- കെസിബിസി പ്രൊഫഷണൽ നാടക മേള സെപ്റ്റംബർ 18 മുതൽ
- കേരള സംസ്ഥാന ചൈൽഡ് ആന്റ് മിനി ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ ആഗ്നസ് മരിയക്ക് സ്വർണ്ണം
- ഏഷ്യ വനിതാ കമ്മീഷൻ ചെയർപേഴ്സണായി ഗ്രാലിയ അന്ന അലക്സ്
- വരാപ്പുഴ അതിരൂപതയുടെ 14-ാമത് ബൈബിൾ കൺവെൻഷൻ സെപ്റ്റംബർ 6 മുതൽ
- നേപ്പാൾ പ്രളയം: ദുരിതബാധിതർക്ക് കൈത്താങ്ങായി കാരിത്താസ്
- ദൈവവിശ്വാസം ഏറ്റുപറഞ്ഞ് നോർവേയുടെ പുതിയ രാജാവ്
- സുവിശേഷത്തിന്റെ ആദ്യപ്രഘോഷണം ഇന്നും അടിയന്തര ആവശ്യം: കർദിനാൾ താഗ്ലെ
- ലാത്വിയൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ലെയോ പതിനാലാമൻ പാപ്പാ
Author: admin
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇക്കുറി തൃശൂരില്‍.കായികമേള തിരുവനന്തപുരത്തും ശാസ്ത്രമേള പാലക്കാടും നടക്കും . സ്‌പെഷ്യല്‍ സ്‌കൂള്‍മേള മലപ്പുറത്താണ് സംഘടിപ്പിക്കുന്നത് . കഴിഞ്ഞ വർഷത്തേതു പോലെ ഒളിമ്പിക്‌സ് മാതൃകയില്‍ തന്നെയായിരിക്കും കായികമേള . വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടന്ന യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ തവണ സ്‌കൂള്‍ കലോത്സവം തിരുവനന്തപുരത്തായിരുന്നു നടന്നത്. അന്ന് തൃശൂരായിരുന്നു ചാമ്പ്യന്മാര്‍. ഒരു പോയിന്റിന് പാലക്കാടിനെ മറികടന്നാണ് കാല്‍നൂറ്റാണ്ടിന് ശേഷം തൃശൂര്‍ അന്ന് ചാമ്പ്യന്മാരായത്.
കണ്ണൂർ: ആദിവാസികൾക്കു വേണ്ടിയും മനുഷ്യാവകാശ പ്രവർത്തനങ്ങൾക്കു വേണ്ടിയും നിലകൊണ്ട വ്യക്തിത്വമായിരുന്നു ഫാ. സ്റ്റാൻ സ്വാമിയെന്നു കണ്ണൂർ രൂപത സഹായ മെത്രാൻ ഡോ. ഡെന്നീസ് കുറുപ്പേശ്ശേരി.കണ്ണൂർ രൂപത കേരള ലാറ്റിൻ കാത്തലിക് അസോസിഷേൻ (കെ.എൽ.സി.എ.) സംഘടിപ്പിച്ച ഫാ. സ്റ്റാൻ സ്വാമി അനുസ്മണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സത്യത്തിനും നീതിക്കും വേണ്ടി പോരാടിയ ഫാ. സ്റ്റാൻ സ്വാമിയുടെ രക്തസാക്ഷിത്വം ക്രിസ്തു സ്നേഹത്തിന്റെ ഉത്തമ പ്രതീകമാണെന്നും അനേകർക്ക് പ്രചോദനമായ അദ്ദേഹം മനുഷ്യഹൃദയങ്ങളിൽ കാലങ്ങളോളം ജീവിക്കുമെന്നും സഹായ മെത്രാൻ പറഞ്ഞു. അനുസ്മരണ ചടങ്ങിന് കെ എൽ സി എ കണ്ണൂർ രൂപത പ്രസിഡണ്ട് ഗോഡ്സെൻ ഡിക്രൂസ് അധ്യക്ഷത വഹിച്ചു. കണ്ണൂർ രൂപത വികാരി ജനറൽ മോൺ. ഡോ. ക്ലാരൻസ് പാലിയത്ത്, കെ എൽ സി എ രൂപത ഡയറക്ടർ ഫാ. മാർട്ടിൻ രായപ്പൻ, സംസ്ഥന ട്രഷറർ രതീഷ് ആന്റണി, മുൻ സംസ്ഥാന പ്രസിഡണ്ട് ആന്റണി നൊറോണ, കെ എൽ സി ഡബ്ല്യു എ സംസ്ഥാന…
യേശുവിന്റെ തിരുഹൃദയത്തിന് പ്രത്യേകം പ്രതിഷ്ഠിക്കപ്പെട്ടിരിന്ന കഴിഞ്ഞ ജൂണ്‍ മാസത്തില്‍ വിയറ്റ്നാമില്‍ പുതുതായി തിരുപ്പട്ടം സ്വീകരിച്ചത് നാല്‍പ്പതോളം നവവൈദികര്‍.
മരട് : സി. മേരി ബിജി ASSJM യേശുവിൻ്റെയും മറിയത്തിൻ്റെയും ദാസികളായ അഗസ്റ്റീനിയൻ സന്യാസിനീ സമൂഹത്തിൻ്റെ ഇറ്റാലിയൻ പ്രോവിൻസിൻ്റെ പ്രൊവിൻഷ്യലായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഇന്ത്യൻ സമൂഹത്തിൻ്റെ ഡെലഗേറ്റ് ആയി സേവനമനുഷ്ഠിച്ചു വരുകയായിരുന്നു. മരട് ഇടവകയിൽ നിന്നുള്ള സി. ബിജി വരാപ്പുഴ അതിരൂപതാംഗമാണ്.
ജറുസലേം: ഗാസയിൽ രണ്ടുമാസത്തെ വെടിനിർത്തലിന് അനുകൂല നിലപാടുമായി ഹമാസ്. ഇത് സംബന്ധിച്ചുള്ള ചർച്ചയ്ക്ക് തയാറാണെന്ന് മധ്യസ്ഥ ചർച്ചകളിൽ പങ്കാളികളായ ഈജിപ്തിനെയും ഖത്തറിനെയും ഹമാസ് അറിയിച്ചതായാണ് റിപ്പോർട്ട്. അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് നിർദ്ദേശിച്ച വെടിനിർത്തൽ നിർദേശമാണ് ഹമാസ് അംഗീകരിക്കുന്നത്. 60 ദിവസത്തെ വെടിനിർത്തൽ ഇസ്രയേൽ അംഗീകരിച്ചെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ അതിനുശേഷവും ഗാസയിൽ ഇസ്രയേൽ ആക്രമണം നടത്തി. വെടിനിർത്തൽ സമയത്ത് എല്ലാവരുമായി ചർച്ചനടത്തുമെന്നും ഗാസയിൽ ശാശ്വത സമാധാനം സ്ഥാപിക്കുമെന്നും ട്രംപ് പറയുന്നു .ചർച്ചയ്ക്ക് ഹമാസ് അനുകൂല നിലപാട് സ്വീകരിച്ചതോടെ ഖത്തറിൻറെയും ഈജിപ്തിൻറെയും പ്രതിനിധികൾ ട്രംപുമായി ചർച്ച നടത്തിയേക്കും .
മലപ്പുറം: സംസ്ഥാനത്ത് രണ്ട് നിപ കേസുകൾ സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രത രാവിലെ സ്ഥിതി വിലയിരുത്താൻ ആരോഗ്യമന്ത്രി വീണാ ജോർജിൻറെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. കണ്ടെയ്മെൻറ് സോണുകളിൽ കർശന ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർമാർക്ക് ആരോഗ്യവകുപ്പ് നിർദേശം നൽകി. മലപ്പുറത്തും പാലക്കാട്ടുമാണ് നിലവിൽ നിപ സ്ഥിരീകരിച്ചിട്ടുള്ളത്. മങ്കട സ്വദേശിയായ പതിനെട്ടുകാരിയുടെ മരണം നിപ ബാധിച്ചാണെന്ന് സ്ഥിരീകരിച്ചിരുന്നു. പാലക്കാട് നിപ ബാധിച്ച് ചികിത്സയിലുള്ള 38കാരിയുടെ നില ഗുരുതരമാണ്. നിലവിൽ രണ്ട് കേസുകളും തമ്മിൽ ബന്ധമില്ലെന്നാണ് ആരോഗ്യവകുപ്പിൻറെ നിഗമനം. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട് . മൂന്ന് ജില്ലകളിലും കണ്ട്രോൾ റൂമുകൾ തുറന്നു കഴിഞ്ഞു .നിപ സ്ഥിരീകരിച്ച രണ്ട് പേരുടെയും റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. റൂട്ട് മാപ്പിലെ സ്ഥലങ്ങളിൽ ആയിരുന്നവർ അധികൃതരെ വിവരമറിയിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മലപ്പുറം ജില്ലയിലെ മക്കരപറമ്പ്, കൂട്ടിലങ്ങാടി, മങ്കട, കുറുവ പഞ്ചായത്തുകളിലെ ഇരുപത് വാർഡുകൾ കണ്ടെയ്ൻമെൻറ് സോൺ ആയി പ്രഖ്യാപിച്ചിട്ടുണ്ട് . പാലക്കാട്, മലപ്പുറം, കോഴിക്കോട്…
അൽ ഹിലാലിനെ വീഴ്ത്തി ഫ്ലൂമിനൻസെ ക്ലബ് ലോകകപ്പ് സെമിയിൽ പ്രവേശിച്ചു. 2–1നാണ് ഫ്ലൂമിനൻസെയുടെ വിജയം.ഒർലാൻഡോയിൽ അവസാന നിമിഷം വരെ നടന്ന ത്രില്ലർ പോരാട്ടത്തിൽ മാതേസ് മാർട്ടിനല്ലി, ഹെർകുലീസ് എന്നിവരാണ് ഫ്ലൂമിനൻസിനായി ഗോളടിച്ചത്. മത്സരത്തിന്‍റെ പകുതി സമയത്തിന് തൊട്ടുമുമ്പ് മാർട്ടിനെല്ലിയുടെ കൃത്യമായ ഷോട്ടിലൂടെ ഫ്ലൂമിനൻസാണ് മുന്നേറിയത്. 40-ാം മിനിറ്റിലാണ് ആദ്യ ഗോൾ പിറന്നത്. എന്നാല്‍ ഇടവേളയ്ക്ക് തൊട്ടുപിന്നാലെ കലിഡോ കൗലിബാലി മാർക്കോസ് ലിയോനാർഡോയ്ക്ക് ഗോൾ നൽകിയതോടെ അൽ-ഹിലാൽ സമനില പിടിച്ചു. ആദ്യ പകുതി അവസാനിക്കും മുമ്പ് അൽ ഹിലാലിന് അനുവദിച്ച പെനൽറ്റി റഫറി പിന്നീട് വാർ പരിശോധനയ്ക്കു ശേഷം പിൻവലിച്ചത് ടീമിന് തിരിച്ചടിയായി. 70-ാം മിനിറ്റിൽ ഫ്ലുമിനെൻസ് വീണ്ടും മുന്നിലെത്തി. സാമുവൽ സേവ്യറിന്‍റെ അസിസ്റ്റ് മുതലെടുത്ത ഹെർക്കുലീസ് നിർണായക ഗോൾ നേടുകയായിരുന്നു. ഗോൾകീപ്പർ ഫാബിയോയുടെ മികച്ച സേവുകളും തിയാഗോ സിൽവയുടെ പരിചയസമ്പത്തും മത്സരത്തിലുടനീളം ഫ്ലൂമിനൻസെയ്ക്കു ശക്തിയായി. അതേസമയം യുവേഫ ചാമ്പ്യന്‍സ് ലീഗ് റണ്ണേഴ്‌സ് അപ്പായ ഇന്‍റര്‍ മിലാനെ പ്രീക്വാർട്ടർ തോല്‍പ്പിച്ചാണ് ഫ്ലൂമിനൻസെ ക്വാർട്ടറിൽ…
ജോസഫ് ബെന്നി കുറുപ്പശ്ശേരി മുനമ്പംതീരത്തെ 610 കുടുംബങ്ങളുടെ ഭൂമി 2019-ൽ വഖഫ് രജിസ്റ്ററിൽ ഉൾപ്പെടുത്തിയത് ശരിയല്ലെന്നും, ആ ഭൂമി വഖഫ് സ്വത്തല്ലെന്നും വാദിച്ച് ഫറൂഖ് കോളേജ് കേരള സ്റ്റേറ്റ് വഖഫ് ബോർഡിനെതിരെ വഖഫ് ട്രൈബ്യൂണലിൽ OA 38/2023 എന്ന കേസ് ഫയൽ ചെയ്തു. വഖഫ് സംരക്ഷണ വേദി ഈ കേസിൽ കക്ഷി ചേരാൻ ശ്രമിച്ചെങ്കിലും, വഖഫ് സ്വത്തുക്കൾ സംരക്ഷിക്കേണ്ടത് വഖഫ് ബോർഡാണെന്നും, ബോർഡ് നിലവിലുള്ളതിനാൽ വേദിയെ കക്ഷി ചേർക്കേണ്ട ആവശ്യമില്ലെന്നും സീനിയർ അഡ്വക്കേറ്റ് ജോർജ്ജ് പൂന്തോട്ടം ശക്തമായി വാദിച്ചു. ഇതിന്റെ ഫലമായി, വഖഫ് ട്രൈബ്യൂണൽ വേദിയെ കക്ഷി ചേർക്കുന്നത് തടഞ്ഞു.മുനമ്പം തീരത്തെ ജനങ്ങൾക്ക് ഈ വിധി വലിയ നേട്ടമാണ്. കാരണം, 2008 മുതൽ വഖഫ് സംരക്ഷണ സമിതിയും 2012 മുതൽ വഖഫ് സംരക്ഷണ വേദിയും മുനമ്പം ജനതയ്ക്കെതിരെ കോടതികളിൽ കേസുകൾ നൽകിക്കൊണ്ടിരുന്നു. 2008-ൽ വഖഫ് സംരക്ഷണ സമിതിയുടെ പ്രവർത്തനങ്ങൾ മൂലമാണ് നിസാർ കമ്മീഷന് ഗവൺമെന്റ് അംഗീകാരം ലഭിച്ചത്. ഈ കമ്മീഷൻ മുനമ്പം…
കൊച്ചി:അപകടത്തിൽപെട്ട വാൻ ഹായ് കപ്പലിൽ വീണ്ടും തീപിടിത്തം. ഇന്ന് രാവിലെ മുതലാണ് കപ്പലിൻറെ അകത്ത് നിന്ന് തീ കണ്ടത് . തീ ഇനിയും പടർന്നാൽ കപ്പലിൻറെ സുരക്ഷയെ തന്നെ ബാധിച്ചേക്കുമെന്ന് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗ് അറിയിച്ചു .അതേസമയം കപ്പലിൽ 2500 ടണ്ണോളം എണ്ണയുണ്ടെന്ന വിവരവും പുറത്തുവന്നു.കണ്ടെയ്നറുകളുടെയും ഇതിലുള്ള ഉൽപ്പന്നങ്ങളുടെയും വിവരങ്ങൾ കമ്പനി മറച്ചുവെച്ചോയെന്ന സംശയം ബലപ്പെട്ടു. കപ്പലിൻറെ അറയ്ക്കുള്ളിൽ കണ്ടെയ്നറുകൾ സൂക്ഷിച്ചഭാഗത്ത് നിന്നാണ് തീ ഉയർന്നത് . കത്തുന്ന രാസ വസ്തുക്കൾ അടങ്ങിയ കണ്ടെയ്നറുകൾക്ക് അകത്ത് ഉണ്ടായിരിക്കാമെന്നും ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗ് അറിയിച്ചിട്ടുണ്ട്.
കോട്ടപ്പുറം/ മണലിക്കാട്: മുതിർന്ന പൗരന്മാർക്കും വിരമിച്ച വൈദീകർക്കും വേണ്ടിയുള്ള കോട്ടപ്പുറം രൂപത സംരംഭമായ അത്യാധുനിക രീതിയിലുള്ള വിരമിച്ചവർക്കുള്ള കേന്ദ്രം ഗോൾഡൻ മെഡോസിന് കോട്ടപ്പുറം ബിഷപ്പ് ഡോ.അംബ്രോസ് പുത്തൻവീട്ടിൽ മണലിക്കാട് സെൻ്റ് ഫ്രാൻസിസ് അസീസി മൈനർ സെമിനാരി അങ്കണത്തിൽ ശിലാസ്ഥാപനം നടത്തി. കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ. റോക്കി റോബി കളത്തിൽ, എപ്പിസ്കോപ്പൽ വികാരി ഡോ. ഫ്രാൻസിസ്കോ പടമാടൻ, ചാൻസലർ ഫാ.ഷാബു കുന്നത്തൂർ, പ്രൊക്കുറേറ്റർ ഫാ. ജോബി കാട്ടാശ്ശേരി, ഫൊറോന വികാരി ഫാ. ജോസഫ് ഒള്ളാട്ടുപുറം എന്നിവർ പ്രസംഗിച്ചു. രൂപതയിലെ വൈദീകരുടെയും സന്യസ്തരുടെയും അല്മായരുടെയും പ്രതിനിധികൾ പങ്കെടുത്തു. വിദ്യാഭ്യാസ ആരോഗ്യ രംഗങ്ങളിൽ കോട്ടപ്പുറം രൂപതയുടെ മഹത്തായ സംഭാവനകളുടെ തുടർച്ചയാണ് വയോജന പരിപാലന ശുശ്രൂഷയുടെ ഭാഗമായ ഗോൾഡൻ മെഡോസ് . വിരമിച്ചവർക്കായി സ്റ്റുഡിയോ അപ്പാർട്ട്മെന്റുകളും സ്വതന്ത്ര വില്ലകളും ഇതിൽ ഉണ്ടാകും.ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ 24 മണിക്കൂറും നഴ്സിങ്ങ് സേവനവും ഡോക്ടർമാരുടെ ദിന സന്ദർശനവും അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ആംബുലൻസ് സൗകര്യവും ക്രമീകരിക്കും. ഇതോടൊപ്പം…
Subscribe to Updates
Get the latest creative news from FooBar about art, design and business.
