- ആർച്ച്ബിഷപ്പ് ഡോ. ബർണദീൻ ബെച്ചിനെല്ലിയുടെ ഛായാചിത്രം പ്രകാശനം ചെയ്തു
- പള്ളിക്കൊപ്പം പള്ളിക്കൂടവുംബച്ചിനെല്ലി പിതാവും
- യവനകഥയിൽ നിന്ന് വന്ന പാട്ട്
- മത്സ്യ മൂല്യവർധിത ഉൽപ്പന്നങ്ങളിൽ പരിശീലനം; 30 വനിതകൾക്ക് സർട്ടിഫിക്കറ്റ് വിതരണം
- സ്വരങ്ങള് പ്രാര്ഥനയാകുമ്പോള്
- കെഎൽഎം ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു
- വൈപ്പിൻ വിഷമദ്യ ദുരന്തം: 44-ാം അനുസ്മരണം നടത്തി
- ഗോവയിലും മതദ്വേഷം
Author: admin
ഇതര മതക്കാരായ കുട്ടികളെ ബലി കൊടുക്കുന്നതിലൂടെ ക്ഷേമവും സമ്പത്തും ഉണ്ടാക്കാൻ വിശ്വാസപരമായി ശ്രമിക്കുന്നു എന്നതാണ് ആരോപണത്തിന്റെ കാതൽ
800 ഡോളർ വരെയുള്ള തപാൽ ഉരുപ്പടികൾക്ക് നേരത്തെ യുഎസ്സിൽ നികുതിയിളവ് ലഭിച്ചിരുന്നു. ഇത് ട്രംപ് ഭരണകൂടം നീക്കം ചെയ്തിരിക്കുകയാണിപ്പോൾ.
തിരുവനന്തപുരം: വെളിച്ചെണ്ണയ്ക്ക് തീവിലയായതോടെ സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിൽ ഞായറാഴ്ച കേര വെളിച്ചെണ്ണ ലിറ്ററിന് 445 രൂപ നിരക്കിൽ ലഭിക്കും. ഒരു ദിവസം മാത്രമാണ് ഈ ഓഫർ . 529 രൂപ വിലയുള്ള ഒരു ലിറ്റർ കേര വെളിച്ചെണ്ണ, സപ്ലൈകോ വില്പനശാലകളിലൂടെ 457 രൂപയ്ക്ക് നൽകിയിരുന്നു. അതിലും12 രൂപ കുറച്ചാണ് ഞായറാഴ്ച പ്രത്യേക ഓഫറിൽ നൽകുന്നത്. സപ്ലൈകോ ശബരി ബ്രാൻഡിലെ വെളിച്ചെണ്ണ സബ്സിഡി നിരക്കിൽ 349 രൂപയ്ക്കും, സബ്സിഡി ഇതര നിരക്കിൽ 429 രൂപയ്ക്കും ഓഗസ്റ്റ് മുതൽ നൽകുന്നുണ്ട്.
കൊച്ചി: ആലുവ ദേശം അത്താണിയിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിൽ യുവാവ് ബൈക്കിന്റെ ഇന്ധന ടാങ്ക് തുറന്ന ശേഷം തീയിട്ടു.തീ വേഗം അണയ്ക്കാൻ കഴിഞ്ഞതിനാൽ വലിയ അപകടം ഒഴിവായി. വാഹനം പൂർണമായി കത്തി നശിച്ചു. ശനിയാഴ്ച രാത്രി ഒൻപതിനായിരുന്നു സംഭവം. യുവാവ് സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനത്തിൽ ഇടിച്ചത് ചോദ്യം ചെയ്തതിനു പിന്നാലെ ബൈക്കിന് തീയിടുകയായിരുന്നു . പെട്രോൾ അടിക്കാനായി എത്തിയ കാർ യാത്രികരും ബൈക്കിലെത്തിയ യുവാവും തമ്മിലായിരുന്നു തർക്കം.പ്രസാദ് എന്ന യുവാവിനെ ചെങ്ങമനാട് പോലീസ് പിടികൂടി. ക്രിമിനൽ കേസുകൾ അടക്കം നിരവധി കേസുകളിലെ പ്രതിയായ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ചെൽസിക്ക് ഐതിഹാസിക ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ വെസ്റ്റ് ഹാമിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് ചെൽസി പരാജയപ്പെടുത്തി . ജാവോ പെഡ്രോ,പെഡ്രോ നെറ്റോ,എൻസോ ഫെർണാണ്ടസ്,മോയ്സസ് കായ്സെഡോ,ട്രെവോ ചലോബാഹ് എന്നിവരാണ് ചെൽസിക്ക് വേണ്ടി ഗോളുകൾ നേടിയ മിടുക്കന്മാർ . ലൂക്കാസ് പക്വേറ്റയാണ് വെസ്റ്റ് ഹാമിനായി ഗോൾ സ്കോർ ചെയ്തത്. ഈ വിജയത്തോടെ ചെൽസിക്ക് നാല് പോയിന്റായി. നിലവിൽ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനമാണ് ചെൽസിയുടേത്.
കൊച്ചി:ദൈവവചനത്തിൽ ആഴമായി വിശ്വാസമർപ്പിച്ച്, ദൈവീക പദ്ധതിക്കായി ജീവിതം പൂർണമായി സമർപ്പിച്ച്,ജീവിതത്തിന്റെ ഏക പ്രത്യാശയായ ക്രിസ്തുവിൽ നന്മ നിറഞ്ഞതും മെച്ചപ്പെട്ടതുമായ ഒരു ജീവിതത്തിനായി ഒരുങ്ങുവാൻ വരാപ്പുഴ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തി പറമ്പിൽ ആഹ്വാനം ചെയ്തു. വരാപ്പുഴ അതിരൂപത ബിസിസി സംഘടിപ്പിച്ച സിംഫോണിയ 2025 കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വരാപ്പുഴ അതിരൂപതയിലെ 103 ഇടവകകളിൽ നിന്നുള്ള വിധവകളുടെയും വിഭ്യാര്യ രുടെയും ഏകസ്ഥരുടെയും സംഗമമാണ് എറണാകുളം പാപ്പാളി ഹാളിൽ വച്ച് നടത്തപ്പെട്ടത്. ബിസിസി ഡയറക്ടർ ഫാ. യേശുദാസ് പഴമ്പിള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ വരാപ്പുഴ അതിരൂപത മതബോധന ഡയറക്ടർ ഫാ. വിൻസൻ്റ് നടുവിലപറമ്പിൽ, എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. എൽസി ജോർജ്, എറണാകുളം ജില്ലാ പഞ്ചായത്ത് മെമ്പർ യേശുദാസ് പറപ്പിള്ളി , സി എസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി ബെന്നി പാപ്പച്ചൻ, ജനറൽ കൺവീനർ നിക്സൻ വേണാട്ട് എന്നിവർ പ്രസംഗിച്ചു .സാമൂഹ്യ സേവനത്തിൽ ഭോപ്പാൽ സാംസ്‌സു യൂണിവേഴ്സിറ്റിയിൽ…
മഞ്ഞനക്കാട് : ഞാറക്കൽ പഞ്ചായത്തിലെ കിഴക്കൻ മേഖലയിലെ ഗതാഗതസംവിധാനം പൂർണ്ണമായി തകർന്നു കിടക്കുന്നതിന് പരിഹാരം ഉണ്ടാകണമെന്നാവശ്യപ്പെട്ട് കെ. എൻ. ഉണ്ണികൃഷ്ണൻ എം എൽ എ-ക്കും,ഞാറക്കൽ പഞ്ചായത്ത് പ്രസിഡൻ്റ് മിനി രാജുവിനുംകെ എൽ സി എ നിവേദനം സമർപ്പിച്ചു. നിവേദനം ഏറ്റുവാങ്ങിയ എം എൽ എ അടിയന്തരമായി നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നൽകി.മഞ്ഞക്കാട് പള്ളി വികാരി ഫാ ആൻ്റണി ചെട്ടിവേലിയ കത്ത് ഒ എസ് ജെ, മഞ്ഞനക്കാട് സെൻ്റ് ജോസഫ് കോൺവൻ്റ് സുപ്പീരിയർ സി. സെലസ്സ്റ്റീന സി റ്റി സി, സി. എൽസി സി റ്റി സി, കെ. എൽ.സി.എ പ്രസിഡൻ്റ് ഡോണൽ റോഡ്രിക്സ് വൈപ്പിൻ മേഖല ലഹരി വിരുദ്ധ സമിതി പ്രസിഡൻ്റ് ദേവസ്സി, ഡെക്ലിൻ, റോണി, ആൻ്റണി കാർവലിയോ, എഡ്വിൻ കർവാലിയോ എന്നിവർ നേതൃത്വം നൽകി.
എളങ്കുന്നപ്പുഴ: കെ.സി.വൈ.എം പൊറ്റക്കുഴി യൂണിറ്റിന്റെ നേതൃത്വത്തിൽ നാലാമത് അഖില കേരള ഫിഷിംഗ് കോമ്പറ്റീഷൻ 2025 എളങ്കുന്നപ്പുഴ ബീച്ചിൽ വച്ച് ഓഗസ്റ്റ് മാസം 17ന് നടത്തപ്പെട്ടു. 94 ഓളം ചൂണ്ട പ്രേമികൾ ഈ മത്സരത്തിന്റെ ഭാഗമാകാൻ കടന്നുവന്നു.ടാക്കിൾ ഷോപ്പ് ഓണേർസ് അസോസിയേഷൻ പ്രസിഡൻ്റ് ശ്രീ നാസർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ഒന്നാം സ്ഥാനം ശ്യാം തൃപ്പൂണിത്തുറ ,രണ്ടാം സ്ഥാനം മാർട്ടിൻ എടവനക്കാട്, മൂന്നാം സ്ഥാനം ഷൈൻ എളങ്കുന്നപ്പുഴ എന്നിവർ കരസ്ഥമാക്കി. പൊറ്റക്കുഴി ഇടവക സഹവികാരിയും, കലൂർ മേഖല യൂത്ത് ഡയറക്ടറുമായ ബഹുമാനപ്പെട്ട ഫാ. റെനിൽ തോമസ് ഇട്ടിക്കുന്നത്തും EKM ANGLERS അഡ്മിൻ ശ്രീ പ്രജീഷും ശ്രീ ആൻ്റോ സ്റ്റാൻലിയും ചേർന്ന് ഒന്നാം സമ്മാനം കൈമാറി. കെ. സി. വൈ.എം വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി റോസ് മേരി കെ. ജെയും ഫിഷിംഗ് ഹബ് ഉടമയായ ശ്രീ ജിബിൻ ജോർജും ചേർന്ന് രണ്ടാം സമ്മാനം കൈമാറി. 55 പേർക്ക് പ്രോത്സാഹന സമ്മാനം നൽകുകയും ചെയ്തു.…
നെയ്യാറ്റിൻകര : നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റിയും ക്വസ്റ്റ് അലയൻസും സംയുക്തമായി 18 മുതൽ 35 വയസ് വരെ പ്രായം ഉള്ള യുവജനങ്ങൾക്ക് വേണ്ടി സംഘടിപ്പിച്ചിരിക്കുന്ന തൊഴിൽ വൈദഗ്ദ്ധ്യ പരിശീലനം ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ ആരംഭിച്ചു.കമ്മീഷൻ സെക്രട്ടറി ഫാ. ഡെന്നിസ് മണ്ണൂർ അദ്ധ്യക്ഷത വഹിച്ച യോഗം നിഡ്സ് പ്രസിഡൻ്റ് മോൺ. ജി. ക്രിസ്തുദാസ് ഉത്ഘാടനം ചെയ്തു. നിഡ്സ് ഡയറക്ടർ ഫാ. രാഹുൽ ബി. ആൻ്റോ ആമുഖ സന്ദേശം നൽകി. പ്രോജക്ട് ഓഫീസർ മൈക്കിൾ, നിഡ്സ് കമ്മീഷൻ സെക്രട്ടറിമാരായ ഫാ. ക്ലീറ്റസ്, വത്സല ബാബു, അൽഫോൻസ ആൻ്റിൽസ്, നെയ്യാറ്റിൻകര മേഖല ആനിമേറ്റർ ബീന കുമാരി, പ്രോഗ്രാം കോ- ഓഡിനേറ്റർ ശശികുമാർ എന്നിവർ സംസാരിച്ചു. CBR ആനിമേറ്റർ ജയരാജ്, മൊബിലൈസേഷൻ ഓഫീസർ കവിത എന്നിവർ നേതൃത്വം നൽകി.
കൊച്ചി : പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ മട്ടാഞ്ചേരിയിലെ കൂനൻ കുരിശ് പള്ളിയിൽ തിരുനാളിന് ഒരുക്കാനായി നടത്തപെടുന്ന കൂനൻ കുരിശ് ബൈബിൾ കൺവെൻഷന് തുടക്കം കുറിച്ചു. കൊച്ചി രൂപത ചാൻസിലർ ഫാ. ജോണി സേവ്യർ പുതുക്കാട്ട് ഉത്ഘടന കർമ്മം നിർവഹിച്ചു. അഞ്ച് ദിവസങ്ങളിലായി നടത്തപെടുന്ന കൺവെൻഷന് മോൺ. സെബാസ്ററ്യൻ പൂവത്തിങ്കൽ നേത്യത്വം നൽകും. കൺവെൻഷൻ ഞായറാഴ്ച സമാപിക്കും.ഇടവക വികാരി മോൺ. ആന്റണി തച്ചാറ, സഹ വികാരിമാരായ. ഫാ. സജു ആന്റണി, ഫാ. ഷാർവിൻ സേവ്യർ തുടങ്ങിയവർ സമീപം.
Subscribe to Updates
Get the latest creative news from FooBar about art, design and business.
