- ബെൻ ജോസഫിന്റെ സത്യസന്ധതയ്ക്ക് പൊന്നിൻ തിളക്കം
- കുരുന്നുകൾക്ക് അറിവിന്റെ ആകാശത്തേക്ക് സ്വപ്നച്ചിറകേറാൻ കെ സി വൈ എം നെയ്യാറ്റിൻകര ഫെറോന
- മധുരഗീതങ്ങളുടെ ഓര്മപ്പെച്ച്ജെന്സി ആന്റണിയുടെ സംഗീതയാത്ര
- വിശുദ്ധ അഗസ്റ്റിന്റെ തിരുശേഷിപ്പുകൾക്ക് മുന്നിൽ പ്രാർത്ഥിക്കാൻ പാപ്പ പവിയയിൽ
- ഞങ്ങൾ ക്രിസ്തുവിന്റെ അനുയായികൾ; ജർമ്മനി–ക്യൂറസോ താരങ്ങളുടെ പ്രാർത്ഥന വൈറലാകുന്നു
- ജീസസ് യൂത്തിന്റെ സഹസ്ഥാപകൻ ഫാ. എബ്രഹാം പള്ളിവാതുക്കൽ എസ്. ജെ അന്തരിച്ചു
- തീരദേശ ജനതയെയും മത്സ്യത്തൊഴിലാളി സമൂഹത്തെയും പരിഗണിക്കുന്ന ബജറ്റ് നിര്‍ദ്ദേശങ്ങള്‍ സ്വാഗതാര്‍ഹം: ‘കടൽ ‘
- ഫാ. ഡോ. ക്ലീറ്റസ് കതിര്‍പറമ്പിൽ കെയര്‍ ഹോം,സ്പെഷ്യല്‍ സ്കൂളുകളുടെ ഡയറക്ടർ
Author: admin
കലൂർ :കെ.സി.വൈ.എം കലൂർ മേഖലയുടെ നേതൃത്വത്തിൽ യുവജനദിനാഘോഷം “കൂടെ” എന്ന പേരിൽ സ്നേഹനിലയം സ്പെഷ്യൽ സ്കൂളിൽ വെച്ച് ആഘോഷിച്ചു.ഹെഡ്മിസ്ട്രസ് സി.ലിസി എ.സി.ഐ, വൊക്കേഷണൽ ഡിപ്പാർട്ട്‌മെന്റ് മേധാവി സി.ടിൻസി എ.സി.ഐ എന്നിവർ സ്ഥാപനത്തെക്കുറിച്ചുള്ള ആമുഖം നൽകി. കലൂർ മേഖല പ്രസിഡന്റ് അമൽ ജോർജിന്റെ നേതൃത്വത്തിൽ നടന്ന ആഘോഷത്തിൽ കലൂർ ഫൊറോന യുവജന ഡയറക്ടർ ഫാ. റെനിൽ ഇട്ടിക്കുന്നത്, കെ.സി.വൈ.എം മുൻ സംസ്ഥാന സെക്രട്ടറി സിബി ജോയ്, കെ.സി.വൈ.എം ലാറ്റിൻ സംസ്ഥന വൈസ് പ്രസിഡന്റ് അക്ഷയ് അലക്സ്, കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി റോസ് മേരി കെ.ജെ, ട്രഷറർ ജോയ്‌സൺ പി.ജെ, സെക്രട്ടറി അരുൺ സെബാസ്റ്റ്യൻ, കെ.സി.വൈ.എം കലൂർ മേഖല സെക്രട്ടറി അമൃത് ബാരിഡ് കെ.ഡബ്ല്യു, വിവിധ യൂണിറ്റ് ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു. x കലൂർ മേഖല പ്രസിഡന്റ് അമൽ ജോർജിന്റെ നേതൃത്വത്തിൽ നടന്ന ആഘോഷത്തിൽ കലൂർ ഫൊറോന യുവജന ഡയറക്ടർ ഫാ. റെനിൽ ഇട്ടിക്കുന്നത്, കെ.സി.വൈ.എം മുൻ സംസ്ഥാന സെക്രട്ടറി സിബി…
കൊച്ചി: ലോക പ്ലാസ്റ്റിക് സർജറി ദിനം എറണാകുളം ലൂർദ് ആശുപത്രിയിൽ വിവിധ പരിപാടികളോടെ ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ജൂലൈ 14 മുതൽ 19 വരെ നീണ്ടുനിൽക്കുന്ന പ്ലാസ്റ്റിക് സർജറി എക്സിബിഷൻ – ദി സ്പെയർ പാർട്സ് വർക്ക്ഷോപ്പ് – എറണാകുളം എംഎൽഎ ടി. ജെ. വിനോദ് ഉദ്ഘാടനം ചെയ്തു. ലൂർദ് ആശുപത്രി പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടൻ്റുമായ ഡോ. ചാക്കോ സിറിയക്കിൻ്റെ നേതൃത്വത്തിൽ, ലൂർദ് ആശുപത്രിയിൽ വിജയകരമായി ശസ്ത്രക്രിയയിലൂടെ സുഖപ്പെടുത്തിയതും വെല്ലുവിളികൾ നിറഞ്ഞതുമായ 111 പ്ലാസ്റ്റിക് സർജറികളുടെ വിശദാംശങ്ങളാണ് എക്സിബിഷനിൽ പ്രതിപാദിച്ചിരിക്കുന്നത്. ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ.ജോർജ്ജ് സെക്വീര അധ്യക്ഷത വഹിച്ച ചടങ്ങിൽ ലൂർദ് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ സന്തോഷ് ജോൺ എബ്രഹാം ലൂർദ് കോളേജ് ഓഫ് നേഴ്സിങ് പ്രിൻസിപ്പൽ സിസ്റ്റർ റുഫീന എട്ടുരുത്തിൽ, ഡോ. ചാക്കോ സിറിയക്ക്, ലൂർദ് ആശുപത്രി നഴ്സിംഗ് സൂപ്പർവൈസർ സിസ്റ്റർ അനീറ്റ എന്നിവർ സംസാരിച്ചു. ലൂർദ് കോളേജ് ഓഫ്…
വരാപ്പുഴ അതിരൂപത യുവജന കമ്മീഷൻ്റെ ആഭിമുഖ്യത്തിൽ അതിരൂപതയിലെ ഇടവകകളിലെ കേന്ദ്ര നിർവാഹക സമിതി യുവജന കൊഡിനേറ്റർമാരുടെ സംഗമം സംഘടിപ്പിച്ചു. 2023- 2025 കാലയളവിൽ കൊഡിനേറ്റർമാരായിരിന്നവരും 2025 -2027 കലഘട്ടത്തിലേക്ക് തിരിഞ്ഞെടുക്കപെട്ടവരും സംഗമത്തിൽ പങ്കെടുത്തു വരാപ്പുഴ അതിരൂപത ചാൻസിലർ ഫാ. എബിജിൻ അറക്കൽ സംഗമം ഉദ്ഘാടനം ചെയ്തു . വരാപ്പുഴ അതിരൂപത യുവജന കമ്മീഷൻ ഡയറക്ടർ ഫാ. ജിജു ക്ലീറ്റസ് തിയ്യാടി യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. വരാപ്പുഴ അതിരൂപത ബി സി സി ഡയറക്ടർ ഫാ. യേശുദാസ് പഴംമ്പിള്ളി കെ സി വൈ എം അതിരൂപത പ്രസിഡൻ്റ് രാജീവ് പാട്രിക്ക് സി എൽ സി അതിരൂപത പ്രസിഡൻ്റ് അലൻ ടൈറ്റസ് അതിരൂപത ജീസസ് യൂത്ത് അംഗം റോജൻ ,അതിരൂപത യുവജന കമ്മീഷൻ (ജോ) സെക്രട്ടറി സിബിൻ യേശുദാസൻ എന്നിവർ യോഗത്തൽ സംസാരിച്ചു . 2025-27 അതിരൂപത യുവജന കോഡിനേറ്റർമാരായി വിനോജ് ( മാനാട്ടുപറമ്പ്) അലീന ജോർജ് (കത്തീഡ്രൽ ) എന്നിവരെ യോഗം തിരഞ്ഞെടുത്തു .അതിരൂപതയിൽ 2023-…
കൊച്ചി / മുനമ്പം : സി.എൻ രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് സർക്കാർ പുറത്തുവിടണമെന്ന് കെആർഎൽസിസി വൈസ് പ്രസിഡൻ്റ് ജോസഫ് ജൂഡ് ആവശ്യപ്പെട്ടു. വിലകൊടുത്ത് വാങ്ങിയ ഭൂമിയുടെ റവന്യൂ അവകാശങ്ങൾക്ക് വേണ്ടി സമരം ചെയ്യുന്ന മുനമ്പം -കടപ്പുറത്തെ ജനതക്ക് നീതി നടപ്പാക്കാൻ സർക്കാർ ഉടൻ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട്കാക്കനാട് കളക്ടറേറ്റിനുമുന്നിൽ വിവിധ സമുദായങ്ങളുടെ നേതൃത്വത്തിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മുനമ്പം ജനതയെ സർക്കാർ ചർച്ചക്ക് വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ പുലർത്തുന്ന കാലവിളംബം ആസന്ന ഭാവിയിൽ വലിയ പ്രത്യഘാതങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ഫാ തോമസ് തറയിൽ, കെആർഎൽസിബിസി ഡപ്യൂട്ടി സെക്രട്ടറി ഡോ. ജിജു അറക്കത്തറ, കുടുംബി സേവ സമാജം സംസ്ഥാന പ്രസിഡൻ്റ് എ.എസ് ശ്യാംകുമാർ, എസ്എൻഡിപി മുനമ്പം ശാഖ പ്രസിഡൻ്റ് മുരുകൻ കാതികുളത്ത്, കെഎൽസിഎ സംസ്ഥാന പ്രസിഡൻ്റ് അഡ്വ ഷെറി ജെ തോമസ്, സംസ്ഥാന ജനറൽ സെക്രട്ടറി ബിജു…
ടെൽ അവീവ്: സഖ്യം വിടുന്നുവെന്ന് സഖ്യകക്ഷി അറിയിച്ചതോടെ ഇസ്രയേലിലെ ബെഞ്ചമിൻ നെതന്യാഹു സർക്കാർ പ്രതിസന്ധിയിലായി .നിർബന്ധിത സൈനികസേവന ബില്ലുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസത്തെത്തുടർന്നാണ് ഈ നടപടി . മത വിദ്യാർത്ഥികൾക്ക് സൈനിക സേവനം ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് യുണൈറ്റഡ് തോറ ജുഡെയിസം എന്ന തീവ്ര യാഥാസ്ഥിതിക കക്ഷിയുടെ 6 അംഗങ്ങൾ രാജി നൽകാൻ തീരുമാനിച്ചിരിക്കുകയാണ് . യുടിജെയെ അനുകൂലിക്കുന്ന മറ്റൊരു തീവ്ര യാഥാസ്ഥിതിക പാർട്ടിയായ ഷാസ്, നെതന്യാഹു സർക്കാർ വിടുമെന്ന് പ്രഖ്യാപിച്ചു .നെതന്യാഹു സർക്കാരിന്റെ ഭരണത്തെ വലിയതോതിൽ അസ്ഥിരപ്പെടുത്തും. ഷാസ് കൂടി പിന്തുണ പിൻവലിച്ചാൽ സർക്കാരിന് ഭൂരിപക്ഷം നഷ്ടമാകും. നയം തിരുത്താൻ നെതന്യാഹുവിന് 48 മണിക്കൂർ കൂടി സമയം നൽകുമെന്ന് യുടിജെ വ്യക്തമാക്കി. ഖത്തറിൽ നടന്നുവരുന്ന ഗാസ വെടിനിർത്തൽ ചർച്ചകളുടെ പേരിലും നെതന്യാഹുവിനെതിരെ മുന്നണിയിലെ തീവ്രകക്ഷികൾ രംഗത്തുണ്ട്. തീവ്ര യാഥാസ്ഥിതിക ജൂതസമൂഹവും നെതന്യാഹു സർക്കാരും തമ്മിൽ കടുത്ത അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടായിരുന്നു. ഈ മാസം അവസാനത്തോടെ പാർലമെന്റ് സമ്മേളനം സമാപിക്കും. അതിനകം പ്രശ്‌നം…
സന: യമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് വരെ മുന്നോട്ടെന്നും ഒത്തുതീര്‍പ്പ് നീക്കങ്ങള്‍ അംഗീകരിക്കില്ലെന്നും സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വധശിക്ഷ മാറ്റിവെക്കുമെന്ന് പ്രതീക്ഷിച്ചില്ല. വധശിക്ഷ ഒഴിവാക്കുന്നതില്‍ തലാലിന്റെ കുടുംബത്തിന് വിയോജിപ്പുകള്‍ ഉണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു . തലാലിന്റെ കുടുബത്തിന്റെ എതിര്‍പ്പ് മറികടന്നാണ് വടക്കന്‍ യെമന്‍ പ്രസിഡന്റ് വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെയ്ക്കാനുള്ള തീരുമാനം എടുത്തത്തെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് ശരിവെച്ചുകൊണ്ടാണ് തലാലിന്റെ സഹോദരന്റെ ഫേസ്ബുക്ക് കുറിപ്പ്.
തിരുവനന്തപുരം: പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്വകാര്യ ബസുടമകളുമായി ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ ഇന്ന് ചർച്ച നടത്തും. വൈകീട്ട് മൂന്നരയ്ക്ക് ഗതാഗതമന്ത്രിയുടെ ഓഫീസിൽ വെച്ചാണ് യോഗം . ഈ മാസം 22-ാം തിയതി മുതലാണ് അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത് . വിദ്യാര്‍ഥികളുടെ കൺസെഷൻ നിരക്ക് നിരക്ക് വര്‍ധിപ്പിക്കണം, 140 കിലോമീറ്ററിന് മുകളില്‍ പെര്‍മിറ്റ് അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് സംയുക്ത സമരസമിതി ഉന്നയിക്കുന്നത് . മോട്ടോര്‍ വാഹന വകുപ്പിന്റെയും പൊലീസിന്റെയും ഇടക്കിടെയുള്ള പരിശോധനയും അന്യായ പിഴ ചുമത്താലും അവസാനിപ്പിക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെട്ടു .32000 എണ്ണം ഉണ്ടായിരുന്ന ബസ് വ്യവസായം ഇപ്പോള്‍ 7000 ബസിലേക്ക് ചുരുങ്ങി. ഇനിയും ഈ പ്രശനങ്ങളില്‍ ഇടപെട്ടില്ലെങ്കില്‍ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നാണ് ബസുടമകള്‍ പറയുന്നത്. ഗതാഗത കമ്മീഷണര്‍ ആദ്യ ഘട്ടത്തില്‍ ബസ് ഉടമകളുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടു . തുടര്‍ന്ന് ഏഴാം തിയതി സൂചന പണിമുടക്ക് നടത്തിയിരുന്നു. ഇതിനുശേഷമാണ് ബസുടമകള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത്.
കോട്ടയം പൊൻകുന്നം സ്വദേശിയും ഫോട്ടോഗ്രാഫറും ആയ സക്കറിയ പൊൻകുന്നം ആണ് സമൂഹ മാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിക്ക് ഒരു തുറന്ന കത്തു എഴുതിയത്.
ഇന്ന് ഉച്ചയ്ക്കുശേഷം 03.01ന് കലിഫോർണിയ തീരത്തിനു സമീപം പസിഫിക് സമുദത്തിൽ ഡ്രാഗൺ പേടകം വീണു. ഇനി ഒരാഴ്ചയോളം യുഎസിലെ ജോൺസൺ സ്പേസ് സെന്ററിൽ മെഡിക്കൽ വിദഗ്ധരുടെ നിരീക്ഷണത്തിൽ യാത്രികർ താമസിക്കും.
ന്യൂഡൽഹി: ലോകം ആകാശയോടെ കാത്തിരുന്ന ബഹിരാകാശ യാത്രികർ തിരിച്ചെത്തി . പസഫിക് സമുദ്രത്തിൽ കലിഫോർണിയ തീരത്താണ് വാഹനം സ്പ്ലാഷ് ഡൗൺ ചെയ്തത് . പേടകത്തിൽ നിന്നും എല്ലാവരും പുറത്തിറങ്ങി. മിഷൻ കമാൻഡറായ പെഗ്ഗി വിറ്റ്സൻ രണ്ടാമനായി മിഷൻ പൈലറ്റായ ശുഭാംശു, തൊട്ടു പുറകെ സ്ലാവോസ് വിസ്നീവ്സ്കി , ടിബോർ കാപു എന്നിവരും പുറത്തെത്തി. സ്പേസ് എക്സിൻറെ സ്പീഡ് ബോട്ടുകളാണ് റിക്കവറി ഷിപ്പിലേക്ക് പേടകത്തെ ചങ്ങലകളിൽ ബന്ധിച്ച് എത്തിച്ചത്. കരയിൽ എത്തുന്നതിനു പിന്നാലെ നിരവധി ആരോഗ്യ പരിശോധനകൾക്ക് സംഘം വിധേയരാകണം. റിക്കവറി ഷിപ്പിൽനിന്ന് ഇവരെ ഹെലികോപ്റ്റർ മാർഗമാണ് തീരത്തേക്ക് എത്തിക്കുക . ജോൺസൺ സ്പേസ് സെൻററിൽ ഏഴു ദിവസം നിരീക്ഷണത്തിൽ കഴിയണം. മൈക്രോ ഗ്രാവിറ്റി പരിതസ്ഥിതിയിൽ 18 ദിവസം കഴിഞ്ഞ ശുഭാംശുവിൻറെ ആരോഗ്യനില നിരീക്ഷിക്കാനായി ഐഎസ്ആർഒയുടെ സംഘവും യുഎസിൽ എത്തി.
Subscribe to Updates
Get the latest creative news from FooBar about art, design and business.
