ന്യൂഡൽഹി 76-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ മുഖ്യാതിഥിയാകും. ഈ മാസം 25 ന് അദ്ദേഹം ഇന്ത്യയിലെത്തും. രാഷ്ട്രപതി ഭവനിൽ നടക്കുന്ന അറ്റ് ഹോം വിരുന്നിലും സുബിയാന്തോ പങ്കെടുക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള നേതാക്കളുമായി സുബിയാന്തോ കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിൽ ദശാബ്ദങ്ങളായുള്ള ബന്ധമാണുള്ളത്. സമഗ്രപരവും, തന്ത്രപവുമായ പങ്കാളി എന്ന നിലയിൽ ഇന്തോനേഷ്യയെന്ന രാജ്യം ഇന്ത്യക്ക് വളരെ സുപ്രധാനമാണെന്നും കേന്ദ്ര സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
കഴിഞ്ഞ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ആയിരുന്നു പ്രധാന അതിഥി.