കുന്ന വിശാലമായ പന്തലിന്റെ പണികൾ പൂർത്തിയായി വരുന്നതായി പന്തൽ , ലൈറ്റ് ആന്റ് സൗണ്ട് കമ്മിറ്റി ചെയർമാൻ ഫാ.ജോസഫ് മാളിയേക്കൽ അറിയിച്ചു.. പതിനായിരം പേർക്ക് തിരുകർമ്മങ്ങളിൽ സംബന്ധിക്കാനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇരുപത് ബിഷപ്പുമാരും മുന്നൂറോളം വൈദീകരും നാനൂറോളം സന്യസ്തരും മെത്രാഭിഷേക കർമ്മങ്ങളിൽ പങ്കെടുക്കും . സംഗീതസംവിധായകൻ ജെറി അമൽ ദേവിന്റെയും ഫാ. വില്യം നെല്ലിക്കലിന്റെയും നേതൃത്വത്തിൽ നൂറിലധികം വരുന്ന ഗായക സംഘമാണ് ഗാനങ്ങൾ ആലപിക്കുന്നത് . ഗായകസംഘാംഗങ്ങൾ ഈ ദിവസങ്ങളിലെല്ലാം തുടർച്ചയായ പരിശീലനത്തിലാണ്. മെത്രാഭിഷേക തിരുകർമ്മങ്ങൾ ഭംഗിയാക്കുന്നതിന് 11 കമ്മിറ്റികളിലായി ആയിരത്തോളം വരുന്ന അംഗങ്ങളാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.പൊതുസമ്മേളനത്തിനുശേഷം രൂപതയിലെ അഞ്ച് ഫൊറോനകളിൽ നിന്നായി ചവിട്ടു നാടകം, മാർഗ്ഗംകളി എന്നിവയടക്കം അഞ്ച് കലാപരിപാടികൾ അരങ്ങേറുന്നുണ്ട്. അതിന്റെ പരിശീലനവും ഫൊറോനകളിൽ…

Read More

ഇംഫാൽ: സംഘർഷമടങ്ങാതെ മണിപ്പൂർ. തെങ്നൂപലില്‍ അക്രമികളുടെ ആക്രമണത്തിൽ രണ്ട് പൊലീസുകാർ കൊല്ലപ്പെട്ടതിന് പിന്നാലെ അഞ്ച് പൗരന്മാർ കൂടി കൊല്ലപ്പെട്ടു. മൂന്ന് ബിഎസ്എഫ് ജവാന്മാർക്ക് ​ഗുരുതരമായി പരിക്കേറ്റു. മണിപ്പൂരിലെ പല ജില്ലകളിലായി ബുധനാഴ്ച രാത്രിയിലും വ്യാഴാഴ്ച രാവിലെയുമായാണ് ആക്രണം ഉണ്ടായത്. കഴിഞ്ഞ 8 മാസമായി തുടരുന്ന സംഘ‍ർഷങ്ങൾ അവസാനിപ്പിക്കാൻ സുരക്ഷാ ഉദ്യോ​ഗസ്ഥരും ഭരണകർത്താക്കളും പരിശ്രമിക്കുന്നതിനിടെയാണ് ഇപ്പോൾ സാഹചര്യം കൂടുതൽ കലുഷിതമായിരിക്കുന്നത്. തൗബാൽ ജില്ലയിൽ ​ആൾക്കൂട്ടം പൊലീസ് ആസ്ഥാനം ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ബിഎസ്എഫ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റത്. ഇന്നലെ മെയ്തെയ് വിഭാ​ഗത്തിൽപ്പെട്ട നാല് പേർ ആയുധധാരികളായ അക്രമികളാൽ കൊല്ലപ്പെട്ടു എന്ന് മുതിർന്ന ഉദ്യോ​ഗസ്ഥർ സ്ഥിരീകരിക്കുന്നു. ആക്രമണത്തിനിരയായ നാലുപേരും കർഷകരാണ്. ഇവർ കൃഷിയിടത്തിൽ കൃഷിയിറക്കുന്നതിനിടെയാണ് ആക്രമണമെന്നാണ് റിപ്പോർട്ട്. ഇവരു‌ടെ മരണത്തെ തുടർന്ന് ഇംഫാൽ താഴ്വരയുടെ പലയിടത്തും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു.

Read More

 തിരുവനന്തപുരം:മകൾക്കെതിരായ മാസപ്പടി ആരോപണത്തിൽ മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് പച്ചക്കള്ളമെന്ന് തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി എക്സാലോജിക്കിനെതിരായ രജിസ്ട്രാർ ഓഫ് കമ്പനീസ് റിപ്പോർട്ട് പുറത്തുവന്നത് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ഇൻകം ടാക്സ് ഇന്ററിംഗ് ബോർഡ് റിപ്പോർട്ട് പ്രതിപക്ഷം സഭയിൽ ഉന്നയിച്ചപ്പോൾ കെഎംആർഎൽന് വീണ വിജയന്റെ കമ്പനിയായ എക്സാലോജിക് സോഫ്റ്റ്‌വെയർ സേവനങ്ങൾ നൽകിയിരുന്നുവെന്നും എക്സാലോജിക്കിന്റെ വാദങ്ങൾ കേൾക്കാനുള്ള സാവകാശം ഇൻകം ടാക്സ് ഇന്ററിംഗ് ബോർഡ് നൽകിയില്ല എന്നുമായിരുന്നു മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയത്.എന്നൽ മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞദിവസം പുറത്തുവന്ന ആർഒസി റിപ്പോർട്ട്. കെഎംആർഎൽന് സോഫ്റ്റ്‌വെയർ നിർമ്മിച്ചു നൽകിയത് സംബന്ധിച്ച് ഒരു രേഖയും സമർപ്പിക്കാൻ എക്സാലോജിക്കിന് കഴിഞ്ഞിട്ടില്ലെന്നും സ്റ്റാറ്റ്യൂട്ടറി ബോഡിയായ രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ റിപ്പോർട്ടിൽ പറയുന്നു. ഒരു സേവനവും നൽകാതെ മുഖ്യമന്ത്രിയുടെ മകൾക്കും കമ്പനിക്കുമായി 1.72 കോടി രൂപ കെഎംആർഎൽ നൽകിയെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണ് ആർ.ഒ.സിയുടെ കണ്ടെത്തൽ.

Read More

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ വീ​ണാ വി​ജ​യ​ന്‍റെ ക​മ്പ​നി​ക്കെ​തി​രാ​യ ആ​ർഒ​സി റി​പ്പോ​ർ​ട്ടിന്‍റെ വിശ്വാസ്യതയെ ചോദ്യംചെയ്ത് സി​പി​എം കേ​ന്ദ്ര​ക​മ്മ​റ്റി​യം​ഗം എ.കെ. ബാ​ല​ൻ. വീ​ണ അ​ഴി​മ​തി ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും സേ​വ​നം ന​ൽ​കി​യെ​ന്ന് എ​ക്സാ​ലോ​ജി​ക്കി​ന് തെ​ളി​യി​ക്കാ​ൻ ക​ഴി​യു​മെ​ന്നും ബാ​ല​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. എ​ക്സാ​ലോ​ജി​ക് അ​ന്വേ​ഷ​ണ​ത്തി​ൽ കൊ​ടു​ക്കേ​ണ്ട രേ​ഖ​ക​ളെ​ല്ലാം കൊ​ടു​ത്തി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രു അ​ഴി​മ​തി​യും ന​ട​ന്നി​ട്ടി​ല്ല. വി​ജി​ല​ൻ​സ് കോ​ട​തി ത​ള്ളി​യ കേ​സാ​ണി​ത്. മു​ഖ്യ​മ​ന്ത്രി​ക്കോ വീ​ണയ്​ക്കോ ഹൈ​ക്കോട​തി നോ​ട്ടീ​സ​യ​ച്ചി​ട്ടി​ല്ലെ​ന്നും ബാ​ല​ൻ പ​റ​ഞ്ഞു. ഇ​ന്‍​കം ടാ​ക്‌​സും ജി​എ​സ്​ടി​യും കൊ​ടു​ത്തി​ട്ടി​ല്ല എ​ന്നാ​യി​രു​ന്നു ആ​ദ്യപ്ര​ശ്‌​നം. അ​ത് കൊ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് കൃ​ത്യ​മാ​യി മ​റു​പ​ടി ന​ല്‍​കി. സ​ര്‍​വീ​സി​ന്‍റെ വി​വ​ര​ങ്ങ​ള്‍ ഇ​വ​ര്‍​ക്ക് അ​ന്വേ​ഷി​ക്കേ​ണ്ട കാ​ര്യ​മി​ല്ല. ആ​ര്‍ഒസി റി​പ്പോ​ര്‍​ട്ട് ശ​രി​യാ​ണെ​ങ്കി​ല്‍ എ​ന്തു​കൊ​ണ്ട് ക​മ്പ​നി​ക്ക് ഇ​മ്മ്യൂ​ണി​റ്റി കൊ​ടു​ത്തു. എ​ന്തി​ന് മ​റ​ച്ചുവയ്ക്കുന്നു​വെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

Read More

അ​ഹ​മ്മ​ദാ​ബാ​ദ്: വി​നോ​ദ യാ​ത്ര​യ്ക്കെ​ത്തി​യ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ച ബോ​ട്ട് മ​റി​ഞ്ഞ് 15 പേ​ർ മ​രി​ച്ചു. ഗു​ജ​റാ​ത്തി​ലെ വ​ഡോ​ദ​ര​യി​ൽ ഹ​ർ​ണി ത​ടാ​ക​ത്തി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 13 വി​ദ്യാ​ർ​ഥി​ക​ളും ര​ണ്ട് അ​ധ്യാ​പ​ക​രു​മാ​ണ് മ​രി​ച്ച​ത്. ന്യൂ ​സ​ൺ​റൈ​സ് എ​ന്ന സ്വ​കാ​ര്യ സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.​ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്നും നി​ര​വ​ധി പേ​രെ കാ​ണാ​താ​യെ​ന്നും ര​ക്ഷ​പെ​ടു​ത്തി​യ ഏ​താ​നും​പേ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അപകടസമയത്ത് ബോട്ടില്‍ മുപ്പതിലധികം യാത്രക്കാരാണ് ഉണ്ടായിരുന്നത്. രക്ഷപ്രവര്‍ത്തനത്തില്‍ ഇതുവരെ പത്തിലധികം കുട്ടികളെ രക്ഷപ്പെടുത്തിയതായി ഗുജറാത്ത് മന്ത്രി റുഷികേശ് പട്ടേല്‍ അറിയിച്ചു. അപകടത്തില്‍ കാണാതായവരില്‍ പലരും ചെളിയില്‍ അകപ്പെട്ടേക്കാമെന്നുമാണ് സൂചനകള്‍. ന്യൂ സണ്‍റൈസ് എന്ന സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരുമാണ് അപകടത്തില്‍പെട്ടത്. സംഭവ സമയത്ത് ആരും ലൈഫ് ജാക്കറ്റ് ഉപയോഗിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ കാണാതായാവര്‍ക്കുള്ള കുട്ടികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

Read More

കേരളത്തെ സാമ്പത്തികമായി അവഗണിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയുള്ള സംസ്ഥാനത്തിന്റെ പ്രതിഷേധത്തിനൊപ്പം യുഡിഎഫില്ല. കേന്ദ്ര അവഗണക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സമരത്തോട് സഹകരിക്കേണ്ടതില്ലെന്ന് യുഡിഎഫ് യോഗം തീരുമാനിച്ചു. സംയുക്ത സമരത്തിന് ഇല്ലെന്ന തീരുമാനം പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെ അറിയിക്കും. കേ​ന്ദ്ര​ത്തി​ന്‍റെ സാ​മ്പ​ത്തി​ക ന​യ​ത്തി​ൽ പ്ര​ശ്ന​മു​ണ്ടെ​ന്നും പ്ര​തി​സ​ന്ധി​ക്ക് കേ​ര​ള​ത്തി​നും ഉ​ത്ത​രാ​വാ​ദി​ത്വ​മു​ണ്ടെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ പ​റ​ഞ്ഞു.ജ​ന്ത​ർ മ​ന്ത​റി​ലെ സ​മ​ര​ത്തി​ൽ മ​ന്ത്രി​മാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും അ​ണി​നി​ര​ക്കും. ഇ​ന്ത്യ മു​ന്ന​ണി​യി​ലെ ക​ക്ഷി നേ​താ​ക്ക​ൾ​ക്കും സ​മ​ര​ത്തി​ലേ​ക്ക് ക്ഷ​ണ​മു​ണ്ടാ​കും.

Read More

തിരുവനന്തപുരം : വനിതാ ജയിലില്‍ ഉദ്യോഗസ്ഥയെ കയ്യേറ്റം ചെയ്തു. തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലാണ് സംഭവം. അസി. സൂപ്രണ്ട് രതിയെ ആണ് തടവുകാരി സന്ധ്യ കയ്യേറ്റം ചെയ്തത്. ദേഹപരിശോധനയ്ക്കിടെയാണ് സംഭവം. ഇവര്‍ക്കെതിരെ ഫോര്‍ട്ട് പൊലീസ് കേസെടുത്തു. വിയ്യൂര്‍ ജയിലില്‍ നിന്നാണ് സന്ധ്യയെ അട്ടക്കുളങ്ങരയില്‍ എത്തിച്ചത്.

Read More

തെഹ്‌റാൻ: ഇറാനിൽ പ്രത്യാക്രമണം നടത്തി പാകിസ്ഥാൻ. ആക്രമണത്തിൽ നാല് കു ട്ടികളും മൂന്ന് സ്ത്രീകളും കൊല്ലപ്പെട്ടു. പാകിസ്ഥാൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. നേരത്തെ പാകിസ്ഥാനിലെ താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ ആക്രമണത്തില്‍ പാകിസ്ഥാനില്‍ ടെഹ്‌റാനെ എതിര്‍ക്കുന്ന ഭീകര സംഘടനയുടെ ആസ്ഥാനത്ത് ഉണ്ടായ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടതായി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസമാണ് ഇറാന്റെ മിസൈല്‍ ആക്രമണം നടന്നത്. ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സ് ഇറാഖിലും സിറിയയിലും മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് പാകിസ്ഥാനില്‍ ആക്രമണം നടന്നത്. പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ഇറാനിയന്‍ സുരക്ഷാ സേനയ്ക്ക് എതിരെ ബലൂച്ചി തീവ്രവാദ സംഘടനയായ ജെയ്ഷ് അല്‍ അദ്‌ലു ആക്രമണം നടത്തിയിരുന്നു ഇതിന് തിരിച്ചടിയാണ് ഇറാന്റെ ഭാഗത്ത് നിന്നുണ്ടായത്. മിസൈലും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ഇറാന്റെ ആക്രമണം ഇറാന്‍ തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ചതിന് അപലപിച്ച പാകിസ്ഥാന്‍, ഇറാന്‍റെ ആക്രമണം അംഗീകരിക്കാനാവില്ലെന്നും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും പ്രസ്‌താവനയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Read More

ന്യൂഡല്‍ഹി: ഭാരത് ജോഡോ ന്യായ് യാത്രയുടെ അസമിലെ പര്യടനം ഇന്ന് . 8 ദിവസമാണ് യാത്ര അസമില്‍ പര്യടനം നടത്തുന്നത്. 17 ജില്ലകളില്‍ കൂടി യാത്ര കടന്ന് പോകും.നാഗാലാന്‍ഡിലെ തുളിയില്‍ നിന്നാണ് യാത്ര പര്യടനം ആരംഭിക്കുന്നത്. നേരത്തെ യാത്രയെ തടസപ്പെടുത്താന്‍ അസം സര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചിരുന്നു. രാജ്യത്തെ വ്യത്യസ്തങ്ങളായ സംസ്‌കാരങ്ങളെ ആക്രമിക്കുന്ന ബിജെപി-ആര്‍എസ്എസ് നീക്കങ്ങള്‍ക്ക് എതിരെ പോരാട്ടത്തിലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നു. നാഗാലാന്റില്‍ ന്യായ് യാത്രക്കിടെയായിരുന്നു പ്രതികരണം.

Read More