- കെസിബിസി പ്രൊഫഷണൽ നാടക മേള സെപ്റ്റംബർ 18 മുതൽ
- കേരള സംസ്ഥാന ചൈൽഡ് ആന്റ് മിനി ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ ആഗ്നസ് മരിയക്ക് സ്വർണ്ണം
- ഏഷ്യ വനിതാ കമ്മീഷൻ ചെയർപേഴ്സണായി ഗ്രാലിയ അന്ന അലക്സ്
- വരാപ്പുഴ അതിരൂപതയുടെ 14-ാമത് ബൈബിൾ കൺവെൻഷൻ സെപ്റ്റംബർ 6 മുതൽ
- നേപ്പാൾ പ്രളയം: ദുരിതബാധിതർക്ക് കൈത്താങ്ങായി കാരിത്താസ്
- ദൈവവിശ്വാസം ഏറ്റുപറഞ്ഞ് നോർവേയുടെ പുതിയ രാജാവ്
- സുവിശേഷത്തിന്റെ ആദ്യപ്രഘോഷണം ഇന്നും അടിയന്തര ആവശ്യം: കർദിനാൾ താഗ്ലെ
- ലാത്വിയൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ലെയോ പതിനാലാമൻ പാപ്പാ
Author: admin
കൊച്ചി :കേരളത്തിൽ വിവിധ ഇടങ്ങളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് . ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിച്ചിരിക്കുന്നത്.ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
ഇടുക്കി: മുൻകൂട്ടി അറിയിച്ചതുപോലെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ 13 ഷട്ടറുകൾ തുറന്നു.10 സെന്റീ മീറ്റർ വീതമാണ് ഷട്ടർ തുറന്നിട്ടുള്ളത്. 11.35 നാണ് ഷട്ടറുകൾ തുറന്നത്. ജലനിരപ്പ് 136.25 അടിയിലേക്ക് ഉയർന്നതോടെയാണ് ഷട്ടറുകൾ തുറക്കാൻ തീരുമാനിക്കു ന്നത്. പെരിയാർ നദിയിലൂടെയാണ് വെള്ളം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുക്കുന്നത്. തുടർന്ന് പെരിയാറിൽ ജലനിരപ്പ് ഉയരുമെന്നതിനാൽ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ആശങ്കപ്പെടാനുള്ള സാധ്യത ഇല്ല. വൃഷ്ടി പ്രദേശമായ പെരിയാർ കടുവ സങ്കേതത്തിലെ വനത്തിൽ വീണ്ടും മഴ ശക്തമായതോടെയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിപ്പിച്ചത്.
ന്യൂഡൽഹി: കാബിനിൽ നിന്ന് പുകയുടെ മണം അനുഭവപ്പെട്ടതിനെ തുടർന്ന് മുംബൈയിൽനിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി.വിമാനം സുരക്ഷിതമായി മുംബൈയിൽ തിരിച്ചിറക്കിയതായും യാത്രക്കാർക്കു മറ്റൊരു വിമാനം ഏർപ്പെടുത്തിയതായും എയർ ഇന്ത്യ വക്താവ് അറിയിച്ചു . യാത്ര തുടങ്ങി 45 മിനിറ്റിന് ശേഷം മുംബൈയിൽ തന്നെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തുവെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ പറയുന്നു. എഐ 639 വിമാനം ഇന്നലെ രാത്രി 11:50നാണ് പറന്നുയർന്നത്. ഏകദേശം 45 മിനിറ്റ് പറന്നതിനു ശേഷം സാങ്കേതിക തകരാർ കാരണം വിമാനം മുംബൈയിലേക്കു തിരികെ പോകുമെന്ന് പൈലറ്റ് അറിയിച്ചതായി യാത്രക്കാരിലൊരാൾ സമൂഹമാധ്യമത്തിൽ എഴുതി . രാത്രി 12:47നാണ് വിമാനം നിലത്തിറക്കിയത് . കഴിഞ്ഞ ദിവസം ചിറകിൽ വൈക്കോൽ കുടുങ്ങിയതിനെ തുടർന്ന് മുംബൈയിൽനിന്ന് ബാങ്കോക്കിലേക്കുള്ള എയർ ഇന്ത്യ വിമാനം വൈകിയിരുന്നു. രാവിലെ 7.45 നാണ് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിന്റെ ഇടതുവശത്തെ ചിറകിൽ വൈക്കോൽ കണ്ടെത്തുകയായിരുന്നെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു.
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഉപകരണ ക്ഷാമം നേരിടുന്നുവെന്ന ഡോ. ഹാരിസ് ചിറക്കലിന്റെ ആരോപണത്തെ പിന്തുണച്ച് ഡോക്ടർമാരുടെ സംഘടന. മെഡിക്കൽ കോളജിൽ ഉപകരണ ക്ഷാമം ഉണ്ടെന്നത് സ്ഥിരീകരിക്കുകയാണ് ഡോക്ടർമാരുടെ സംഘടന സ്ഥിരീകരിച്ചു . ഉപകരണങ്ങൾ വാങ്ങുന്നതിലും ഫയലുകൾ നീക്കുന്നതിലും കെടുകാര്യസ്ഥതയുണ്ടെന്ന് കെജിഎംസിടിഎ സംസ്ഥാന പ്രസിഡന്റ് റോസ്നാരാ ബീഗം പ്രതികരിച്ചു. എന്നാൽ ഈ വിഷയം സർക്കാരിന്റെയോ മന്ത്രിയുടെയോ ജനങ്ങളുടെ ഇടയിലോ ഉയർത്തിക്കൊണ്ടുവരാൻ ആരും ഉണ്ടായില്ല .ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും ചർച്ചചെയ്യുന്നില്ല .’യൂറോജി വിഭാഗത്തിൽ മാത്രമല്ല, മെഡിക്കൽ കോളജിലെ മറ്റ് ഡിപ്പാർട്ട്‌മെന്റുകളിലും പ്രതിസന്ധി നേരിടുന്നുണ്ട്. യൂറോളജി വിഭാഗം മേധാവി ഉന്നയിച്ച ഗുരുതര ചികിത്സ പ്രതിസന്ധിയിൽ ഡോ. ഹാരിസ് ചിറക്കലിനെതിരെ നടപടിയുണ്ടായാൽ ഡോക്ടർമാർ സമരത്തിലേക്ക് നീങ്ങുമെന്നും’ അവർ പറഞ്ഞു. ‘പല ഡിപ്പാർട്ട്‌മെന്റുകളിലും പ്രതിസന്ധികൾ നേരിടുന്നതായി യോഗങ്ങളിൽ പറയാറുണ്ട്. ചെറിയ ഉപകരണങ്ങൾ മുതൽ ശസ്ത്രക്രിയ ഉപകരണങ്ങൾ വരെ ക്ഷാമം നേരിടുന്നുണ്ട്. ഡോ. ഹാരിസ് പറഞ്ഞതിൽ തെറ്റുകാണുന്നില്ല.റോസ്നാരാ ബീഗം പ്രതികരിച്ചു. ആരോപണം നാലംഗ വിദഗ്ധ സമിതി അന്വേഷിക്കും. സമഗ്ര അന്വേഷണം…
തൃശൂർ: ഷൊർണൂർ- തൃശൂർ റൂട്ടിൽ റെയിൽവേ ട്രാക്കിൽ മണ്ണ് വീണ് ട്രെയിൻ ഗതാഗതം മുടങ്ങി . വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനും മുള്ളൂർക്കര റെയിൽവേ സ്റ്റേഷനും ഇടയിൽ അകമല റെയിൽവേ ഓവർബ്രിഡ്ജിന് സമീപമാണ് മണ്ണിടിഞ്ഞ് ട്രെയിൻ ഗതാഗതം തടസപ്പെട്ടത്. പ്രളയത്തിൽ വലിയ രീതിയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് മേഖലയിൽ കോൺക്രീറ്റ് സംരക്ഷണഭിത്തി സ്ഥാപിച്ച് മണ്ണിടിച്ചിൽ തടയുന്നതിനുള്ള നടപടികൾ നടന്നു വരികയായിരുന്നു. ഈ ഭാഗത്താണ് ട്രാക്കിലേക്ക് മണ്ണ് വീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് മണ്ണിടിഞ്ഞത്. നിലവിൽ തൃശൂർ ഭാഗത്തേക്ക് പോകുന്ന ട്രാക്കിൽ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. റെയിൽവേ ജീവനക്കാർ സ്ഥലത്ത് എത്തിയിട്ടുണ്ട്. തൃശൂരിൽ നിന്നു ഷൊർണൂർ ഭാഗത്തേക്ക് പോകുന്ന ട്രെയിനുകളുടെ ഗതാഗതം തടസപ്പെട്ടിട്ടില്ല.
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്കുള്ള ഉപകരണങ്ങളില്ല എന്ന യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് ചിറക്കലിന്റെ ആരോപണത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മെഡിക്കൽ കോളജിൽ നിരവധി ശസ്ത്രക്രിയകൾ മുടങ്ങിയെന്ന പരാതി ഇതുവരെ തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഡിഎംഇയുടെ ശ്രദ്ധയിലും ഈ വിഷയം ഇല്ല എന്നതാണ് പറഞ്ഞതെന്നും മന്ത്രി പറഞ്ഞു.മെഡിക്കൽ കോളജിൽ ഫണ്ടില്ലെന്നും ഉപകരണങ്ങൾ തകരാറിലാണെന്നുമുള്ള ആരോപണങ്ങളും ആരോഗ്യമന്ത്രി നിഷേധിച്ച . മെയ് മാസം 312 ശസ്ത്രക്രിയകൾ നടന്നതായാണ് ലഭിച്ച കണക്ക്. ഇന്നലെ ഒരു ശസ്ത്രക്രിയ മുടങ്ങിയെന്നും അറിയാൻ കഴിഞ്ഞു. നൂറു കണക്കിന് രോഗികൾക്ക് ശസ്ത്രക്രിയ മുടങ്ങിയെന്ന് പറയുന്നത് ചെറിയ കാര്യമല്ല-മന്ത്രി വ്യക്തമാക്കി . 700 കോടിയിലധികം രൂപ കിഫ്ബിയിലൂടെ തിരുവനന്തപുരം മെഡിക്കൽ കോളജിന് അനുവദിച്ചിരുന്നു.പുതിയ സംവിധാനങ്ങളും ഉപകരണങ്ങളും കിഫ്ബിയിലൂടെ വാങ്ങി . ഈ കാലഘട്ടത്തിലാണ് മെഡിക്കൽ കോളജിലെ എമർജൻസി വിഭാഗത്തെ ഐസിഎംആർ ഒരു മോഡലായിട്ട് എടുത്തത്. യൂറോളജി വിഭാഗത്തിനും മികച്ച പ്രവർത്തനത്തിന് ഐസിഎംആറിൽ നിന്ന് അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്…
കൊച്ചി: വയനാടൻ കാടുകളിൽ താമസിക്കുന്ന ആദിവാസികളെയും കുടിയേറ്റ കർഷകരെയും ഒഴിപ്പിക്കണമെന്ന് കേന്ദ്ര വനം മന്ത്രാലയവും വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും സംയുക്തമായി നടത്തിയ വന പരിപാലന കാര്യക്ഷമത പഠന റിപ്പോർട്ട് ശുപാർശ . രാജ്യത്തെ 438 ദേശീയോദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും പരിപാലനം വിലയിരുത്തിയ ഡോ. ഗൗതം താലുക്ദാർ അധ്യക്ഷനായാണ് സമിതി. വനപരിപാലനത്തിൽ കേരളത്തിലെ ഇരവികുളം ദേശീയോദ്യാനനത്തിന് കശ്‌മീരിലെ ഡച്ചിഗാം ദേശീയോദ്യാനത്തിനൊപ്പം ഒന്നാം സ്ഥാനം ലഭിച്ചു . രണ്ടു ഉദ്യാനങ്ങളും 92 .97 പോയിന്റുമായി ഒന്നാമതെത്തിയപ്പോൾ മതികെട്ടാൻ ഷോല (90 . 63) അഞ്ചാം സ്ഥാനവും, ചിന്നാർ (89 .94 ) ആറാം സ്ഥാനവും കരസ്ഥമാക്കി. 21 സംരക്ഷിത വനങ്ങൾ ഉള്ള കേരളത്തിന് ദേശീയ തലത്തിൽ രണ്ടാം സ്ഥാനം ഉണ്ട് . കേന്ദ്ര ഭരണ പ്രദേശമായ ചണ്ഡീഗഢിനാണ് ഒന്നാം സ്ഥാനം.”വയനാട് വന്യജീവി സങ്കേതത്തിൽ 67 ആദിവാസി ഊരുകൾ ഉൾപ്പടെ നിരവധി ഗ്രാമങ്ങളുണ്ട്. ഇത് മനുഷ്യ വന്യജീവി സംഘർഷത്തിന് ഇടയാക്കുന്നത് കൂടാതെ വന പരിപാലനത്തിനും…
കണ്ണമാലി – ഫോര്‍ട്ട്കൊച്ചി ഐഎന്‍എസ് ദ്രോണാചാര്യ വരെ കടല്‍ഭിത്തി നിര്‍മ്മാണം കൊച്ചി: ചെല്ലാനം പഞ്ചായത്തിലെ കണ്ണമാലി പുത്തന്‍തോട് മുതല്‍ ഫോര്‍ട്ട്കൊച്ചി ഐഎന്‍എസ് ദ്രോണാചാര്യ വരെയുള്ള പ്രദേശങ്ങളിലെ കടല്‍കയറ്റം മൂലമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ പ്രദേശത്ത് കടല്‍ഭിത്തി നിര്‍മ്മാണം അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കണ്ട കെയര്‍ ചെല്ലാനം – കൊച്ചി ഭാരവാഹികള്‍ക്കാണ് ഈ ഉറപ്പു നല്കിയത്. പതിനേഴു കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ഈ തീരത്ത് ആദ്യഘട്ടത്തില്‍ ചെല്ലാനം മിനി ഫിഷിംഗ് ഹാര്‍ബര്‍ മുതല്‍ ചെറിയകടവുവരെ 12 കി.മി. പ്രദേശത്ത് ടെട്രാപോട് കടല്‍ഭിത്തി നിര്‍മ്മാണം സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും 344 കോടി രൂപ അനുവദിക്കുകയും ചെല്ലാനം മുതല്‍ കണ്ണമാലി പുത്തന്‍തോടുവരെയുള്ള 7.3 കി.മി. പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍ ശേഷിക്കുന്ന പ്രദേശങ്ങളില്‍ കടല്‍ഭിത്തി തീര്‍ത്തും തകര്‍ന്ന അവസ്ഥയിലായതിനാല്‍ ഈ പ്രദേശങ്ങളില്‍ അതിരൂക്ഷമായ കടലാക്രമണം മൂലം കനത്ത ദുരിതം അനുഭവിച്ചു കൊണ്ടിരിക്കുകയാണ് ഈ സ്ഥിതിയില്‍നിന്ന് ജനങ്ങളെ രക്ഷിക്കുന്നതിനും അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനും…
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം . ഹൃദയത്തിന്റെ പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലാക്കാനുള്ള പരിശ്രമമാണ് കഴിഞ്ഞ മൂന്ന് ദിവസമായി ഡോക്ടര്‍മാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പട്ടത്തെ സ്വകാര്യാശുപത്രിയില്‍ വെന്റിലേറ്ററിലാണ് ഇപ്പോഴും അദ്ദേഹം തുടരുന്നത്. കാര്‍ഡിയോളജി, നെഫ്രോളജി, ന്യൂറോളജി വിഭാഗത്തിലെ വിദഗ്ധരായ ഡോക്ടര്‍മാരുടെ പരിചരണത്തിലാണ് വി.എസ്. കഴിയുന്നത്.
കൊച്ചി: വികസനം നാടിൻ്റെ ആവശ്യമാണെന്നും അതിന് ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ വ്യത്യാസമില്ലന്നും മുഖ്യമന്ത്രി പിണറായി വിജയൻ.കേരളത്തിന്റെ ഐ ടി – എ ഐ രംഗത്തെ സ്വപ്നപദ്ധതിയായ ലുലു ട്വിൻ ടവറുകൾ കൊച്ചി ഇൻഫോപാർക്കിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കൊച്ചി സ്മാർട്ട്സിറ്റിയിലാണ് 30000 പേർക്ക് തൊഴിൽ അവസരങ്ങൾ ഒരുക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഐടി സമുച്ഛയം ഒരുക്കിയത് . കേരളത്തിൻ്റെ ഐടി വികസന രംഗത്ത് നിർണ്ണയക സംഭാവന നൽകാൻ ലുലു ഐ ടി ട്വിൻ ടവറുകൾക്ക് കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു . മന്ത്രിമാരായ പി രാജീവ് , ജി ആർ അനിൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമേറിയതും കേരളത്തിലെ ഏറ്റവും വലുതുമായ ഐടി ഓഫീസ് സമുച്ചയമാണ് കൊച്ചി സ്മാർട്ട് സിറ്റിയിലെ ലുലു ഐ ടി ട്വിൻ ടവറുകൾ. 12.74 ഏക്കറിൽ 30…
Subscribe to Updates
Get the latest creative news from FooBar about art, design and business.
