- ‘റൂട്ട് 60’ ഇനി ‘ദി ബിബ്ലിക്കൽ ഹൈവേ’ ഔദ്യോഗിക പ്രഖ്യാപനവുമായി ഇസ്രായേൽ സർക്കാർ
- സുഡാനിലെ യുദ്ധഭൂമിയിൽ സേവനം ചെയ്തിരുന്ന കത്തോലിക്ക വൈദികൻ കൊല്ലപ്പെട്ടു
- ലോകത്ത് ഭക്ഷണത്തേക്കാൾ വേഗത്തിൽ ആയുധങ്ങൾ അതിർത്തികൾ കടന്നെത്തുന്നു ; പാപ്പ
- വിശുദ്ധ ജോൺ ഡി ബ്രിട്ടോയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ വാർഷികാഘോഷം നടത്തി
- റബ് ബോനി പഠന ക്ലാസ് ആരംഭിച്ച് പൊൻവിള മീഡിയ മിനിസ്ട്രി
- വചനപ്രഘോഷണം ജീവിതബന്ധിയാകണം – ബിഷപ്പ് ആന്റണി വാലുങ്കൽ
- കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത, ജില്ലാ വികസന മാർഗരേഖ സമർപ്പിച്ചു
- സഭാവിശ്വാസങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് സമൂഹന്മയ്ക്കായി പ്രവർത്തിക്കാൻ ക്രൈസ്തവ യുവജനങ്ങൾക്ക് കഴിയണം : ടി ജെ സനിഷ് കുമാർ ജോസഫ്
Author: admin
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് . വടക്കൻ ആന്ധ്രാ പ്രദേശ് തീരത്തോടും അതിനോട് ചേർന്നുള്ള തീരദേശ ഒഡിഷക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നതായി കേന്ദ്രകാലാവസ്ഥ വകുപ്പും അറിയിച്ചു . കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാണ്. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം . ജൂൺ 14 -16 തീയതികളിൽ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും ജൂൺ 12 മുതൽ 16 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട് . ജൂൺ 14 മുതൽ 16 വരെ കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 50 -60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ശക്തമാകാനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാസർക്കോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ശേഷിക്കുന്ന 10 ജില്ലകളിലും യെല്ലോ മുന്നറിയിപ്പുമുണ്ട്.
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ ഉണ്ടായ വിമാന ദുരന്തത്തില്‍ മരണസംഖ്യ ഉയരുന്നു. 290 പേര് മരിച്ചതായി അഹമ്മദാബാദ് പൊലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു . പന്ത്രണ്ട് ജീവനക്കാര്‍ അടക്കം 241 പേര് അപകടത്തില്‍ അതിദാരുണമായി മരിച്ചു . വിമാനം തകര്‍ന്നുവീണ സ്ഥലത്തുണ്ടായിരുന്ന 29 പേർ കൂടി മരിച്ചതായാണ് റിപ്പോര്‍ട്ട്. 24 പ്രദേശവാസികളും അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുമാണ് അപകടത്തിൽ മരിച്ചത്. ഒരാള്‍ മാത്രം അഭുതകരമായി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു . ഇന്ത്യന്‍ വംശജയനും ബ്രിട്ടീഷ് പൗരനുമായ രമേശ് വിസ്വാഷ് കുമാര്‍ മാത്രമാണ് രക്ഷപ്പെട്ടത്. ഇദ്ദേഹം ചികിത്സയിലാണ്. ആശുപത്രിയിൽ ചികിത്സയിലുള്ള 12 വിദ്യാർത്ഥികളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട് . എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനാപകടസ്ഥലത്തും പരിക്കേറ്റവർ കഴിയുന്ന ആശുപത്രിയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തി. സംഭവ സ്ഥലത്താണ് പ്രധാനമന്ത്രി ആദ്യമെത്തിയത്. പിന്നീടായിരുന്നു പരിക്കേറ്റവർ കഴിയുന്ന ആശുപത്രിയിലെത്തിയത്. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരുമായും ബന്ധുക്കളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട് . ബന്ധപ്പെട്ട ഉദ്യോഗസ്ഥർ…
ദ റിച്വല്‍’ ഇന്ത്യന്‍ തീയേറ്ററുകളിലും
മലേഷ്യയിലെ പോർട്ട് ക്ലാങ്ങിൽ നിന്ന് പുറപ്പെട്ട കപ്പലിൽ 1387 കണ്ടെയ്നറുകളും 25 ഫിലിപ്പീൻസ് സ്വദേശികളായ ജീവനക്കാരും ഉണ്ടായിരുന്നു.
2016 ഓഗസ്റ്റ് മുതൽ 2021 സെപ്റ്റംബർ വരെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു രൂപാണി, 2022 ലെ സംസ്ഥാന തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജിവച്ചു.
കൊച്ചി: എംഎസ്സി എല്‍സ3 ഉടമകളായ മെഡിറ്ററേനിയന്‍ ഷിപ്പ് കമ്പനിയുടെ മറ്റൊരു കപ്പല്‍ വിഴിഞ്ഞം തീരം വിടരുതെന്ന് ഹൈക്കോടതി . എംഎസ് സി മാന്‍സ എഫ് കപ്പല്‍ വിഴിഞ്ഞം വിടുന്നതിനാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിലക്കുള്ളത് . വിഴിഞ്ഞം തുറമുഖം അധികൃതര്‍ക്കാണ് ഹൈക്കോടതിയുടെ നിര്‍ദേശം. കപ്പല്‍ മുങ്ങി ചരക്ക് നാശമുണ്ടായ സാഹചര്യത്തില്‍ അഞ്ചര കോടി രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് എംഎസ്സി കപ്പല്‍ കമ്പനി കെട്ടിവെയ്ക്കമെന്നും കോടതി ഉത്തരവായി . ചരക്കുടമകള്‍ നല്കിയ അഞ്ച് ഹര്‍ജികളിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. നേരത്തേ കൊച്ചി, കോഴിക്കോട് പുറംകടലില്‍ ഉണ്ടായ കപ്പല്‍ ദുരന്തങ്ങളില്‍ കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി രംഗത്തുവന്നിരുന്നു. പരിസ്ഥിതിക്കുണ്ടായ നാശനഷ്ടം പരിശോധിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു . അപകടങ്ങളില്‍ കര്‍ശന നടപടി വേണം. ഒരു തവണ കര്‍ശന നടപടി എടുക്കാതിരുന്നാല്‍ അത് ശീലമായി മാറും. പരിസ്ഥിതിക്കുണ്ടാകുന്ന നഷ്ടം സാമ്പത്തിക നഷ്ടമായി കണക്കാക്കണം ഹൈക്കോടതി നിര്‍ദേശിച്ചു ചീഫ് ജസ്റ്റിസ് നിതിന്‍ ജംദര്‍, ജസ്റ്റിസ് ബസന്ത് ബാലാജി…
ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിഅപകടത്തിൽ മരിച്ചു അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ യാത്രാവിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തിൽ 242 പേർ മരിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ആശങ്ക. വിമാനത്താവളത്തിന് സമീപമായിരുന്നു അപകടം . ഇന്ന് ഉച്ചയ്ക്ക് 1:38നാണ് അപകടം. പറന്നുയർന്ന വിമാനം സെക്കൻഡുകൾക്കുള്ളിൽ തകർന്നുവീഴുകയായിരുന്നു. 270 അംഗ എന്‍ഡിആര്‍എഫ് സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുണ്ട്. അർധസൈനിക വിഭാഗങ്ങളും ഉടൻ സ്ഥലത്തെത്തും. ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്നറിയുന്നു . വിമാനത്തില്‍ 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളും ഉണ്ടായിരുന്നു .ഇവരിൽ ആരെയും രക്ഷപ്പെടുത്താനായില്ല.വിമാനാപകടം ഉണ്ടായ സ്ഥലത്തേക്ക് വ്യോമയാനമന്ത്രി റാം മോഹൻ നായിഡു ഉടൻ എത്തിച്ചേരും . പ്രധാനമന്ത്രി നരേന്ദ്രമോദി വ്യോമയാനമന്ത്രിയുമായി ഫോണിൽ സ്ഥിതിഗതികൾ വിലയിരുത്തി.
പുരാണം / ജെയിംസ് അഗസ്റ്റിൻ ‘സ്തുതിഗീതം’ എല്ലാം തികഞ്ഞൊരു ഭക്തിഗാനസമാഹാരമായിരുന്നു. രചനയിലും സംഗീതത്തിലും ഓര്‍ക്കസ്ട്രേഷനിലും ആലാപനത്തിലും ഒരേ മികവില്‍ ഒന്‍പതു ഗാനങ്ങളുമായി പ്രകാശിതമായൊരു കസ്സെറ്റ്. ഫാ. ജോസഫ് മനക്കില്, ഫാ. മൈക്കിള്‍ പനക്കല്‍, ഫാ.മൈക്കിള്‍ പനച്ചിക്കല്‍, റവ.ഡോ.ചെറിയാന് കുനിയന്തോടത്ത്, ഫാ.തദേവൂസ് അരവിന്ദത്ത് എന്നീ പ്രഗത്ഭരുടെ വരികള്‍. ഇന്ത്യയിലെ പ്രതിഭാസമ്പന്നനായ വയലിനിസ്റ്റ് റെക്സ് ഐസക്സിന്റെ സംഗീതം. തെന്നിന്ത്യയുടെ വാനമ്പാടി കെ.എസ്.ചിത്രയുടെ ആലാപനം. ഇത്രയും പ്രതിഭകളുടെ കൂടിച്ചേരല്‍ മനോഹരമായൊരു ഭക്തിഗാനസമാഹാരത്തിന്റെ പൂര്‍ണതയ്ക്കു നിദാനമായി. ബൈബിള്‍ കലോത്സവങ്ങള്‍ക്കു ലളിതഗാനമത്സരങ്ങളില് ആലപിക്കാനായി ബൈബിള്‍ അധിഷ്ഠിതമായ പാട്ടുകള്‍ അന്വേഷിച്ചിരുന്നവര്ക്കു 1990 കളില്‍ സ്തുതിഗീതത്തിലെ ഒരു ഗാനം പ്രിയതരമായിരുന്നു. ‘ഒരു കുഞ്ഞിനെ മടിയിലിരുത്തികരുണാമയനീശോനാഥന്അരുള്ചെയ്തീ തിരുവചനങ്ങള്അമൃതത്തിന് തുള്ളികള്‍ പോലെ’എന്നു തുടങ്ങുന്ന ഗാനം എഴുതിയത് അന്ന് സി.എ.സി.യുടെ ഡയറക്ടര്‍ ആയിരുന്ന ഫാ. മൈക്കിള്‍ പനക്കലായിരുന്നു.ഫാ. മൈക്കിള്‍ പനച്ചിക്കല്‍ മാതാവിനെക്കുറിച്ചു എഴുതിയ അതിമനോഹരമായൊരു ഗാനം ഇതില്‍ നമുക്കു കേള്‍ക്കാം. മംഗളവാര്‍ത്തയുടെ വിസ്മയം ലളിതമായി അവതരിപ്പിച്ച ഗാനമാണിത്. ‘അടിയാട്ടിയായൊരു പെണ്കുട്ടികര്ത്താവിന് ഗേഹത്തില്‍ വ്രതമിരുന്നുഅവളുടെ ഹൃദയം ഹെര്മോന്മലയിലെമഞ്ഞിന്റെ…
വിവരാവകാശ രേഖകളുടെ പിന്‍ബലത്തില്‍ സമാഹരിച്ച മുനമ്പം ഭൂമി ചരിത്രത്തെക്കുറിച്ച് സ്റ്റാലിന് ദേവനും റവ.ഡോ. ജോഷി മയ്യാറ്റിലും ചേര്‍ന്ന് തയ്യാറാക്കിയ ലേഖനം. രേഖകള്‍ പറയുന്ന മുനമ്പം ചരിത്രം ഭൂമി കുംഭകോണത്തിന് ആരാണ് കൂട്ട്? മുനമ്പത്തിന്റെ യഥാതഥ ചരിതം മുനമ്പം ഭൂമി ചിലരുടെ കൈവശമെത്തിയ വഴികള്‍ അബ്ദുല്‍ സത്താര്‍ ഹാജി മൂസാ സേട്ടുവിന്റെ പക്കല്‍ സര്‍ക്കാര്‍ വക ആയിരുന്ന മുനമ്പം എത്തിയത് എങ്ങനെയെന്നത് ഏറ്റവും ചിന്തനീയമായ വിഷയമാണ്. മുനമ്പം വിഷയത്തെക്കുറിച്ച് പഠിക്കാന്‍ ശ്രമിക്കുന്നവര്‍ ആദ്യം എത്തേണ്ടത് ഈ വിഷയത്തിലാണ്.1924 മേയ് മാസം 30-ാം തീയതി തിരുവനന്തപുരം ഹുസൂര്‍ കച്ചേരി (സെക്രട്ടറിയേറ്റ്) റവന്യൂ വകുപ്പില്‍ നിന്നും കൊച്ചി ദിവാനയച്ച കത്തില്‍ ഇപ്രകാരം പറയുന്നു; ഡ്രാഫ്റ്റ്:ആര്‍ഒസി നമ്പര്‍: 693/1924 (Through the agent to the Governor General, Madras States) Sir, With reference to your Ietter Ref. On C.No: 908 of 99, dated the 28th April 1924, regarding…
പ്രഫ. ഷാജി ജോസഫ് 2015 ല്‍ പുറത്തിറങ്ങിയ ‘സ്വീറ്റ് ബീന്‍’ വൈകാരിക മാധുര്യത്തോടും ദാര്‍ശനിക ആഴത്തോടും കൂടി സാവധാനത്തില്‍ വികസിക്കുന്ന സൗമ്യവും ധ്യാനാത്മകവുമായ ചിത്രമാണ്. ദൂറിയന്‍ സുകെഗാവയുടെ ”ആന്‍” എന്ന നോവലിനെ ആസ്പദമാക്കി പ്രശസ്ത ജാപ്പനീസ് സംവിധായക നവോമി കവാസെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ”ഡൊറയാകി” എന്ന ജാപ്പാനീസ് വിഭവം വില്‍ക്കുന്ന സെന്റാറോയും(മസതോഷി നാഗാസെ), ടോക്കു (കിരിന്‍ കികി)എന്ന വൃദ്ധയും, മൂന്നാമതായി സെന്റാറോയുടെ കടയില്‍ ബാക്കി വരുന്ന ഭക്ഷണം കഴിക്കാനായി വരുന്ന അനാഥയായവകാനയും(ക്യാര ഉച്ചിഡ)തമ്മിലുള്ള സ്നേഹബന്ധത്തിന്റെ സൂക്ഷ്മമായ വിവരണമാണ് സിനിമ. നവോമി കവാസെയുടെ ചലച്ചിത്രങ്ങള്‍ പൊതുവെ ആത്മീയ അനുഭവങ്ങളാണ്. പ്രകൃതിദൃശ്യങ്ങളും പ്രകാശത്തെയും നിശ്ശബ്ദതയെയും മുഖ്യമായി ഉപയോഗിച്ചാണ് കഥയെഴുതുന്നത്. കാലത്തിന്റെ ഒഴുക്ക് പോലെയുളള ക്യാമറ ചലനം, കനിഞ്ഞ ഭാവങ്ങള്‍ എന്നിവ സിനിമയെ കാവ്യാത്മകമാക്കുന്നു. ചെറി പൂക്കള്‍ വിരിയുന്ന ദൃശ്യങ്ങള്‍, വെള്ളച്ചാട്ടം, മഴ… എല്ലാം കഥാപാത്രങ്ങളുടെ ആന്തരികാവസ്ഥയെ പ്രതിനിധീകരിക്കുന്നു. ടോക്കിയോയുടെ പ്രാന്തപ്രദേശത്ത് ഒരു ചെറിയ കട നടത്തുന്ന മധ്യവയസ്കനാണ് സെന്റാരോ. പറയാത്ത ഒരു ഭൂതകാലത്താല്‍…
Subscribe to Updates
Get the latest creative news from FooBar about art, design and business.
