കൊച്ചി:വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ ഭേദഗതികൾക്കെതിരെ ശക്തമായ എതിർപ്പുകൾ നിലനിൽക്കെ, വീണ്ടും സമാനമായ രീതിയിൽ ചട്ടങ്ങളിൽ വരുത്തിയ ഭേദഗതികൾ ആശങ്ക ഉളവാക്കുന്നതാണെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ എൽ സി എ ) ചൂണ്ടിക്കാട്ടി.കഴിഞ്ഞ തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും വിധമാണ് എഫ്.സി.ആർ.എ ചട്ടങ്ങളിൽ പുതിയ ഭേദഗതികൾ വരുത്തിയിരിക്കുന്നത്. ഈ നിയമം നേരിട്ട് ബാധിക്കുന്നവരുമായി യാതൊരുവിധ കൂടിയാലോചനകളും നടത്താതെയാണ് കേന്ദ്ര സർക്കാർ ഏകപക്ഷീയമായി ഇത്തരം തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. സന്നദ്ധ സംഘടനകൾക്കും സ്ഥാപനങ്ങൾക്കും മേൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.രാജ്യത്ത് സമാധാനപരമായും പൂർണ്ണമായും നിയമാനുസൃതമായും പ്രവർത്തിച്ചുപോരുന്ന നിരവധി സ്ഥാപനങ്ങളെയും സംഘടനകളെയും ഈ ഭേദഗതികൾ ആശങ്കയിലാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ, ഇത്തരം പ്രസ്ഥാനങ്ങളുടെ ആശങ്കകൾ പരിഹരിക്കാനും സുഗമമായ പ്രവർത്തന അന്തരീക്ഷം ഉറപ്പാക്കാനും ആവശ്യമായ നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതുണ്ടെതെന്ന് കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് ഷെറി ജെ. തോമസ്, ജനറൽ സെക്രട്ടറി ബിജു ജോസി,ആധ്യാത്മിക ഉപദേഷ്ടാവ് മോൺ ജോസ് നവസ് എന്നിവർ ആവശ്യപ്പെട്ടു.യോഗത്തിൽ കെഎൽസിഎ സംസ്ഥാന ട്രഷറർ രതീഷ് ആന്റണി , വൈസ് പ്രസിഡൻ്റു മാരായ എബി കുന്നേപറമ്പിൽ , അലക്സ് താളൂപാടത്ത് , നൈജു അറയ്ക്കൽ , പൈലി ആലുങ്കൽ , പാട്രിക്ക് മൈക്കിൾ , സി ജെ പോൾ സെക്രട്ടറിമാരായ ഉഷ ലാസർ , ക്രിസ്റ്റോഫർ എസ് , കോൺക്ളിൻ ജിമ്മി , ജയൻ കുന്നേൽ , ജോൺ ബാബു , ഷീബ മാത്യു , ഫോറം കൺവീനർമാരായ ബേബി ജി ഭാഗ്യോദയം , ജോയ്സ് മെനയ്സിസ് , ഇ ഡി ഫ്രാൻസിസ് , അഡ്വ ജസ്റ്റിൻ കരിപാട്ട് , ഫൗസ്റ്റിൻ ജോസഫ് , മിനിമോൾ ടൈറ്റസ് , പൂവം ബേബി , പ്രകാശ് പീറ്റർ , സാബു കാനയ്ക്കാപള്ളി , സിബി ജോയ് , അഡ്വ ഡി രാജു , രാജു തോമസ് , വിൻസെന്റ് വട്ടപറമ്പിൽ , വിൻസ് പെരിഞ്ചേരി എന്നിവർ പ്രസംഗിച്ചു.
Trending
- എഫ് സി ആർ എ ചട്ടങ്ങളിലെ ഭേദഗതി – ആശങ്കകൾ അകറ്റണം; കെ എൽ സി എ
- റാഞ്ചി അതിരൂപതയ്ക്ക് സഹായ മെത്രാനായി ഫാ. ആനന്ദ് ഡേവിഡ് സാൽഷോ
- കഠിനാധ്വാനം ചെയ്യുന്നവർക്ക് ദൈവം തുണയുണ്ടാകും’ ക്രിസ്റ്റ്യാനോ റൊണാൾഡോ
- ദേശീയ ഫാത്തിമ സംഗമത്തിനും മരിയൻ കോൺഗ്രസിനും വേദിയായി ഗോവ
- ‘റൂട്ട് 60’ ഇനി ‘ദി ബിബ്ലിക്കൽ ഹൈവേ’ ഔദ്യോഗിക പ്രഖ്യാപനവുമായി ഇസ്രായേൽ സർക്കാർ
- സുഡാനിലെ യുദ്ധഭൂമിയിൽ സേവനം ചെയ്തിരുന്ന കത്തോലിക്ക വൈദികൻ കൊല്ലപ്പെട്ടു
- ലോകത്ത് ഭക്ഷണത്തേക്കാൾ വേഗത്തിൽ ആയുധങ്ങൾ അതിർത്തികൾ കടന്നെത്തുന്നു ; പാപ്പ
- വിശുദ്ധ ജോൺ ഡി ബ്രിട്ടോയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ വാർഷികാഘോഷം നടത്തി

