- മൂലമ്പിള്ളി പാക്കേജ്, ബജറ്റിൽ തുക വകയിരുത്തണംമൂലമ്പിള്ളി പാക്കേജ്, ബജറ്റിൽ തുക വകയിരുത്തണം;സെർവന്റ്സ് ഓഫ് കാത്തലിക് സൊസൈറ്റി
- “പെണ്മ “വനിത സംഗമം നടത്തി.
- പ്രതീക്ഷകൾക്കനുസൃതമായി പ്രവർത്തനങ്ങളെ രൂപീകരിക്കുവാൻ യുവനേതൃത്വങ്ങൾക്ക് കഴിയണം – ടി ജെ വിനോദ് എം.എൽ.എ
- അന്താരാഷ്ട്ര ഗാര്‍ഹിക തൊഴിലാളി ദിനാചരണം: ഉമ തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു
- ഫാ. മൈക്കിള്‍ പനച്ചിക്കല്‍ വി.സി വിടവാങ്ങി
- ആന്റി ഡ്രഗ് സെല്ലിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ്
- ലത്തീൻ കത്തോലിക്കർ സാമൂഹ്യ-രാഷ്ട്രീയ നീതി നിഷേധിക്കുന്നവരെ തിരിച്ചറിയണം :ബിഷപ് ഡോ.ഡി.സെൽവരാജൻ
- ലൂർദ് ആശുപത്രിയുടെ പുതിയ ഡയറക്ടറായി ഫാ. വിമൽ ഫ്രാൻസിസ് പണ്ടാരപ്പറമ്പിൽ ചുമതലയേറ്റു
Author: admin
തിരുവനന്തപുരം: പ്രതിപക്ഷം ഇന്ന് അവതരിപ്പിച്ച അടിയന്തിര പ്രമേയത്തിന് പ്രാധാന്യമോ അടിയന്തര സാഹചര്യമോ ഇല്ലാത്തതിനാൽ അനുമതിയില്ലെന്ന് സ്പീക്കർ അറിയിച്ചതോടെ നിയമസഭയിൽ ബഹളം .രാഹുൽ ഗാന്ധിക്കെതിരെ ഒരു ചാനൽ ചർച്ചയിൽ ബിജെപി നേതാവ് നടത്തിയ ഭീഷണി സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് എംഎൽഎ നൽകിയ അടിയന്തരാവസ്ഥ പ്രമേയത്തിനാണ് സ്പീക്കർ എഎൻ ഷംസീർ അവതരണാനുമതി നിഷേധിച്ചത് . പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. വിഷയം സബ്മിഷനായി ഉന്നയിക്കാമെന്ന് സ്പീക്കർ അറിയിച്ചെങ്കിലും ബഹളം തുടർന്നു.വിഷയം ഗൗരവതരമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അഭിപ്രായപ്പെട്ടു .ചാനൽ ചർച്ചക്കിടെ ബി.ജെ.പി നേതാവ് പ്രിന്റു മഹാദേവ് വധഭീഷണി ഉയർത്തിയ സംഭവത്തിൽ ചർച്ച അനുവദിക്കാതിരുന്നത് ബി.ജെ.പി-സി.പി.എം ബാന്ധവം മൂലമാണെന്ന് പ്രതിപക്ഷനേതാവ് അഭിപ്രായപ്പെട്ടു. ടിവി ചർച്ചയിലെ പരാമർശങ്ങൾ സഭയിൽ ചർച്ച ചെയ്യേണ്ടതില്ലെന്ന് സ്പീക്കർ മറുപടി നൽകി. ഇതോടെ പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ച് സ്പീക്കറുടെ മുഖം മറച്ച് “സ്പീക്കർ നീതി പാലിക്കുക” എന്ന ബാനർ ഉയർത്തി. സെപ്റ്റംബർ 25-ന് നടന്ന…
ഷാർജ: ഷാർജയിൽ നടക്കുന്ന മൂന്ന് മത്സര ട്വൻറി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ 90 റൺസിൻറെ വമ്പൻ ജയമാണ് നേപ്പാൾ സ്വന്തമാക്കിയത്. നേപ്പാൾ ഉയർത്തിയ 174 റൺസിൻറെ വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസ് 83ന് പുറത്തായി. ആദ്യ മത്സരത്തിൽ 19 റൺസിനായിരുന്നു നേപ്പാൾ ജയിച്ചത്. പരമ്പരയിലെ അവസാന മത്സരം ഇന്ന് നടക്കും. മത്സരത്തിൽ ടോസ് നേടിയ നേപ്പാൾ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 173 റൺസാണ് നേപ്പാൾ നേടിയത്. വിൻഡീസ് ബൗളിങ് നിരയിൽ ക്യാപ്റ്റൻ അകീൽ ഹൊസൈൻ മാത്രമാണ് പ്രകടനം പുറത്തെടുത്തത്. നാല് ഓവറിൽ 21 റൺസ് വഴങ്ങി രണ്ട് വിക്കറ്റാണ് താരം നേടിയത്. മറുപടി ബാറ്റിങ്ങിൽ സ്കോർ ബോർഡിൽ അഞ്ച് റൺസ് ചേർക്കുന്നതിനിടെ രണ്ട് വിൻഡീസ് വിക്കറ്റുകൾ വീണു. 17.1 ഓവറിൽ 83 റൺസ് നേടി വെസ്റ്റിൻഡീസ് ഓൾഔട്ടായി. 21 റൺസ് നേടിയ ജേസൺ ഹോൾഡറാണ് കരീബിയൻ ടീമിൻറെ ടോപ് സ്കോറർ. നാല് വിക്കറ്റ് നേടിയ ആദിൽ അൻസാരിയും…
സ്നേഹ സ്മൃതി / ഫാ. ജോഷി മയ്യാറ്റിൽ ഭൂമിയിലെ നിർമാണ പ്രവർത്തനങ്ങളെല്ലാം പൂർത്തിയാക്കി പി.പി. ജോർജ് ചേട്ടൻ കടന്നുപോയി കൊച്ചിൻ ഷിപ്പ് യാർഡിലെ 110 അടി വാട്ടർ ടാങ്ക് (1975), എം.ജി. റോഡിലെ ജോസ് ബ്രദേഴ്സ് കെട്ടിടം, ഫയർ സ്റ്റേഷൻ കെട്ടിടം, എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ, ജിസിഡിഎ ക്വാർട്ടേഴ്സ്, ആലപ്പാട്ട് ബ്രദേഴ്സിൻ്റെ രണ്ടു ബംഗ്ലാവുകൾ, ലിസി ആശുപത്രിയുടെ ചാപ്പൽ, കലൂർ റിന്യൂവൽ സെൻ്റർ, സെൻ്റ് മേരീസ് ബസിലിക്കയുടെ എതിർ വശത്തുള്ള കാത്തലിക് സെൻ്റർ, മറൈൻ ഡ്രൈവിലെ കൊച്ചിൻ ബാങ്ക് ( അന്നത്തെ ഏറ്റവും വലിയ കെട്ടിടം ഇപ്പോൾ SBI ഓഫീസാണ്), കപ്പൽപള്ളി (1985), ‘സരിത-സവിത-സംഗീത തിയേറ്റർ കോംപ്ലക്സ് എന്നിവയുടെ ശില്പിയാണ് അദ്ദേഹം. അനുദിന ദിവ്യബലി ശക്തിസ്രോത്രസ്സ് “ഞാന്‍ പീറ്റര്‍ ജോര്‍ജ്. പിടിയഞ്ചേരില്‍ പീറ്ററിന്റെയും മേരിയുടെയുംപത്ത് മക്കളില്‍ മൂന്നാമനായി ജനിച്ച പി.പി. ജോര്‍ജ്… എന്റെ ആത്മീയതയുടെ അടിത്തറ പാകിയത് എന്റെ അപ്പനായിരുന്നു. അപ്പന്‍ കുര്‍ബ്ബാന മുടക്കില്ലായിരുന്നു. അന്ന് ഇന്നത്തെപ്പോലെ മുട്ടിനുമുട്ടിന് പള്ളികളില്ലായിരുന്നു.…
ഹാനോയ്: വിയറ്റ്നാമിൽ ബുവലോയിലുണ്ടായ ചുഴലിക്കാറ്റിൽ വിവിധ അപകടങ്ങളിൽലായി 19പേർ മരിച്ചു. 21 പേരെ കാണാതായി. തിങ്കളാഴ്ചയാണ് ബുവലോയ് ചുഴലിക്കാറ്റ് കരതൊട്ടത്. എട്ടുമീറ്ററോളം ഉയരത്തിൽ തിരമാലകൾ രൂപപ്പെട്ടുവെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ശക്തമായ കാറ്റിലും മഴയിലും നിരവധി വീടുകൾ തകർന്നു. വിവിധയിടങ്ങളിൽ വൈദ്യുതിബന്ധം തകരാറിലാവുകയും കനത്തമഴയിൽ പല റോഡുകളും വെള്ളക്കെട്ടിലാവുകയും ചെയ്തു . 245 വീടുകളാണ് തകർന്നത്. 1,400 ഹെക്ടർ വരുന്ന നെൽക്കൃഷിയും മറ്റ് കാർഷികവിളകളും നശിച്ചുവെന്ന് ദുരന്തനിവാരണ ഏജൻസിയുടെ റിപ്പോർട്ടിലുണ്ട് . ചുഴലിക്കാറ്റ് കരതൊടുന്നതിന് മുൻപ് വിയറ്റ്നാമീസ് ഗവൺമെന്റ് ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ ഭാഗമായി 28,500 ആളുകളെ വിവിധപ്രദേശങ്ങളിൽനിന്നായി ഒഴിപ്പിച്ചു. വിമാനസർവീസുകളെയും ചുഴലിക്കാറ്റ് ബാധിച്ചിട്ടുണ്ട് . ചുഴലിക്കാറ്റ് കരതൊടുന്നതിന്റെ ഭാഗമായി ശനിയാഴ്ച മുതൽ വിയറ്റ്നാമിൽ കനത്തമഴ പെയ്തിരുന്നു. പ്രളയസാധ്യതയും മണ്ണിടിച്ചിൽ സാധ്യതയും പരിഗണിച്ചാണ് ഗവൺമെൻറ് ജാഗ്രതാനിർദേശം പുറപ്പെടുവിച്ചത്.
ആത്മീയ നിയന്താവും മഹാനായ ചിന്തകരിൽ ഒരാളുമായിരിന്ന വിശുദ്ധ ജോൺ ഹെൻറി ന്യൂമാനെ നവംബര്‍ ഒന്നിന് വേദപാരംഗതരുടെ ഗണത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുള്ള പ്രഖ്യാപനം ലെയോ പാപ്പ നടത്തും.
ബ്രസീലിയൻ ജനതയുടെ കത്തോലിക്കാ വിശ്വാസത്തോടുള്ള ചരിത്രപരമായ ആദരവും പ്രാധാന്യവും പ്രസക്തിയും അംഗീകരിച്ചുക്കൊണ്ടാണ് മുഖ്യദൂതനായ വിശുദ്ധ മിഖായേലിന്റെ അനുസ്മരണാര്‍ത്ഥം ഇത്തരമൊരു നടപടി
കൊച്ചി:കേരളത്തിൽ സ്വർണവിലയിൽ വീണ്ടും വർധന. സ്വർണം വീണ്ടും റെക്കോഡ് തിരുത്തി. ഗ്രാമിന് 130 രൂപയുടെ വർധനയാണ് ഇന്ന് . ഗ്രാമിന്റെ വില 10,845 രൂപയായാണ് ഉയർന്നത്. 1040 രൂപയുടെ വർധനയാണ് പവന്റെ വിലയിൽ ഇന്നുണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വില 86,760 രൂപയായി ഉയർന്നു. ആഗോള വിപണിയിലും സ്വർണവില റെക്കോഡ് ഉയരത്തിലാണ്. 14 വർഷത്തിനിടെ ഒരു മാസത്തിൽ സ്വർണത്തിനുണ്ടാവുന്ന ഏറ്റവും വലിയ വിലവർധനവാണ് 2025 സെപ്തംബർ മാസത്തിൽ ഉണ്ടായത് .
ന്യൂഡൽഹി: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഗസ്സ സമാധാന പദ്ധതിയെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.എക്സിലൂടെയാണ് മോദിയുടെ പിന്തുണ . ഗസ്സ സംഘർഷത്തിന് അവസാനമുണ്ടാക്കാനുള്ള പദ്ധതി സുസ്ഥിര സമാധാനം ഉറപ്പുവരുത്തുമെന്ന് മോദി പ്രത്യാശ പ്രകടിപ്പിച്ചു. ഇസ്രായേൽ, ഫലസ്തീൻ ജനങ്ങളുടെ സമാധാനവും സുരക്ഷയും പദ്ധതി ഉറപ്പുവരുത്തും. പശ്ചിമേഷ്യയിൽ മുഴുവൻ ഇതുമൂലം സമാധാനമുണ്ടാാകും. എല്ലാ കക്ഷികളും ട്രംപിന് പിന്നിൽ അണിനിരന്ന് സമാധാനം ഉറപ്പാക്കുമെന്നാണ് പ്രതീക്ഷയെന്നും മോദി കൂട്ടിച്ചേർത്തു. അതേസമയം ഗസ്സയിൽ ഡോണൾഡ് ട്രംപിന്റെ വെടിനിർത്തൽ പദ്ധതി അംഗീകരിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചക്കിടെയാണ് ട്രംപ് നെതന്യാഹുവിന് മുന്നിൽ പുതിയ പദ്ധതി വച്ചത്.
കൊച്ചി: സാമൂഹ്യ രാഷ്ട്രീയ ഇടപെടലുകൾക്ക് ലത്തീൻ സമുദായം സുസജ്ജമാണെന്ന് കെ.എൽ.സി.എ. സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ഷെറി ജെ. തോമസ് പ്രസ്താവിച്ചു. ഭരണഘടനാപരമായി സമുദായ അംഗങ്ങൾക്ക് ലഭിക്കേണ്ട അവകാശങ്ങൾ സംബന്ധിച്ച് നിരവധി നഷ്ടങ്ങൾ സമുദായം നേരിടുന്നുണ്ട്. ക്രൈസ്തവരുടെ അവസ്ഥ പഠിക്കാൻ ഉപയോഗിക്കപ്പെട്ട ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് പുറത്തുവിടാനും ശുപാർശകൾ നടപ്പിലാക്കാനും സംസ്ഥാന സർക്കാർ തയ്യാറാകണം. പനങ്ങാടു വച്ചു നടന്ന കെ.എൽ.സി.എ. മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസരാരിക്കുകയിരുന്നു അദ്ദേഹം.വിവിധ യൂണിറ്റുകളിൽ നിന്നായി നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത സമ്മേളത്തിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുകയും ആൽബർട്ട് കേളന്തറ അവാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു. യോഗത്തിൽ ഫാദർ വില്യം നെല്ലിക്കൽ, ഐ.എം. ആൻ്റണി, റോയ് പാളയത്തിൽ, റോയ് ഡിക്കുഞ്ഞ, വിൻസ് പെരിഞ്ചേരി, അഡ്വ. കെ.എസ്. ജിജോ, ഡോ. സൈമൺ കൂമ്പേൽ, ഷാജി കാട്ടിത്തറ, പോൾ ഇറ്റിപ്പറ്റ, ലീലാമ്മ ആൽബർട്ട് എന്നിവർ സംസാരിച്ചു.
ആർച്ചുബിഷപ്പ് ഫിലിപ്പോ യന്നോ
Subscribe to Updates
Get the latest creative news from FooBar about art, design and business.
