- ലോകത്ത് ഭക്ഷണത്തേക്കാൾ വേഗത്തിൽ ആയുധങ്ങൾ അതിർത്തികൾ കടന്നെത്തുന്നു ; പാപ്പ
- വിശുദ്ധ ജോൺ ഡി ബ്രിട്ടോയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ വാർഷികാഘോഷം നടത്തി
- റബ് ബോനി പഠന ക്ലാസ് ആരംഭിച്ച് പൊൻവിള മീഡിയ മിനിസ്ട്രി
- വചനപ്രഘോഷണം ജീവിതബന്ധിയാകണം – ബിഷപ്പ് ആന്റണി വാലുങ്കൽ
- കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത, ജില്ലാ വികസന മാർഗരേഖ സമർപ്പിച്ചു
- സഭാവിശ്വാസങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് സമൂഹന്മയ്ക്കായി പ്രവർത്തിക്കാൻ ക്രൈസ്തവ യുവജനങ്ങൾക്ക് കഴിയണം : ടി ജെ സനിഷ് കുമാർ ജോസഫ്
- ക്രിസ്ത്യൻ ലീഡർഷിപ്പ് ട്രെയിനിങ് പ്രോഗ്രാം വരാപ്പുഴ അതിരൂപത ചാൻസലർ ഫാ. എബിജിൻ അറക്കൽ ഉദ്ഘാടനം ചെയ്തു.
- കെസിബിസി കമ്മീഷനുകള്‍ക്ക് പുതിയ ഭാരവാഹികള്‍
Author: admin
ന്യൂഡൽഹി 76-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ മുഖ്യാതിഥിയാകും. ഈ മാസം 25 ന് അദ്ദേഹം ഇന്ത്യയിലെത്തും. രാഷ്ട്രപതി ഭവനിൽ നടക്കുന്ന അറ്റ് ഹോം വിരുന്നിലും സുബിയാന്തോ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള നേതാക്കളുമായി സുബിയാന്തോ കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിൽ ദശാബ്ദങ്ങളായുള്ള ബന്ധമാണുള്ളത്. സമഗ്രപരവും, തന്ത്രപവുമായ പങ്കാളി എന്ന നിലയിൽ ഇന്തോനേഷ്യയെന്ന രാജ്യം ഇന്ത്യക്ക് വളരെ സുപ്രധാനമാണെന്നും കേന്ദ്ര സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ആയിരുന്നു പ്രധാന അതിഥി.
മുനമ്പം: സർക്കാരും ജുഡീഷ്യറിയും മുൻകൈയ്യെടുത്ത് എത്രയും വേഗം മുനമ്പം പ്രശ്നം പരിഹരിക്കണമെന്ന് ഡോ. ശശി തരൂർ എംപി. മുനമ്പം സമരപന്തൽ സന്ദർശിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം . ഈ ഭൂമിയിൽ ജീവിക്കുക തദ്ദേശവാസികളുടെ അവകാശമാണ്. ഇതൊരു മനുഷ്യവകാശ പ്രശ്നമാണ്. മുനമ്പം വഖഫ് ഭൂമിയല്ലെന്നും എംപി അഭിപ്രായപ്പെട്ടു..ഇത് സമുദായ തർക്കമായി മാറരുതെന്നും അദ്ദേഹം പറഞ്ഞു. കോട്ടപ്പുറം രൂപത വികാർ ജനറൽ മോൺ റോക്കി റോബി കളത്തിൽ, ഭൂസംരക്ഷണ സമിതി ചെയർമാൻ ജോസഫ് റോക്കി എന്നിവർ പ്രസംഗിച്ചു. റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹര സമരം 97-ാം ദിനത്തിലേക്ക് കടന്നു . 96 -ാം ദിനത്തിലെ ഉപവാസ സമരത്തിൽ സ്ത്രീകൾ അടക്കം 14 പേർ പങ്കെടുത്തു. , ഫാ ഫ്രാൻസിസ് താണിയത്ത്, ആക്റ്റ്സ് ജനറൽ സെക്രട്ടറി ജോർജ്ജ് സെബാസ്റ്റ്യൻ ,സെക്രട്ടറി കുരുവിള മാത്യൂസ്, ജോർജ്ജ് ഷൈൻ , ജോസഫ് റോക്കി, ജോസഫ് ബെന്നി കുറുപ്പശ്ശേരി , എസ്എൻഡിപി മുനമ്പം ശാഖ…
പഞ്ചാബിലെ ഫരീദ്കോട്ടില്‍ ഡല്ലേവാള്‍ ഗ്രാമത്തിലെ തന്റെ 17 ഏക്കര്‍ കൃഷിയിടത്തില്‍ നാല് ഏക്കര്‍ മകനും രണ്ട് ഏക്കര്‍ മകന്റെ ഭാര്യയ്ക്കും പത്തര ഏക്കര്‍ പേരക്കുട്ടിക്കുമായി ഭാഗംവച്ചിട്ടാണ് നൂറിലേറെ കര്‍ഷകസംഘടനകളുടെ ഐക്യവേദിയായ സംയുക്ത കിസാന്‍ മോര്‍ച്ച (രാഷ് ട്രീയേതരം) കണ്‍വീനര്‍ ജഗജിത് സിങ് ഡല്ലേവാള്‍ 51 ദിവസം മുന്‍പ് പഞ്ചാബ്-ഹരിയാണ സംസ്ഥാനങ്ങളുടെ ഖനൗരി-ജീന്ത് അതിര്‍ത്തിയില്‍ നിരാഹാര സത്യഗ്രഹം ആരംഭിച്ചത്.
കേരളത്തിന് അകത്തും പുറത്തുമായി ഇരുന്നൂറോളം നാടകങ്ങളിലായി ഏഴായിരത്തോളം വേദികളില്‍ പ്രത്യക്ഷപ്പെട്ട സെബാസ്റ്റിയന്‍ കുഞ്ഞുകുഞ്ഞ് ഭാഗവതര്‍ കേരളനാടകരംഗത്തെ കുലപതിയായിരുന്നു.
ബൈബിളിന്റെ വെളിച്ചത്തില്‍ ചരിത്രവും മിത്തും സംസ്‌കാരവും കൂട്ടിക്കലര്‍ത്തി മനോഹരമായ ഭാഷയില്‍ സെബാസ്റ്റ്യന്‍ പള്ളിത്തോട് കഥകള്‍ പറയുന്നു.
ഈ ചിത്രത്തിലെ നായകനായ എട്ടുവയസുകാരന് അമരിഗോയെ നമ്മള്, എത്രയോ തവണ നമ്മുടെ പരിസരങ്ങളില്‍ കണ്ടിട്ടുണ്ടെന്നോ!
ലോകത്തോടു വിട പറഞ്ഞ ഗായകന്‍ ജയചന്ദ്രനെ അദ്ദേഹത്തിന്റെ പാട്ടുകളിലൂടെ എല്ലാവരും ഓര്‍ക്കുമ്പോള്‍ ഗായിക മിന്‍ മിനി അദ്ദേഹത്തെക്കുറിച്ചു പറയുന്നത് നന്ദി നിറഞ്ഞ മനസ്സോടെയാണ്.
തിരുവനന്തപുരം: നിയമസഭാ ബജറ്റ് സമ്മേളനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നാളെ തുടങ്ങും. ആരിഫ് മുഹമ്മദ് ഖാന്‍ സ്ഥാനമൊഴിഞ്ഞ ശേഷം കേരള ഗവര്‍ണറായി സ്ഥാനമേറ്റെടുത്ത അര്‍ലേക്കറുടെ കേരള നിയമസഭയിലെ ആദ്യ നയപ്രഖ്യാപന പ്രസംഗം കൂടിയാണിത്.ഏകദേശം മൂന്നു മാസത്തോളം നീണ്ടു നില്‍ക്കുന്ന അതിദീര്‍ഘമായ സമ്മേളനമാണിത്. ഗവര്‍ണറുടെ നയപ്രഖ്യാന പ്രസംഗത്തിന് ശേഷം ജനുവരി 20 മുതല്‍ 22 വരെ തുടര്‍ച്ചയായ മൂന്നു ദിവസങ്ങളില്‍ നന്ദി പ്രമേയ ചര്‍ച്ച നടക്കും. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ നിരവധി വിഷയങ്ങള്‍ ഈ ദിവസങ്ങളില്‍ അടിയന്തിര പ്രമേയമായി സഭയിലുയര്‍ത്തി ഭരണപക്ഷത്തെ പ്രതിസന്ധിയിലാക്കാനായിരിക്കും പ്രതിപക്ഷ ശ്രമം എന്നതു വ്യക്തമാണ്.
തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ വിവാദ കല്ലറ ഇന്ന് പൊളിച്ച് പരിശോധിക്കാൻ പോലീസ് എത്തി. ഹൈക്കോടതി അനുകൂല നിലപാടെടുത്തതോടെയാണ് പോലീസും ജില്ലാ ഭരണകൂടവും നടപടിക്കൊരുങ്ങുന്നത്. പ്രതിഷേധം കണക്കിലെടുത്ത് രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം സ്ഥലത്ത് സ്ഥിതിചെയ്യുന്നുണ്ട്. കല്ലറയുടെ സ്ലാബ് പൊളിച്ചു. കല്ലറയില്‍ മൃതദേഹം കണ്ടെത്തി. ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നിലവില്‍ മൃതദേഹം പുറത്തെടുത്ത് ടേബിളിലേക്ക് മാറ്റി. മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികൾ ആരംഭിച്ചു. രണ്ട് ഫോറന്‍സിക് സര്‍ജര്‍മാര്‍ സ്ഥലത്തുണ്ട്. നെഞ്ച് വരെ പൂജാദ്രവ്യങ്ങള്‍ മൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. നെയ്യാറ്റിന്‍കരയില്‍ പിതാവ് സമാധിയായെന്ന് മക്കള്‍ പോസ്റ്റര്‍ പതിക്കുകയും അടക്കം ചെയ്യുകയും ചെയ്തതോടെയാണ് ഗോപന്‍ സ്വാമിയെന്ന പേര് ചര്‍ച്ചയായത്. അച്ഛന്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് സമാധിയിരുത്തിയതെന്നായിരുന്നു മക്കള്‍ പറഞ്ഞത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെ അച്ഛന്‍ നടന്നാണ് സമാധിപീഠത്തിലിരുത്തിയതെന്നും തന്നെ നെറുകയില്‍ കൈവെച്ച് അനുഗ്രഹിച്ചിരുന്നുവെന്നും പൂജാരിയായ മകന്‍ രാജശേഖരന്‍ പറഞ്ഞിരുന്നു. കല്ലറ പൊളിക്കരുതെന്ന കുടുംബത്തിന്റെ ഹര്‍ജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു.…
Subscribe to Updates
Get the latest creative news from FooBar about art, design and business.
