Author: admin

നിരവധി ചരിത്രപുസ്തകങ്ങള്‍ രചിച്ചിട്ടുള്ള ഫാ. ജോര്‍ജ് അറയ്ക്കലിന്റെ സത്യം തുറന്നുപറയുന്ന പുസ്തകമാണ് ‘വിശുദ്ധ ചാവറയച്ചനും കൂനമ്മാവ് ഇടവകയും’. ചാവറയച്ചനെ സംബന്ധിച്ച് പ്രചരിപ്പിച്ചു വരുന്ന ചില അസത്യങ്ങള്‍ അദ്ദേഹം തുറന്നു കാണിക്കുകയാണ്.

Read More

പഹല്‍ഗാം ഭീകരാക്രമണത്തിനും പാക്കിസ്ഥാനിലെയും പാക്ക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ മിസൈലാക്രമണങ്ങള്‍ക്കുമിടയില്‍, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ജാതി സെന്‍സസ് നടത്താനുള്ള മോദി സര്‍ക്കാരിന്റെ അപ്രതീക്ഷിത പ്രഖ്യാപനത്തെ ആനുകാലിക രാഷ് ട്രീയ സന്ദര്‍ഭത്തില്‍ ചേരുംപടി ചേര്‍ക്കുക ദുഷ്‌കരമാണ്.

Read More

1908-ല്‍ ആരംഭിച്ച മോണ്ടിക്രിസ്റ്റോയുടെ ചലച്ചിത്ര ആവിഷ്‌കാരം 2024- ലും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. കൂടാതെ ഫ്രാന്‍സ്, ഇറ്റലി, യുകെ എന്നീ രാജ്യങ്ങളില്‍ നിരവധി ടിവി- മിനി സീരീസുകള്‍, ആനിമേറ്റഡ് പതിപ്പുകള്‍, കുട്ടികള്‍ക്കുള്ള അഡാപ്‌റ്റേഷനുകള്‍ മുതലായവയും ഓരോ കാലങ്ങളില്‍ റിലീസ് ചെയ്യുകയുണ്ടായി. പ്രണയവും പകയും പ്രതികാരവും ഓരോ നാടിന്റെയും പശ്ചാത്തലത്തിലേക്ക് മാറ്റി സൃഷ്ടിച്ചുകൊണ്ട് നിരവധി സൃഷ്ടികള്‍ ലോക സിനിമയില്‍ ഉണ്ടായി. 1982-ല്‍ മലയാളത്തില്‍ ഇറങ്ങിയ, ജിജോ പുന്നൂസ് സംവിധാനം ചെയ്ത ‘പടയോട്ടം’ എന്ന സിനിമ പ്രചോദനം ഉള്‍ക്കൊണ്ടത് ‘കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ’ എന്ന സിനിമയില്‍ നിന്നായിരുന്നു എന്ന് നിര്‍മ്മാതാക്കള്‍ തന്നെ സമ്മതിക്കുന്നുണ്ട്.

Read More

സഭയുടെ ആദ്യ നൂറ്റാണ്ടുകളില്‍ പാപ്പാമാര്‍ പുതിയ പേരു സ്വീകരിക്കുന്ന പാരമ്പര്യം ഉണ്ടായിരുന്നില്ല. പീറ്റര്‍, ലീനസ്, ക്ലെമന്റ് തുടങ്ങിയവര്‍ സ്വന്തം പേരുതന്നെയാണ് ഉപയോഗിച്ചത്. ആദ്യമായി പുതിയ പേരു സ്വീകരിച്ചത് ജോണ്‍ 2-ാമന്‍ പാപ്പായാണ്. അദ്ദേഹത്തിന്റെ പേര് മെര്‍ക്കുറിയൂസ് എന്നായിരുന്നു. റോമന്‍ ദേവനായ ‘മെര്‍ക്കുറി’യുടെ പേര് ഉപയോഗിക്കാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. 10-ാം നൂറ്റാണ്ടു മുതല്‍ പേരുമാറ്റം പതിവായി മാറി.

Read More

ഒട്ടാവ: പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി നടത്തിയ മന്ത്രിസഭാ പുനഃസംഘടനയില്‍ കാനഡയുടെ പുതിയ വിദേശകാര്യ മന്ത്രിയായി ഇന്ത്യന്‍ വംശജ അനിത ആനന്ദ് സത്യപ്രതിജ്ഞ ചെയ്തു. കാനഡയുടെ പ്രതിരോധ മന്ത്രി ഉള്‍പ്പെടെയുള്ള പദവികളില്‍ മുമ്പ് സേവനമനുഷ്ഠിച്ചിട്ടുള്ള അനിത ആനന്ദ്, മെലാനി ജോളിക്ക് പകരമായാണ് വിദേശകാര്യ മന്ത്രിയായത്. വിദേശകാര്യ മന്ത്രി ചുമതല നിര്‍വഹിച്ചിരുന്ന മെലാനി ജോളിയാണ് പുതിയ വ്യവസായ മന്ത്രി. കാനഡയിലെ ലിബറല്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗമായ 58 കാരി ഹിന്ദു വേദഗ്രന്ഥമായ ഭഗവദ്ഗീതയില്‍ കൈവെച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. മുന്‍ കാബിനറ്റ് നിയമനങ്ങളിലും അവര്‍ ഈ പാരമ്പര്യം തന്നെയാണ് പിന്തുടര്‍ന്നത്. 28 മന്ത്രിമാര്‍ ഉള്‍പ്പെടുന്ന പുതുതായി തെരഞ്ഞെടുക്കപ്പെട്ട ലിബറല്‍ മന്ത്രിസഭയെയാണ് പ്രധാനമന്ത്രി കാര്‍ണി പുനഃസംഘടിപ്പിച്ചത്. സര്‍ക്കാരില്‍ പകുതിയും സ്ത്രീകളാണ്. കാനഡ-യുഎസ് ബന്ധത്തിലെ ഉലച്ചിലുകള്‍ക്കിടെ കനേഡിയന്മാര്‍ ആഗ്രഹിക്കുന്നതും ആവശ്യമുള്ളതുമായ മാറ്റം കൊണ്ടുവരാന്‍ മന്ത്രിസഭയെ പുനഃസംഘടിപ്പിച്ചതായി മിസ്റ്റര്‍ കാര്‍ണി പറഞ്ഞു. 2019 മുതല്‍ 2025 വരെ ഹൗസ് ഓഫ് കോമണ്‍സില്‍ ഓക്ക്വില്ലെയെ തന്നെ പ്രതിനിധീകരിച്ച് പൊതുസേവനം, പ്രതിരോധം, ഗതാഗതം, ആഭ്യന്തര…

Read More

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മൂന്ന് ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചു. പുല്‍വാമ ജില്ലയിലെ ത്രാലില്‍ നാദിര്‍ ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. ജയ്ഷ് ഇ മുഹമ്മദ് പ്രവര്‍ത്തകരായ, കശ്മീര്‍ സ്വദേശികളായ ആസിഫ് ഷെയ്ഖ്, അമീര്‍ നാസിര്‍ വാനി, യാവാര്‍ അഹമ്മദ് ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ടത്.;കഴിഞ്ഞ 48 മണിക്കൂറിനിടെ  ഭീകരരെ വധിക്കുന്നത് ഇത് രണ്ടാം തവണയാണ്. കഴിഞ്ഞ ചൊവ്വാഴ്ച കശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന മൂന്ന് ലഷ്‌കര്‍ ഭീകരരെ കൊലപ്പെടുത്തിയിരുന്നു. ഇവരില്‍ നിന്നും ആയുധങ്ങളും പണവും അടക്കം പിടികൂടിയിരുന്നു. ഇതേത്തുടര്‍ന്ന് കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടാകാം എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് തിരച്ചില്‍ നടത്തിവരികയായിരുന്നു.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ വീണ്ടും ശക്തമാകും. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Read More

ജെയിംസ് അഗസ്റ്റിൻ കര്‍ത്താവേ കനിയണമേമിശിഹായേ കനിയണമേകര്‍ത്താവേ ഞങ്ങളണയ്ക്കുംപ്രാര്‍ഥന സദയം കേള്‍ക്കണമേ സ്വര്‍ഗപിതാവാം സകലേശാദിവ്യാനുഗ്രഹമേകണമേനരരക്ഷകനാം മിശിഹായേദിവ്യാനുഗ്രഹമേകണമേ ദൈവാത്മാവാം സകലേശാദിവ്യാനുഗ്രഹമേകണമേപരിപാവനമാം ത്രിത്വമേദിവ്യാനുഗ്രഹമേകണമേ കന്യമേരി വിമലാംബേദൈവകുമാരനു മാതാവേരക്ഷകനൂഴിയിലംബികയെപ്രാര്‍ഥിക്കണമേ ഞങ്ങള്‍ക്കായ് ‘പൗര്‍ണമി ചന്ദ്രിക തൊട്ടു വിളിച്ചു പദ്മരാഗം പുഞ്ചിരിച്ചു’ എന്ന ഗാനമടക്കം അനേകം സിനിമാ -നാടക ഗാനങ്ങള്‍ക്കു സംഗീതം നല്‍കി മലയാളസിനിമയില്‍ പ്രണയത്തിന്‍റെയും വിരഹത്തിന്‍റെയും ഈണങ്ങള്‍ തീര്‍ത്ത മാളിയേക്കല്‍ കൊച്ചു കുഞ്ഞ് അര്‍ജുനന്‍ എന്ന പേര് 1968-ല്‍ നമ്മുടെ ഭക്തിഗാനചരിത്രത്തിലും മായ്ക്കാനാവാത്ത വിധം എഴുതപ്പെട്ടു. നമ്മുടെ തിരുക്കര്‍മങ്ങളില്‍ 1968 മുതല്‍ ആലപിച്ചു വരുന്ന മാതാവിന്‍റെ ലുത്തീനിയയ്ക്ക് സംഗീതം നല്‍കിയത് മലയാളത്തിന്‍റെ പ്രിയപ്പെട്ട സംഗീതസംവിധായകന്‍ അര്‍ജുനന്‍ മാസ്റ്ററാണ്. മലയാളത്തില്‍ തിരുക്കര്‍മഗീത ങ്ങള്‍ ഒരുക്കിയപ്പോള്‍ സിനിമകള്‍ക്കും നാടകത്തിനും സംഗീതം നല്‍കിയിരുന്ന അര്‍ജുനന്‍ മാസ്റ്റര്‍ക്കാണ് ലുത്തീനിയ ഒരുക്കാന്‍ ക്ഷണം ലഭിച്ചത്. ഫാ.ആബേല്‍ എഴുതിയ ലുത്തീനിയ ആദ്യമായി റെക്കോര്‍ഡ് ചെയ്തത് 1970 ലാണ്. ജോളി അബ്രഹാമിനായിരുന്നു ആദ്യറെക്കോര്‍ഡിങ്ങിനു ശബ്ദം നല്‍കാനുള്ള ഭാഗ്യമുണ്ടായത്. ജോളി അബ്രഹാമിന്‍റെ ആദ്യഗാ നവും ഇതായിരുന്നു. യേശുദാസിന്‍റെ ശബ്ദവും ആദ്യ…

Read More

തിരുവനന്തപുരം : യുവ അഭിഭാഷകയ്ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ മാതൃകാപരമായ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംഭവത്തില്‍ മന്ത്രി വീണാ ജോര്‍ജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട് തേടി. സ്ത്രീകള്‍ക്ക് നേരെയുള്ള എല്ലാ തരത്തിലുള്ള അതിക്രമങ്ങളും തടയേണ്ടതാണ്. യുവ അഭിഭാഷകയ്ക്ക് നേരിട്ട മര്‍ദനം മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്നതാണ്. യുവതിയ്ക്ക് എല്ലാ പിന്തുണയും നല്‍കുന്നതായും മന്ത്രി പറഞ്ഞു. വഞ്ചിയൂർ കോടതിയിൽ സീനിയർ അഭിഭാഷകൻ ജൂനിയർ അഭിഭാഷയെ മർദ്ദിച്ച സംഭവം വളരെ ഗൗരവതരമെന്നും കുറ്റവാളിയെ ഉടൻ പിടികൂടുമെന്നും നിയമ മന്ത്രി പി രാജീവും പറഞ്ഞു. മർദ്ദനത്തിനിരയായ അഭിഭാഷകയെ വഞ്ചിയൂരിൽ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി പി രാജീവ്. പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചവരും നിയമപരിധിയിൽ വരുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, ജൂനിയർ അഭിഭാഷയെ മർദ്ദിച്ച സംഭവത്തിൽ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസിനെ ബാർ കൗൺസിൽ സസ്പെൻ്റ് ചെയ്തു. വിശദമായ അന്വേഷണം നടത്താൻ ആണ് ബാർ കൗൺസിൽ തീരുമാനം.…

Read More