Author: admin

തിരുവനന്തപുരം : സ്തുത്യർഹമായ സേവനത്തിന് 2025ലെ കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായ പോലീസ് സബ് ഇൻസ്പെക്ടർ ഫുൾജൻ കെ.ജെവടുതല സെൻ്റ് ആൻ്റണീസ് പള്ളി ഇടവകാംഗമാണ്.

Read More

തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയിലെ ഉദ്യോഗസ്ഥർക്ക് അവരുടെ സേവനത്തിൻ്റെയും സമർപ്പണത്തിൻ്റെയും പ്രതിബദ്ധതയുടെയും മികവിൽ നൽകുന്ന മുഖ്യമന്ത്രിയുടെ 2025 ലെ പോലീസ് മെഡലിന് കെ എ പി യിലെ അസി. കമാൻഡൻ്റ് കെ.എ ആൻസന് .1990 പോലീസ് സർവീസിൽ പ്രവേശിച്ച ആൻസൺ ,15 വർഷം കേരള പോലീസ് ഫുട്ബോൾ ടീമിൻറെ ജേഴ്സി അണിഞ്ഞു. 1990 -91 കാലത്ത് ആദ്യമായി ഫെഡറേഷൻ കപ്പ്കേരളത്തിൽ എത്തിച്ച ജേതാക്കളായ പോലീസ് ടീമിൻറെ സ്വപ്ന സംഘത്തിൽ അംഗമായിരുന്നു ആൻസൺ. 1990 ഏപ്രിൽ 29ന് തൃശ്ശൂർ മുൻസിപ്പൽ സ്റ്റേഡിയത്തിലെ ഗാലറിയിൽ തിങ്ങി നിറഞ്ഞ ആയിരങ്ങളെ സാക്ഷിയാക്കി കേരള പോലീസ് ആദ്യമായി ഫെഡറേഷൻ കപ്പ് സ്വന്തമാക്കി. തൊട്ടടുത്ത വർഷം കണ്ണൂരിൽ പോലീസ് ടീം വിജയം ആവർത്തിച്ചു. രണ്ട് തവണയും ടീമിൻറെ മുഖ്യപ്രതിരോധ താരം ആയിരുന്നു ആൻസൻ . ഐ എം വിജയൻ, പാപ്പച്ചൻ, സത്യൻ, ‘കുരികേഷ് മാത്യു, ഷറഫലി,ചാക്കോ,തുടങ്ങിയ ആരാധകരുടെ മനം കവർന്ന പോലീസ് ടീമിൽ,ഡിഫൻഡർ ആയിരുന്നു ആൻസൺ. 1997 കൊച്ചിയിൽ…

Read More

നായരമ്പലം: നായരമ്പലം ഗ്രാമപഞ്ചായത്തിലെ ബഹുഭൂരിപക്ഷ റോഡുകളും കുണ്ടും കുഴിയുമായി സഞ്ചാരയോഗ്യമല്ലാത്ത വിധം ശോചനിയാവസ്‌ഥയിലായിരിക്കുന്ന കാര്യം വാടേൽ സെന്റ്. ജോർജ് ദേവാലയത്തിലെ കെ എൽ സി എയുടെ നേതൃത്വത്തിൽ മൂവായിരം ഗ്രാമവാസികൾ ഒന്നടങ്കം ഒപ്പിട്ട നിവേദനം നായരമ്പലം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി നീതു ബിനോദിന് കെ എൽ സി എ യൂണിറ്റിന്റെ ഡയറക്ടർ ഫാ. ഡെന്നിമാത്യു പെരിങ്ങാട്ട് സമർപ്പിച്ചു. റോഡുകൾ സഞ്ചാരയോഗ്യമാക്കാനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് കെ എൽ സി എ പ്രസിഡന്റ് ശ്രീ. ജോൺസൺ ചാലവീട്ടിൽ ആവശ്യപ്പെട്ടു. കേന്ദ്രസമിതി ജനറൽ സെക്രട്ടറി അലോഷ്യസ് പി ആർ,കെ സി സി എ സെക്രട്ടറി ലിസ ബിജു മനക്കിൽ, ട്രഷറർ ആന്റണി പനക്കൽ, സാബു കാരിക്കശ്ശേരി, ലീന വർഗീസ്, തോമസ് ചാലവീട്ടിൽ, സിന്ധു മുല്ലശ്ശേരി, ലില്ലി ചെറിയ കാട്ടേത്ത് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Read More

വത്തിക്കാൻ സിറ്റി: തായ്‌ലൻഡിനും കംബോഡിയയ്ക്കും ഇടയിൽ ശാശ്വത സമാധാനത്തിനായുള്ള മാർഗ്ഗങ്ങളിൽ, മതങ്ങൾക്കിടയിലുള്ള സൗഹൃദവും, സംയുക്ത പ്രവർത്തനങ്ങളും ലക്ഷ്യം വച്ചുകൊണ്ട്, ബഹുമത സഖ്യമായ, “മതങ്ങൾ സമാധാനത്തിനു” Religions for Peace സംഘടന, അംഗങ്ങളെ ആഹ്വാനം ചെയ്തു. മേഖലയിലെ സഹോദരീസഹോദരന്മാർ അനുഭവിക്കുന്ന വേദന തങ്ങളുടെ ഹൃദയങ്ങളെ ആഴത്തിൽ വേദനിപ്പിക്കുന്നുവെന്നും, അക്രമത്തിന്റെ എല്ലാ ഇരകൾക്കും, വീടുകളിൽ നിന്ന് കുടിയിറക്കപ്പെട്ടവർക്കും, സുരക്ഷ, അന്തസ്സ്, സമാധാനം എന്നിവ വീണ്ടെടുക്കുവാനായി തങ്ങൾ പ്രാർത്ഥിക്കുന്നുവെന്നും സംഘടനയിലെ അംഗങ്ങൾ അറിയിച്ചു.1970-ൽ സ്ഥാപിതമായ റിലീജിയൻസ് ഫോർ പീസ് സംഘടന, 90-ലധികം ദേശീയ, പ്രാദേശിക മതാന്തര കൗൺസിലുകളുടെ ശൃംഖലയിലൂടെയും സ്ത്രീകൾ, യുവാക്കൾ, മതനേതാക്കൾ എന്നിവരുടെ ശൃംഖലകളിലൂടെയും ആഗോളതലത്തിൽ പ്രവർത്തിക്കുന്നു, കൂടാതെ തായ്‌ലൻഡ്, കംബോഡിയ, മ്യാൻമർ തുടങ്ങിയ രാജ്യങ്ങളിൽ ചരിത്രപരമായി സാന്നിധ്യമുറപ്പിച്ചിട്ടുള്ളതും, സജീവവുമായ സംഘടനയാണിത്.രണ്ട് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ തമ്മിലുള്ള തർക്കം അതിർത്തിയിലെ ആരാധനാലയങ്ങളെയും ബാധിച്ചിട്ടുണ്ട്. എന്നാൽ ആരാധനാലയങ്ങൾ, ഐക്യത്തിന്റെയും സമാധാനത്തിന്റെയും കേന്ദ്രങ്ങളായിരിക്കണമെന്നു സംഘടന പറഞ്ഞു. ഇവ ചരിത്രങ്ങളുടെയും ആത്മീയ അടുപ്പത്തിന്റെയും ജീവിക്കുന്ന സാക്ഷ്യങ്ങളാണെന്നും, അല്ലാതെ, വിയോജിപ്പിന്റെ…

Read More

ഇസ്ലാമാബാദ്-റാവൽപിണ്ടി പ്രദേശങ്ങൾക്ക് പുറമെ, പാകിസ്ഥാന്റെ മധ്യ പ്രദേശങ്ങളായ പഞ്ചാബിലെ ലാഹോർ, മുൾട്ടാൻ പ്രദേശങ്ങളിലേക്കും തെക്ക് സിന്ധ് പ്രവിശ്യയിലെ കറാച്ചിയിലേക്കും അതിദയനീയമായ സ്ഥിതി വ്യാപിച്ചിരിക്കുകയാണ്

Read More

അടിമകളാകാതെ ദൈവത്തിന്റെ മക്കളായി തീരുമ്പോൾ മാത്രമാണ് മരുഭൂമി ഉദ്യാനമായും, വിശുദ്ധർ മുൻകൂട്ടി പറഞ്ഞതുപോലെ, ദൈവത്തിന്റെ നഗരമായും മാറുന്നതെന്നും പാപ്പാ പറഞ്ഞു.

Read More

കോട്ടപ്പുറം: കോട്ടപ്പുറം ഇന്‍റഗ്രേറ്റഡ് ഡെവലപ്മെന്‍റ് സൊസൈറ്റി (കിഡ്സ് – കോട്ടപ്പുറം)യും മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ എറണാകുളവും ഐ.ഡി.എഫ്.സി. ഫസ്റ്റ് ഭാരത് സംയുക്താഭിമുഖ്യത്തില്‍ സൗജന്യ ചെവി പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ടി.കെ.എസ് പുരം മെഡികെയര്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. മുഹമ്മദ് സയീദ് ഉദ്ഘാടനം നിര്‍വ്വഹിച്ച യോഗത്തില്‍ കിഡ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. നിമേഷ് അഗസ്റ്റിന്‍ കാട്ടാശ്ശേരി അദ്ധ്യക്ഷനായിരുന്നു. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ ഇ.എന്‍.ടി. സര്‍ജന്‍ ഡോ. പ്രീതി മേരി, ഡോ. സഫ്ന ഡോ. ദിവ്യ ഐ.ഡി.എഫ്.സി.ഫസ്റ്റ് ഭാരത് റീജയണല്‍ സി.എസ്. ആര്‍. മാനേജര്‍ വിനയചന്ദ്രന്‍ എം എന്നിവര്‍ യോഗത്തില്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. കിഡ്സ് കോ-ഓഡിനേറ്റര്‍ ഗ്രേയ്സി ജോയ് സ്വാഗതവും സി. ഷൈനിമോള്‍ നന്ദിയും പറഞ്ഞു. 100യോളം പേര്‍ ക്യാമ്പില്‍ പങ്കെടുത്തു.

Read More

കോട്ടപ്പുറം: പൊങ്ങം കൊരട്ടി നൈപുണ്യ കോളജ് കൊമേഴ്‌സ് വിഭാഗത്തില്‍ അസോസിയേറ്റ് പ്രഫസറായ അനിതാ മേരി അലക്‌സിന് പിഎച്ച്ഡി ബിരുദം ലഭിച്ചു. അണ്ണാമല യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ബിരുദം. കോട്ടപ്പുറം രൂപത മതിലകം സെന്റ് ജോസഫ്‌സ് ലത്തീന്‍ പള്ളി ഇടവകാംഗമായ ഓലപ്പുറത്ത് അലക്‌സിന്റേയും ബ്രിജിറ്റിന്റേയും മകളാണ്. ഭര്‍ത്താവ് നീലീശ്വരം കുറുപ്പശേരി സെബാസ്റ്റ്യന്‍ നോബിള്‍.

Read More

കൊച്ചി: കെസിബിസി ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വിധവാ കൂട്ടായ്മയായ യൂദിത്ത് നവോമി ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ആഗോള വിധവാ ദിനാചരണവും സംസ്ഥാനതല സെമിനാറും വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ ഉദ്ഘാടനം ചെയ്തു. ആദിമ സഭയില്‍ മുതല്‍ എക്കാലവും സഭയില്‍ വലിയ ബഹുമാനവും പരിഗണനയും നല്‍കപ്പെട്ടുപോന്നിട്ടുള്ള വിധവാസമൂഹം വിശ്വാസധീരതയോടെ മുന്നേറി തങ്ങളുടെ ജീവിതാവസ്ഥകളെ അനുഗ്രഹപ്രദമാക്കണമെന്ന് ഉദ്ഘാടന സന്ദേശത്തില്‍ ബിഷപ് ഡോ. ആന്റണി വാലുങ്കല്‍ പറഞ്ഞു.യൂദിത്ത് നവോമി ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ രൂപതാതലത്തില്‍ കൂടുതല്‍ ഊര്‍ജ്ജിതമായി നടപ്പാക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഡോ. ക്ലീറ്റസ് വര്‍ഗീസ് കതിര്‍പ്പറമ്പില്‍ പറഞ്ഞു.കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കോതമംഗലം രൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഡോ. ആന്റണി പുത്തന്‍കുളം, വിജയപുരം രൂപതാ ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ. മാത്യു ഒഴത്തില്‍, താമരശ്ശേരി രൂപതാ ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ. ജോസ് പെണ്ണാപറമ്പില്‍, എറണാകുളം…

Read More