പാലാ: ഇസ്രയേലിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി ഹോംനഴ്സിന് ദാരുണാന്ത്യം. പുതുവേലി പുതുശേരിൽ രാജേഷിൻ്റെ ഭാര്യ രൂപ (41) ആണ് ഇസ്രയേലിലെ അഷ്ഗാമിൽ മരിച്ചത്.രണ്ട് വർഷമായി ഇസ്രയേലിൽ ജോലി ചെയ്യുന്ന രൂപ എട്ട് മാസം മുൻപാണ് നാട്ടിലെത്തി മടങ്ങിയത്. ഇസ്രയേലിലെ ഒരു വീട്ടിൽ നിന്നും രോഗിയുമായി പോയ കാർ മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. രോഗിയുടെ മകളാണ് കാർ ഓടിച്ചിരുന്നത്.കാറിലുണ്ടായിരുന്ന രൂപയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന രോഗി പരുക്കുകളോടെ ആശുപത്രിയിലാണ്. ചക്കാമ്പുഴ മഞ്ഞപ്പിള്ളിൽ രാമൻ-രുഗ്മിണി ദമ്പതികളുടെ മകളാണ്. ഭർത്താവ് രാജേഷ് കെട്ടിട നിർമാണത്തൊഴിലാളിയാണ്. മക്കൾ: പാർവതി (ജർമനി), ധനുഷ് (പ്ലസ് വൺ വിദ്യാർഥി).
Trending
- KRLCC, ദുബായിയുടെ ആഭിമുഖ്യത്തിൽ നവംബർ 23ന് “LATIN DAY 2025” ആചരിക്കുന്നു
- നേത്ര ചികിത്സ ക്യാമ്പും പ്രിവിലേജ് കാർഡ് വിതരണവും
- ബംഗ്ളാദേശിൽ വിവിധയിടങ്ങളിൽ ബോംബ് സ്ഫോടനങ്ങൾ
- പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളുടെ ധൈര്യത്തെ പോപ്പ് ലിയോ പ്രകീർത്തിച്ചു
- രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കരകയറി കേരളം
- ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ വീണ്ടും ; സത്യപ്രതിജ്ഞ വ്യാഴാഴ്ച
- മക്കയില്‍ നിന്ന് മദീനയിലേയ്ക്കു പോയ ഇന്ത്യന്‍ തീര്‍ഥാടകരുടെ ബസ് അപകടത്തിൽപ്പെട്ടു ; 35 മരണം
- കലഹത്തിൽ നട്ടം തിരിഞ്ഞു, ലാലു കുടുംബം

