Author: admin

പുരാണം / ജെയിംസ് അഗസ്റ്റിൻ പുല്‍ക്കൂട്ടില്‍ ഉണ്ണീശോയ്ക്ക് കൂട്ടുണ്ടായിരുന്നത് ആടുകളും പശുക്കളും കഴുതയുമാണ്. ആട്ടിടയന്മാര്‍ക്കൊപ്പം ചെമ്മരിയാടുകളും മൂന്നു ജ്ഞാനികള്‍ക്കൊപ്പം ഒട്ടകങ്ങളും എത്തി. പുല്‍ക്കൂട് ഒരുക്കുമ്പോള്‍ നമ്മുടെ നാട്ടില്‍ ഈ ജീവികളുടെ കുഞ്ഞുരൂപങ്ങള്‍ നിരത്താറുണ്ട്. ചില വിദേശരാജ്യങ്ങളിലെ പുല്‍ക്കൂടുകളില്‍ കോഴികള്‍, താറാവുകള്‍, കുറുക്കന്മാര്‍, കരടികള്‍ തുടങ്ങിയ ജീവികളെയും ഉള്‍പ്പെടുത്തും. ഈശോയുടെ ജനനം ആഘോഷിക്കാന്‍ ജന്തുജാലങ്ങളും പുല്‍ക്കൂട്ടില്‍ എത്തി എന്നത് സത്യമാണ്. പ്രപഞ്ചമാകെ പ്രകാശവും പ്രതീക്ഷയും പ്രോജ്വലിച്ച പ്രശാന്തമായ പാതിരാവില്‍ പാരില്‍ പാട്ടു പാടാത്തവരായി ആരുമുണ്ടാകില്ല. സകല ജീവജാലങ്ങളും ഗ്ലോറിയ പാടിയിട്ടുണ്ടാകും. അങ്ങനെ ഒരു സങ്കല്‍പ്പത്തില്‍ നിന്നാണ് അമേരിക്കന്‍ സംഗീതജ്ഞനും വന്യജീവി ഫോട്ടോഗ്രാഫറുമായ റോബര്‍ട്ട് ഡബ്ല്യൂ.ബാള്‍ഡ്വിന്‍ ഒരു സംഗീതസമാഹാരം ഒരുക്കുന്നത്. ലോകപ്രശസ്തമായ പതിമൂന്നു ക്രിസ്മസ് ഗാനങ്ങള്‍ അദ്ദേഹം വ്യതിരിക്തമായി ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചു. ലോകത്തിലെ വിവിധ വനങ്ങളില്‍ നിന്നും റെക്കോര്‍ഡ് ചെയ്ത ജീവികളുടെ ശബ്ദങ്ങള്‍ ഓരോ പാട്ടുകളിലും പശ്ചാത്തലസംഗീതമായി ചേര്‍ത്താണ് റോബര്‍ട്ട് ഈ ആല്‍ബം തയ്യാറാക്കിയത്. റോബര്‍ട്ട് ഡബ്ല്യൂ.ബാള്‍ഡ്വിന്‍ ‘എ നാച്ചുറല്‍ ക്രിസ്മസ്’ എന്നാണ്…

Read More

എഡിറ്റോറിയൽ / ജെക്കോബി കൊച്ചി കോര്‍പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് ലത്തീന്‍ കത്തോലിക്കാ പ്രതിനിധി വേണമെന്ന് സമുദായ നേതൃത്വം ആവശ്യപ്പെടുന്നു. യുഡിഎഫിന്റെ 46 കൗണ്‍സിലര്‍മാരില്‍ 18 പേര്‍ ലത്തീന്‍കാരാണ്. വിവിധ തലങ്ങളില്‍ ഭരണസമിതി നേതൃത്വ നിര്‍ണയത്തിലും, തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ സ്ഥിരംസമിതി നാമനിര്‍ദേശത്തിലും, പാര്‍ട്ടി സംഘടനാ ഭാരവാഹി നിയമനത്തിലും ലത്തീന്‍ സമൂഹത്തിന് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വവും ഇതര മുന്നണി നേതാക്കളും സത്വര നടപടികള്‍ സ്വീകരിക്കുമെന്ന് പ്രത്യാശിക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നയിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി കേരളത്തിലെ നഗര, ഗ്രാമീണ മേഖലകളില്‍ നേടിയ മിന്നുന്ന ജയം നാലു മാസത്തിനപ്പുറം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ദിശാസൂചനയായി വിലയിരുത്തപ്പെടുന്നുണ്ട്. ഇടതുമുന്നണിയുടെ തുടര്‍ഭരണത്തിന്റെ ദുരന്താഘാതങ്ങളില്‍ നിന്നു മുക്തി തേടുന്ന ജനങ്ങളുടെ രാഷ് ട്രീയ വിധിയെഴുത്തായി ഈ തിരഞ്ഞെടുപ്പ് ഫലം വായിച്ചെടുക്കുക എളുപ്പമാണ്. എന്നാല്‍, നാലര പതിറ്റാണ്ടോളം തങ്ങളുടെ അധീനതയിലായിരുന്ന തലസ്ഥാന നഗരത്തിലെ മുനിസിപ്പല്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ ഭരണം ചരിത്രത്തില്‍ ആദ്യമായി ബിജെപിക്കു വിട്ടുകൊടുക്കേണ്ടിവരുമ്പോഴും സിപിഎമ്മിന്റെ…

Read More

കൊടുങ്ങല്ലൂർ: ഡോ ഹെൽവെസ്റ്റ് റൊസാരിയോയെ കോട്ടപ്പുറം രൂപത ചാൻസലറായി ബിഷപ്പ് ഡോ.അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. കോട്ടപ്പുറം രൂപത വൈസ് ചാൻസലറായി സേവനമനുഷ്ഠിക്കുകയായിരുന്നു. (നാളെ) ഡിസംബർ 18 ന് ചുമതലയേൽക്കും. ഫാ.ഷാബു കുന്നത്തൂർ യുഎസി ൽ അജപാലന ശുശ്രൂഷക്ക് പോകുന്ന ഒഴിവിലാണ് നിയമനം. തുരുത്തിപ്പുറം ജപമാലരാഞ്ജി പള്ളി വികാരി, കോട്ടപ്പുറം രൂപത കെസിഎസ്എൽ ഡയറക്ടർ, എക്യൂമെനിസം കമ്മീഷൻ ഡയറക്ടർ, പ്രൊക്ലമേഷൻ കമ്മീഷൻ ഡയറക്ടർ,കുറ്റിക്കാട് – കൂർക്കമറ്റം സെൻ്റ് ആൻ്റണീസ് മൈനർ സെമിനാരി റെക്ടർ, കുറ്റിക്കാട് – കൂർക്കമറ്റം സെൻ്റ് ആൻ്റണീസ് പള്ളി പ്രീസ്റ്റ് – ഇൻ – ചാർജ്, മാളപള്ളിപ്പുറം സെൻ്റ് ആൻ്റണീസ് , തൃശൂർ സേക്രട്ട് ഹാർട്ട്,കോട്ടപ്പുറം സെൻ്റ് മൈക്കിൾസ് കത്തീഡ്രൽ പള്ളികളിൽ സഹവികാരി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് . എംജി സർവ്വകലാശാലയിൽ നിന്ന് ചരിത്രത്തിൽ ബിരുദവും റോമിലെ പൊന്തിഫിക്കൽ ഉർബൻ സർവ്വകലാശാലയിൽ നിന്ന് കാനൻ നിയമത്തിൽ ലൈസൻഷ്യേറ്റും റോമിലെ പൊന്തിഫിക്കൽ ലാറ്ററൻ സർവ്വകലാശാലയിൽ നിന്ന് കാനൻ നിയമത്തിൽ ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്.…

Read More

കൊച്ചി: വരാപ്പുഴ അതിരൂപതയിൽ ദാമ്പത്യത്തിന്റെ സുവർണ്ണ – രജത ജൂബിലി ആഘോഷിക്കുന്ന 1400 ദമ്പതിമാരുടെ സംഗമം സെൻറ് ആൽബർട്ട്സ് കോളേജ് പാപ്പാളി ഹാളിൽ വച്ച് നടന്നു. ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. കുടുംബങ്ങളിൽ ശാന്തിയും സമാധാനവും ഇല്ലെങ്കിൽ മക്കൾ വഴി തെറ്റി പോകും. അത് അപകടകരമായ സ്ഥിതി ക്ഷണിച്ചുവരുത്തും. അതാണ് സമകാലിക സംഭവങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ബിഷപ് ഡോ. ആൻറണി വാലുങ്കൽ അധ്യക്ഷത വഹിച്ച യോഗത്തിന് ഫാമിലി കമ്മീഷൻ ഡയറക്ടർ ഫാ.അലക്സ് കുരിശുപറമ്പിൽ സ്വാഗതം ആശംസിച്ചു. ഫാ.കപ്പിസ്താൻ ലോപ്പസ്, ജോബി തോമസ്, ആൽബി പി ജെ, നിക്സൺ വേണാട്ട്, ഷൈമോൻ എന്നിവർ പ്രസംഗിച്ചു

Read More

തികച്ചും ചടുലത നിറഞ്ഞ ഇന്നത്തെ ജീവിതക്രമത്തിൽ, ഒരുക്കത്തോടെ ക്രിസ്തുവിന്റെ ജനനത്തിനായി ഒരുങ്ങാനും, ക്രിസ്തുമസ് പുൽക്കൂട് പോലെയുള്ള ക്രൈസ്തവ വിശ്വാസത്തിന്റെയും സംസ്കാരത്തിന്റെയും അടയാളങ്ങൾ കാത്തുസൂക്ഷിക്കാനും ആഹ്വാനം ചെയ്‌ത്‌ ലിയോ പതിനാലാമൻ പാപ്പാ. ഡിസംബർ 17 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ച്ചാമധ്യേ ആളുകളെ അഭിസംബോധന ചെയ്യവെയാണ് പാപ്പാ ഇത്തരമൊരു ആഹ്വാനം മുന്നോട്ടുവച്ചത്.

Read More

തോമ്മാ സ്ലീവായുടെ തിരുനാളിനോടനുബന്ധിച്ച്, – മലങ്കരയിൽ പുരാതന സ്ലീവാകൾ ഉള്ള പള്ളികളിലൂടെ മാർത്തോമ്മാ നസ്രാണികൾ തീർത്ഥാടനം നടത്തുന്നു.

Read More

കൊച്ചി: സംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഉയർന്നത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 12,330 രൂപയിലും പവന് 98,640 രൂപയിലുമാണ് വ്യാപാരം . 18 കാരറ്റ് സ്വർണവില ഗ്രാമിന് 50 രൂപ ഉയർന്ന് 10,140 രൂപയിലെത്തി. ഡിസംബർ 12ന് ഒറ്റയടിക്ക് 1,400 രൂപ ഉയർന്നു. വീണ്ടും കുതിപ്പ് തുടർന്ന് 15ന് 99,000 കടക്കുകയായിരുന്നുകഴിഞ്ഞ ജ​നു​വ​രി 22-നാ​ണ് പ​വ​ൻ വി​ല ആ​ദ്യ​മാ​യി 60,000 ക​ട​ന്ന​ത്.

Read More

വാഷിങ്‌ടണ്‍ : അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് വ്യാപിപ്പിച്ചു . യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപാണ് ഇക്കാര്യം അറിയിച്ചത് . സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിലുള്ള പൗരന്മാർക്കും പാലസ്‌തീനിയൻ അതോറിറ്റി പാസ്പോർട്ട് കൈവശമുള്ളവർക്കും യുഎസിലേക്കുള്ള പ്രവേശനം ഇനി അനുവദിക്കില്ല. ഇതോടെ മുമ്പ് പ്രഖ്യാപിച്ച യാത്രാ, കുടിയേറ്റ നിയന്ത്രണങ്ങൾ ബാധിച്ച രാജ്യങ്ങളുടെ എണ്ണം ഇരട്ടിയായി. ആദ്യം പത്തിൽ കൂടുതൽ രാജ്യങ്ങൾക്കാണ് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. ഇപ്പോൾ ഏഴ് രാജ്യങ്ങളെയും കൂടി ഉൾപ്പെടുത്തയിരിക്കുകയാണ്. സിറിയയിൽ രണ്ട് യുഎസ് സൈനികരും ഒരു പൗരനും കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് ട്രംപിൻ്റെ നീക്കം . രാജ്യത്തിന് ഭീഷണിയാകുന്ന തരത്തിൽ വിദേശികളെ പ്രവേശിപ്പിക്കരുതെന്നാണ് തീരുമാനം. മാറ്റങ്ങൾ ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് പ്രസ്‌താവനയിൽ പറയുന്നു.

Read More

മുനമ്പം: മുനമ്പം വിഷയവുമായി ബന്ധപ്പെട്ട് 2025 ഡിസംബർ പന്ത്രണ്ടാം തീയതി സുപ്രീംകോടതിയിൽ നടന്ന വാദത്തിൽ ജുഡീഷ്യൽ കമ്മീഷന്റെ പ്രവർത്തന അനുമതി അനുവദിച്ചുകൊണ്ട് `സ്റ്റാറ്റസ്കോ” നിലനിർത്തണം എന്ന താൽക്കാലിക ഉത്തരവ് വന്നതോടുകൂടി റവന്യൂ ഉദ്യോഗസ്ഥർക്കിടയിൽ സംശയങ്ങൾ ഉടലെടുത്തു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ്, 3 മണിയോടുകൂടിയാണ് എറണാകുളം കളക്ടറിന്റെ ഉത്തരവിറങ്ങിയത്. കരം, പോക്കുവരവിനുള്ള അപേക്ഷ തുടങ്ങിവ സ്വീകരിക്കുന്നതിന് വില്ലേജ് ഓഫീസർ അനുമതി നൽകിയതോടെ വേളാങ്കണ്ണി മാതാ പള്ളി മേടയുടെ സ്ഥലത്തിന്റെ കരം അടക്കം സ്വീകരിക്കുന്നതിന് നിരവധി പേർ വില്ലേജ് ഓഫീസിൽ എത്തിച്ചേർന്നു. ജോസി മാനുവൽ വലിയവീട്ടിലിന്റെ പോക്കുവരവിനുള്ള അപേക്ഷ സ്വീകരിച്ചു. വേളാങ്കണ്ണി മാതാ പള്ളി സഹവികാരി ഫാ: മോൺസി വർഗീസ് അറക്കൽ, ലൈജി ജോളി വലിയവീട്ടിൽ തുടങ്ങിയ പ്രമുഖരും കുഴുപ്പിള്ളി വില്ലേജ് ഓഫീസിൽ കരമടക്കുന്നതിന് എത്തിച്ചേർന്നു.

Read More

കൊടുങ്ങല്ലൂർ: KLCA കോട്ടപ്പുറം രൂപത വാർഷിക ജനറൽ കൗൺസിൽ കോട്ടപ്പുറം വികാസ് ആൽബർടൈൻ ആനിമേഷൻ സെന്ററിൽ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡണ്ട് അനിൽ കുന്നത്തൂർ അധ്യക്ഷത വഹിച്ചു. രൂപത സമിതിയുടെ 2026- 28 വർഷങ്ങളിലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നുഅനിൽ കുന്നത്തൂർ (പ്രസിഡണ്ട് )ജോൺസൺ വാളൂർ (ജനറൽ സെക്രട്ടറി)ജോൺസൺ മങ്കുഴി ( ഖജാൻജി )ജോസഫ് കോട്ടപറമ്പിൽ, ജെയിംസ് ഇലഞ്ഞിവേലിൽ, കൊച്ചുത്രേസ്യ ഫ്രാൻസിസ്, ഡഗ്ലസ് ആന്റെണി ( വൈസ് പ്രസിഡണ്ടുമാർ)ജിനി ജയ്സൺ, ടോമി തൗണ്ടശേരി, സാബു അവിട്ടംപിള്ളി, പോൾസൺ ചക്കാലക്കൽ ( സെക്രട്ടറിമാർ ) എന്നിവരെ ജനറൽ കൗൺസിൽ തിരഞ്ഞെടുത്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. ജസ്റ്റിൻ കരിപ്പാട്ട്, ജോയ് ഗോതുരുത്ത് എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. മുൻ രൂപതാ പ്രസിഡണ്ടുമാരായ ഇ.ഡി. ഫ്രാൻസിസ്, അലക്സ് താളുപാടത്ത് എന്നിവർ പ്രസംഗിച്ചു.

Read More