- പബ്ലിക് സ്പീക്കിംഗ് ആൻഡ് ലീഡർഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമിന്റെ രണ്ടാം ബാച്ചിൻ്റെ സമാപന സമ്മേളനം നടത്തി
- ആത്മീയതയുടെ ആഴങ്ങളിൽ “സെർവിയം 2026”
- റേഡിയോയ്ക്കും ലൈസൻസ്
- ‘കോസ്റ്റ ബ്രാവ, ലെബനൻ’
- കുടിയേറ്റശ്രമത്തിനിടെ മരണമടഞ്ഞവർക്ക് വേണ്ടി പൂക്കൾ സമർപ്പിച്ച് പാപ്പ
- യേശു ക്രിസ്തുവിന്റെ രൂപം തകർത്തു, വിശ്വാസി സമൂഹം ആശങ്കയിൽ
- ഫാ. ലിൻസൺ ജോൺ മരോട്ടിക്കലിന് ബൈബിൾ വിജ്ഞാനിയത്തിൽ ഡോക്ടറേറ്റ്
- കുടിയൊഴിപ്പിക്കലും കോവില്‍ത്തോട്ടം പാക്കേജും
Author: admin
ന്യൂഡല്‍ഹി: ഡൽഹി മേഖലയിലെ നൂറോളം സ്കൂളുകളില്‍ ബോംബ് ഭീഷണി. ഡല്‍ഹിയിലെ മയൂര്‍ വിഹാര്‍ മദര്‍ മേരി സ്കൂള്‍, ദ്വാരകയിലെ സന്‍സ്കൃതി സ്കൂള്‍, നോയിഡയിലെ ഡല്‍ഹി പബ്ലിക് സ്കൂള്‍ എന്നിവിടങ്ങളിലാണ് ആദ്യ ഭീഷണി സന്ദേശം എത്തിയത്. ഇമെയിലിലൂടെയായിരുന്നു ഭീഷണി. പിന്നീട് മറ്റ് സ്കൂളുകളിലേക്കും ഭീഷണി സന്ദേശം എത്തി. ഡല്‍ഹി പോലീസിന്റെ ബോംബ് സ്ക്വാഡും അഗ്നിശമനസേനാ വിഭാഗവും സ്കൂളുകളിൽ എത്തിയിട്ടുണ്ട്. വിദ്യാര്‍ഥികളെ സ്കൂളില്‍നിന്ന് ഒഴിപ്പിച്ച ശേഷം ഇവര്‍ പരിശോധന തുടരുകയാണ്. ഇതുവരെ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സുരക്ഷയുടെ ഭാഗമായാണ് സ്കൂളുകൾ ഒഴിപ്പിച്ചതെന്നും പോലീസ് അറിയിച്ചു. ബോംബ് ഭീഷണി വ്യാജമാകാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍. പരിഭ്രാന്തി പരത്തുക എന്ന ഉദ്ദേശ്യത്തോടെ സന്ദേശം അയച്ചതാകാമെന്നും പോലീസ് അറിയിച്ചു. ഭീഷണി സന്ദേശം എത്തിയ ഇമെയില്‍ സംബന്ധിച്ച വിശദാംശങ്ങള്‍ സൈബര്‍ വിഭാഗം പരിശോധിച്ച് വരികയാണ്.
ഇന്ന് ലോക തൊഴിലാളി ദിനം. ‘എട്ട് മണിക്കൂർ ജോലി, എട്ട് മണിക്കൂർ വിശ്രമം, എട്ട് മണിക്കൂർ വിനോദം’ എന്ന ആവശ്യം നേടിയെടുത്ത തൊഴിലാളികളുടെ ഐതിഹാസിക സമര പോരാട്ടത്തിന്‍റെ ഓർമയാണ് മെയ് ദിനം. തൊഴിലിടങ്ങളിൽ കൊടിയ പീഡനങ്ങൾ അനുഭവിക്കേണ്ടി വന്ന മുൻ തലമുറയുടെ സമര പോരാട്ടങ്ങളുടെ ചരിത്ര സ്മരണയാണ് ലോകമിന്ന് ആചരിക്കുന്നത് . 1889 മെയ് ഒന്നിനാണ് ആദ്യമായി അന്താരാഷ്ട്ര തൊഴിലാളി ദിനമായി ആചരിച്ചത് . ഷിക്കാഗോയിലെ ഹേമാർക്കറ്റ് കലാപത്തിന്‍റെ സ്‌മരണയ്ക്കായി ട്രേഡ് യൂണിയനുകളുടെയും സോഷ്യലിസ്റ്റ് ഗ്രൂപ്പുകളുടെയും അന്താരാഷ്‌ട്ര ഫെഡറേഷനാണ് ആഘോഷങ്ങൾ പ്രഖ്യാപിച്ചത്. 1886-ൽ നടന്ന ഈ കലാപത്തെ ഹേമാർക്കറ്റ് അഫയർ എന്നും വിളിക്കുന്നു. എട്ട് മണിക്കൂർ ജോലിസമയം ആവശ്യപ്പെട്ട് സമാധാനപരമായ മാർച്ചായി ആരംഭിച്ച കലാപം പിന്നീട് പ്രതിഷേധക്കാരും പൊലീസ് സേനയും തമ്മിലുള്ള അക്രമാസക്തമായ ഏറ്റുമുട്ടലായി മാറുകയായിരുന്നു.
ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വിലയിൽ കുറവ് വരുത്തി കമ്പനികൾ.ന്യൂഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നീ മെട്രോ നഗരങ്ങൾ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ കമ്പനികൾ കുറവ് പ്രഖ്യാപിച്ചു. 19 രൂപ കുറച്ചുള്ള പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. അതേസമയം ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. ന്യൂഡൽഹിയിൽ ഇന്ന് മുതൽ വാണിജ്യ സിലിണ്ടറിന് 1,745.50 രൂപയാകും. മുംബൈയില്‍ വില 1,698.50 രൂപയായി കുറഞ്ഞു. അതേസമയം ചെന്നൈയിൽ 1,911 രൂപയും കൊൽക്കത്തയിൽ 1,859 രൂപയുമാണ്. എണ്ണ വിപണന കമ്പനികൾ ഏപ്രിൽ ഒന്നിന് വാണിജ്യ സിലിണ്ടറുകളുടെ വില 30.50 രൂപ കുറച്ചിരുന്നു. മാർച്ചിൽ 25.50 രൂപയും ഫെബ്രുവരിയിൽ 14 രൂപയും വില വർധിപ്പിക്കുകയും ചെയ്തിരുന്നു.
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. കണ്ണൂർ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. കുറവ് പത്തനംതിട്ട മണ്ഡലത്തിലും. പക്ഷെ 2019 ൽ നിന്നും സംസ്ഥാനത്ത് പോളിംഗ് ശതമാനം കുറഞ്ഞു. രാവിലെ 7 മണിക്ക് പോളിംഗ് ആരംഭിച്ചപ്പോൾ ആവേശത്തോടെ പോളിംഗ് ബൂട്ടുകളിലേക്ക് എത്തുന്ന വോട്ടർമാരെയാണ് കാണാൻ സാധിച്ചത്. കഠിനമായ ചൂടിനെ അവഗണിച്ചും ഉച്ചവരെയും വോട്ടർമാർ കൂടുതലായി പോളിംഗ് ബൂത്തുകളിൽ എത്തി. എന്നാൽ ഉച്ചയ്ക്കുശേഷം തീർത്തും മന്ദഗതിയിലായിരുന്നു പോളിംഗ്. ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനം കുറഞ്ഞതിൽ ആശങ്കയില്ലെന്ന് മുന്നണികൾ. പലയിടത്തും ത്രികോണ മത്സരം നടന്നെങ്കിലും വോട്ടിംഗിൽ അത് പ്രതിഫലിച്ചില്ലെന്നാണ് പുറത്തുവരുന്ന സൂചനകൾ. ഓരോ മണ്ഡലങ്ങളിലെയും പോൾ ചെയ്ത വോട്ടിന്റെ അടിസ്ഥാനത്തിൽ ഇന്നു മുതൽ പാർട്ടികൾ കൂട്ടിക്കിഴിക്കലുകൾ നടത്തും. തങ്ങൾക്കു കിട്ടുന്ന വോട്ടുകൾ കൃത്യമായി ലഭിച്ചെന്ന് മൂന്നു മുന്നണികളും ആവകാശപ്പെട്ടു. കനത്ത ചൂടുകാരണം വോട്ടിംഗ് ശതമാനം കുറഞ്ഞുവെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ.
തിരുവനന്തപുരം: കേരള തീരത്തും, തെക്കൻ തമിഴ്നാട്, വടക്കൻ തമിഴ്നാട് തീരങ്ങളിലും ഇന്ന് രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള തീരത്തും, തെക്കൻ തമിഴ്നാട്, വടക്കൻ തമിഴ്നാട് തീരങ്ങളിൽ തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ അമേഠി, റായ്ബറേലി ലോക്സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിച്ചേക്കും. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ശേഷിക്കുന്ന സീറ്റുകള്‍ ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ കോണ്‍ഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം വൈകുന്നേരം ചേരും. അമേഠി, റായ്ബറേലി ലോക്സഭാ സീറ്റുകളില്‍ യഥാക്രമം രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് സൂചനയുണ്ട്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് ഇരുവരും അയോധ്യ രാമക്ഷേത്രം സന്ദര്‍ശിക്കുമെന്നും വിവരമുണ്ട്.കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി റായ്ബറേലിയില്‍ നിന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുകയാണെങ്കില്‍ അത് അവരുടെ ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പായിരിക്കും.
കലിഫോർണിയ: യുഎസിലെ കലിഫോർണിയയിലുള്ള പ്ലസന്റണിൽ മലയാളി കുടുംബം കാറപകടത്തിൽ മരിച്ചു. മലയാളിയായ തരുൺ ജോർജും ഭാര്യയും രണ്ടു കുട്ടികളുമാണ് മരിച്ചത്. സ്റ്റോൺറിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹിൽ റോഡിൽ പ്രാദേശിക സമയം ബുധനാഴ്ച രാത്രിയായിരുന്നു അപകടം. അമിതവേഗമാണ് അപകടത്തിനു കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. അപകടത്തിനു പിന്നാലെ തീപിടിച്ച കാർ പൂർണമായും കത്തിനശിച്ചു. “ഞങ്ങൾ സമഗ്രമായ അന്വേഷണം നടത്തുകയാണ്. . ഇപ്പോൾ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
കോട്ടപ്പുറം: ജനാധിപത്യ പ്രക്രിയയിൽ വോട്ട് രേഖപ്പെടുത്തുക എന്നത് രാഷ്ട്രീയ സാക്ഷരതയുടെ ഭാഗമാണെന്ന് കോട്ടപ്പുറം ബിഷപ്പ് ഡോ.കോട്ടപ്പുറം ബിഷപ്പ് ഡോ.അംബ്രോസ് പുത്തൻവീട്ടിൽ അഭിപ്രായപ്പെട്ടു. കോട്ടപ്പുറം സെന്റ് മൈക്കിൾസ് എൽ പി സ്കൂളിലെ 116 -ാം നമ്പർ ബൂത്തിൽ രാവിലെ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശരിയായ ഭരണമികവുള്ള പ്രതിനിധികളെയും സർക്കാരിനേയും തിരഞ്ഞെടുക്കുവാനുള്ള അവകാശവും കടമയും ഓരോ പൗരനുമുണ്ടന്ന് ബിഷപ്പ് പറഞ്ഞു. ഫോട്ടോ: കോട്ടപ്പുറം സെന്റ് മൈക്കിൾസ് എൽ. പി. സ്കൂളിലെ 116 -ാം നമ്പർ ബൂത്തിൽ രാവിലെ വോട്ട് രേഖപ്പെടുത്തിയ ശേഷം ബിഷപ്പ് ഡോ.അംബ്രോസ് പുത്തൻവീട്ടിൽ പുറത്തേക്ക് വരുന്നു.
വോട്ടർമാരുടെ നീണ്ടനിര ഗുണം ചെയ്യുമെന്ന പ്രതീക്ഷയിൽ മുന്നണികളും സ്ഥാനാർഥികളും. ജീവനാദം ഇലക്ഷൻ അപ്‌ഡേറ്റ്സ് …. കേരളത്തിൽ വോട്ടെടുപ്പ് മൂന്നു മണിക്കൂർ പിന്നിട്ടപ്പോൾ തന്നെ 19 ശതമാനം പോളിങ് രേഖപ്പെടുത്തി. വിവി പാറ്റ് ഹർജികൾ സുപ്രീംകോടതി തള്ളി ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ പൂർണമായും വിവി പാറ്റ് സ്ലിപ്പുകളുമായി ഒത്തുനോക്കണം എന്നാവശ്യപ്പെട്ടു നൽകിയ ഹർജികൾ സുപ്രീംകോടതി തള്ളി…. തലസ്ഥാനത്തെ ബൂത്തുകളില്‍ വലിയ തിരക്ക് തലസ്ഥാനത്തെ പോളിംഗ് ബൂത്തുകളില്‍ വോട്ടർമാരുടെ വലിയ തിരക്ക്. തിരുവനന്തപുരം, ആറ്റിങ്ങൽ ലോക്‌സഭ മണ്ഡലങ്ങളിലെ എൽ ഡി എഫ് സ്ഥാനാർഥികളായ പന്ന്യൻ രവീന്ദ്രൻ, വി ജോയ്, യു ഡി എഫ് സ്ഥാനാർഥികളായ ശശി തരൂർ, അടൂർ പ്രകാശ്, എൻ ഡി എ സ്ഥാനാർഥികളായ രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ എന്നിവർ പുലർച്ചെ മുതല്‍ തന്നെ സജീവമാണ്. ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ചു കയറി ഈരാറ്റുപേട്ട വട്ടക്കയത്ത് എൽ ഡി എഫ് ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ചു കയറി…
കേരളം എല്‍ഡിഎഫിന് ചരിത്ര വിജയം സമ്മാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു മണ്ഡലത്തിലും ബിജെപി രണ്ടാം സ്ഥാനത്തെത്തില്ല. വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. യുഡിഎഫും ബിജെപിയും തുടരുന്നത് കേരള വിരുദ്ധ നയമാണ്. യുഡിഎഫിനും ബിജെപിക്കുമെതിരെ ജനം ശക്തമായ മറുപടി നല്‍കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് 20 ഇൽ 20 സീറ്റും നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് എതിരായ തരംഗം കേരളത്തിലുണ്ടെന്നും സതീശൻ പറഞ്ഞു. എറണാകുളം മണ്ഡലത്തിലെ പറവൂർ കേസരി ബാലകൃഷ്ണപിള്ള ഹാളിൽ 109 നമ്പർ ബൂത്തിൽ വോട്ട് ചെയ്തതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Subscribe to Updates
Get the latest creative news from FooBar about art, design and business.
