- ‘കാന്റിക്കിൾ ഗാർഡൻ’ ഹരിത പദ്ധതിക്ക് തുടക്കമായി
- പബ്ലിക് സ്പീക്കിംഗ് ആൻഡ് ലീഡർഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമിന്റെ രണ്ടാം ബാച്ചിൻ്റെ സമാപന സമ്മേളനം നടത്തി
- ആത്മീയതയുടെ ആഴങ്ങളിൽ “സെർവിയം 2026”
- റേഡിയോയ്ക്കും ലൈസൻസ്
- ‘കോസ്റ്റ ബ്രാവ, ലെബനൻ’
- കുടിയേറ്റശ്രമത്തിനിടെ മരണമടഞ്ഞവർക്ക് വേണ്ടി പൂക്കൾ സമർപ്പിച്ച് പാപ്പ
- യേശു ക്രിസ്തുവിന്റെ രൂപം തകർത്തു, വിശ്വാസി സമൂഹം ആശങ്കയിൽ
- ഫാ. ലിൻസൺ ജോൺ മരോട്ടിക്കലിന് ബൈബിൾ വിജ്ഞാനിയത്തിൽ ഡോക്ടറേറ്റ്
Author: admin
ബെംഗളൂരു-ഹൈദരാബാദ് ദേശീയ പാതയിൽ ബസിന് തീപിടിച്ച് 32 പേർക്ക് ദാരുണാന്ത്യം. കുർണൂൽ ജില്ലയിലെ ചിന്ന തെകുരു ഗ്രാമത്തിൽ വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു ഞെട്ടിക്കുന്ന സംഭവം.
വത്തിക്കാനിലേക്ക് തീർത്ഥാടനം നടത്തിയ ജറുസലേമിലെ തിരുക്കല്ലറയുടെ അശ്വാരൂഢസേനാംഗങ്ങൾക്ക് ലിയോ പതിനാലാമൻ പാപ്പാ സ്വകാര്യകൂടിക്കാഴ്ച അനുവദിച്ചപ്പോൾ (ANSA)
കത്തോലിക്ക കോൺഗ്രസ് പ്രസിഡൻറ് രാജീവ് കൊച്ചുപറമ്പിൽ നയിക്കുന്ന അവകാശസംരക്ഷണ യാത്രയുടെ ചങ്ങനാശേരി അതിരൂപതയിലെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വത്തിക്കാൻ സിറ്റി: മധ്യപൂർവ്വേഷ്യയിലെ ക്രൈസ്തവർക്ക് നേരെ ഉയരുന്ന ആക്രമണങ്ങളെ അപലപിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ. എയിഡ് ടു ദി ചർച്ച് ഇൻ നീഡിന്റെ മതസ്വാതന്ത്ര്യ റിപ്പോർട്ടിന്റെ പ്രകാശന വേളയിലാണ് കർദ്ദിനാൾ ഇക്കാര്യം പറഞ്ഞത്. വെസ്റ്റ് ബാങ്കിലെ, പ്രത്യേകിച്ച് തായ്ബെ ഗ്രാമത്തിലെ ക്രൈസ്തവരോട് ഇസ്രായേലി കുടിയേറ്റക്കാർ നടത്തുന്ന മോശം പെരുമാറ്റത്തെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് കർദ്ദിനാൾ മറുപടി പറഞ്ഞു. ഇത് വളരെ സങ്കീർണ്ണമായ പ്രശ്നമാണെന്നും സാധാരണ ജീവിതം നയിക്കുന്ന ഈ ക്രിസ്ത്യാനികൾ എന്തിനാണ് ഇത്തരം ശത്രുതയ്ക്ക് വിധേയരാകുന്നതെന്ന് മനസ്സിലാകുന്നില്ലായെന്നും കർദ്ദിനാൾ വ്യക്തമാക്കി. എല്ലാവർക്കും ബഹുമാനത്തോടെയും വസ്തുനിഷ്ഠമായും അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ കഴിയണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഇത്തരം ഭീഷണികൾക്ക് വിധേയരാകാതെ ആളുകൾക്ക് സ്വയം അഭിപ്രായം പ്രകടിപ്പിക്കാൻ സ്വാതന്ത്ര്യം ലഭിക്കണമെന്നു ഞങ്ങൾ ആഗ്രഹിക്കുകയാണെന്നും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു. ഗാസയിലെ സമാധാന പദ്ധതി പ്രതീക്ഷ പകരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി തെരേസിയൻ കാർമെലിറ്റീസ് സഭ (സി.ടി.സി.) സെന്റ് ജോസഫ് എറണാകുളം പ്രവിശ്യയിലെ സിസ്റ്റർ വിമൽ ഗ്രേസ് സി.ടി.സി. അഭിഭാഷകയായി . സന്യസ്ത വിളിയോടൊപ്പം അധ്യാപന ജീവിതവും നയിക്കുന്ന സി . വിമൽ ഗ്രേസ് ഇനി നിയമവീഥിയിലേയ്ക്ക്. കേരള ബാർ കൗൺസിൽ അംഗമായി പ്രവർത്തിക്കും .
കൊച്ചി: രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് കൊച്ചിയിൽ . എറണാകുളം സെൻറ് തെരേസാസ് കോളജ് ശതാബ്ദി ആഘോഷങ്ങളിൽ മുഖ്യാതിഥിയാണ് രാഷ്ട്രപതി ദ്രൗപദി മുർമു. കോട്ടയത്തുനിന്നു ഹെലികോപ്റ്ററിൽ 11.30ന് എത്തുന്ന രാഷ്ട്രപതിക്കു കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ വരവേൽപ്പ് നൽകും. റോഡ് മാർഗം 11.55നു കോളജിലെത്തി ചടങ്ങിനു ശേഷം 1.20നു നാവികസേനാ ഹെലിപ്പാഡിൽ മടങ്ങിയെത്തുന്ന രാഷ്ട്രപതി ഹെലികോപ്റ്ററിൽ 1.45നു കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തും. ഇവിടെനിന്ന് 1.55നു പ്രത്യേക വിമാനത്തിലാണ് ഡൽഹിയിലേക്കു തിരിക്കുക . ഇന്നലെ ശിവഗിരിയിലെയും പാലായിലെയും പരിപാടികൾക്കുശേഷം കുമരകത്തെ താജ് റിസോർട്ടിലായിരുന്നു രാഷ്ട്രപതി . രാജ്ഭവനിൽ രണ്ട് ദിവസം താമസിച്ച രാഷ്ട്രപതിക്ക് അയ്യപ്പവിഗ്രഹം സമ്മാനിച്ചാണു ഗവർണർ രാജേന്ദ്ര ആർലേക്കർ യാത്രയാക്കിയത്. രാജ്ഭവൻറെ ചിത്രമുള്ള ഉപഹാരവും അദ്ദേഹം ഉപഹാരമായി നൽകി.
തിരുവനന്തപുരം: സംസ്ഥാനത്തെ 62 ലക്ഷത്തോളം പേർക്ക് ഒക്ടോബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ തിങ്കളാഴ്ച വിതരണം തുടങ്ങും. ഇതിനായി 812 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. 1600 രൂപവീതമാണ് ലഭിക്കുന്നത്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8.46 ലക്ഷം പേർക്ക് ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ് നൽകേണ്ടത്.ഇതിനാവശ്യമായ 24.21 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്.
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ചൈനീസ് പ്രസിഡൻറ് ഷി ജിൻപിംഗുമായി നടത്തുന്ന കൂടിക്കാഴ്ച അടുത്താഴ്ച . ഏഷ്യൻ രാജ്യങ്ങളിലെ സന്ദർശനത്തിൻറെ ഭാഗമായാണ് ചൈനീസ് പ്രസിഡൻറുമായി കൂടിക്കാഴ്ച നടത്തുന്നത്. വ്യാപാര സംഘർഷങ്ങൾ രൂക്ഷമായതിനെത്തുടർന്ന് കൂടിക്കാഴ്ച സംബന്ധിച്ച് അവ്യക്തതകൾ ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് വൈറ്റ്ഹൗസിൻറെ സ്ഥരീകരണം വന്നത്. ഡോണൾഡ് ട്രംപ് വെള്ളിയാഴ്ച രാത്രി മലേഷ്യയിലേക്ക് പുറപ്പെടുമെന്നും ജപ്പാൻ, ദക്ഷിണ കൊറിയ സന്ദർശിക്കുമെന്നുമാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് അറിയിച്ചത് . ഏഷ്യ – പസഫിക് ഉച്ചക്കോടിയെ അഭിസംബോധന ചെയ്തശേഷമായിരിക്കും ചൈനീസ് പ്രസിഡൻറ് ഷി ജിൻപിംഗുമായി കൂടിക്കാഴ്ച നടത്തുക .
വത്തിക്കാൻ സിറ്റി: വത്തിക്കാനിൽ മാർപാപ്പയ്ക്കൊപ്പം ആംഗ്ലിക്കൻ സഭയുടെ സുപ്രീം ഗവർണർ കൂടിയായ ബ്രിട്ടനിലെ രാജാവ് ചാൾസ് മൂന്നാമൻ രാജാവും ഭാര്യ കാമിലയും പ്രാർഥനയിൽ പങ്കുചേർന്നു .കത്തോലിക്ക-ആംഗ്ലിക്കൻ സഭാ ബന്ധങ്ങളിൽ ഇത് പുതിയ അധ്യായമാണ് തുറക്കുന്നത് . വത്തിക്കാൻ സന്ദർശിച്ചതിന്റെ ഭാഗമായി സിസ്റ്റൈൻ ചാപ്പലിൽ മാർപ്പാപ്പയോടൊപ്പം 76 കാരനായ രാജാവ് എക്യുമെനിക്കൽ ശുശ്രൂഷയിൽ പങ്കെടുത്തു.മൈക്കലാഞ്ചലോയുടെ മനോഹരമായ മേൽക്കൂരയ്ക്ക് കീഴിൽ പതിനാറാം നൂറ്റാണ്ടിലെ നവീകരണത്തിനുശേഷം ഒരു ബ്രിട്ടീഷ് രാജാവ് ഒരു മാർപ്പാപ്പയോടൊപ്പം പരസ്യമായി പ്രാർത്ഥിക്കുന്നത് ഇതാദ്യമാണ്. ചാൾസ് രാജാവ് ഭാര്യ കാമിലയ്ക്കൊപ്പം വത്തിക്കാനിലേക്ക് നടത്തുന്ന ആദ്യ ഔദ്യോഗിക സന്ദർശനമാണിത്.ദമ്പതികൾ പ്രശസ്തമായ സെന്റ് പീറ്റേഴ്സ് സ്ക്വയറിലൂടെ വാഹനമോടിച്ച് അപ്പസ്തോലിക് കൊട്ടാരത്തിലേക്കുള്ള ആചാരപരമായ പ്രവേശന കവാടമായ സാൻ ഡമാസോ അങ്കണത്തിൽ എത്തി, അവിടെ അവരെ റവ. മോൺ. ലിയോനാർഡോ സപിയൻസ പാപ്പൽ അപ്പസ്തോലിക് കൊട്ടാരത്തിലേക്ക് സ്വാഗതം ചെയ്തു. ഇന്നലെ പ്രാദേശിക സമയം ഉച്ചയ്ക്ക് 12ന് സിസ്റ്റൈൻ ചാപ്പലിലായിരുന്നു ‘സൃഷ്ടിയുടെ പരിപാലനത്തിനായുള്ള’ എക്യുമെനിക്കൽ പ്രാർഥന നടന്നത്. സ്വിസ് ഗാർഡുകൾ…
പാക്കിസ്ഥാൻ ഫീൽഡ് മാർഷൽ അസിം മുനീറിനെ വെല്ലുവിളിച്ച് പാക്ക് താലിബാൻ. സൈനികരെ അയയ്ക്കുന്നതിനുപകരം ധൈര്യമുണ്ടെങ്കിൽ നേരിട്ട് യുദ്ധക്കളത്തിലിറങ്ങി നേരിടാനാണ് തെഹ്രീക്-ഇ-താലിബാൻ പാക്കിസ്ഥാൻ (ടിടിപി) കമാൻഡർ അസിം മുനീറിനെ വെല്ലുവിളിച്ചത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
