തിരുവനന്തപുരം: നിയമസഭാ ബജറ്റ് സമ്മേളനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നാളെ തുടങ്ങും. ആരിഫ് മുഹമ്മദ് ഖാന് സ്ഥാനമൊഴിഞ്ഞ ശേഷം കേരള ഗവര്‍ണറായി സ്ഥാനമേറ്റെടുത്ത അര്‍ലേക്കറുടെ കേരള നിയമസഭയിലെ ആദ്യ നയപ്രഖ്യാപന പ്രസംഗം കൂടിയാണിത്.ഏകദേശം മൂന്നു മാസത്തോളം നീണ്ടു നില്ക്കുന്ന അതിദീര്‍ഘമായ സമ്മേളനമാണിത്.
ഗവര്‍ണറുടെ നയപ്രഖ്യാന പ്രസംഗത്തിന് ശേഷം ജനുവരി 20 മുതല്‍ 22 വരെ തുടര്‍ച്ചയായ മൂന്നു ദിവസങ്ങളില്‍ നന്ദി പ്രമേയ ചര്‍ച്ച നടക്കും. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ നിരവധി വിഷയങ്ങള്‍ ഈ ദിവസങ്ങളില്‍ അടിയന്തിര പ്രമേയമായി സഭയിലുയര്‍ത്തി ഭരണപക്ഷത്തെ പ്രതിസന്ധിയിലാക്കാനായിരിക്കും പ്രതിപക്ഷ ശ്രമം എന്നതു വ്യക്തമാണ്.