- 12 ചാരിറ്റി ഹോമുകളിലേക്ക് സ്നേഹസമ്മാനവുമായി ‘12 കുട്ടകൾ’
- ജൂബിലി കപ്പില്‍ വരാപ്പുഴ അതിരൂപതയ്ക്ക് കിരീടം
- വത്തിക്കാനിലെ ബ്രിട്ടീഷ് സ്ഥാനപതിയായി ടാമി സന്ധു
- ആർച്ച്ബിഷപ് ബെർണർദീൻ ബച്ചിനെല്ലിയുടെ 158-ആം ചരമ വാർഷികാചരണവും ലത്തീൻ ഭാഷയിൽ ദിവ്യബലിയർപ്പണവും
- റവ. ഡോ. ആന്റണി ലാസര്‍ കെസിബിസി സോഷ്യല്‍ ഹാര്‍മണി & വിജിലന്‍സ് കമ്മീഷന്‍ സെക്രട്ടറി
- ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ലയണൽ മെസി
- ശതോത്തര സുവർണ്ണ ജൂബിലി നിറവിൽ വരാപ്പുഴ അതിരൂപത
- മധ്യപൂർവേഷ്യയിൽ ക്രൈസ്തവ സാന്നിധ്യം ക്ഷയിക്കുന്നു; ആശങ്ക പ്രകടിപ്പിച്ച് കർദ്ദിനാൾ ഗുജറോത്തി
Author: admin
മുംബൈ: മുംബൈയിലും സമീപ പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം മഴ വീണ്ടും കനത്തു. മഴ ശക്തി പ്രാപിച്ചതോടെ നഗരത്തിന്റെ പലഭാഗത്തും വെള്ളക്കെട്ട് രൂപപ്പെട്ടതായി റിപ്പോർട്ട് ചെയ്തു. മുംബൈയിലും താനെയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചപ്പോൾ പൂനെ, പാൽഘർ, സത്താറ ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഈ മേഖലകളിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്നാണ് ഐഎംഡി മുന്നറിയിപ്പ്. 12 മണിക്കൂറിൽ കോളാബയിൽ 101 മില്ലീമീറ്റർ മഴയും സാന്താക്രൂസിൽ 50 മില്ലീമീറ്റർ മഴയുമാണ് രേഖപ്പെടുത്തിയത്. ഇന്നലെ വൈകുന്നേരത്തോടെ ശക്തിപ്പെട്ട മഴയിൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ നഗരത്തിന്റെ പല ഭാഗത്തും 50 മില്ലീമീറ്ററിലധികം മഴപെയ്തെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചത്. ബംഗാൾ ഉൾക്കടലിൽ പുതുതായി രൂപപ്പെട്ട ന്യൂനമർദമാണ് മഴ ശക്തിയാകാൻ കാരണം. വെള്ളിയാഴ്ച മുംബൈയിൽ മഞ്ഞജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മുംബൈയിൽ തുടർച്ചയായ മഴക്കെടുതിയിൽ ആശങ്ക പ്രകടിപ്പിച്ച് നടൻ അമിതാഭ് ബച്ചൻ ഭാര്യ ജയാ ബച്ചന് കുട ചൂടി നിൽക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്ക് വച്ചു. ചൂടുള്ള വേനൽ മാസങ്ങളിൽ നിന്ന് മഴ…
തിരുവനന്തപുരം: കെ റെയിലിന് (കേരള റെയിൽ ഡെവലപ്പ്‌മെന്റ് കോർപറേഷൻ ലിമിറ്റഡ്) ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷന്റെ (ഐഎസ്‌ഒ 9001–2015 ) സർട്ടിഫിക്കേഷൻ ലഭിച്ചു. കെ റെയിൽ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്. ഗുണനിലവാര സർട്ടിഫിക്കേഷനാണ് ഐഎസ്ഒ. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യവികസന മേഖലയില്‍ നിരവധി പദ്ധതികള്‍ ഏറ്റെടുത്തു നടപ്പാക്കി വരുന്ന കെ റെയിലിന് ഇത് പുതിയ പൊന്‍തൂവലായി എന്നും മാധ്യമകുറിപ്പിൽ വ്യക്തമാക്കുന്നു.സംസ്ഥാന സര്‍ക്കാരിന്റെയും ഇന്ത്യന്‍ റെയില്‍വേ മന്ത്രാലയത്തിന്റെയും സംയുക്ത സംരംഭമാണ് കെ-റെയില്‍. അന്താരാഷ്ട്ര നിലവാരത്തിലുള്ള റെയില്‍ സൗകര്യ വികസനം പുനര്‍വികസനം, നടത്തിപ്പ്, പരിപാലനം, പദ്ധതികളുടെ സാധ്യതാ പഠന റിപ്പോര്‍ട്ട്, വിശദമായ രൂപരേഖ തയാറാക്കല്‍, പ്രൊജക്റ്റ് മാനേജ്‌മെന്റ് കണ്‍സല്‍ട്ടന്‍സി, എഞ്ചിനീയറിംഗ് കണ്‍സല്‍ട്ടന്‍സി എന്നിവയാണ് കെ-റെയിലിന്റെ പ്രധാന സേവന മേഖലകള്‍. അമൃത് ഭാരത് സ്റ്റേഷന്‍ സ്‌കീമില്‍ ഉള്‍പ്പെടുന്ന തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍, വര്‍ക്കല-ശിവഗിരി റെയില്‍വേ സ്റ്റേഷനന്‍ എന്നിവയുടെ നവീകരണ പദ്ധതികള്‍, എറണാകുളം സൗത്ത് -വള്ളത്തോള്‍ നഗര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള 102.74 കി മി റെയില്‍…
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി കോളറ സ്ഥിരീകരിച്ചു. കോളറ രോഗികളെ പരിചരിച്ച മെഡിക്കൽ കോളജിലെ നഴ്സിന്റെ ഭർത്താവിനാണ് രോഗബാധ സ്ഥിരീകരിച്ചത്. അതേസമയം നെയ്യാറ്റിൻകരയിലെ രോഗബാധയുടെ ഉറവിടം വാട്ടർ ടാങ്കെന്ന് കണ്ടെത്തൽ. കോളറയുടെ അണുക്കൾ വാട്ടർ ടാങ്കിലെത്തിയത് എങ്ങനെയെന്ന് കണ്ടെത്താനായില്ല. ഇന്നലെയാണ് നെയ്യാറ്റിൻകരയിലെ പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസിക്ക് കോളറ സ്ഥിരീകരിച്ചത്. ഇതോടെ ഈ കേന്ദ്രത്തിൽ കോളറ സ്ഥിരീകരിച്ചവരുടെ എണ്ണം 12 ആയി. ഇതുവരെ രണ്ട് ലക്ഷത്തിലധികം ആളുകൾ പനി ചികിത്സ തേടി. 18 ദിവസത്തിനിടെ പകർച്ചവ്യാധികൾ ബാധിച്ച് മരിച്ചവരുടെ എണ്ണം അറുപതായി.
വല്ലാര്‍പാടം ടെര്‍മിനലിന്റെ 40 ശതമാനം ശേഷി പോലും ഇന്നേവരെ ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല. വല്ലാര്‍പാടം പദ്ധതിക്കായി കുടിയിറക്കപ്പെട്ടവര്‍ ഇന്നും വഴിയാധാരമാണ് എന്നത് തീരദേശത്തെ മറ്റൊരു ദുരന്തകഥ.
സങ്കീര്‍ണ്ണമായ സാമൂഹിക രാഷ്ട്രീയ വിഷയങ്ങളെ സംവേദനക്ഷമതയോടും ആഴത്തോടും കൂടി കൈകാര്യം ചെയ്യുന്ന സിനിമകളില്‍ താല്‍പ്പര്യമുള്ളവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ് ഈ സിനിമ.
വോക്‌സ് നോവയുടെ പഴയ ലക്കങ്ങളിലെ പ്രധാനപ്പെട്ട ലേഖനങ്ങള്‍ ആണ് ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതിയുടെ ഹെറിറ്റേജ് കമ്മീഷന്‍ സെക്രട്ടറി റവ. ഡോ.ആന്റണി പാട്ടപ്പറമ്പിലിന്റെയും കെഎല്‍സിഎച്ച്എയുടെ പുതിയ ഭാരവാഹികളായ ഡോ. ചാള്‍സ് ഡയസ്, ഡോ. ഗ്രിഗറി പോള്‍, പ്രഫ. ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് എന്നിവരുടെയും നേതൃത്വത്തില്‍ ‘മഹിത പൈതൃകം’ എന്ന പേരില്‍ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ജെയിംസ് അഗസ്റ്റിൻ മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട പിറവിത്തിരുനാള്‍ ഗാനമായ ‘പൈതലാം യേശുവേ’ എന്ന താരാട്ടിനു നാല്‍പ്പതാണ്ടു പ്രായമാകുന്നു. 1984-ല്‍ പ്രകാശനം ചെയ്യപ്പെട്ട സ്‌നേഹപ്രവാഹം എന്ന സമാഹാരത്തിലെ ഗാനമാണിത്. സ്‌നേഹപ്രവാഹം എന്ന കസെറ്റിലെ 12 ഗാനങ്ങളും അതിപ്രശസ്തമായതും മതഭേദമെന്യ സ്വീകരിക്കപ്പെട്ടതുമാണ്. ഒറിജിനലും വ്യാജനും കോപ്പി ചെയ്യപ്പെട്ടതും എല്ലാം കൂട്ടുകയാണെങ്കില്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കസെറ്റുകള്‍ ഇറങ്ങിയിട്ടുള്ളത് സ്‌നേഹപ്രവാഹത്തിന്റേതായിരിക്കാം. റവ. ഡോ. ജസ്റ്റിന്‍ പനക്കല്‍ ഒസിഡി മംഗലപ്പുഴ സെമിനാരിയില്‍ പഠിപ്പിക്കുന്ന നാളുകളിലാണ് തളിര്‍മാല്യം, സ്‌നേഹപ്രവാഹം, സ്‌നേഹസന്ദേശം എന്നീ ആല്‍ബങ്ങള്‍ക്കു സംഗീതം നല്‍കുന്നത്. വൈദികവിദ്യാര്‍ഥികളുടെ രചനകളാണ് ഈ ആല്‍ബങ്ങളില്‍ കൂടുതലായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. നെയ്യാറ്റിന്‍കര രൂപതാംഗമായ ഫാ. ജോസഫ് പാറാംകുഴിയാണ് പൈതലാം യേശുവേ എന്ന ഗാനം എഴുതിയത്. റവ. ഡോ. ജസ്റ്റിന്‍ പനക്കല്‍ ഒ.സി.ഡി. നാല്‍പതു വര്‍ഷം മുന്‍പു നടന്ന റെക്കോര്‍ഡിങ് ഓര്‍മ്മകള്‍ പങ്കു വയ്ക്കുന്നു. ‘പന്ത്രണ്ടു പാട്ടുകളാണ് സ്‌നേഹപ്രവാഹം എന്ന കസെറ്റിനു വേണ്ടി തയ്യാറാക്കിയത്. പതിനൊന്നു പാട്ടുകളും യേശുദാസ് തന്നെ പാടി. അവസാനത്തെ പാട്ട് ഒരു…
വെട്രിമാരന്റെ സൂപ്പർഹിറ്റ് ചിത്രം വിടുതലൈ രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. രണ്ടു പോസ്റ്ററുകളാണ് ഫസ്റ്റ് ലുക്കായി റിലീസ് ചെയ്തത്. ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്ന വിജയ് സേതുപതി, മഞ്ജു വാര്യർ എന്നിവരുടെ പോസ്റ്ററുകളാണ് പുറത്തുവന്നത്. ചിത്രത്തിൽ സൂരിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. മഞ്ജവും വിജയ് സേതുപതിയും ഒന്നിച്ചുള്ള മനോഹരമായ പ്രണയചിത്രമാണ് ആദ്യത്തെ പോസ്റ്ററിൽ കാണുന്നത്. ചോരയിൽ കുളിച്ച് വടിവാളുമായി നിൽക്കുന്ന വിജയ്‌യെ ആണ് മറ്റൊരു പോസ്റ്ററിൽ കാണാനാവുക. വെട്രിമാരൻ തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ് വിടുതലൈ രണ്ടിലെ മറ്റു പ്രധാന താരങ്ങൾ.
വാഷിങ്ടൺ ഡിസി: യുഎസ് പ്രസിഡന്‍റ് ജോ ബൈഡന് കൊവിഡ് സ്ഥിരീകരിച്ചു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടക്കുന്നതിനിടെയാണ് ബൈഡന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ അടുത്തതായി നടക്കാനിരുന്ന ലാസ് വേഗസിലെ തിരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കി. രോഗം സ്ഥിരീകരിച്ചതോടെ ബൈഡന്‍ ഐസൊലേഷനിലാണെന്ന് വൈറ്റ് ഹൌസ് അറിയിച്ചു. എന്നാൽ ജോലി തുടരുമെന്ന് ബൈഡന്‍ വ്യക്തമാക്കി. ബൈഡൻ വാക്സിനും ബൂസ്റ്റർ ഡോസും സ്വീകരിച്ചതാണെന്നും ചെറിയ രോഗലക്ഷണങ്ങൾ മാത്രമേയുള്ളൂവെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജീൻ പിയറി അറിയിച്ചു. പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് ഏറെ മുന്നിൽ നിൽക്കുന്ന സാഹചര്യത്തിൽ ബൈഡന് കൊവിഡ് ബാധിച്ചത് ഡെമോക്രാറ്റുകളുടെ പ്രചാരണത്തെ ബാധിക്കും. പെൻസിൽവാനിയയിലെ കൊലപാതകശ്രമത്തിന് പിന്നാലെ ട്രംപിന്റെ ജനപ്രീതി വർധിച്ചുവെന്നാണ് വിലയിരുത്തൽ. അമേരിക്കയുടെ രാഷ്ട്രീയാന്തരീക്ഷത്തെ തന്നെ മാറ്റി മറിക്കുന്നതായിരുന്നു ട്രംപിന് നേരെയുണ്ടായ വെടിവെപ്പ്. ഇപ്പോൾ ട്രംപിന് ഏറെ പിന്നിലാണ് ബൈഡൻ.
Subscribe to Updates
Get the latest creative news from FooBar about art, design and business.
