Author: admin

പാലക്കാട്: പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച 58 വയസ്സുകാരന് പ്രാഥമിക പരിശോധനയില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ സ്വദേശിയായ 58 വയസ്സുകാരന്‍ ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെ മരിച്ചത്.പുതിയ രോഗ ബാധയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ജാഗ്രത കര്‍ശനമാക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. പാലക്കാട് നേരത്തെ നിപ ബാധ സ്ഥിരീകരിച്ച പെൺകുട്ടിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. നിപ ബാധയുടെ പശ്ചാത്തലത്തില്‍ മലപ്പുറം, പാലക്കാട് സ്വദേശികളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 497 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് കണ്ടെത്തിയിരുന്നു. മലപ്പുറം ജില്ലയില്‍ 203 പേരും കോഴിക്കോട് 114 പേരും പാലക്കാട് 178 പേരും എറണാകുളത്ത് 2 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിൽ . മലപ്പുറത്ത് 10 പേരാണ് ചികിത്സയിലുള്ളത്. ഒരാള്‍ ഐസിയു ചികിത്സയിലുണ്ട്. മലപ്പുറം ജില്ലയില്‍ ഇതുവരെ 62 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. പാലക്കാട് 5 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലുണ്ട് . സംസ്ഥാനത്ത് ആകെ 14 പേര്‍ ഹൈയസ്റ്റ് റിസ്‌കിലും 82 പേര്‍…

Read More

വാഷിംഗ്ടൺ: വ്യാപാരകരാറുകളിൽ കടുത്ത നടപടികളുമായി അമേരിക്കൻ പ്രസിഡ‍ൻ്റ് ഡോണൾഡ് ട്രംപ്. യൂറോപ്യൻ യൂണിയനും മെക്സിക്കോയ്ക്കും അധിക തീരുവ ചുമത്തി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ട്രംപ്. 30 ശതമാനം തീരുവയാണ് ചുമത്തിയിരിക്കുന്നത്. ഇറക്കുമതി തീരുവയിലെ വർധന ഓഗസ്റ്റ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഏതെങ്കിലും വ്യാപാര പങ്കാളികൾ അമേരിക്കയ്ക്കെതിരെ പകരം ഇറക്കുമതി തീരുവ ചുമത്തിയാൽ തിരിച്ചടി ഉണ്ടാകുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട് . വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് പ്രസിഡന്റിന്റെ പുതിയ തീരുമാനം. ഔദ്യോ​ഗിക ട്രൂത്ത് പോസ്റ്റിലൂടെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. തീരുമാനം നടപ്പിലാക്കാൻ ഇനിയും ദിവസങ്ങൾ ഉണ്ടെന്നും അതിന് മുൻപ് വ്യാപാര കരാറുകളിൽ ചർച്ചകൾ തുടർന്നാൽ മെക്സിക്കോയ്ക്കും യൂറോപ്യൻ യൂണിയനും അത് ഗുണം ​ചെയ്യുമെന്നും ട്രംപ് ട്രൂത്ത് പോസ്റ്റിൽ വ്യക്തമാക്കി . ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തിൽ പ്രതികരണവുമായി യൂറോപ്യൻ യൂണിയനും മെക്സിക്കോയും രം​ഗത്തെത്തിയിട്ടുണ്ട്. താരിഫുകൾ അന്യായവും വിനാശകരവുമാണെന്നായിരുന്നു അവരുടെ പ്രതികരണം. കഴിഞ്ഞ ദിവസമാണ് കാനഡയിൽ നിന്നുള്ള ഇറക്കുമതിക്ക് 35 ശതമാനം തീരുവ ചുമത്തുന്നതായി ട്രംപ് പ്രഖ്യാപിച്ചത്…

Read More

മുംബൈ: മഹാരാഷ്ട്രയില്‍ ക്രൈസ്തവ നേതൃത്വത്തിനെതിരെ ആക്രമണത്തിന് ആഹ്വാനം ചെയ്ത ബിജെപി എംഎൽഎയ്ക്കെതിരെ വന്‍ പ്രതിഷേധവുമായി ക്രൈസ്തവ വിശ്വാസികള്‍. ബിജെപി എംഎൽഎ ഗോപിചന്ദ് പദൽക്കറിന്റെ വിവാദ പ്രസ്താവനയ്ക്കെതിരെയാണ് ഇന്നലെ ജൂലൈ 11ന് മഹാരാഷ്ട്രയിലുടനീളമുള്ള ആയിരക്കണക്കിന് ക്രൈസ്തവര്‍ മുംബൈയിലെ ആസാദ് മൈതാനിയിൽ ഒത്തുകൂടിയത്. സകൽ ക്രിസ്റ്റി സമാജ് എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ ഇരുപതിലധികം ക്രൈസ്തവ സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ച് എത്തിയിരിന്നു. പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തിയായിരിന്നു ക്രൈസ്തവരുടെ പ്രതിഷേധം. ക്രൈസ്തവ പുരോഹിതര്‍ക്കും പാസ്റ്റർമാർക്കുമെതിരെ ആക്രമണത്തിന് ആഹ്വാനവും പ്രതിഫലവും വാഗ്ദാനം ചെയ്തുള്ള ജാട്ട് നിയോജക മണ്ഡലം എംഎൽഎ ഗോപിചന്ദ് പദൽക്കറിന്റെ വര്‍ഗ്ഗീയ പരാമര്‍ശമുള്ള വീഡിയോ ഏറെ വിവാദം സൃഷ്ടിച്ചിരിന്നു. മതപരിവർത്തനത്തിന് നേതൃത്വം നല്‍കുന്ന ക്രിസ്ത്യന്‍ വൈദികര്‍ക്കും മിഷ്ണറിമാർക്കും എതിരെ ആക്രമണം നടത്തുന്നവര്‍ക്കു 3 ലക്ഷം രൂപ മുതൽ 11 ലക്ഷം രൂപ വരെ പാരിതോഷികം വാഗ്ദാനം ചെയ്തുകൊണ്ടായിരിന്നു ഗോപിചന്ദിന്റെ വര്‍ഗ്ഗീയ പ്രസംഗം. ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടും സംസ്ഥാന സർക്കാര്‍ തുടരുന്ന മൗനം അപകടകരമാണെന്ന്…

Read More

കെആര്‍എല്‍സിസി അസംബ്ലി സമാപനം നാളെ: തദ്ദേശതിരഞ്ഞെടുപ്പില്‍ ലത്തീന്‍സഭയുടെ നിര്‍ണായക തീരുമാനം ഉണ്ടായേക്കും

Read More

കോട്ടപ്പുറം: തികച്ചും സൗജന്യമായി തൊഴില്‍ സാധ്യതകള്‍ നല്‍കുന്ന ജര്‍മ്മന്‍ എംപ്ലോയേഴ്സ് ടീം കിഡ്സ് ക്യാമ്പസ് സന്ദര്‍ശിക്കുകയും, ഇന്റർവ്യൂവിൽ തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് ജോലി കരാര്‍ ഒപ്പിട്ടു നല്‍കുകയും ചെയ്തു. കിഡ്സ് ക്യാമ്പസില്‍ ജര്‍മ്മന്‍ ഭാഷ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെയും മാതാപിതാക്കളുടെയും സംശയങ്ങള്‍ക്ക് ഉത്തരങ്ങളും നല്‍കി. കിഡ്സ് ഡയറക്ടര്‍ ഫാ. നിമേഷ് അഗസ്റ്റിന്‍ കാട്ടാശ്ശേരി എല്ലാവരെയും സ്വാഗതം ചെയ്തു. ഇന്റര്‍ നാഷണല്‍ ലാംഗേ്ജ് അക്കാദമി സെന്റര്‍ കോഓർഡിനേറ്റര്‍ .ഫാ. സിജില്‍ മുട്ടിക്കല്‍, കൊച്ചി രൂപത ലാംഗേജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഫാ. പ്രസാദ് കത്തിപ്പറമ്പില്‍, കിഡ്സ് അസി. ഡയറക്ടര്‍ ഫാ. ബിയോണ്‍ തോമസ് കോണത്ത്, ഫാ. എബ്നേസര്‍ ആന്റണി കാട്ടിപ്പറമ്പില്‍, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

Read More

വത്തിക്കാൻ :റഷ്യയുടെ വർഷങ്ങൾ നീണ്ട ആക്രമണം തകർത്തിരിക്കുന്ന ഉക്രൈയിനിൻറെ ഭാവി പുനരുദ്ധരാണപ്രക്രിയയിൽ പ്രഥമസ്ഥാനത്ത് വരേണ്ടത് ജനങ്ങളാണെന്ന് ഇറ്റലിയുടെ തലസ്ഥാന നഗരിയായ റോമിൽ ജൂലൈ 10,11 തീയതികളിൽ നടന്ന ഉക്രൈൻ റിക്കവറി കോൺഫറൻസ് വ്യക്തമാക്കി . സർക്കാരുകളും അന്താരാഷ്ട്ര സംഘടനകളും സാമ്പത്തികസ്ഥാപനങ്ങളും വ്യവസായസംരംഭങ്ങളും പൗരസമൂഹവും ഈ പുനരുദ്ധാരണ പ്രക്രിയയിൽ കൈകോർക്കണമെന്ന് സമ്മേളനം പറയുന്നു. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ഉക്രൈയിൻ യുദ്ധം ഏറ്റവുംകൂടുതൽ പേരുടെ ജീവനപഹരിച്ചത് ഇക്കഴിഞ്ഞ ജൂൺമാസത്തിലാണ്, 323 പേർ കൊല്ലപ്പെടുകയും 1343 പേർക്ക് പരിക്കേല്ക്കുകയും ചെയ്തു. ഉക്രൈയിനിൽ മൊത്തത്തിൽ മിസൈൽ, ഡ്രോൺ ബോംബാക്രമണങ്ങൾ ഉണ്ടായി.

Read More

എറണാകുളം: പാലക്കാട് കാർ പൊട്ടിത്തെറിച്ച് ഗുരുതരമായി പരിക്കേറ്റ രണ്ട് കുട്ടികളും മരിച്ചു. നാല് വയസുകാരി എമിലീന മരിയ മാർട്ടിനും ആറ് വയസുകാരൻ ആൽഫ്രഡ് പാർപ്പിനുമാണ് മരിച്ചത്. കുട്ടികൾക്ക് 60 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നതായി ഡോക്ടർമാർ അറിയിച്ചു. ആന്തരിക അവയവങ്ങളെ ഉൾപ്പെടെ പൊള്ളൽ ബാധിച്ചിരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം .എൽസിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയാണെങ്കിലും മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. മരിച്ച കുട്ടികളുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം പാലക്കാടേക്ക് കൊണ്ടുപോകും. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന പഴയ മാരുതി 800 കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെയാണ് പൊട്ടിത്തെറിച്ച് തീപിടിച്ചത്. എൽസിക്കും മൂന്ന് മക്കൾക്കും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇതിൽ ഇളയ രണ്ട് കുട്ടികൾക്കും എൽസിക്കുമാണ് കൂടുതൽ പൊള്ളലേറ്റത്. എൽസിയുടെ മൂത്തമകൾ അലീനക്ക് 40% പൊള്ളലേറ്റിരുന്നു.

Read More

ച​ണ്ഡീ​ഗ​ഡ്: ഡോ.​ജോ​സ് സെ​ബാ​സ്റ്റ്യ​ൻ തെ​ക്കും​ചേ​രി​ക്കു​ന്നേ​ൽ ജ​ല​ന്ധ​ർ രൂ​പ​ത മെ​ത്രാ​നാ​യി അ​ഭി​ഷി​ക്ത​നാ​യി. ജ​ല​ന്ധ​റി​ലെ ട്രി​നി​റ്റി കോ​ള​ജ് കാ​മ്പ​സി​ൽ നടന്ന തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ ഡ​ൽ​ഹി ആ​ർ​ച്ചു​ബി​ഷ​പ് ഡോ. ​അ​നി​ൽ ജോ​സ​ഫ് തോ​മ​സ് കൂ​ട്ടോ മു​ഖ്യ​കാ​ർ​മി​ക​നായി . ഉ​ജ്ജൈ​ൻ ബി​ഷ​പ് മാ​ർ സെ​ബാ​സ്റ്റ്യ​ൻ വ​ട​ക്കേ​ൽ, ജ​ല​ന്ധ​റി​ലെ അ​പ്പ​സ്തോ​ലി​ക് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഡോ. ​ആ​ഗ്ന​ലോ ഗ്രേ​ഷ്യ​സ് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി . ഷിം​ല-​ച​ണ്ഡി​ഗ​ഡ് ബി​ഷ​പ് ഡോ. ​സ​ഹാ​യ തോ​മ​സ് വചന സ​ന്ദേ​ശം ന​ൽ​കി. കൈ​വ​യ്പ്പ് ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം സ്ഥാ​നി​ക ചി​ഹ്ന​ങ്ങ​ൾ അ​ണി​യിച്ചു . തുടർന്ന് നടന്ന പൊ​തു​സ​മ്മേ​ള​നത്തിൽ വി​വി​ധ രൂ​പ​ത​ക​ളി​ൽ​നി​ന്നു​ള്ള ബി​ഷ​പ്പു​മാ​ർ, വൈ​ദി​ക​ർ, സ​ന്യ​സ്ത​ർ തു​ട​ങ്ങി​യ​വ​രും വി​ശ്വാ​സി​ക​ളും ച​ട​ങ്ങി​ന് സാ​ക്ഷ്യം വ​ഹി​ക്കാ​നെ​ത്തി.

Read More

കൊ​ച്ചി: എ​ട്ട് മാ​റ്റ​ങ്ങ​ളോ‌​ടെ റീ ​എ​ഡി​റ്റ് ചെ​യ്‍​ത ജാ​ന​കി വേ​ഴ്സ​സ് സ്റ്റേ​റ്റ് ഓ​ഫ് കേ​ര​ള സി​നി​മ​യ്ക്ക് പ്ര​ദ​ർ​ശ​നാ​നു​മ​തി.പ​തി​പ്പ് സെ​ൻ​സ​ർ ബോ​ർ​ഡ് അം​ഗീ​ക​രി​ച്ചെ​ന്നും അ​ടു​ത്ത ദി​വ​സം ത​ന്നെ റി​ലീ​സ് ചെ​യ്യു​മെ​ന്ന് നിർമ്മാതാക്കൾ അ​റി​യി​ച്ചു. ടൈ​റ്റി​ലി​ൽ ന​ടി അ​നു​പ​മ​യു​ടെ ക​ഥാ​പാ​ത്ര​ത്തി​ൻറെ പേ​ര് ജാ​ന​കി വി ​എന്നാക്കും. സി​നി​മ​യു​ടെ പേ​ര് മാ​റ്റാ​ൻ ത​യാ​റാ​ണെ​ന്ന് നി​ർ​മാ​താ​ക്ക​ൾ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നതനുസരിച്ച് ജാ​ന​കി വി ​വേ​ഴ്സ​സ് സ്റ്റേ​റ്റ് ഓ​ഫ് കേ​ര​ള എ​ന്ന പേ​രി​ലേ​ക്ക് സി​നി​മ മാ​റ്റി​. സി​നി​മ​യി​ലെ കോ​ട​തി രം​ഗ​ങ്ങ​ളും എ​ഡി​റ്റ്‌ ചെ​യ്‍​തു. വി​ചാ​ര​ണ ന​ട​ക്കു​ന്ന ഭാ​ഗ​ത്ത് അ​നു​പ​മ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥാ​പാ​ത്ര​ത്തെ പേ​രെ​ടു​ത്ത് വി​ളി​ക്കു​ന്ന ഭാ​ഗം മ്യൂ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ര​ണ്ട​ര മി​നി​റ്റി​നി​ടെ ആ​റ് ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഇ​ത്ത​ര​ത്തി​ൽ മ്യൂ​ട്ട് ചെ​യ്തത് .ചി​ത്ര​ത്തി​ൽ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തി​ൻറെ പേ​ര് ജാ​ന​കിയെന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് പ​ക​രം ക​ഥാ​പാ​ത്ര​ത്തി​ൻറെ മു​ഴു​വ​ൻ പേ​രാ​യ ജാ​ന​കി വി​ദ്യാ​ധ​ര​ൻ എ​ന്നോ ജാ​ന​കി വി ​എ​ന്നോ ഉ​പ​യോ​ഗി​ക്ക​ണം എ​ന്നാ​യി​രു​ന്നു സെ​ൻ​സ​ർ ബോ​ർ​ഡ് നി​ർ​ദേ​ശി​ച്ച​വിചിത്ര വാദം . പീ​ഡ​ന​ത്തിനി​ര​യാ​യി ഗ​ർ​ഭി​ണി​യാ​യ യു​വ​തിയായാണ് അ​നു​പ​മ ചി​ത്ര​ത്തി​ൽ അഭിനയിക്കുന്നത്.…

Read More

പാ​ല​ക്കാ​ട്: പാലക്കാട് പൊ​ല്‍​പ്പു​ള്ളി അ​ത്തി​ക്കോട് കാ​റി​ന് തീ​പി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ അ​മ്മ​യു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​രോ​ഗ്യ​നി​ല അ​തീ​വ ഗു​രു​ത​രം. പാ​ല​ക്കാ​ട് പാ​ല​ന ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സും അ​ത്തി​ക്കോ​ട് പു​ള​ക്കാ​ട് പ​രേ​ത​നാ​യ മാ​ർ​ട്ടി​ന്‍റെ ഭാ​ര്യ​യു​മാ​യ എ​ല്‍​സി മാ​ര്‍​ട്ടി​ന്‍ (40), മ​ക്ക​ളാ​യ അ​ലീ​ന (10), ആ​ല്‍​ഫി​ന്‍ (ആ​റ്) എ​മി( നാ​ല്) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. എ​ൽ​സി​യു​ടെ​യും രണ്ട്‌ കുഞ്ഞുങ്ങളുടെയും നി​ല അ​തീ​വഗു​രു​ത​ര​മാ​ണ്. 90 ശ​ത​മാ​ന​ത്തി​ലേ​റെ പൊ​ള്ള​ലേ​റ്റ ര​ണ്ടു​കു​ട്ടി​ക​ളും, ഇ​വ​രു​ടെ അ​മ്മ എ​ൽ​സി​യും കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ബേ​ണ്‍ ഐ​സി​യു​വി​ല്‍ വി​ദ​ഗ്ധ ചി​കി​ല്‍​സ​യി​ലാ​ണ് മൂ​വ​രും. ചി​കി​ത്സ​യും നി​രീ​ക്ഷ​ണ​വും തു​ട​രു​ക​യാ​ണെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​യാ​യി​രു​ന്നു അപകടം . ആ​ശു​പ​ത്രി​യി​ലെ ജോ​ലി ക​ഴി​ഞ്ഞെ​ത്തി​യ എ​ല്‍​സി കു​ട്ടി​ക​ളെ​യും​കൂ​ട്ടി ത​ന്‍റെ മാ​രു​തി 800 കാ​റി​ല്‍ പു​റ​ത്തേ​ക്കു പോ​കാ​ൻ സ്റ്റാർട്ട് ചെയ്തപ്പോഴാണ് കാർ പൊട്ടിത്തെറിച്ചത് .എ​ല്‍​സി​യു​ടെ മൂ​ത്ത​മ​ക​ള്‍ പ​ത്തു വ​യ​സു​കാ​രി അ​ലീ​ന​യ്ക്കും, എ​ല്‍​സി​യു​ടെ അ​മ്മ ഡെ​യ്‌​സി​ക്കും പ​രി​ക്കേ​റ്റി​രു​ന്നു. ഇ​വ​ര്‍ ഇ​രു​വ​രും പാ​ല​ക്കാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

Read More