Author: admin

കൊ​ച്ചി: ബാ​ങ്ക് ജീ​വ​ന​ക്കാ​രി​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച പ്ര​തിപോ​ലീ​സ് പി​ടി​യിൽ . എ​റ​ണാ​കു​ളം മ​ഞ്ഞു​മ്മ​ൽ യൂ​ണി​യ​ൻ ബാ​ങ്കിലാണ് സംഭവം . സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ ജീ​വ​ന​ക്കാ​രി ഇ​ന്ദു​കൃ​ഷ്ണയെ ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ന​ട​ന്ന സം​ഭ​വ​ത്തി​ൽ പ്ര​തി കൊടുങ്ങല്ലൂർ സെ​ന്തി​ലി​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു വ​രു​ക​യാ​ണ്. ഇ​യാ​ൾ ബാ​ങ്കി​ലെ മു​ൻ കരാർ ജീ​വ​ന​ക്കാ​ര​നാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ജോ​ലി ന​ഷ്ട​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട തെ​റ്റി​ദ്ധാ​ര​ണ​ക​ളാ​ണ് ആ​ക്ര​മ​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് പോ​ലീ​സി​ൻറെ പ്രാ​ഥ​മി​ക നി​ഗ​മ​നം.ഇ​ന്ദു​വി​നെ ആ​ക്ര​മി​ച്ച​തി​ന് പി​ന്നാ​ലെ സെ​ന്തി​ൽ സ്വ​ന്തം ദേ​ഹ​ത്തും കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. അക്രമത്തിന് ശേഷം ബാ​ങ്കി​ൻറെ സ്റ്റോ​ർ റൂ​മി​നു​ള്ളി​ൽ ക​യ​റി വാ​തി​ൽ അ​ട​ച്ചു​പൂ​ട്ടി ഇ​യാ​ളെ വാ​തി​ൽ ച​വി​ട്ടി​പ്പൊ​ളി​ച്ചാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്.

Read More

ന്യൂഡൽഹി: ബിഹാറിലെ വോട്ടർ പട്ടിക പരിഷ്‌കരണത്തിന് എതിരെ രൂക്ഷ വിമർശവുമായി ഇന്ത്യാ സഖ്യം. പട്ടിക പരിഷ്‌കരണം ദാരിദ്യ രേഖക്ക് താഴെ ഉള്ളവർക്ക് എതിരാണ് . ഇതിലൂടെ 20 ശതമാനം വോട്ടർമാർ പട്ടികയിൽ നിന്ന് പുറത്താകാൻ സാധ്യതയുണ്ട്- ഇന്ത്യാ സഖ്യം ആരോപിച്ചു. ഈ വിഷയത്തിലുള്ള ആശങ്കകൾ തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിരുന്നെന്നും എന്നാൽ തണുത്ത പ്രതികരണമാണ് ലഭിച്ചതെന്നും നേതാക്കൾ പറഞ്ഞു. ബിജെപിയുടെ ഗൂഢാലോചനയെ കുറിച്ച് ജനങ്ങളെ അറിയിക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. ‘തെരഞ്ഞെടുപ്പ് കമ്മിഷനിൽ ഞങ്ങൾ ഉന്നയിച്ച വിഷയങ്ങൾക്ക് അനുകൂലമായ മറുപടി ലഭിച്ചില്ല. തെക്കൻ ബിഹാറിലെ ഭൂരിഭാഗം ആളുകളും ഈ മാസങ്ങളിൽ ജോലിക്കായി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകും. ഈ സമയം നിരവധി പേർ വീട്ടിലുണ്ടാകില്ലെന്ന് ഞങ്ങൾ ഉദ്യോഗസ്ഥരോട് പറഞ്ഞു- കോൺഗ്രസ്സ് വ്യക്താവ് പറഞ്ഞു . കൂടാതെ വടക്കൻ ഭാഗങ്ങളിൽ ഈ സമയങ്ങളിൽ പ്രളയം ഉണ്ടാവാറുണ്ട്. അതുകൊണ്ടു തന്നെ 20 ശതമാനം പേരുടെ വോട്ടവകാശം ഇല്ലാതാക്കാൻ തീരുമാനിച്ചുള്ള തെരഞ്ഞെടുപ്പ് പാനലിൻ്റെ നീക്കമായാണ് തോന്നുന്നത്. ഈ നീക്കത്തിൽ…

Read More

ഫിഫ ക്ലബ് ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് നാളെ ആരംഭം . രണ്ട് വീതം ബ്രസീലിയന്‍, ജര്‍മന്‍ ക്ലബുകള്‍ ക്വാര്‍ട്ടര്‍ ഫൈനലിലുണ്ട് . ഇന്ത്യന്‍ സമയം നാളെ രാത്രി 12.30ന് ബ്രസീല്‍ ക്ലബ് ഫ്ലുമിനെന്‍സയും സൗദി ക്ലബ് അല്‍ ഹിലാലും തമ്മിലാണ് ആദ്യ ഏറ്റുമുട്ടൽ. ശനിയാഴ്ച രാവിലെ 6.30ന് ബ്രസീല്‍ ക്ലബ് പാല്‍മിറാസും ഇംഗ്ലീഷ് ക്ലബ് ചെല്‍സിയും തമ്മിലും ശനി രാത്രി 9.30ന് ഫ്രഞ്ച്- ജര്‍മന്‍ തമ്മിലുമുളള പോരാട്ടമാണ്. ചാമ്പ്യൻസ് ലീഗ് ചാമ്പ്യന്മാരായ പി എസ് ജിയും ജര്‍മന്‍ ലീഗ് ജേതാക്കളായ ബയേണും സെമി ലക്ഷ്യമാക്കിയാണ് കളിക്കുക. ഞായറാഴ്ചയാണ് ക്വാര്‍ട്ടറിലെ ‘ഫൈനല്‍’ മത്സരം. ഞായര്‍ പുലര്‍ച്ചെ 1.30ന് റയല്‍ മാഡ്രിഡും ജര്‍മന്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടും ഏറ്റുമുട്ടും. ഏറെ അട്ടിമറികള്‍ നടന്ന ക്ലബ് ലോകകപ്പില്‍ ആരൊക്കെ അവസാന നാലിലേക്ക് കടക്കുമെന്നത് പ്രവചനാതീതമാണ്.

Read More

ഗാസ സിറ്റി : കഴിഞ്ഞ 48 മണിക്കൂറിനിടെ ഗാസയിൽ ഇസ്രയേൽ 300-ലധികം പേരെ കൊന്നൊടുക്കിഗാസ ഗവൺമെന്റ് മീഡിയ ഓഫീസ് അറിയിച്ചതാണ് ഇക്കാര്യം. 26 കൂട്ടക്കൊലകൾ ആണ് ഈ സമയം ഇസ്രയേൽ നടത്തിയത്. വ്യാഴാഴ്ച പുലർച്ചെയുള്ള ആക്രമണത്തിൽ 73 പേർ കൊല്ലപ്പെട്ടു .ഇതിൽ വിവാദമായ ഇസ്രയേലി, അമേരിക്കൻ പിന്തുണയുള്ള ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ സഹായ കേന്ദ്രങ്ങളിൽ ഭക്ഷണത്തിനായും അവശ്യവസ്തുക്കൾക്കായും കാത്തുനിന്ന 33 പേരും ഉൾപ്പെടുന്നു. തെക്കൻ അൽ മവാസിയിൽ താൽക്കാലിക ടെന്റിന് നേരെയുണ്ടായ ആക്രമണത്തിൽ പതിമൂന്ന് പേർ കൊല്ലപ്പെട്ടു. ഗാസ നഗരത്തിന് പടിഞ്ഞാറ് ഭാഗത്തെ ഭവനരഹിതർക്ക് അഭയം നൽകിയ മുസ്തഫ ഹഫീസ് സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ 16 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട് . ഷെൽട്ടറുകളിലും ഭവനരഹിതർക്കായുള്ള കേന്ദ്രങ്ങളിലും താമസിക്കുന്ന സാധാരണക്കാരെയും പതിനായിരക്കണക്കിന് കുടിയിറക്കപ്പെട്ടവരെയും ഭക്ഷണം തേടുന്ന പട്ടിണി കിടക്കുന്ന സാധാരണക്കാരെയും ലക്ഷ്യമിട്ടായിരുന്നു കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ നടന്ന ആക്രമണങ്ങളെന്നും ഗാസ ഗവൺമെന്റ് മീഡിയ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.

Read More

ലാറ്റിൻ അമേരിക്കൻ രാജ്യമായ മെക്സിക്കോയിൽ കത്തോലിക്ക വൈദികന് വെടിയേറ്റു. ടബാസ്കോ രൂപതാംഗമായ ഫാ. ഹെക്ടർ അലജാൻഡ്രോ പെരെസ് എന്ന വൈദികനാണ് രോഗിയായ ഇടവകാംഗത്തെ സന്ദർശിക്കാൻ പോകുന്നതിനിടെ വെടിയേറ്റത്.

Read More

കാമറൂൺ: ആഫ്രിക്കൻ രാജ്യമായ കാമറൂണിൽ വിവിധ സ്ഥലങ്ങളില്‍ ജനങ്ങള്‍ ഭീതിയിൽ കഴിയുകയാണെന്നു രാജ്യത്തെ കത്തോലിക്ക മെത്രാൻ സംഘത്തിൻറെ അധ്യക്ഷനായ ആര്‍ച്ച് ബിഷപ്പ് ആൻഡ്രൂ ൻകെയ ഫുവാന്യ. പരിശുദ്ധ സിംഹാസനത്തിന്റെ ദിനപത്രമായ ‘ഒസർവത്താരോ റൊമാനോ’യ്ക്കു അനുവദിച്ച അഭിമുഖത്തിലാണ് തട്ടിക്കൊണ്ടുപോകലുകളും മോചനദ്രവ്യം ആവശ്യപ്പെടലും പീഡനങ്ങളും പതിവായിരിക്കുന്ന കാമറൂണിലെ അവസ്ഥയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്.  നൈജീരിയയോട് ചേർന്ന കാമറൂണിന്റെ വടക്കൻ പ്രദേശങ്ങളിലും ആംഗ്ലോഫോൺ പ്രദേശങ്ങളിലും വിമത തീവ്ര സംഘടനകൾ ഗവൺമെന്റുമായി 2017മുതൽ നിരന്തര യുദ്ധത്തിൽ ആണ്. തന്റെ രാജ്യത്തിന്റെ ഭീതിജനകമായ സ്ഥിതി ബിഷപ്പ് മാധ്യമങ്ങളോട് തുറന്നു പറയുകയായിരുന്നു എന്ന് വത്തിക്കാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

Read More

കോട്ടപ്പുറം : കോട്ടപ്പുറം മാർക്കറ്റിലെ പുരാതനമായ വിശുദ്ധ തോമ ശ്ലീഹയാൽ സ്ഥാപിതമായെന്നു വിശ്വസിക്കുന്ന മുസിരിസ് സെൻ്റ് തോമസ് കപ്പേളയിൽ നടന്ന വിശുദ്ധ തോമസിൻ്റെ തിരുനാളും കോട്ടപ്പുറം രൂപതാദിനാഘോഷവും പ്രൗഢഗംഭീരമായി. ഇതോടനുബന്ധിച്ച് മുസിരിസ് സെൻ്റ് തോമസ് കപ്പേളയിൽ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിലിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലിയും വചനപ്രഘോഷണവും നടന്നു. രൂപതയിലെ വൈദീകരും സന്യസ്ത വൈദീകരും ദിവ്യബലിയിൽ സഹകാർമ്മികരായി. കോട്ടപ്പുറം രൂപത വാർഷിക പദ്ധതിയുടെയും യുവജന കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള ക്രിസ്ബാൻ്റിൻ്റെ കവർ സോങ്ങിൻ്റെയും പ്രകാശനവും ഫെസിലിറ്റേഷൻ സെൻ്ററിൻ്റെ ഉദ്ഘാടനവും നടന്നു. ഊട്ടുനേർച്ച ബിഷപ്പ് ആശീർവ്വദിച്ചു. ആയിരങ്ങൾ ഊട്ടുനേർച്ചയിൽ പങ്കെടുത്തു.തിരുകർമ്മങ്ങൾക്ക് മുന്നോടിയായി കോട്ടപ്പുറം സെൻ്റ് മൈക്കിൾസ് എൽപി സ്കൂളിൽ നിന്ന് കോട്ടപ്പുറം മുസിരിസ് സെൻ്റ് തോമസ് കപ്പേളയിലേക്ക് നടന്ന പ്രവേശന പ്രദക്ഷിണത്തിൽ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിലിനൊപ്പം രൂപത, ഇടവക, സന്യസ്ത പ്രതിനിധികളും രൂപതയിലെ വൈദീകരും അണിനിരന്നു. 1987 ജൂലൈ മൂന്നിന് തോമശ്ലീഹയുടെ രക്തസാക്ഷിത്വതിരുനാൾ ദിനത്തിലാണ് ‘ക്വോ ആപ്തിയൂസ് ‘ എന്ന ജോൺ പോൾ രണ്ടാമൻ…

Read More

വരുന്ന നവംബർ മാസത്തിൽ ബ്രസീലിൽ നടക്കാനിരിക്കുന്ന കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്രസഭയുടെ കോപ്30 (COP30) സമ്മേളനത്തിന്റെ വെളിച്ചത്തിൽ കാലാവസ്ഥയുമായി ബന്ധപ്പെട്ട നീതിക്കും പാരിസ്ഥിതിക പരിവർത്തനത്തിനു ആഹ്വാനം ചെയ്തുകൊണ്ട് ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽനിന്നുള്ള മെത്രാൻസമിതികളും ലാറ്റിൻ അമേരിക്കയ്‌ക്കായുള്ള പൊന്തിഫിക്കൽ കമ്മീഷനും ചേർന്ന് പുതിയൊരു രേഖ പുറത്തിറക്കി.

Read More

കോട്ടയം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ കെട്ടിടം ഇടിഞ്ഞു വീണു ഒരു മരണം.മരണപ്പെട്ടത് മകളുടെ കൂടെ കൂട്ട് നിൽക്കാൻ വന്ന ബിന്ദു കേരളം No one. മുഖ്യനും മരുമോനും റീലും. കക്കലും മുക്കലും മതി. വീണാ മന്ത്രിയ്ക്കും വാസവൻ മന്ത്രിക്കും ന്യായീകരിക്കാൻ മാത്രം ആണ് മനുഷ്യ ജീവൻ. കമ്മികൾ കാപ്സൂൾ നിരത്താൻ ഇനി ഓട്ടം ആയിരിക്കും ആര് മരിച്ചാലും കമ്മികൾക്ക് നെഞ്ചിൽ വേദന ഉണ്ടാകില്ല.

Read More