- കെസിബിസി പ്രൊഫഷണൽ നാടക മേള സെപ്റ്റംബർ 18 മുതൽ
- കേരള സംസ്ഥാന ചൈൽഡ് ആന്റ് മിനി ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ ആഗ്നസ് മരിയക്ക് സ്വർണ്ണം
- ഏഷ്യ വനിതാ കമ്മീഷൻ ചെയർപേഴ്സണായി ഗ്രാലിയ അന്ന അലക്സ്
- വരാപ്പുഴ അതിരൂപതയുടെ 14-ാമത് ബൈബിൾ കൺവെൻഷൻ സെപ്റ്റംബർ 6 മുതൽ
- നേപ്പാൾ പ്രളയം: ദുരിതബാധിതർക്ക് കൈത്താങ്ങായി കാരിത്താസ്
- ദൈവവിശ്വാസം ഏറ്റുപറഞ്ഞ് നോർവേയുടെ പുതിയ രാജാവ്
- സുവിശേഷത്തിന്റെ ആദ്യപ്രഘോഷണം ഇന്നും അടിയന്തര ആവശ്യം: കർദിനാൾ താഗ്ലെ
- ലാത്വിയൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ലെയോ പതിനാലാമൻ പാപ്പാ
Author: admin
ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാന ഭീകരാക്രമണങ്ങളിൽ ഒന്നായി കരുതപ്പെടുന്ന ഈ ദുരന്തത്തിൽ 329 നിരപരാധികളാണ് കൊല്ലപ്പെട്ടത്.
സംസ്ഥാന ജലസേചന വകുപ്പ് കണ്ടെത്തിയ 10 ഹോട്ട്സ്പോട്ടുകളിൽ കടലാക്രമണം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന ചെല്ലാനം കടൽ തീരത്തു, ട്രെട്രാപോഡ് ഉപയോഗിച്ച് കടൽ ഭിത്തി നിർമ്മിക്കുന്നതിനു തീരുമാനം ആയി.
തിരുവനന്തപുരം: മുതലപ്പൊഴിയിൽ അഴിമുഖത്ത് വീണ്ടും വള്ളം മറിഞ്ഞ് അപകടം. മൽസ്യ ബന്ധന തൊഴിലാളികളുടെ വള്ളമാണ് തലകീഴായി മറിഞ്ഞത്. അപകടസമയം മൂന്നു പേരാണ് വള്ളത്തിലുണ്ടായിരുന്നത്. ഏറെക്കാലമായി തീരജനത മുതലപ്പൊഴിയിലെ മരണപ്പൊഴിയെ പറ്റി അധികാരികൾക്ക് നിരവധി പരാതികൾ നൽകിയിട്ടുണ്ട് . അധികാരികൾ മെല്ലെപ്പോക്ക് തുടരുകയാണ് . വെട്ടുതുറ സ്വദേശി നിതിന്റെ ഉടമസ്ഥതയിലുളള നിത്യസഹായ മാതാ എന്ന വള്ളമാണ് മറിഞ്ഞത്. മത്സ്യബന്ധനം കഴിഞ്ഞ് വരുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.തൊഴിലാളികൾ മൂന്നു പേരും നീന്തി രക്ഷപ്പെട്ടതായാണ് വിവരം. അശാസ്ത്രീയ നിർമാണം ഉൾപ്പെടെയുള്ളവ കാരണമാണ് മിക്കപ്പോഴും അപകടങ്ങൾ ഉണ്ടാവാൻ കാരണമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.മുതലപ്പൊഴിയിൽ അടിഞ്ഞുകൂടിയിട്ടുള്ള മണൽ പൂർണമായി നീക്കിയാൽ മാത്രമേ അപകടങ്ങൾ ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കുകയുള്ളൂ. 20,000ലേറെ വരുന്ന മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗ്ഗമാണ് വഴിമുട്ടുന്നത് . ഓരോ സീസണിലും നിരവധി ആളുകളുടെ ജീവൻ ഇവിടെ പൊലിഞ്ഞിട്ടും കഠിനംകുളം കായലും അറബിക്കടലും ചേരുന്ന ഈ പൊഴിമുഖത്തെ അപകട സാഹചര്യത്തിന് പരിഹാരം കാണാൻ സർക്കാർ സംവിധാനങ്ങൾക്ക് കഴിഞ്ഞിട്ടില്ല. മുതലപ്പൊഴിയെ അപകടരഹിതമാക്കാന്‍…
കോഴിക്കോട്: സ്കൂളുകളിൽ സൂംബ പരിശീലനത്തിനായി അൽപ്പവസ്ത്രം ധരിക്കാൻ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.പദ്ധതി നടപ്പിലാക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. തെറ്റിദ്ധാരണയുണ്ടെങ്കിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് പറഞ്ഞ മന്ത്രി, ഇപ്പോൾ തീരുമാനവുമായി മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി. സ്കൂളുകളിൽ നടക്കുന്നത് ലഘുവ്യായാമമാണെന്നും കൂട്ടികൾ യൂണിഫോമിലാണ് ഇത് ചെയ്യുന്നതെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഈ വിഷയത്തിൽ രക്ഷിതാക്കൾക്ക് ചോയ്സ് ഇല്ലെന്ന് മന്ത്രി ചൂണ്ടിക്കാണിച്ചു. വകുപ്പ് നിർദ്ദേശിക്കുന്ന കാര്യം ചെയ്യണം.നിർബന്ധപൂർവ്വം സർക്കാർ കുട്ടികളിൽ ഇത് അടിച്ചേൽപ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. നിർബന്ധമായി ചെയ്യണമെന്ന് പറഞ്ഞിട്ടില്ല. ആവശ്യമുള്ള കുട്ടികൾക്ക് ചെയ്യാം. അല്ലാത്തവർ സ്കൂളിനെ അറിയിച്ചാൽ മതി.സ്കൂളുകൾക്ക് വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനത്തിൽ നിന്നും മാറി നിൽക്കാൻ കഴിയില്ല- മന്ത്രി വ്യക്തമാക്കി. വിദ്യാർത്ഥികളുടെ മാനസികവും ശാരീരികവുമായ ഉന്മേഷവും ആരോഗ്യവും ഉറപ്പു വരുത്തുമെന്നും മന്ത്രി പ്രതികരിച്ചു.
ലഖ്‌നൗ: ലോകപ്രശസ്ത പ്രണയ സമാരകമായ താജ്മഹലിന് ചോർച്ച. താജ്മഹലിൻറെ പ്രധാന താഴികക്കുടത്തിലാണ് 73 മീറ്റർ വരെ ഉയരത്തിൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ചോർച്ച കണ്ടെത്തിയത്. പരിശോധന 15 ദിവസം തുടരും. ശേഷമായിരിക്കും വിദഗ്ധരെയെത്തിച്ച് അറ്റകുറ്റപ്പണി ആരംഭിക്കുക. പണി പൂർത്തിയാക്കാൻ ഏകദേശം ആറ് മാസം വരെയെടുക്കും.കല്ലുകളെ കൂട്ടിചേർത്ത കുമ്മായക്കൂട്ട് നഷ്ടപ്പെട്ടതാകാം ചോർച്ചയ്ക്ക് കാരണമെന്നാണ് വിലയിരുത്തുന്നത്. താഴികക്കുടത്തിന്റെ മേൽക്കൂരയും വാതിലും തറയും ദുർബലമായി. താഴികക്കുടത്തെ താങ്ങിനിർത്തുന്ന ഇരുമ്പ് നിർമ്മിതിയുടെ സമ്മർദ്ദം മൂലം കുമ്മായത്തിന് ഇളക്കമുണ്ടായതും ചോർച്ചയ്ക്ക് കാരണമാകാമെന്നും കരുതുന്നു
കൊച്ചി: കേരളത്തിൽ ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു . പത്തനംതിട്ട കോട്ടയം ഇടുക്കി മലപ്പുറം വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യൊല്ലോ അലേർട്ട് ഉള്ളത്. വരുന്ന 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് പുലർച്ചെ അഞ്ച് മണിക്ക് നൽകിയ മഴമുന്നറിയിപ്പിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് അറിയിപ്പുണ്ട്. നാളെ (ഞായറാഴ്ച) പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടും നൽകിയിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നതെന്നും കാലാവസ്ഥ വകുപ്പ്…
തോപ്പുംപടി: കണ്ണമാലി മുതൽ മാനാശ്ശേരി വരെ ടെട്രോപോഡ് കടൽഭിത്തി നിർമ്മിച്ച് തീരം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് തീരജനതയ്ക്കായി ഉപവാസ സമരം നടത്തിയ വൈദീകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തോപ്പുംപടിയിൽ കെ എൽ സി ഡബ്ല്യു എ സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല തെളിയിച്ചു. കേരള റീജിയൻ വിമൻ കമ്മീഷൻ സെക്രട്ടറി സി. നിരഞ്ചന സി എസ് ടി ഉൽഘാടനം ചെയ്തു. കെ എൽ സി ഡബ്ല്യുഎ സംസ്ഥാന പ്രസിഡണ്ട് ഷെർളി സ്റ്റാൻലി അധ്യക്ഷത വഹിച്ചു സംസ്ഥാന ജനറൽ സെക്രട്ടറി മെറ്റിൽഡ മൈക്കിൾ സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. ഗ്ലാഡിസ് തമ്പി, കർമ്മലി സ്റ്റീഫൻ, ശോഭ ആൻ്റണി, സി.സി. പുഷ്പി, സോഫി രാജു എന്നിവർ സംസാരിച്ചു
കൊച്ചി: വൈദികർക്കും, സമുദായ നേതാക്കൾക്കും എതിരെ എടുത്ത നടപടികൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് കെ.എൽ.സി.എ ഫോർട്ട് കൊച്ചി മേഖല “പാതയോര പ്രതിഷേധം” സംഘടിപ്പിച്ചു. ചെല്ലാനം പഞ്ചായത്തിലെ തീരദേശ ജനത അനുഭവിക്കുന്ന കടലാക്രമണ ഭീഷണിക്കു അടിയന്തിര പരിഹാരം കാണണം എന്നാവശ്യപ്പെട്ടുകൊണ്ട് കൊച്ചി, ആലപ്പുഴ രൂപതകളിലെ വൈദികരുടെ നേതൃത്വത്തിൽ സമാധാനപരമായി നടത്തിയ ഉപവാസ സമരത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കേസ് ഉടൻ പിൻവലിക്കണമെന്നു കെ.എൽ.സി എ ഫോർട്ട്കൊച്ചി മേഖല സമിതി നടത്തിയ പാതയോര പ്രതിഷേധത്തിൽ ആവശ്യപ്പെട്ടു. പാതയോര പ്രതിഷേധ സമരം കെ.എൽ.സി.എ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി.ജെ.തോമസ് ഉദ്ഘാടനം ചെയ്തു. സമാധാനപരമായി സമരം ചെയ്തവർക്കെതിരെ വ്യാജ കുറ്റം ചുമത്തി കേസ് എടുത്ത പോലീസ് നടപടി പ്രതിഷേധാർഹമാണെന്നും, പോലീസ് സത്യസന്ധമായ അന്വേഷണം നടത്തിയാൽ ഇവർക്കെതിരെ ചുമത്തപ്പെട്ട കുറ്റം വ്യാജ്യമാണെന്നു തെളിയുമെന്നും അങ്ങനെ കേസ് അവസാനിപ്പിക്കാൻ തയാറാകണമെന്നും ഉത്‌ഘാടന പ്രസംഗത്തിൽ അഡ്വ. ഷെറി.ജെ.തോമസ് പറഞ്ഞു. കെ.എൽ.സി.എ ഫോർട്ട്കൊച്ചി മേഖല പ്രസിഡന്റ് ലിനു തോമസ് അദ്ധ്യക്ഷത വഹിച്ചു. കൊച്ചി രൂപത…
കൊച്ചി: കെ.സി.ബി.സി മദ്യവിരുദ്ധസമിതി കൊച്ചി രൂപതയുടെ നേതൃത്വത്തിൻ ലോക ലഹരിവിരുദ്ധദിനാചരണത്തിൻ്റെ ഭാഗമായി ഫോർട്ട്കൊച്ചി മെത്രാസന മന്ദിരത്തിൽ നടന്ന പ്രതിനിധി സമ്മേളനം കൊച്ചി രൂപത അപ്പസ്തോലിക് അഡ്മിനിസ്ടേറ്റർ ഡോ. ജെയിംസ് ആനാപറമ്പിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ശ്രീ C X ബോണി അധ്യക്ഷത വഹിച്ചു. കൊച്ചി രൂപത ചാൻസലർ ഫാ. ജോണി പുതുക്കാട്ട്, രൂപത ഡയറക്ടർ ഫാ. ആൻ്റണി അറക്കൽ,പീറ്റർ റൂഫസ് , ജോബ് പുളിക്കിൽ,റാഫേൽ തടിത്തറ, MX ജൂഡ്‌സൻ സി.ജിസ്ന, സി. എൽസി ജെയിൻ, സി.ബെറ്റി , ഡിക്സൻ മനീക് , ജാർവിൻ, അലക്സ് പുള്ളോശ്ശേരി എന്നിവർ പ്രസംഗിച്ചു
പെഷവാർ : പാകിസ്ഥാനിലെ മിന്നൽ പ്രളയത്തിൽ എട്ടു പേർ കൂടി മരണപ്പെട്ടു. ഇതോടെ കഴിഞ്ഞ 24 മണിക്കൂറിനിടെ മഴയുമായി ബന്ധപ്പെട്ടുണ്ടായ ദുരന്തങ്ങളിൽ മരണപ്പെടുന്നവരുടെ എണ്ണം 18 ആയി. വടക്കുപടിഞ്ഞാറൻ മേഖലയിലാണ് ദുരന്തം. മിന്നൽ പ്രളയത്തിൽ നിരവധി പേരെ കാണാതായി റിപ്പോർട്ടുണ്ട് . ഇവർക്കായിതിരച്ചിൽ നടന്നുവരികയാണ്. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ സ്വാത് നദിയിൽ കാണാതായ 58 പേരെ കണ്ടെത്തി.കാണാതായ 16 പേരടങ്ങുന്ന ഒരു വലിയ കുടുംബത്തിലെ മൂന്നുപേരെ മാത്രമാണ് കണ്ടെത്താനായത്. സ്വാത് നദിയിൽ മിന്നൽപ്രളയത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നേരത്തെ പാക് അധികൃതർ പുറപ്പെടുവിച്ചിരുന്നു. നിർദേശങ്ങൾ ജനങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
