- ആർച്ച്ബിഷപ്പ് ഡോ. ബർണദീൻ ബെച്ചിനെല്ലിയുടെ ഛായാചിത്രം പ്രകാശനം ചെയ്തു
- പള്ളിക്കൊപ്പം പള്ളിക്കൂടവുംബച്ചിനെല്ലി പിതാവും
- യവനകഥയിൽ നിന്ന് വന്ന പാട്ട്
- മത്സ്യ മൂല്യവർധിത ഉൽപ്പന്നങ്ങളിൽ പരിശീലനം; 30 വനിതകൾക്ക് സർട്ടിഫിക്കറ്റ് വിതരണം
- സ്വരങ്ങള്‍ പ്രാര്‍ഥനയാകുമ്പോള്‍
- കെഎൽഎം ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു
- വൈപ്പിൻ വിഷമദ്യ ദുരന്തം: 44-ാം അനുസ്മരണം നടത്തി
- ഗോവയിലും മതദ്വേഷം
Author: admin
പുരാണം / ജെയിംസ് അഗസ്റ്റിന്‍ മലയാളത്തില്‍ ആദ്യമായി ഭക്തിഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്തു തുടങ്ങിയ കാലം മുതല്‍ സംഗീതസംവിധായകനായും ഗായകനായും ഫാ. ജോസഫ് പാലക്കല്‍ ഈ രംഗത്തുണ്ട്. യു.എസ്.എ.യിലെ സി.യു.എന്‍.വൈ.ഗ്രാജുവേറ്റ് സെന്ററില്‍ നിന്നും സംഗീതശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടിയിട്ടുണ്ട് ഫാ. ജോസഫ് പാലക്കല്‍ സി.എം.ഐ മലയാള ക്രിസ്തീയ ഭക്തിഗാനശാഖയിലെ ഗാനങ്ങള്‍ ശേഖരിക്കാനോ ക്രോഡീകരിക്കാനോ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ ഇതുവരെ ആരും നടത്തിയിട്ടില്ല. പാട്ടുകളെ സ്‌നേഹിക്കുന്ന ചിലര്‍ പഴയ ഗ്രാമഫോണ്‍ റെക്കോര്‍ഡുകള്‍, എല്‍.പി.റെക്കോര്‍ഡുകള്‍, കസെറ്റുകള്‍, സിഡികള്‍ എന്നിവ ശേഖരിക്കുകയും കൈമാറുകയും ചെയ്യുന്നുണ്ടെങ്കിലും ശാസ്ത്രീയമായി അതിനുള്ള ക്രമീകരണങ്ങള്‍ക്ക് ആരും മുന്നോട്ടു വന്നിട്ടില്ല. എല്ലാ രൂപതകള്‍ക്കും സഭകള്‍ക്കും ലിറ്റര്‍ജിക്കല്‍ മ്യൂസിക്കല്‍ കമ്മീഷനുകള്‍ ഉണ്ടെങ്കിലും ഭക്തിഗാനഗവേഷണവും സമാഹരണവും ഇതുവരെ കാര്യമായി നടന്നിട്ടില്ല. അതുകൊണ്ടുതന്നെ ആദ്യകാലത്തിറങ്ങിയ പല നല്ല പാട്ടുകളുടെയും റെക്കോര്‍ഡുകളോ കസെറ്റുകളോ ഇപ്പോള്‍ ലഭ്യവുമല്ല. ഡിജിറ്റല്‍ യുഗത്തിലും സ്വന്തം പാട്ടുകള്‍ പോലും സമാഹരിക്കാന്‍ പല എഴുത്തുകാര്‍ക്കും ഗായകര്‍ക്കും സംഗീതസംവിധായകര്‍ക്കും കഴിയുന്നുമില്ല. ഇവിടെയാണ് റവ.ഡോ.ജോസഫ് പാലക്കല്‍ സി.എം.ഐ.യുടെ ക്രിസ്ത്യന്‍ മ്യൂസിക്കോളജിക്കല്‍…
കവർ സ്റ്റോറി / ഫാ. സിബു വര്‍ഗീസ് ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ആഗ്രയിലേക്ക് യാത്ര ചെയ്യാനെത്തിയ കണ്ണൂര്‍, അങ്കമാലി സ്വദേശിനികളായ ഗ്രീന്‍ ഗാര്‍ഡന്‍സ് സിസ്റ്റേഴ്‌സ് സമൂഹത്തിലെ രണ്ടു സന്ന്യാസിനികളെയും കൂടെയുണ്ടായിരുന്ന ആദിവാസി യുവതികളെയും യുവാവിനെയും തീവ്രവര്‍ഗീയ സംഘമായ ബജ്‌റംഗ്ദള്‍ 2025 ജൂലൈ 25നു കയ്യേറ്റം ചെയ്തു.സിസ്റ്റര്‍ പ്രീതി മേരിയെയും സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിനെയും ഒമ്പത് ദിവസം അനധികൃതമായി ജയിലില്‍ പാര്‍പ്പിച്ച ശേഷമാണ് അവര്‍ക്ക് ഓഗസ്റ്റ് 2നു ജാമ്യം അനുവദിച്ചത്. സന്ന്യാസിനികള്‍ നടത്തുന്ന ആശുപത്രിയിലേക്ക് ജോലിക്കായി പോയതാണ് പ്രായപൂര്‍ത്തിയായ ക്രൈസ്തവരായ ആദിവാസി യുവതികള്‍. അവരിലൊരാളുടെ സഹോദരനായിരുന്നു കൂടെയുണ്ടായിരുന്ന യുവാവ്. ഇവരെയാണ് യാതൊരു ന്യായീകരണവും ഇല്ലാത്ത വിധത്തില്‍ ആക്രമിച്ചതും ജയിലില്‍ അടച്ചതും. നിരവധി ആരോഗ്യപ്രശ്‌നങ്ങളുള്ള സന്ന്യാസിനികളെ 53 കുറ്റവാളികളുള്ള ഒരു സെല്ലിലാണ് പാര്‍പ്പിച്ചത്. ആദിവാസികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഈ കന്യാസ്ത്രീകളെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ റെയില്‍വേ പൊലീസിന്റെയും സംസ്ഥാന പൊലീസിന്റെയും സാന്നിധ്യത്തില്‍ റെയില്‍വേ സ്റ്റേഷനിലും പൊലീസ് സ്റ്റേഷനിലും വച്ച് ആള്‍ക്കൂട്ട വിചാരണ…
കേരളത്തിലെ സിപിഐ പ്രവർത്തകനും പതിനഞ്ചാം കേരള നിയമസഭയിൽ പീരുമേട് മണ്ഡലത്തിനെ പ്രതിനിധീകരിച്ച രാഷ്ട്രീയ പ്രവർത്തകനുമായ വാഴൂർ സോമൻ അന്തരിച്ചു.
മധുര: തമിഴ് സിനിമാ നടൻ വിജയി ആരംഭിച്ച ടി വി കെ പാർട്ടിയുടെ രണ്ടാം സമ്മേളനം മധുരയിൽ നടത്തപ്പെട്ടു. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നടത്തപ്പെട്ട സമ്മേളനത്തിൽ കേന്ദ്ര സർക്കാരിനെയും സ്റ്റാലിന്റെ നേതൃത്വത്തിൽ ഉള്ള സംസ്ഥാന സർക്കാരിനെയും പേരെടുത്തു വിമർശിച്ചു കൊണ്ട് ശക്തമായ ഭാഷയിൽ വിജയി സംസാരിച്ചു. മോഡിയുടെ ന്യൂനപക്ഷ സമുദായങ്ങളോടു ഉള്ള വേർതിരിവും ആർ എസ് എസ് നോടുള്ള അനുഭാവവും ശക്തമായ ഭാഷയിൽ വിമർശിച്ചു കൊണ്ടും മുഖ്യമന്ത്രി സ്റ്റാലിനെ ‘സ്റ്റാലിൻ അങ്കിൾ എന്നു വിളിച്ചു അങ്കിൾ യൂ ആർ വെരി വെരി റോങ്ങ് അങ്കിൾ’ എന്നു പറഞ്ഞു കൊണ്ടിരുന്നപ്പോൾ എല്ലാം ജനാവാലി ആർപ്പുവിളികളോടെ ആണ് സ്വീകരിച്ചത്. വരുന്ന തിരഞ്ഞെടുപ്പിൽ എല്ലാ മണ്ഡലങ്ങളിലും പാർട്ടി ടി ഡി എം കെ യ്ക്ക് എതിരെ മത്സര രംഗത്തുണ്ടെന്നും പ്രഖ്യാപിച്ചു. സമ്മേളനത്തിൽ പങ്കെടുത്ത ഒരാൾ തലകറങ്ങി വീണു ഹോസ്പിറ്റലിൽ കൊണ്ടുപോകുന്ന വഴി മരണമടയുകയും ചെയ്തു. സമ്മേളനത്തിന് വേണ്ടി ബ്രഹ്‌മാണ്ട സെറ്റ് ആണ് സംഘടകർ ഒരുക്കിയത്.
പുതുവേലി പുതുശേരിൽ രാജേഷിൻ്റെ ഭാര്യ രൂപ (41) ആണ് ഇസ്രയേലിലെ അഷ്ഗാമിൽ മരിച്ചത്
മദ്യവിരുദ്ധ കമ്മീഷൻ സെക്രട്ടറി ആയി ആലപ്പുഴ രൂപതാംഗമായ റവ. ഫാ. തോമസ് ഷൈജു ചിറയിലിനെ തെരഞ്ഞെടുത്തു
രാഹുൽ മാക്കൂട്ടത്തിലിൽ നിന്ന് രാജി എഴുതി വാങ്ങാൻ കെപിസിസി നേതൃത്വത്തിനോട് ഹൈക്കമാൻഡ് നിർദേശിച്ചിരുന്നു
തെക്കേ ഇന്ത്യയിൽ നിന്നുള്ള രൂപതകളിലെയും എല്ലാ സന്യസ്ഥ സഭകളുടെയും പ്രതിനിധികളെ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഈ കോൺഫെറെൻസ് നടത്തപ്പെടുന്നത്.
ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിന് പിന്നാലെ സർക്കാർ രൂപീകരിച്ച അന്വേഷണ സമിതി സുരക്ഷാ പരിശോധനകൾക്ക് ശേഷം ഇന്നലെയാണ് കണ്ണൂരിൽ നിന്നും മടങ്ങിയത്.
ജറുസലേം: ഗാസ പൂര്‍ണമായും പിടിച്ചടക്കുക എന്ന ലക്ഷ്യവുമായി സൈനിക നടപടിക്ക് തുടക്കംകുറിച്ചെന്ന് ഇസ്രയേല്‍. ഗാസ നഗരം മുഴുവന്‍ പിടിച്ചെടുക്കുന്നതിനായി ആസൂത്രിതമായ കര ആക്രമണത്തിന്റെ ‘പ്രാഥമിക നടപടികള്‍’ ആരംഭിച്ചെന്നാണ് ഇസ്രായേല്‍ അറിയിച്ചത് . ഇനികനം തന്നെ ഗാസ സിറ്റിയുടെ പ്രാന്തപ്രദേശങ്ങളുടെ നിയന്ത്രണം സ്വന്തമാക്കിയതായും ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അവതരിപ്പിച്ച ഗാസ പിടിച്ചടക്കൽ പദ്ധതിയ്ക്ക് ഇസ്രയേല്‍ സുരക്ഷാമന്ത്രിസഭ നേരത്തെ അംഗീകാരം നല്‍കിയിരുന്നു. നടപടികള്‍ ആരംഭിക്കുന്നതായി പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്സ് ബുധനാഴ്ച പ്രഖ്യാപിക്കുകയും ചെയ്തു. സൈനിക നീക്കത്തിന്റെ ഭാഗമായി 60,000 കരുതല്‍സൈനികരോട് ഉടന്‍ ജോലിയില്‍ പ്രവേശിക്കാനും നിര്‍ദേശിച്ചിരുന്നു. യുദ്ധമുഖത്തുള്ള 20,000 കരുതല്‍സൈനികരുടെ സേവനകാലം നീട്ടുകയും ചെയ്തിട്ടുണ്ട്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
