- മധ്യപൂർവേഷ്യയിൽ ക്രൈസ്തവ സാന്നിധ്യം ക്ഷയിക്കുന്നു; ആശങ്ക പ്രകടിപ്പിച്ച് കർദ്ദിനാൾ ഗുജറോത്തി
- അൽബാനോ തടാകത്തിൽ മറിയത്തിന്റെ തിരുസ്വരൂപവുമായി പ്രദക്ഷിണത്തിന് പാപ്പ പങ്കെടുക്കും
- പീഡിത ക്രൈസ്തവർക്കായി ലണ്ടനിൽനിന്ന് ജെറുസലേമിലേക്ക് സൈക്കിൾ തീർത്ഥാടനം
- അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ ഗ്രാന്റ് യൂത്ത് കോൺഫ്രൻസിന് തുടക്കം
- അരനൂറ്റാണ്ടിന്റെ ആത്മീയ ദൗത്യം; അസീസി ധ്യാനകേന്ദ്രം സുവർണജൂബിലി നിറവിൽ
- “വചനപൂക്കളം” തീർത്ത് ഓണാഘോഷം; വേറിട്ട മാതൃകയായി പാളയം കത്തീഡ്രൽ
- നേപ്പാൾ ദുരന്തത്തിൽ പാപ്പയുടെ കൈത്താങ്ങ്; സാമ്പത്തിക സഹായം നൽകി
- പൗരസ്ത്യ കാനൻ നിയമത്തിൽ പുതിയ പരിഷ്കാരങ്ങൾ; പാത്രിയർക്കീസിന്റെ തിരഞ്ഞെടുപ്പിലും സിനഡിന്റെ അധികാരം ശക്തമാക്കി
Author: admin
കോട്ടപ്പുറം : കോട്ടപ്പുറം രൂപതയുടെ സാമൂഹിക പ്രവര്‍ത്തന വിഭാഗമായ കോട്ടപ്പുറം ഇന്‍റഗ്രേറ്റഡ് ഡെവലപ്പ്മെന്‍റ് സൊസൈറ്റി (കിഡ്സ്-കോട്ടപ്പുറം) ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടേയും രക്ഷകര്‍ത്താക്കളുടേയും സംഗമം “സ്നേഹക്കൂട് -2025” കോട്ടപ്പുറം സെന്‍റ് മൈക്കിള്‍ കത്തീഡ്രല്‍ പള്ളി പാരീഷ് ഹാളില്‍ വെച്ച് നടന്നു. കിഡ്സ് ഡയറക്ടര്‍ ഫാ. നിമേഷ് അഗസ്റ്റിന്‍ കാട്ടാശ്ശേരി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കോട്ടപ്പുറം രൂപത ബിഷപ്പ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം വി. ഗീത മുഖ്യാതിഥിയായിരുന്നു. പ്രശസ്ത യൂട്യൂബര്‍ നിഖില്‍ രാജ് മുഖ്യപ്രഭാഷണം നടത്തിയ യോഗത്തില്‍ സര്‍വ്വശിക്ഷാ കേരള (എസ്.എസ്.കെ) ബോക്ക് പ്രോജക്റ്റ് കോ-ഓഡിനേറ്റര്‍ പ്രേംജിത്ത് കെ.എസ്., കോട്ടപ്പുറം സെന്‍റ് മൈക്കിള്‍സ് കത്തിഡ്രല്‍ അസി. വികാരി ഫാ. പീറ്റര്‍ കണ്ണമ്പുഴ, ബാങ്ക് ഓഫ് ഇന്ത്യ മാനേജര്‍ കിരണ്‍ ഭരതന്‍, പ്രാര്‍ത്ഥന ഫൗണ്ടേഷന്‍ പ്രോഗ്രാം കോ-ഓഡിനേറ്റര്‍ ജിജ കുര്യന്‍, കൊടുങ്ങല്ലൂര്‍ ഡി.ജെ അക്കാദമി ഡയറക്ടര്‍ ശ്രീകാന്ത്, വികലാംഗ അസോസിയേഷന്‍…
കൊച്ചി: സിൽവെസ്റ്റർ കൊച്ചിൻ്റെ നേതൃത്വത്തിൽ കൊച്ചി രൂപത കെ.സി.വൈ.എം, കോസ്പാക്, എച്ച്. ആർ.ഡി എന്നിവർ സംയുക്തമായി നടത്തിയ സിൽവെസ്റ്റർ കപ്പ് 2K25, 5’s ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെൻ്റ് സമാപിച്ചു. ടൂർണമെൻ്റിൽ സെൻ്റ് ജോസഫ്, ചെറിയകടവ് ടീം ഒന്നാം സമ്മാനമായ 10,000 രൂപയ്ക്കും, ഇന്നസെൻ്റ് കാരുവള്ളി മെമ്മോറിയൽ പോപ്പ് സിൽവെസ്റ്റർ കപ്പിനും അർഹരായി. ഫൈനൽ മത്സരങ്ങൾക്ക് മുന്നോടിയായി വെറ്ററൻസ് ടീമിൻ്റെ സൗഹൃദ മത്സരവും നടത്തപ്പെട്ടു. സൗഹൃദ മത്സരത്തിൽ ടീം വാസ്കോയും, ടീം കമാൻഡോസും തമ്മിൽ ഏറ്റുമുട്ടി. സിൽവെസ്റ്റർ കപ്പിൻ്റെ സമാപന സമ്മേളനം കൗൺസിലർ ബാസ്റ്റിൻ ബാബു ഉദ്ഘാടനം ചെയ്തു. സിൽവെസ്റ്റർ കപ്പ് കൺവീനർ ജെയ്ജിൻ ജോയ് അധ്യക്ഷത വഹിച്ചു. കോർഡിനേറ്റർമാരായ ജിഷി ജോസഫ്, ആൻ്റണി നിതീഷ്, സിൽവസ്റ്റർ കോർ ടീം അംഗം ഫാ. മെൽറ്റസ് ചാക്കോ കൊല്ലശ്ശേരി, കാസി പൂപ്പന, അന്ന സിൽഫ, ഡാനിയ ആൻ്റണി, ജോർജ്ജ് ജിക്സൺ, ടോം ആൻ്റണി, ബേസിൽ റിച്ചാർഡ്, ആൽവിൻ ജോസഫ്, ജിക്സൺ പീറ്റർ എന്നിവർ…
കൊടുങ്ങല്ലൂർ: കോട്ടപ്പുറം കേരള ലാറ്റിൻ കത്തോലിക്ക് വിമൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഫെയ്ത ദെ നോയൽ സംഗമവുംക്രിസ്മസ് ആഘോഷവും നടത്തി.കോട്ടപ്പുറം രൂപത മെത്രാൻ ഡോ.അംബ്രോസ് പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ രൂപതയിൽ സംഘടന 15 വർഷം പൂർത്തിയാക്കിയതിന്റെ സ്മരണിക ഫീബെ ആദ്യ പതിപ്പ് മുൻ രൂപതാ ഡയറക്ടർ ഫാദർ ഫ്രാൻസൺ കുരിശിങ്കലിനും നൽകി പ്രകാശനം ചെയ്തു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ച എല്ലാ മത്സരാർത്ഥികളെയും , മുൻകാലസംഘടന ഭാരവാഹികളെയും ചടങ്ങിൽ ആദരിച്ചു. .രൂപത പ്രസിഡൻറ് റാണി പ്രദീപ്, രൂപത ഡയറക്ടർ സി. സെററൻ, Kcbc വിമന്‍ കമ്മീഷൻ ഡയറക്ടർ ഫാ. ബിജു കല്ലിങ്കൽ, KLCWA സംസ്ഥാന ഡയറക്ടർ ഫാ. പോൾ, സംസ്ഥാന ജനറൽ സെക്രട്ടറി മെറ്റലിന്റെ മൈക്കിൾ വൈസ് പ്രസിഡണ്ട് ഡോ ഗ്ലാഡീസ് ,ഡെയ്സി ബാബു ,ഷൈബി ജോസഫ്, കുഞ്ഞമ്മ, പ്രഷീല ബെന്നി അഡ്വക്കേറ്റ് അഞ്ജലി സൈറസ് എന്നിവർ സംസാരിച്ചു
കൊച്ചി:കെ.സി.ബി.സി മദ്യ വിരുദ്ധ സമിതിയുടെ ആമുഖ്യത്തിൽ അഭിവന്ദ്യ യുഹാനോൻ മാർ തെയഡോഷ്യസ് പിതാവിന്റെ ആത്മീയ നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്ന ആരാധന കൊച്ചി തോപ്പുംപടി അൽഭുത മാതാവിന്റെ പള്ളിയിൽ 2025 ഡിസംബർ 1 മുതൽ 21 വരെ നടത്തിക്കൊണ്ടിരിക്കുന്നു. തിരുമണിക്കൂർ ആരാധനയിൽ ആലപ്പുഴ രൂപത മെത്രാൻ ഡോ. ജെയിംസ് റാഫേൽ ആനാപറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. മദ്യലഹരിയും രാസ ലഹരിയും വർദ്ധിച്ചുവരുന്ന വ്യാപനത്തിന്നു എതിരെ യുവതലമുറയെ സംരക്ഷിക്കുവാൻ മനം ഉരുകി ദൈവത്തോട് പ്രാർത്ഥിക്കാൻ 21 ദിവസം നീണ്ടുനിൽക്കുന്ന ഉപവാസ പ്രാർത്ഥനയാണ് ഇത്. കേരളം ലഹരി സംസ്കാരത്തിന്റെ തടവറയിൽ ആണ്. താൽക്കാല ലാഭത്തിന് വേണ്ടി നടത്തുന്ന ലഹരി വില്പന അന്താരാഷ്ട്ര ശ്രദ്ധ നേടിയിരിക്കുന്നു. ലാഭകൊതിയൻമാരുടെ കച്ചവടക്കണ്ണ് വരും തലമുറയുടെ ഭാവി തകർത്തു കളയും. പെറ്റമ്മയുടെ കണ്ണുനീരും, സഹോദരന്മാരുടെ കരച്ചിലും പ്രതീക്ഷ അറ്റ യുവ തലമുറയുടെ ഭാവിക്ക് വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കാൻ പിതാവ് ഉൽബോധിപ്പിച്ചു.
ചവറ: ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ശ്രീ ഷിബു ബേബി ജോണിന്റെജേഷ്ഠ സഹോദരൻ, ശ്രീ ഷാജി ബേബി ജോൺ (65) ബാംഗ്ലൂരിലെ മണിപ്പാൽ ഹോസ്പിറ്റലിൽ നിര്യാതനായി. അദ്ദേഹത്തിന്റെ ഭൗതിക ശരീരം 16.12.25 ചൊവ്വാഴ്ച രാവിലെ കൊല്ലം ശങ്കേഴ്സ് ഹോസ്പിറ്റലിന് സമീപമുള്ള വസതിയിൽ കൊണ്ടുവരും. തുടർന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് നീണ്ടകരയിലെ കുടുംബ വീടായ വയലിൽ വീട്ടിൽ പൊതു ദർശനം. മൂന്ന് മണിക്ക് നീണ്ടകര സെൻറ്സെബാസ്റ്റ്യൻ ദേവാലയത്തിൽ സംസ്കാരം.
സിഡ്നി ബീച്ചിൽ ഭീകരർ നടത്തിയ വെടിവയ്പ്പിൽ 11 പേർ കൊല്ലപ്പെട്ടു. 29 പേർക്ക് പരിക്കേറ്റു. സിഡ്നിയിലെ ബോണ്ടി ബീച്ചിലാണ് വെടിവയ്പ്പുണ്ടായത്. ജൂത ആഘോഷമായ ഹനൂക്ക ആരംഭിച്ച ആദ്യ ദിവസമാണ് വെടിവയ്പ്പുണ്ടായത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.17 ഓടെയാണ് ആക്രമണം നടന്നത്, രണ്ട് പേര് വെടി ഉതിർത്തുകൊണ്ട് ആൾക്കൂട്ടത്തിലേക്ക് വരുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
ഇറ്റാലിയൻ സർക്കാരിന്റെ നയതന്ത്ര ഉദോഗസ്ഥർ, ജൂബിലിയോടനുബന്ധിച്ച്, വിശുദ്ധ വാതിലിലൂടെ പ്രവേശിക്കുകയും, ലിയോ പതിനാലാമൻ പാപ്പായുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു. ഈ ജൂബിലി തീർത്ഥാടനം ഹൃദയത്തിൽ പ്രത്യാശ നിറയ്ക്കുവാനും, അത് മറ്റുള്ളവരുമായി പങ്കുവയ്ക്കാനുമുള്ള അവസരമാണെന്നു പാപ്പാ എടുത്തു പറഞ്ഞു. നന്മയിലേക്കും, നീതിയിലേക്കും നമ്മെ നയിക്കുന്ന ഇച്ഛാശക്തിയാണ് പ്രത്യാശയെന്ന പുണ്യമെന്നും പാപ്പാ കൂട്ടിച്ചേർത്തു.
തന്റെ ജോലി ഉപേക്ഷിച്ച് കർത്താവിന്റെ മണവാട്ടിയായ മുൻ സ്പാനിഷ് ഡോക്ടറുടെ ജീവിതകഥ വാർത്തകളിൽ ഇടം നേടുന്നു. ആത്മാക്കളുടെ സൗഖ്യത്തിനായി സമർപ്പിത ജീവിതത്തിന് ‘യെസ്’ പറഞ്ഞ കർമ്മലീത്താ സന്യാസിനി അകീകോ ടമൂരയുടെ ജീവിതകഥയാണ് ശ്രദ്ധയാകർഷിക്കുന്നത്. തന്റെ തൊഴിൽ ജീവിതത്തിൽ ഏറെ സന്തോഷവതിയായിരുന്നെങ്കിലും അതുപേക്ഷിച്ചുകൊണ്ട് ദൈവവിളി സ്വീകരിക്കുവാൻ അകീകോ തീരുമാനിക്കുകയായിരുന്നു.
വിയന്ന കുൻസ്റ്റ്ലെർഹൗസ് വെറൈനിഗുങ്ങിൽ ക്രൈസ്തവ വിശ്വാസത്തെ അവഹേളിച്ച് നടന്ന പ്രദർശനത്തിനെതിരെ പ്രാർത്ഥനാ റാലി. കന്യകാമറിയത്തെ ട്രാൻസ്‌ജെൻഡർ സ്ത്രീയായും ഈശോയുടെ കുരിശു മരണത്തെ അവഹേളിച്ച് ക്രൂശിക്കപ്പെട്ട തവളയും ചിത്രീകരിച്ച “Du sollst dir ein Bild machen” എന്ന പ്രദർശനത്തിന് എതിരെയാണ് പ്രാർത്ഥനാ റാലി സംഘടിപ്പിച്ചത്. കലാകാരന്മാർക്കുള്ള സാംസ്കാരിക കേന്ദ്രമായ വിയന്നയിൽ കത്തോലിക്കാ വിശ്വാസത്തിനെതിരായ ആക്രമണമാണ് നടന്നതെന്നും ഈ പശ്ചാത്തലത്തിലാണ് പ്രാർത്ഥനാ റാലി സംഘടിപ്പിച്ചതെന്നും സംഘാടകർ പറഞ്ഞു.
വത്തിക്കാൻ സിറ്റി: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ഇപ്പോൾ സംഘർഷത്തിൽ ഉൾപ്പെട്ടിരിക്കുന്നവരോട്, രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ വർദ്ധിച്ചുവരുന്ന മാനുഷിക പ്രതിസന്ധിയിൽ ആഴത്തിലുള്ള ആശങ്ക പ്രകടിപ്പിച്ചുകൊണ്ട്, അക്രമം അവസാനിപ്പിച്ച് സംഭാഷണത്തിലേക്ക് മടങ്ങാൻ ലിയോ പാപ്പാ ആഹ്വാനം ചെയ്തു.സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ഞായറാഴ്ച സംസാരിച്ച പാപ്പ, കിഴക്കൻ കോംഗോയിലെ ദുരിതമനുഭവിക്കുന്ന ജനങ്ങളോട് തനിക്ക് അടുപ്പം തോന്നുന്നുവെന്നും, “എല്ലാത്തരം അക്രമങ്ങളും നിർത്തിവയ്ക്കാനും നിലവിലുള്ള സമാധാന പ്രക്രിയയെ മാനിച്ചുകൊണ്ട് ക്രിയാത്മകമായ സംഭാഷണം നടത്താനും” ബന്ധപ്പെട്ട എല്ലാ കക്ഷികളോടും അഭ്യർത്ഥിച്ചു.കിഴക്കൻ കോംഗോയിലെ തന്ത്രപ്രധാന നഗരമായ ഉവിറയിലും പരിസരത്തും തീവ്രമായ പോരാട്ടം നടക്കുന്നുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്നാണ് അദ്ദേഹത്തിന്റെ ആഹ്വാനം . ഇപ്പോൾ നടന്ന ആക്രമണത്തിൽ 400-ലധികം പേർ കൊല്ലപ്പെടുകയും ഏകദേശം 200,000 പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തതായി പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞു. യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ മധ്യസ്ഥതയിൽ അടുത്തിടെ ഒരു സമാധാന കരാർ ഉണ്ടായിട്ടും, റുവാണ്ട പിന്തുണയ്ക്കുന്ന M23 ഗ്രൂപ്പിന് നഗരം കീഴടങ്ങിയതിന് തൊട്ടുപിന്നാലെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്.മേഖലയിലെ ദുർബലമായ സുരക്ഷാ സാഹചര്യത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര…
Subscribe to Updates
Get the latest creative news from FooBar about art, design and business.
