Author: admin

കോഴിക്കോട്; പോക്സോ കേസിൽ അത്യപൂർവ്വമായ വിധി.പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് ശിക്ഷ. 77 വര്‍ഷം തടവും പിഴയുമാണ് ശിക്ഷ. കോഴിക്കാട് പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 2016 മുതല്‍ 2019 വരെയായിരുന്നു പ്രതി പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത 2021 വിവരം കുട്ടി മാതാപിതാക്കളോട് പറയുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. 77 വര്‍ഷം തടവിന് പുറമേ 3,50,000 രൂപ പിഴയാണ് കോടതി വിധിച്ചിരിക്കുന്നത്.

Read More

ന്യൂ​ഡ​ൽ​ഹി: എഴുപത്തിയഞ്ചാം ​റി​പ​ബ്ലി​ക് ദി​ന പ​രേ​ഡ് നേ​രി​ട്ട് കാ​ണാ​ൻ കേ​ര​ള​ത്തി​ൽ​നി​ന്ന് 200 ഓ​ളം പേ​ർ​ക്ക് ക്ഷ​ണം. 26 ന് ​ന്യൂ​ഡ​ൽ​ഹി​യി​ലെ ക​ർ​ത്ത​വ്യ​പ​ഥി​ലാ​ണ് പ​രേ​ഡ് ന​ട​ക്കു​ക. വി​വി​ധ മേ​ഘ​ല​ക​ളി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട വ്യ​ക്തി​ക​ൾ​ക്കാ​ണ് പരിപാടിയി​ൽ പ്ര​ത്യേ​ക ക്ഷ​ണം ല​ഭി​ച്ചി​ട്ടു​ള്ള​ത്.വി​വി​ധ കേ​ന്ദ്ര സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ൾ, മ​ൻ കി ​ബാ​ത്തി​ലൂ​ടെ പ്ര​ധാ​ന​മ​ന്ത്രി പ​രാ​മ​ർ​ശി​ച്ച വ്യ​ക്തി​ക​ൾ, വീ​ർ ഗാ​ഥ 3.0 മ​ത്സ​ര വി​ജ​യി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടും. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി 15,000 ത്തോ​ളം ആ​ളു​ക​ളാ​ണ് ഇ​ത്ത​വ​ണ റി​പ​ബ്ലി​ക് ദി​ന പ​രേ​ഡി​ലെ പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ൾ. ഐ​എ​സ്ആ​ർ​ഒ​യി​ലെ ശാ​സ്ത്ര​ജ്ഞ​ർ​ക്ക് പ​രേ​ഡി​ലേ​യ്ക്ക് പ്ര​ത്യേ​ക ക്ഷ​ണ​മു​ണ്ട്. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ, വ​നി​താ തൊ​ഴി​ലാ​ളി​ക​ൾ, സ്വ​യം സ​ഹാ​യ സം​ഘ​ങ്ങ​ൾ, ഉ​ത്പാ​ദക സം​ഘ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ​ക്കാ​ണ് പ​രേ​ഡ് നേ​രി​ട്ട് കാ​ണാ​ൻ ക്ഷ​ണം ല​ഭി​ച്ച​ത്.

Read More

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ കർഷക-തൊഴിലാളി സംഘടനകൾ. സംയുക്ത കിസാൻ മോർച്ചയും സെൻട്രൽ ട്രേഡ് യൂണിയനും ഫെബ്രുവരി 16 ന് ഗ്രാമീണ ബന്ദിന് ആഹ്വാനം ചെയ്തു. കേന്ദ്ര സർക്കാരിന്റേത് കർഷക, തൊഴിലാളി വിരുദ്ധ നയങ്ങളാണെന്ന് ആരോപിച്ചാണ് സമരം. ഫെബ്രുവരി 16 ലെ ഗ്രാമീൺ ബന്ദിൽ വ്യവസായ ശാലകൾ സ്തംഭിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. റിപ്പബ്ലിക്ക് ദിനത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ ട്രാക്ടർ മാർച്ച് സംഘടിപ്പിക്കാനും തീരുമാനമുണ്ട്. മിനിമം താങ്ങുവില (എംഎസ്പി) സംബന്ധിച്ച എംഎസ് സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കണം, കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പിരിച്ചുവിടണമെന്നും ലഖിംപൂർ ഖേരിയിലെ കർഷകരെ കൊലപ്പെടുത്തിയതിന് അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നുമുള്ള ആവശ്യം കൺവെൻഷൻ ആവർത്തിച്ചു. ചെറുകിട, ഇടത്തരം കർഷക കുടുംബങ്ങൾക്കുള്ള വായ്പ എഴുതിത്തള്ളൽ ആവശ്യപ്പെട്ടാണ് സമരം. ഈ മാസം 10 മുതൽ 20 വരെ വീടുകൾ കയറിയുള്ള പ്രചാരണം സംഘടിപ്പിക്കാനും തീരുമാനമുണ്ട്. കോർപ്പറേറ്റ് – വർഗീയ അച്ചുതണ്ട് സർക്കാർ നയങ്ങൾ തീരുമാനിക്കുന്നു. സ്ത്രീപീഡകരെ സംരക്ഷിക്കുന്ന സമീപനമാണ് കേന്ദ്ര…

Read More

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രയ്ക്ക് ഔദ്യോഗിക വസതിയൊഴിയാന്‍ കേന്ദ്രത്തിന്റെ നോട്ടീസ്. ടെലഗ്രാഫ് ലെയ്‌നിലെ വസതി സ്വമേധയ ഒഴിയാന്‍ തയ്യാറായില്ലെങ്കില്‍ ആവശ്യമെങ്കില്‍ പോലീസിനെ ഉപയോഗിച്ച് ബലമായി ഒഴിപ്പിക്കുമെന്നും നോട്ടീസില്‍ പറയുന്നു. സര്‍ക്കാര്‍ വസതികളുടെ സംരക്ഷകനായ ഡയറക്ടറ്റേ് ഓഫ് എസ്‌റ്റേറ്റ് ആണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. പാര്‍ലമെന്റിനു യോജിക്കാത്ത പെരുമാറ്റ ദൂഷ്യത്തിന്റെ പേരിലാണ് ഒരു മാസം മുന്‍പ് മഹുവയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കിയത്. ഒരു ബിസിനസുകാരനില്‍ നിന്ന് വിലയേറിയ പാരിതോഷികങ്ങള്‍ കൈപ്പറ്റിയെന്നും പാര്‍ലമെന്റ് ലോഗിന്‍ ഐഡി അയാളുമായി പങ്കുവച്ചുവെന്നും കണ്ടെത്തിയാണ് നടപടി. മഹുവയ്ക്ക് വസതിയൊഴിയാന്‍ മതിയായ സമയം നല്‍കിയെന്നും അനധികൃതമായല്ല താമസിക്കുന്നതെന്ന് തെളിയിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടുവെന്നും ഡയറക്ടറേറ്റ് ഓഫ് എസ്‌റ്റേറ്റ് അറിയിച്ചു. വസതി ഒഴിപ്പിക്കുന്നതിനെതിരെ മഹുവ നല്‍കി ഹര്‍ജിയില്‍ പണം ഈടാക്കി ആറ് മാസം കൂടി താമസം അനുവദിക്കുന്നതില്‍ ചട്ടം തടസ്സമില്ലെന്ന് വ്യക്തമാക്കിയിരുന്നു. കേസിന്റെ മെറിറ്റിലേക്ക് കടന്ന് ഒരു പരാമര്‍ശവും നടത്താന്‍ കോടതി തയ്യാറായതുമില്ല. ഇതോടെ മഹുവ ഹര്‍ജി…

Read More

ജോർദാൻ:ഗാസയിലേക്ക്‌ സഹായം എത്തിക്കുന്നതിന്‌ ഇസ്രയേൽ തടസ്സം സൃഷ്ടിക്കുന്നതായി ജോർദാൻ വിദേശമന്ത്രി അയ്‌മാൻ സഫാദി. ഗാസ ജനതയെ കൂടുതൽ ദുരിതത്തിലേക്ക്‌ തള്ളിവിടുന്നതാണ്‌ ഇസ്രയേലിൻറെ ഈ നടപടി. ഗാസ ജനതയ്‌ക്കുവേണ്ട അവശ്യവസ്‌തുക്കളിൽ പത്ത്‌ ശതമാനം മാത്രമാണ് അന്താരാഷ്‌ട്ര ഇടപെടലുകളിലൂടെ ലഭ്യമാകുന്നുന്നത്. അതേസമയം വെസ്റ്റ്‌ ബാങ്കിൽനിന്ന്‌ 35 പലസ്‌തീൻകാരെക്കൂടി ഇസ്രയേൽ ബന്ദികളാക്കിയതായി പലസ്‌തീൻ വാർത്താ ഏജൻസി റിപ്പോർട്ട്‌ ചെയ്‌തു. 5800ൽ അധികം പലസ്‌തീൻകാരെയാണ്‌ ഇസ്രയേൽ ഇതിനോടകം ബന്ദിയാക്കിയിട്ടുള്ളത്.

Read More

കോഴിക്കോട്: വയനാട്ടിൽ മത്സരിക്കാൻ കോൺഗ്രസിനുള്ളിൽ നേതാക്കളുടെ മത്സരം. ഇന്ത്യ മുന്നണിയിൽ സമ്മർദ്ദം ശക്തമായാൽ രാഹുൽ മാറി നിൽക്കുമെന്ന ചർച്ച സജീവമാണ്. എ ഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ ഉൾപ്പെടെ പകരക്കാരുടെ പേരുകളും ചർച്ചയിലുണ്ട്. രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കരുതെന്ന് സിപിഐ ആവർത്തിച്ചാവശ്യപ്പെടുന്നുണ്ട്. ഇന്‍ഡ്യാ മുന്നണിയിൽ ഇക്കാര്യം ഉന്നയിക്കുമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. മുന്നണി മര്യാദ മാനിച്ച് രാഹുൽ മാറിനിൽക്കുന്നതിനെ കുറിച്ച് എഐസിസി നേതൃത്വവും കാര്യമായി ആലോചിക്കുന്നുണ്ട്. വയനാട്ടിൽ മത്സരിച്ചാൽ ഉത്തരേന്ത്യയിൽ സംഭവിക്കാൻ സാധ്യതയുള്ള തിരിച്ചടിയും കോൺഗ്രസിൽ പുനഃരാലോചനക്ക് കാരണമായെന്നാണ് വിവരം.

Read More

തൃശ്ശൂർ: പ്രധാനമന്ത്രിയുടെയും വൻ താരനിരയുടെയും സാന്നിധ്യത്തിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹം നടന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവാഹവേദിയിലെത്തി. ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിലെ കല്യാണമണ്ഡലത്തിലാണ് ചടങ്ങ് നടന്നത്. രാവിലെ എട്ടേ മുക്കാലോടെ വിവാഹചടങ്ങ് ആരംഭിച്ചു. കനത്ത സുരക്ഷയിലാണ് ക്ഷേത്രം. തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് വധൂവരൻമാർക്കണിയാനുള്ള മാല പ്രധാനമന്ത്രിക്ക് നൽകി. തുടർന്ന് പ്രധാനമന്ത്രിയാണ് വരനും വധുവിനും മാല കൈമാറിയത്.അല്പനേരം ചടങ്ങിന്റെ കാരണവ സ്ഥാനം അലങ്കരിച്ചായിരുന്നു പ്രധാനമന്ത്രി മണ്ഡപത്തിൽ നിന്നിറങ്ങിയത്. ഇതേ സമയം മറ്റു മണ്ഡപത്തിലെ വധൂവരൻമാരെയും പ്രധാനമന്ത്രി ആശിർവദിച്ചു. സുരേഷ്‌ഗോപിയും നടനും മകനുമായ ഗോകുല്‍ സുരേഷും ഉള്‍പ്പെടുന്ന കുടുംബാംഗങ്ങളായിരുന്നു വധു ഭാഗ്യാസുരേഷിനെ മണ്ഡപത്തിലേക്ക് ആനയിച്ചത്. വധുവരന്മാരായ ഭാഗ്യയ്ക്കും ശ്രേയസിനും മധുരവും നല്‍കി. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവർ കുടുംബസമേതം ഗുരുവായൂരിലെത്തി. ജയറാം, ഖുഷ്ബു, ദിലീപ് തുടങ്ങിയവരും എത്തിയിട്ടുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രിയെ ദേവസ്വം ഭാരവാഹികൾ ചേർന്നാണ് സ്വീകരിച്ചത്. ഗുരുവായൂർ ശ്രീവത്സം…

Read More

ആലപ്പുഴ: വിദ്യാഭ്യാസ വിചക്ഷണനും ചരിത്രപണ്ഡിതനും എഴുത്തുകാരനും വാഗ്മിയുമായ ഷെവലിയര്‍ പ്രഫ. ഏബ്രഹാം അറക്കല്‍ അന്തരിച്ചു. ആലപ്പുഴയിലെ പുരാതന കുടുംബമായ അറക്കല്‍ വീട്ടിലെ നിര്യാതനായ ഈപ്പന്‍ അറക്കല്‍ (മുന്‍ എംഎല്‍എ)യാണ് പിതാവ്. മാതാവ് നിര്യാതയായ ഏലിയാമ്മ ഈപ്പന്‍ (റിട്ട. അധ്യാപിക, സെന്റ് ജോസഫ്‌സ് സ്‌കൂള്‍). കെആര്‍എല്‍സിസിയുടെ ഗുരുശ്രേഷ്ഠ പുരസ്‌കാരമുള്‍പ്പെടെ നിരവധി ബഹുമതികള്‍ നേടിയിട്ടുണ്ട്. ട്രിച്ചി സെന്റ് ജോസഫ് കോളജില്‍ നിന്നു ബിരുദം(ഓണേഴ്‌സ്) നേടിയ ശേഷം ഫാത്തിമ കോളേജില്‍ ലക്ചററായി ജോലിയില്‍ പ്രവേശിച്ചു. ആലപ്പുഴ സെന്റ്. മൈക്കല്‍, പാലക്കാട് വിക്ടോറിയ, എറണാകുളം മഹാരാജാസ് എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പലായിരുന്നു.കാലിക്കറ്റ്, കേരള യൂണിവേഴ്‌സിറ്റികളിലെ സെനറ്റ് അംഗമായിരുന്നു. കൊച്ചി രൂപത പ്രസിദ്ധീകരിച്ചിരുന്ന ഇന്ത്യന്‍ കമ്യൂണിക്കേറ്റര്‍, സദ് വാര്‍ത്ത പത്രങ്ങളുടെ ചീഫ് എഡിറ്ററായിരുന്നു. ഗവ. കോളജ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്റെ സ്ഥാപക പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചു. പ്രൈവറ്റ് കോളജ് മാനേജ്മെന്റ് അസോസിയേഷന്റെ വൈസ് പ്രസിഡന്റ്, കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റ് സ്ഥാനം വഹിച്ചു.സാമൂഹ്യ സഭാ മേഖലകളിലെ പ്രവര്‍ത്തനങ്ങളെ…

Read More

കൊച്ചി:രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി  വിമാനമിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ്‌ഷോ ആയിരങ്ങള്‍ക്ക് ആവേശമായി. കെ പി സി സി ജംഗ്ഷന്‍ മുതല്‍ എറണാകുളം ഗസ്റ്റ് ഹൗസ് വരെ ഒന്നേകാല്‍ കിലോമീറ്റര്‍ പുഷ്പങ്ങള്‍ കൊണ്ട് അലങ്കരിച്ച തുറന്ന വാഹനത്തിലാണ് റോഡ് ഷോ നടത്തിയത്. രാത്രി 7.30 ന് ശേഷം തുടങ്ങിയ റോഡ് ഷോ 8 മണി കഴിഞ്ഞാണ് അസവാനിച്ചത്. റോഡിനിരുവശവും വന്‍ ജനാവലി തടിച്ചു കൂടിയിരുന്നു.മെല്ലെ നീങ്ങിയ വാഹനത്തില്‍ നിന്ന് പ്രധാനമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്തപ്പോള്‍ ജനം മോദിക്ക് നേരെ പുഷ്പങ്ങള്‍ വാരിയെറിഞ്ഞു. വാഹനത്തില്‍ നരേന്ദ്രമോദിക്കൊപ്പം ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുമാണുണ്ടായിരുന്നത്. വാഹനത്തിന് ചുറ്റും സുരക്ഷാ ഉദ്യോഗസ്ഥരുണ്ടായിരുന്നു.

Read More

കൽക്കത്ത:രാമക്ഷേത്ര പ്രതിഷ്ഠാദിനത്തില്‍ റാലി നടത്തുമെന്ന പ്രഖ്യാപനവുമായി ത്രിണമൂല്‍ കോണ്‍ഗ്രസ്. എല്ലാ മതങ്ങളിലെ ആളുകളെയും ഉള്‍ക്കൊള്ളിച്ച് ഐക്യത്തിന് വേണ്ടിയാണ് റാലി സംഘടിപ്പിക്കുന്നതെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കി. അതേസമയം ജനുവരി 22ന് നടക്കുന്ന പ്രതിഷ്ഠ ചടങ്ങില്‍ നിന്നും മമതാ ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും വിട്ടുനില്‍ക്കുമെന്ന് ഉറപ്പായിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാന പ്രചരണ വിഷയം രാമക്ഷേത്രമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെ ആറായിരത്തോളം പേര്‍ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിലെ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് വിവരം.

Read More