- മൂലമ്പിള്ളി പാക്കേജ്, ബജറ്റിൽ തുക വകയിരുത്തണംമൂലമ്പിള്ളി പാക്കേജ്, ബജറ്റിൽ തുക വകയിരുത്തണം;സെർവന്റ്സ് ഓഫ് കാത്തലിക് സൊസൈറ്റി
- “പെണ്മ “വനിത സംഗമം നടത്തി.
- പ്രതീക്ഷകൾക്കനുസൃതമായി പ്രവർത്തനങ്ങളെ രൂപീകരിക്കുവാൻ യുവനേതൃത്വങ്ങൾക്ക് കഴിയണം – ടി ജെ വിനോദ് എം.എൽ.എ
- അന്താരാഷ്ട്ര ഗാര്‍ഹിക തൊഴിലാളി ദിനാചരണം: ഉമ തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു
- ഫാ. മൈക്കിള്‍ പനച്ചിക്കല്‍ വി.സി വിടവാങ്ങി
- ആന്റി ഡ്രഗ് സെല്ലിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ്
- ലത്തീൻ കത്തോലിക്കർ സാമൂഹ്യ-രാഷ്ട്രീയ നീതി നിഷേധിക്കുന്നവരെ തിരിച്ചറിയണം :ബിഷപ് ഡോ.ഡി.സെൽവരാജൻ
- ലൂർദ് ആശുപത്രിയുടെ പുതിയ ഡയറക്ടറായി ഫാ. വിമൽ ഫ്രാൻസിസ് പണ്ടാരപ്പറമ്പിൽ ചുമതലയേറ്റു
Author: admin
60-ാമത് ലോക ആശയവിനിമയ ദിനത്തിനായി “മാനവിക ശബ്ദവും, മുഖവും സംരക്ഷിക്കുക” എന്ന പ്രമേയം പ്രസിദ്ധീകരിച്ചു
വത്തിക്കാൻ : 2026 മെയ് 17 ന് പെന്തക്കോസ്തിന് മുമ്പുള്ള ഞായറാഴ്ച ആഘോഷിക്കുന്ന 60-ാമത് ലോക സാമൂഹിക ആശയവിനിമയ ദിനത്തിന്റെ പ്രമേയം “മനുഷ്യ ശബ്ദങ്ങളും മുഖങ്ങളും സംരക്ഷിക്കൽ” ആയിരിക്കുമെന്ന് വത്തിക്കാൻ പ്രഖ്യാപിച്ചു. മനുഷ്യ ഇടപെടലുകളിൽ സാങ്കേതികവിദ്യയുടെ വർദ്ധിച്ചുവരുന്ന സ്വാധീനത്തെയും ആശയവിനിമയത്തിലെ മനുഷ്യ ഘടകത്തെ സംരക്ഷിക്കുന്നതിനുള്ള സഭയുടെ പ്രതിബദ്ധതയെയും പ്രതിഫലിപ്പിക്കുന്നതിനാണ് ലിയോ പതിനാലാമൻ മാർപ്പാപ്പ ഈ പ്രമേയം തിരഞ്ഞെടുത്തത്. ലോക ദിനത്തിന്റെ മേൽനോട്ടത്തിന് ചുമതലയുള്ള ഡിക്കാസ്റ്ററി ഫോർ കമ്മ്യൂണിക്കേഷൻ, ഇന്നത്തെ ആശയവിനിമയ ആവാസവ്യവസ്ഥകൾ കൂടുതൽ കൂടുതൽ സാങ്കേതികവിദ്യയാൽ രൂപപ്പെടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി . വാർത്താ ഫീഡുകൾ ക്യൂറേറ്റ് ചെയ്യുന്ന അൽഗോരിതങ്ങൾ മുതൽ മുഴുവൻ ടെക്സ്റ്റുകളും സംഭാഷണങ്ങളും സൃഷ്ടിക്കുന്ന എ ഐ വരെ. ഈ പുരോഗതികൾ അഭൂതപൂർവമായ സാധ്യതകൾ വാഗ്ദാനം ചെയ്യുന്നുവെന്ന് അംഗീകരിക്കുമ്പോൾ തന്നെ, സഹാനുഭൂതി, ധാർമ്മികത, ധാർമ്മിക ഉത്തരവാദിത്തം എന്നിവയ്ക്കുള്ള മനുഷ്യന്റെ കഴിവുകൾക്ക് പകരം വയ്ക്കാൻ സാങ്കേതികവിദ്യയ്ക്ക് കഴിയില്ലെന്ന് ഡിക്കാസ്റ്ററി ഊന്നിപ്പറഞ്ഞു. “പൊതു ആശയവിനിമയത്തിന് ഡാറ്റ പാറ്റേണുകൾ മാത്രമല്ല, മനുഷ്യന്റെ വിധിന്യായവും ആവശ്യമാണ്”. യന്ത്രങ്ങൾ…
ശ്രീനഗർ: കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലഡാക്കിലെ പ്രശ്‌നപരിഹാരത്തിനായി നടത്തിയ ചർച്ച വഴിമുട്ടി. മേഖലയിൽ സമാധാനം തിരിച്ചുവരാതെ ചർച്ചയ്ക്കില്ലെന്നാണ് അപക്‌സ് ബോഡിയുടെ നിലപാട്. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്ത് നൽകിയിട്ടുണ്ട് . പ്രതിഷേധക്കാർ ദേശവിരുദ്ധരാണെന്ന പരാമർശം പിൻവലിക്കണമെന്നാണ് അപക്‌സ് ബോഡിയുടെ പ്രധാന ആവശ്യം. ചർച്ച ഒക്ടോബർ ആറിലേക്ക് മാറ്റി. കാർഗിൽ ഡെമോക്രാറ്റിക് അലയൻസിന്റെയും ലേ അപക്‌സ് ബോഡിയുടെയും പ്രതിനിധികളെയാണ് കേന്ദ്രസർക്കാർ ചർച്ചയ്ക്ക് വിളിച്ചിരുന്നത്. പിന്നാക്ക സംവരണ പരിധി ഉയർത്തൽ, സർക്കാർ ജോലികളിൽ തസ്തിക വർധിപ്പിക്കൽ തുടങ്ങിയ വാഗ്ദാനങ്ങൾ നൽകി ലഡാക്ക് ജനതയെ കൂടെ നിർത്താനാണ് ഇപ്പോൾ കേന്ദ്രസർക്കാരിന്റെ നീക്കം. സെപ്റ്റംബർ ഇരുപത്തിനാലിനാണ് ലഡാക്കിന് സ്വതന്ത്ര പദവി നൽകണമെന്ന് ആവശ്യപ്പെട്ട് നടന്ന സമാധാനപരമായ പ്രതിഷേധത്തിനിടെ ഉണ്ടായ സംഘർഷത്തിൽ നാലുപേർ കൊല്ലപ്പെടുകയും അമ്പതിലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു . സംഘർഷവുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക് ഉൾപ്പെടെ അമ്പതിലേറേ പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സോനം വാങ്ചുക്കിന്റെ എൻജിഒ…
കരൂര്‍: കരൂരിൽ 41 പേരുടെ മരണത്തിനിടയായ ദുരന്തത്തെ തുടർന്ന് ഒളിവില്‍ പോയ ടിവികെ നേതാവ് മതിയഴകന്‍ അറസ്റ്റില്‍. കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറിയാണ് മതിയഴകന്‍. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് മതിയഴകനെ അറസ്റ്റ് ചെയ്തത്. കരൂര്‍ ദുരന്തത്തിലെ ആദ്യ അറസ്റ്റാണ് ഇത്. മനപൂര്‍വ്വമല്ലാത്ത നരഹസ്യയുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് മതിയഴകനെതിരെ കേസെടുത്തത്. സംഭവത്തിൽ പൊലീസ് തയ്യാറാക്കിയ എഫ്ഐആഫിൽ നടൻ വിജയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുണ്ട്. കരൂരിലെ വേദിയിലേക്ക് എത്തുന്നത് വിജയ് മനഃപൂര്‍വം വൈകിച്ചെന്ന് എഫ്ഐആറിൽ ഉണ്ട് . നിബന്ധനകള്‍ പാലിക്കാതെ സ്വീകരണ പരിപാടികള്‍ നടത്തിയെന്നും എഫ്ഐആറിലുണ്ട്. ആവശ്യത്തിന് വെള്ളമോ മെഡിക്കല്‍ സൗകര്യങ്ങളോ ഉണ്ടായിരുന്നില്ലെന്നും എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട് .
കൊടുങ്ങല്ലൂർ :വേൾഡ് ടൂറിസം ഡേ ആചരണത്തിന്റെ ഭാഗമായി അഴീക്കോട് മുനക്കൽ ബീച്ച്ശുചീകരണ പ്രവർത്തനങ്ങളുമായി കിഡ്സ് കോട്ടപ്പുറം കോട്ടപ്പുറം രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടപ്പുറം ഇൻറഗ്രേറ്റഡ് ഡെവലപ്മെന്റ് സൊസൈറ്റി (കിഡ്സ് കോട്ടപ്പുറം) യുടെ നേതൃത്വത്തിൽ തൃശ്ശൂർ സെൻറ് തോമസ് കോളേജിലെയും ക്രൈസ്റ്റ് ഇരിങ്ങാലക്കുട കോളേജിലെയും ഇന്റേൺഷിപ്പ് വിദ്യാർത്ഥികളും, കിഡ്സിന്റെ കീഴിലുള്ള സ്വയം സഹായ സംഘാംഗങ്ങളും ചേർന്ന് അഴിക്കോട് മുന്നക്കൽ ബീച്ച് ശുചീകരണം നടത്തി. പരിപാടിയുടെ ഉദ്ഘാടനം കിഡ്സ് ഡയറക്ടർ ഫാ. നിമേഷ് അഗസ്റ്റിൻ കാട്ടാശ്ശേരി നിർവഹിച്ചു. അസിസ്റ്റന്റ് ഡയറക്ടറായ ഫാ. വിനു പീറ്റർ, വാർഡ് മെമ്പർ ലൈലാ സേവ്യാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
കൊച്ചി: എറണാകുളം ലൂർദാശുപത്രി ലോകഹൃദയ ദിനാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. ഇതിൻ്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനം കൊച്ചി മേയർ അഡ്വ എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ലൂർദ് ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റും പ്രമുഖ ഹൃദ്രോഗ വിദഗ്ധനുമായ ഡോ. ജോർജ് തയ്യിൽ രചിച്ച ഹാർട്ട് അറ്റാക്ക് : ഭയപ്പെടാതെ ജീവിക്കാം എന്ന ഗ്രന്ഥത്തിന്റെ പ്രകാശനവും ചലച്ചിത്രതാരം രമേഷ് പിഷാരടിക്ക് നൽകിക്കൊണ്ട് അദ്ദേഹം നിർവഹിച്ചു. ഹാർട്ട് അറ്റാക്കിനെ കുറിച്ച് വളരെ ലളിതമായി സാധാരണക്കാരന് മനസ്സിലാകുന്ന ഭാഷയിലാണ് ഡോക്ടർ ഈ പുസ്തകം എഴുതിയിരിക്കുന്നതെന്നും എല്ലാവരും വായിച്ചു മനസ്സിലാക്കേണ്ട ഒന്നാണ് ഈ പുസ്തകം എന്നും സമ്മർദ്ദങ്ങൾക്ക് അടിപ്പെടാതെ ജീവിക്കാൻ നാം ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പ്രമുഖ ചലച്ചിത്ര താരം രമേഷ് പിഷാരടി ലൂർദാശുപത്രിയുടെ ന്യൂസ് ബുള്ളറ്റിൻ ആയ പൾസ് മാഗസിൻ കാർഡിയോളജി സ്പെഷ്യൽ എഡിഷൻ പ്രകാശനം ചെയ്തു. .സമ്മർദ്ദങ്ങൾ മാറ്റിവെച്ച് ജീവിതത്തിലെ ചെറിയ നിമിഷങ്ങളും തമാശകളും ആസ്വദിക്കാൻ നമുക്ക് സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.ഡിസി ബുക്സ് എഡിറ്റർ…
കോഴിക്കോട് :കെസിവൈഎം കോഴിക്കോട് അതിരൂപതയുടെ നേതൃത്വത്തിൽ സെവൻസ് ഫുട്ബോൾ പെരുവയലിന്റെ മണ്ണിൽ സംഘടിപ്പിച്ചു. KLCA കോഴിക്കോട് അതിരൂപത പ്രസിഡന്റ് ബിനു എഡ്വേർഡ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ KCYM അതിരൂപത ജനറൽ സെക്രട്ടറി യമുന മാത്യു സ്വാഗതം ആശംസിച്ചു. KCYM കോഴിക്കോട് അതിരൂപത ഡയറക്ടർ ഫാ. സനൽ ലോറൻസ് ആമുഖ പ്രഭാഷണം നടത്തി. KCYM കോഴിക്കോട് അതിരൂപത പ്രസിഡന്റ് അമൽ ജെ അഗസ്റ്റിൻ അധ്യക്ഷ സ്ഥാനം നിർവഹിച്ചു. KCYM ലാറ്റിൻ സംസ്ഥാന ജനറൽ സെക്രട്ടറി ഷെറിൻ കെ.ആർ ആശംസ അറിയിച്ചു.ജോയിന്റ് സെക്രട്ടറി അനീറ്റ സെബാസ്റ്റ്യൻ ചടങ്ങിന് നന്ദി പറഞ്ഞു.വയനാട് ലൂർദ് മാതാ പള്ളിക്കുന്ന് ഒന്നാം സ്ഥാനവും, സെൻ്റ് ജോസഫ് ചർച്ച് മേപ്പാടി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
കൊച്ചി: കെ.സി.വൈ.എം കലൂർ മേഖലയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന യൂണിറ്റ് തല ഏകദിന നേതൃത്വ ക്യാമ്പായ “ദ്യുതി” യുടെ നാമപ്രകാശനം വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് രാജീവ് പാട്രിക്ക്, പ്രമോട്ടർ ഫാ. എബിൻ ജോസ് വാര്യത്ത് എന്നിവർ ചേർന്ന് കലൂർ മേഖല പ്രസിഡന്റ് അമൽ ജോർജിന് കൈമാറി പ്രകാശനം ചെയ്തു. കലൂർ മേഖലയിലുള്ള എല്ലാ യൂണിറ്റുകളിലെയും അംഗങ്ങൾക്കും അവരുടെ ഉത്തരവാദിത്തവും, ഭാരവാഹിത്തവും കൂടുതൽ കാര്യക്ഷമമായി നിറവേറ്റാൻ ആവശ്യമായ പരിശീലനം നൽകുക എന്നതാണ് ഈ ക്യാമ്പിന്റെ പ്രധാന ലക്ഷ്യം. ചടങ്ങിൽ കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി റോസ് മേരി കെ.ജെ, വൈസ് പ്രസിഡൻ്റ് വിനോജ് വർഗീസ്, സെക്രട്ടറി അരുൺ സെബാസ്റ്റ്യൻ, കലൂർ മേഖല സെക്രട്ടറി അമൃത് ബാരിഡ് കെ. ഡബ്ല്യു എന്നിവർ സന്നിഹിതരായിരുന്നു.
യൂട്യൂബ്, ഇന്ത്യയിൽ പുതിയ പ്രീമിയം ലൈറ്റ് സബ്സ്ക്രിപ്ഷൻ പ്ലാൻ അവതരിപ്പിച്ചു. മാസം 89 രൂപയുടെ പ്ലാനാണ് ഇപ്പോൾ യൂട്യൂബ്
ചെന്നൈ: വിജയ്‌യുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 41 ആയി. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സുഗുണ എന്ന 65 വയസ്സുകാരി മരിച്ചതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ 28-ന് വൈകിട്ടായിരുന്നു രാജ്യത്തെ നടുക്കിയ അപകടമുണ്ടായത്. പരിപാടിയിൽ പങ്കെടുക്കാൻ ആറ് മണിക്കൂർ വൈകിയാണ് വിജയ് സ്ഥലത്തെത്തിയത്. അവിടെ കാത്തുനിന്നവർക്ക് വിജയ് വെള്ളക്കുപ്പികൾ എറിഞ്ഞുകൊടുക്കാൻ ശ്രമിച്ചിരുന്നു. ഇത് പിടിക്കാൻ ആളുകൾ ശ്രമിച്ചതോടെയാണ് തിക്കും തിരക്കും ഉണ്ടായത്. തുടർന്ന് ആളുകൾ കുഴഞ്ഞുവീഴുകയായിരുന്നു. ഇവരെ ഉടൻ തന്നെ കരൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും സമീപത്തെ ആശുപത്രികളിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഉച്ചയോടെ നാൽപത് പേരുടെ മരണം സ്ഥിരീകരിച്ചു. ഇതിൽ പത്ത് കുട്ടികളും പതിനാറ് സ്ത്രീകളും 12 പുരുഷന്മാരും പൊലീസുകാരും ഉണ്ട് . മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 20 ലക്ഷം രൂപയും പരിക്കേറ്റവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപയും വിജയ് ധനസഹായം പ്രഖ്യാപിച്ചിരുന്നു. അതേസമയം, കരൂർ ദുരന്തത്തിൽ ടിവികെ ഹൈക്കോടതിയെ സമീപിച്ചു. മദ്രാസ് ഹൈക്കോടതി നേരിട്ട് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ടിവികെ…
Subscribe to Updates
Get the latest creative news from FooBar about art, design and business.
