- 12 ചാരിറ്റി ഹോമുകളിലേക്ക് സ്നേഹസമ്മാനവുമായി ‘12 കുട്ടകൾ’
- ജൂബിലി കപ്പില്‍ വരാപ്പുഴ അതിരൂപതയ്ക്ക് കിരീടം
- വത്തിക്കാനിലെ ബ്രിട്ടീഷ് സ്ഥാനപതിയായി ടാമി സന്ധു
- ആർച്ച്ബിഷപ് ബെർണർദീൻ ബച്ചിനെല്ലിയുടെ 158-ആം ചരമ വാർഷികാചരണവും ലത്തീൻ ഭാഷയിൽ ദിവ്യബലിയർപ്പണവും
- റവ. ഡോ. ആന്റണി ലാസര്‍ കെസിബിസി സോഷ്യല്‍ ഹാര്‍മണി & വിജിലന്‍സ് കമ്മീഷന് സെക്രട്ടറി
- ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ലയണൽ മെസി
- ശതോത്തര സുവർണ്ണ ജൂബിലി നിറവിൽ വരാപ്പുഴ അതിരൂപത
- മധ്യപൂർവേഷ്യയിൽ ക്രൈസ്തവ സാന്നിധ്യം ക്ഷയിക്കുന്നു; ആശങ്ക പ്രകടിപ്പിച്ച് കർദ്ദിനാൾ ഗുജറോത്തി
Author: admin
കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പതിനാലുകാരന് നിപ വൈറസ് ബാധയെന്ന് സംശയം. പെരിന്തല്‍മണ്ണ സ്വദേശിയായ 14കാരനാണ് ചികിത്സയിലുള്ളത്. നിപ വൈറസ് ബാധയുടെ ലക്ഷണം കണ്ടതിനെ തുടര്‍ന്ന് ഇന്നലെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. അതേസമയം കുട്ടിയുടെ ആരോഗ്യ നില നിലവില്‍ തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കുട്ടിയുടെ സ്രവ സാംപിള്‍ ഇന്ന് പുണെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് പരിശോധനയ്ക്ക് അയക്കും.
ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നുണക്കുഴി ഓഗസ്റ്റ് 15 ന് പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിന്റെ ടീസർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. വളരെ കുറച്ചു സമയത്തിനുള്ളിൽ തന്നെ മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ടീസറിനു ലഭിക്കുന്നത്. സരിഗമ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ട്വെൽത്ത് മാൻ, കൂമൻ എന്നീ ജീത്തു ജോസഫ് ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച കെ ആർ കൃഷ്ണകുമാർ ആണ് നുണക്കുഴിയുടെ തിരക്കഥ ഒരുക്കുന്നത്. മലയാള സിനിമയിലെ ഏറ്റവും വലിയ ഒരുപിടി സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ ജീത്തു ജോസഫും തുടർച്ചയായ വിജയ ചിത്രങ്ങളോടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ ബേസിൽ ജോസഫും ഒന്നിക്കുന്ന നുണക്കുഴി ഏറെ പ്രതീക്ഷ നൽകുന്ന റീലീസുകളിൽ ഒന്നാണ്. വലിയൊരു താരനിര ചിത്രത്തിന്റെ ഭാഗമാണ്. ഗ്രേസ് ആന്റണി, ബൈജു സന്തോഷ്, സിദിഖ്, മനോജ് കെ ജയൻ, അജു വർഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, അസീസ് നെടുമങ്ങാട്, സെൽവരാജ്, അൽത്താഫ് സലിം, സ്വാസിക, നിഖില വിമൽ, ശ്യാം…
തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ ഫ്രാഞ്ചൈസി ലീഗിന്റെ അംബാസിഡറായി മോഹൻലാലിനെ തെരഞ്ഞെടുത്തു. 6 ഫ്രാഞ്ചൈസി ടീമുകളെ തെരഞ്ഞെടുത്തു. 6 ടീമുകൾ സെപ്റ്റംബർ 2 മുതൽ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെന്റിൽ പങ്കെടുക്കും. ടൂർണമെന്റിൽ പങ്കെടുക്കുന്ന ഫ്രാഞ്ചൈസികൾ: 1. പ്രിയദർശൻ, ജോസ് പട്ടാറ,2. സോഹൻ റോയ്, ഏരീസ് ഗ്രൂപ്പ്,3. സജാദ് സേഠ്, ഫൈനസ്സ് കൺസോർഷ്യം,4. ടി.എസ്. കലാധരൻ, കൺസോർഷ്യം,5. സുഭാഷ് ജോർജ് മാനുവൽ, എനിഗ്മാറ്റിക് സ്മൈൽ റിവാർഡ്സ് പ്രൈവറ്റ് ലിമിറ്റഡ്,6. സഞ്ജു മുഹമ്മദ്, ഇ കെ കെ ഇൻഫ്രാസെട്രക്ചർ ലിമിറ്റഡ്
തിരുവനന്തപുരം: തിരുവനന്തപുരം മര്യനാട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. മര്യനാട് സ്വദേശി സേവിയർ (62) ആണ് മരിച്ചത്. മൂന്നുപേർക്ക് പരിക്ക്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരുമ്പോഴായിരുന്നു അപകടം. ശക്തമായ തിരയിൽ വെള്ളം മറിയുകയായിരുന്നു. കരയിൽ ഉണ്ടായിരുന്നവരും സമീപത്തെ വള്ളങ്ങളിൽ ഉണ്ടായിരുന്നവരും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും സേവിയർ മരണപ്പെടുകയായിരുന്നു. ജോൺസൺ, അനീഷ് എന്നിവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
അങ്കോള: കര്‍ണാടകയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ പുനരാരംഭിച്ചു. കേരളത്തില്‍ നിന്നും രക്ഷാപ്രവര്‍ത്തനത്തിനായി പോയ ഉദ്യോഗസ്ഥര്‍ ഷിരൂരില്‍ എത്തി. മോശം കാലവസ്ഥയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെ തിരച്ചില്‍ നിര്‍ത്തിയിരുന്നു. പ്രദേശത്ത് അതിശക്തമായ മഴ പെയ്ത സാഹചര്യത്തില്‍ കൂടുതല്‍ മണ്ണിടിച്ചിലിനു സാധ്യതയുണ്ടെന്നും തിരച്ചില്‍ നിര്‍ത്തിവയ്ക്കുകയാണെന്നും ഉത്തര കന്നഡ കലക്ടര്‍ മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. ബംഗളുരുവില്‍ നിന്നും എത്തിച്ച റഡാര്‍ ഉപയോഗിച്ചാണ് ഇന്ന് തിരച്ചില്‍ നടത്തുന്നത്. വളരെ ആഴത്തിലുള്ള വസ്തുക്കള്‍ വരെ കണ്ടെത്താന്‍ കഴിയുന്ന റഡാറാണ് ഉപയോഗിക്കുന്നത്. നാവികസേന, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, പൊലീസ്, അഗ്‌നിശമന സേനാംഗങ്ങള്‍ എന്നിവര്‍ തിരച്ചിലിന്റെ ഭാഗമാണ്.
കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ബാസിയയിലുണ്ടായ തീപിടിത്തത്തിൽ നാലംഗ മലയാളി കുടുംബം വെന്തുമരിച്ചു. ആലപ്പുഴ തലവടി നീരേറ്റുപുറം സ്വദേശികളായ മുളയ്ക്കല്‍ മാത്യൂസ് (40), ഭാര്യ ലിനി എബ്രഹാം (38), മക്കളായ ഐറിൻ (14), ഐസക് (9) എന്നിവരാണ് ശ്വാസംമുട്ടി മരിച്ചത്. നാട്ടിൽ നിന്ന് ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് ഇവർ കുവൈത്തിൽ തിരിച്ചെത്തിയത്. രാത്രി എട്ടു മണിയോടെയാണ് രണ്ടാം നിലയിലെ ഇവരുടെ ഫ്ലാറ്റിൽ തീപിടിത്തമുണ്ടായതെന്നാണ് വിവരം. എസിയിലെ വൈദ്യുതി തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. വിഷപ്പുക ശ്വസിച്ചാണ് മരണമെന്നും സൂചനയുണ്ട്. അബ്ബാസിയയിലെ അൽ ജലീബ് മേഖലയിലാണ് അപകടം ഉണ്ടായത്. മലയാളികൾ തിങ്ങിപ്പാർക്കുന്ന മേഖല കൂടിയാണിത്. v/malayali-family-of-four-died-due-to-fire-incident-in-kuwait
നെയ്യാറ്റിന്‍കര :അബോര്‍ഷനിലൂടെ കൊലചെയ്യപ്പെടുന്ന കുഞ്ഞുങ്ങള്‍ മാത്രമല്ല ദയാവധത്തിലൂടെ കൊലചെയ്യപ്പെടുന്നതും ക്രൂരതയെന്ന് കൊല്ലം രൂപതാ മെത്രാനും കെസിബിസി പ്രൊ ലെഫ് പ്രസിഡന്‍റുമായ ബിഷപ്പ് പോള്‍ ആന്‍റണി മുല്ലശ്ശേരി. ഇന്ന് അബോര്‍ഷനിലൂടെ കൊല്ലപ്പെടുന്ന കോടാനുകോടി കുഞ്ഞങ്ങള്‍ക്ക് വേണ്ടി വിലപിക്കാന്‍ ആരുമില്ലെന്നും ബിഷപ്പ് പറഞ്ഞു. കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ ജൂലൈ 2 ന് കാസര്‍ഗോഡ് ജില്ലയില്‍ നിന്നും ആരംഭിച്ച ജീവസംരക്ഷണ സന്ദേശ യാത്ര നെയ്യാറ്റിന്‍കര ലോഗോസ് പാസ്റ്ററല്‍ സെന്‍ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്. നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍ അധ്യക്ഷത വഹിച്ചു നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറല്‍ മോണ്‍. ജി ക്രിസ്തുദാസ്, ജയിംസ് ആഴ്ചങ്ങാടന്‍, ഫാ.ക്ലീറ്റസ് കതിര്‍പറമ്പില്‍, ജോണ്‍സണ്‍ ചൂരേപറമ്പില്‍, ഫാ.ജോസഫ് രാജേഷ്, സാബു ജോസ്, ജോര്‍ജ്ജ് എഫ് സേവ്യര്‍, ആന്‍റണി പത്രോസ് ,പോള്‍ പി ആര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. രാവിലെ നെയ്യാറ്റിന്‍കര അമലോത്ഭവമാതാ കത്തീഡ്രലില്‍ എത്തിച്ചേര്‍ന്ന സന്ദേശ യാത്രയെ നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ വിന്‍സെന്‍റ് സാമുവലിന്‍റെ നേതൃത്വത്തില്‍ സ്വികരിച്ചു. സന്ദേശയാത്രയുടെ…
വെള്ളറട: പ്രസിദ്ധ പരിസ്ഥിതി തീർത്ഥാടന കേന്ദ്രമായ കൂനിച്ചി കർമ്മലമാതാമല 7-മത് തീർത്ഥാടനത്തിന്റെ മൂന്നാം നാൾ തീർത്ഥാടകരുടെ തിരക്ക് വർദ്ധിച്ചു. രാവിലെ 9 മണിക്ക് ഫാ. ഹെൻസിലിൻ ഒ .സി.ഡി ദിവ്യബലിയ്ക്ക് നേതൃത്വം നൽകി. 2. മണിക്ക് നെയ്യാറ്റിൻകര രൂപതയിലെ വിവിധ ഇടവകകളുടെ നേതൃത്വത്തിൽ തൊഴിൽ അന്വേഷകരുടെ കൂട്ടായ്മയും പ്രാർത്ഥനയും നടന്നു. നിരവധി വിശ്വാസികൾ പ്രാർത്ഥനയിൽ പങ്കെടുത്തു.തുടർന്ന് ജപമാല, ലിറ്റിനി, നൊവേന എന്നിവയും നടന്നു. 3.30 മണിക്ക് നടന്ന ആഘോഷമായ ദിവ്യബലിക്ക് കുരിശുമല ഇടവക വികാരി ഫാ. സാവിയോ ഫ്രാൻസീസും 6 മണിയ്ക്ക് നടന്ന ദിവ്യബലിയ്ക്ക് ഫാ.അലക്സ് സൈമണും മുഖ്യ കാർമ്മികത്വം വഹിച്ചു. ഫാ. ഹെൻസിലിൻ വചനപ്രഘോഷണം നടത്തി. മൈലം ഇടവക ശൂശ്രൂഷകൾക്ക് നേതൃത്വം വഹിച്ചു. തുടർന്ന് സ്നേഹവിരുന്നും നടന്നു. ഇന്ന് രാവിലെ 9 മണിക്കും വൈകിട്ട് 5 മണിക്കും ആഘോഷമായ ദിവ്യബലി. 9.30 മണി മുതൽ അഖണ്ഡ ജപമാല, നൊവേന, ലിറ്റിനി. 4 മണിക്ക് പരിശുദ്ധ മറിയം ജീവന്റെ കൂടാരം എന്ന…
കൊച്ചി: കായിക താരങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്ന പരിക്കുകൾ തടയുന്നതിന് വേണ്ടിയുള്ള സ്പോർട്സ് ഇഞ്ചുറി പ്രിവൻഷൻ പ്രോഗ്രാം ലൂർദ് ആശുപത്രി അസ്ഥിരോഗ വിഭാഗം മേധാവി ഡോ. ജോൺ ടി ജോൺ ഉദ്ഘാടനം ചെയ്തു. അസ്ഥിരോഗ വിദഗ്ധനും സ്പോർട്സ് ഇഞ്ചുറി സ്പെഷലിസ്റ്റുമായ സീനിയർ കൺസൾട്ടന്റ് ഡോ. ജോയ്സ് വർഗീസ് ആണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്. ടർഫുകളും ക്ലബുകളും കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന ആദ്യഘട്ടത്തിൽ ബോധവൽക്കരണ ക്ലാസ്സ്, സൗജന്യ ഫസ്റ്റ് എയ്ഡ്കിറ്റ്, കൃത്യമായ വ്യായാമത്തെ കുറിച്ചുള്ള ബോധവൽക്കരണ പോസ്റ്ററുകൾ എന്നിവ നൽകി. 24 മണിക്കൂറും ലഭിക്കുന്ന ഓൺ കോൾ ഡോക്ടറുടെ സേവനം, സൗജന്യ ആംബുലൻസ് സർവീസ്, ഫിസിയോതെറാപ്പിസ്റ്റുകളുടെ സേവനം എന്നിവ പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. വടക്കൻ മധ്യകേരളത്തിൽ മഴ കനക്കും എന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട് ജില്ലകളിൽ അതിശക്തമായ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് നിലനിൽക്കുന്നുണ്ട്. എറണാകുളം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും തുടരുകയാണ്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിന്റെയും കേരളതീരത്ത് നിലനിൽക്കുന്ന ന്യൂനമർദ്ദ പാത്തിയുടെയും സ്വാധീന ഫലമായാണ് സംസ്ഥാന മഴ കനക്കുന്നത്. കാറ്റ് ശക്തി പ്രാപിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ഉയർന്ന തിരമാല ജാഗ്രത നിർദേശവും കടലാക്രമണ സാധ്യതയും നിലനിൽക്കുന്ന സാഹചര്യത്തിൽ തീരദേശ വാസികൾക്ക് ജാഗ്രതാ നിർദേശമുണ്ട്. മത്സ്യബന്ധനത്തിന് കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ ഏർപ്പെടുത്തിയ വിലക്ക് ഞായറാഴ്ച വരെ തുടരും. മഴ തുടരുന്ന സാഹചര്യത്തിൽ മലയോര പ്രദേശത്തും തുടരുകയാണ്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
