- മധ്യപൂർവേഷ്യയിൽ ക്രൈസ്തവ സാന്നിധ്യം ക്ഷയിക്കുന്നു; ആശങ്ക പ്രകടിപ്പിച്ച് കർദ്ദിനാൾ ഗുജറോത്തി
- അൽബാനോ തടാകത്തിൽ മറിയത്തിന്റെ തിരുസ്വരൂപവുമായി പ്രദക്ഷിണത്തിന് പാപ്പ പങ്കെടുക്കും
- പീഡിത ക്രൈസ്തവർക്കായി ലണ്ടനിൽനിന്ന് ജെറുസലേമിലേക്ക് സൈക്കിൾ തീർത്ഥാടനം
- അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ ഗ്രാന്റ് യൂത്ത് കോൺഫ്രൻസിന് തുടക്കം
- അരനൂറ്റാണ്ടിന്റെ ആത്മീയ ദൗത്യം; അസീസി ധ്യാനകേന്ദ്രം സുവർണജൂബിലി നിറവിൽ
- “വചനപൂക്കളം” തീർത്ത് ഓണാഘോഷം; വേറിട്ട മാതൃകയായി പാളയം കത്തീഡ്രൽ
- നേപ്പാൾ ദുരന്തത്തിൽ പാപ്പയുടെ കൈത്താങ്ങ്; സാമ്പത്തിക സഹായം നൽകി
- പൗരസ്ത്യ കാനൻ നിയമത്തിൽ പുതിയ പരിഷ്കാരങ്ങൾ; പാത്രിയർക്കീസിന്റെ തിരഞ്ഞെടുപ്പിലും സിനഡിന്റെ അധികാരം ശക്തമാക്കി
Author: admin
കേരളത്തോട് പ്രതികാരം കൊച്ചി: സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍നിന്നു 5,900 കോടി രൂപകൂടി കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചു . ബുധനാഴ്ച രാത്രിയിലാണ് ഇതുസംബന്ധിച്ച അറിയിപ്പ് സര്‍ക്കാരിനു കിട്ടിയത് . കേരളത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്ന നടപടിയാണെന്നും ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണെന്നും കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേ മന്ത്രി ബാലഗോപാൽ പറഞ്ഞു. സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ സംസ്ഥാനത്തിന് കനത്ത ആഘാതമേല്‍പ്പിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. കിഫ്ബി, പെന്ഷന് കമ്പനി എന്നിവയുടെ പേരില്‍ നേരത്തേതന്നെ വായ്പാപരിധിയില്‍ വെട്ടിക്കുറയ്ക്കല്‍ നടത്തിയിരുന്നു. ഈ സാമ്പത്തികവര്‍ഷം മാത്രം വായ്പായിനത്തിലും ഗ്രാന്റിലുമായി സംസ്ഥാനത്തിന് ഏകദേശം 17,000 കോടി രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. കിഫ്ബി ഫണ്ട് 12 കോടി വെട്ടിക്കുറച്ചു. ഈ വര്‍ഷം ഗ്യാരന്റി റിഡക്ഷന്‍ ഫണ്ടിന്റെ പേരില്‍ 3300 കോടി രൂപയും വെട്ടിക്കുറച്ചു.
പാലക്കാട്: യാതൊരു രേഖകളില്ലാതെ എട്ടുകോടിയോളം രൂപ വിലമതിക്കുന്ന സ്വർണവുമായി രണ്ടു യുവാക്കൾ പിടിയിൽ. മുംബൈ സ്വദേശികളായ സംകിത്ത് അജയ് ജയിൻ (28), ഹിദേശ് ശിവരാം സേലങ്കി (23) എന്നിവർ വാളയാർ എക്സൈസ് ചെക്പോസ്റ്റിൽ പിടിയിലായത്. വാഹനപരിശോധനയിലാണ് കെഎസ്ആർടിസി ബസിൽ കടത്തുകയായിരുന്ന 8.696 കിലോ സ്വർണവുമായി പ്രതികൾ പിടിയിലായത്. കോയമ്പത്തൂരിൽനിന്ന് കൊട്ടാരക്കരയിലേക്കുള്ള ബസിലായിരുന്നു ഇരുവരും. തൃശൂരിലെ ഒരു ജ്വല്ലറിയിലേക്കു കൊണ്ടുപോകുകയായിരുന്നു സ്വർണമെന്നാണ് ഇവർ മൊഴി നൽകിയിയത്. മേൽനടപടികൾക്കായി വാളയാർ എൻഫോഴ്സ്മെൻറ് സ്ക്വാഡ് സ്റ്റേറ്റ് ജിഎസ്ടി വകുപ്പിനു കൈമാറി.
ഏറ്റവും പുതിയ വെടിനിർത്തൽ കരാർ ലംഘനം ബെയ്റൂട്ട്: ലെബനന്റെ തെക്ക്, കിഴക്ക് ഭാഗങ്ങളിൽ ഇസ്രായേൽ ആക്രമണം. നിരവധി പ്രദേശങ്ങളിൽ ഇസ്രായേൽ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തി. തെക്ക് അൽ-ജബൂർ, അൽ-ഖത്രാനി, അൽ-റയ്ഹാൻ എന്നിവിടങ്ങളിലെയും ബെക്ക താഴ്‌വരയിലെ ബുഡേ, ഹെർമെൽ എന്നിവിടങ്ങളിലെയും ഇസ്രായേൽ യുദ്ധവിമാനങ്ങൾ ആക്രമിച്ചു.ഹിസ്ബുല്ലയിലെ അംഗങ്ങൾക്ക് പരിശീലനം നടത്താൻ സംഘം ഉപയോഗിച്ചിരുന്ന സൈനിക കോമ്പൗണ്ടിലെ അടിസ്ഥാന സൗകര്യങ്ങളും ലോഞ്ചിംഗ് സൈറ്റുകളുമാണ് ആക്രമിച്ചതെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. 2024 അവസാനത്തോടെ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനുശേഷം തുടർച്ചയായി നടക്കുന്ന ആക്രമണങ്ങളുടെ ഒടുവിലത്തേതാണ് ദെയ്ർ സിറിയാൻ പട്ടണത്തിനടുത്തുള്ള വാദി അൽ-ഖുസൈറിലും ആക്രമണം നടന്നത്.വെടിനിർത്തൽ നിരീക്ഷിക്കുന്ന അവലോകനസമിതി കഴിഞ്ഞദിവസം യോഗം ചേർന്നിരുന്നു. വെടിനിർത്തലിൽ മധ്യസ്ഥരായ ഫ്രാൻസ്, സൗദി, യുഎസ് എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ ലബനൻ സേനാ മേധാവിയുമായി പാരിസിൽ ചർച്ച നടത്തി. ഹിസ്ബുല്ലയുടെ നിരായുധീകരണം വേഗത്തിലാക്കാനുള്ള നടപടികളുടെ അന്തിമ രൂപരേഖ തയാറാക്കാനായിരുന്നു ചർച്ച.
വിമലഗിരി പാസ്റ്ററൽ സെന്ററിൽ വിജയപുരം രൂപത സിനഡാത്‌മക കോൺക്ലെവ് ബിഷപ്പ് സെബാസ്റ്റ്യൻ തെക്കേതെച്ചേരിൽ ഉത്ഘാടനം ചെയ്യുന്നു. സഹായ മെത്രാൻ ഡോ. ജസ്റ്റിൻ മഠത്തിൽപറമ്പിൽ, മോൺ. ജോസ് നവസ്, ഫാ. ജോൺ ബ്രിട്ടോ, ലിജു വി തുടങ്ങിയവർ സമീപം
കൊച്ചി: സംസ്ഥാന സർക്കാരിൻ്റെ റിക്രൂട്ടിങ് ഏജൻസിയായ ഓവർസീസ് ഡെവലപ്മെന്റ് എംപ്ലോയ്മെന്റ് പ്രമോഷൻ കണ്‌സൾട്ടൻസി ലിമിറ്റഡും (ഒഡെപെക്) എറണാകുളം ലൂർദ് ആശുപത്രിയും ചേർന്ന് ബെൽജിയത്തിൽ നിന്നുള്ള ഡിഗ്നിറ്റാസ് കൺസോർഷ്യവുമായി നടപ്പിലാക്കുന്ന ‘അറോറ’ പദ്ധതിയുടെ 5-മത്തെ ബാച്ചിൽ 73 നഴ്‌സുമാർ ഡച്ച് ഭാഷാ പരിശീലനം സൗജന്യമായി പൂർത്തിയാക്കി ജനുവരി 13ാം തീയതി ബെൽജിയത്തിലേക്ക് തിരിക്കും. യാത്രയയപ്പ് ചടങ്ങ് ജില്ലാ ലേബർ ഓഫീസർ ജോവിൻ എം ഉദ്ഘാടനം ചെയ്തു. വിജയകരമായി പരിശീലനം പൂർത്തിയാക്കിയ 73 നേഴ്സുമാർക്കുള്ള പാസ്പോർട്ടും വിസയും അദ്ദേഹം ചടങ്ങിൽ വെച്ച് വിതരണം ചെയ്തു. ഒഡെപെക് റിക്രൂട്ട്മെൻ്റ് ഹെഡ് സ്വപ്ന അനിൽദാസ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അറോറ പ്രോജക്ട് മാനേജർ ജോൺ ബാപ്റ്റിസ്റ്റ് ബെൽജിയത്തിൽ നിന്ന് ഓൺലൈനിലൂടെ വിദ്യാർത്ഥികൾക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ജോർജ് സെക്വീര അധ്യക്ഷത വഹിച്ച ചടങ്ങിൽ ലൂർദ് ആശുപത്രി എച്ച്. ആർ മനേജറും അറോറ പ്രോജക്ട് മാനേജറുമായ അന്ന സിജി ജോർജ്,…
കൊടുങ്ങല്ലൂർ : ഈശോമിശിഹായുടെ മനുഷ്യാവതാര ജൂബിലി 2025 ൻ്റെകോട്ടപ്പുറം രൂപതാതല സമാപനം 28 ന് കോട്ടപ്പുറം സെൻ്റ് മൈക്കിൾസ് കത്തീഡ്രലിൽ നടക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന ജൂബിലി സമാപന പൊന്തിഫിക്കൽ ദിവ്യബലിക്ക് കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമ്മികത്വം വഹിക്കും.രൂപതയിലെ എല്ലാ വൈദീകരും സഹകാർമ്മികരാകും. ഇതിന് മുന്നോടിയായി വൈകീട്ട് മൂന്നിന് കൊടുങ്ങല്ലൂർ ബോയ്സ് സ്കൂൾ പരിസരത്തു നിന്നും കൃഷ്ണൻകോട്ട ക്രിസ്തുരാജ ദേവാലയത്തിൽ നിന്നും തുരുത്തിപ്പുറം സെൻ്റ് ഫ്രാൻസിസ് അസീസി ദേവാലയത്തിൽ നിന്നുമായി കത്തീഡ്രലിലേക്ക് ജൂബിലി പദയാത്രകൾ നടക്കും. കൃഷ്ണൻകോട്ടയിൽ നിന്ന് ജൂബിലി കുരിശും കൊടുങ്ങല്ലൂരിൽ നിന്ന് ബൈബിളും ജൂബിലി പതാകയും തുരുത്തിപ്പുറത്തു നിന്ന് ജൂബിലി എംബ്ലവും വഹിച്ചായിരിക്കും പദയാത്ര. ക്രിസ്ത്രീയ കലാരൂപങ്ങളുടെ അകമ്പടിയും നിശ്ചല ദൃശ്യങ്ങളുമായി ഇടവകകളുടെ ബാനറിനു പിന്നിലായി പേപ്പൽ പതാകകളുമായി ആയിരങ്ങൾ അണിചേരുന്ന പദയാത്രയിൽ ജപമാല ചൊല്ലി വിശ്വാസീ സമൂഹം പങ്കെടുക്കും. വൈകീട്ട് 4.30 ന് ക്രിസ്തീയ വിശ്വാസത്തിൻ്റെ പിള്ളത്തൊട്ടിലായ കൊടുങ്ങല്ലൂർ – കോട്ടപ്പുറത്തെത്തുന്ന പദയാത്രകൾക്ക് കത്തീഡ്രൽ…
സിനിമ / ബിജോ സില്‍വേരി സംവിധായകന്‍-ജിതിന്‍.കെ. ജോസ് ,മമ്മൂട്ടി അടുത്തിടെ തീയറ്ററില്‍ പോയി കാണണമെന്ന് ഉദ്ദേശിച്ചിരുന്ന രണ്ടു സിനിമകളാണ് വിലായത്തു ബുദ്ധയും കളങ്കാവലും. വിലായത്തുബുദ്ധ അങ്ങേയറ്റം നിരാശപ്പെടുത്തുകയും ചെയ്തു. കളങ്കാവലിന്റെ ട്രീസറും സോഷ്യല്‍മീഡിയയിലൂടെയുള്ള ഹൈപ്പ് സൃഷ്ടിക്കലും കണ്ടപ്പോള്‍ വീണ്ടും നിരാശപ്പെടേണ്ടിവരുമെന്നാണ് തോന്നിയത്. പ്രേ്രത്യകിച്ച് മമ്മൂട്ടിയും വിനായകനും മത്സരിച്ച് അഭിനയിക്കുന്നു എന്നൊക്കെ കേട്ടപ്പോള്‍. വിലായത്തും അതൊക്കെ തന്നെയായിരുന്നല്ലോ പറഞ്ഞിരുന്നത്. തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഏറെ വിവാദമായ സയനൈഡ് മോഹന്റെ കഥയാണ് കളങ്കാവിലിന്റേത് എന്നും കേട്ടു. സയനൈഡ് മോഹന്‍ ഇപ്പോള്‍ ജയിലിലാണ്. ബയോപിക് സ്വഭാവമുള്ള ഇത്തരം കഥകള്‍ പലതും എട്ടുനിലയില്‍ പൊട്ടിയിട്ടുണ്ട്. ചിലത് കഥയൊന്നാകെ മാറ്റിമറിച്ച് ഇടിപൊളി സിനിമയാക്കി മാറ്റി, യഥാര്‍ത്ഥസംഭവവുമായി പുലബന്ധമൊന്നുമില്ലാതേയും ഇറക്കിയിട്ടുണ്ട്. കുപ്രസിദ്ധരായ ചില സീരിയല്‍ കില്ലര്‍മാരാണ് ജാക്ക് ദി റിപ്പര്‍, എച്ച്.എച്ച്. ഹോംസ്, ലേഡി ബ്ലുബേര്‍ഡ്, ടെഡ് ബണ്ടി എന്നിവര്‍. രാമന്‍ രാഘവന്‍, ചന്ദ്രകാന്ത് ഝാ, റിപ്പര്‍ ചന്ദ്രന്‍, ജയാനന്ദന്‍, സയനൈഡ് മോഹന്‍ തുടങ്ങി ഇന്ത്യക്കാരായ കൊടുംകുറ്റവാളികള്‍ വേറേയുമുണ്ട്. ഇവരില്‍ പലരെ…
ആത്മീയം / ഡോ. ഗ്രിംബാള്‍ഡ് ലന്തപ്പറമ്പില്‍ ക്രിസ്മസ് ഒരു പുതിയ യുഗപിറവിയുടെ സ്‌നേഹകാഹളമാണ്. നവസൃഷ്ടി അഥവാ പുതിയ ഒരു സാമൂഹ്യക്രമം, അതാണ് ക്രിസ്മസ് മുന്നോട്ടുവയ്ക്കുന്ന, ‘കൃപ ലഭിച്ചവരുടെ’ കൂട്ടായ്മയുടെ സവിശേഷത. ഒറ്റ വാക്കില്‍, ഒരു പുതിയ ലോകക്രമത്തിലേക്കുള്ള പ്രവേശന കവാടമാണ് ക്രിസ്മസ്. ഈ പുതിയ ലോകക്രമത്തില്‍ വേട്ടക്കാരും, ഇരകളുമുണ്ടാകില്ല. നിന്ദിതരും പീഡിതരും ഉണ്ടാകില്ല. ചൂഷകരും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരും ഉണ്ടാകില്ല. അക്രമവും യുദ്ധവും ഉണ്ടാവില്ല. ഈ പുതിയ ജീവിതക്രമമാണ് ഏശയ്യാ പ്രവാചകന്‍ ക്രിസ്തുവിന്റെ ആഗമനത്തില്‍ കാണുന്നത്. വിശുദ്ധ ഓസ്‌ക്കര്‍ റോമേരോ സങ്കടം നിറഞ്ഞ ജീവിതങ്ങളിലേക്ക് അനുപമമായ ഹൃദയാനന്ദം പകരുന്ന ഒരുകുഞ്ഞിന്റെ പുഞ്ചിരി പോലെ, അന്ധകാരാവൃതമായ ലോകത്തില്‍ സ്വര്‍ഗ്ഗീയപ്രകാശം ചൊരിഞ്ഞുകൊണ്ട് ഒരു സുവര്‍ണ്ണനക്ഷത്രം ഉദിച്ചുയരുന്നു. സര്‍വ്വമനുഷ്യര്‍ക്കും സമാധാനവും, രക്ഷയും, ആനന്ദവും, ധൈര്യവും, പ്രത്യാശയുംപ്രദാനം ചെയ്തുകൊണ്ട്, ആദിയിലെ വചനം, മാംസമാകുന്നു. ഭൂമിയില്‍ ദൈവപുത്രന്‍ പിറക്കുന്നു. ഒന്നു കാതോര്‍ത്താല്‍ കേള്‍ക്കാം; മാലാഖമാര്‍ പാടുന്ന ദിവ്യഗീതം;’അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം, ഭൂമിയില്‍ കൃപ ലഭിച്ചവര്‍ക്ക് സമാധാനം’ ദാവീദിന്റെ കുടുംബത്തിലും, വംശത്തിലും പെട്ട…
പക്ഷം / ഡോ. മാര്‍ട്ടിന്‍ ആന്റണി ഒ. ഡി എം ഇന്ന് ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് സൗന്ദര്യാത്മക ക്രൂരതയാണ് (Aesthetic Barbarism). ഒരു സംസ്‌കാരമായി ഉയര്‍ന്നുവരുന്ന ബൗദ്ധിക രൂപീകരണങ്ങളെ ഭീഷണികൊണ്ട് നിര്‍വീര്യമാക്കുന്ന പ്രവണത വര്‍ദ്ധിച്ചു വരുന്നു. ഇത് ഫാസിസത്തിന്റെ ഒരു പ്രത്യേകതയാണ്. സംസ്‌കാരത്തെക്കുറിച്ച് സംസാരിക്കുന്നതുപോലും സംസ്‌കാരത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാകുന്നതായി വ്യാഖ്യാനിക്കപ്പെടുന്നു. ഗീബല്‍സിന്റെ കാലം മുതലാണ് കലാസൃഷ്ടികള്‍ രാഷ്ട്രീയ മുദ്രാവാക്യങ്ങളുടെ പരസ്യങ്ങളായത്. അങ്ങനെയാണ് കലയ്ക്കുവേണ്ടിയുള്ള കല മനസ്സാക്ഷികളെ തെറ്റിദ്ധരിപ്പിക്കാന്‍ തുടങ്ങിയത്. ഇന്ന് അത് മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നു. ഇത് ഗീബല്‍സ് ശൈലിയിലുള്ള പ്രചാരണത്തിന്റെ പരമോന്നത രൂപമാണ്. കൂടുതല്‍ കൃത്യമായി പറഞ്ഞാല്‍, മാധ്യമ മാലിന്യങ്ങളുടെ വ്യാവസായിക ഉല്‍പാദനത്തില്‍ സംസ്‌കാരത്തിന്റെ മൂല്യം വെറുമൊരു വിനിമയ മൂല്യമായി ചുരുങ്ങിയിരിക്കുന്നു. സത്യവും അസത്യവും തമ്മില്‍ വേര്‍തിരിക്കാന്‍ പറ്റാതെ കുഴഞ്ഞുമറിഞ്ഞു പോകുന്ന ഒരു സാമൂഹിക അന്തരീക്ഷത്തെ മാധ്യമങ്ങള്‍ സൃഷ്ടിക്കുന്നു. കോടതിയാണോ സത്യം മാധ്യമങ്ങളാണോ സത്യം എന്നു തിരിച്ചറിയാന്‍ പറ്റാതെ മലയാളമനസ്സാക്ഷികള്‍ പതറുന്നു. സംസ്‌കാരത്തിന് ഇനി അതില്‍ത്തന്നെ ഒരു മൂല്യവുമില്ല എന്ന അവസ്ഥ.…
ഹിസ്‌റ്റോറിയ / ജെന്‍സന്‍ സി. ജോസ് (കവി, ചിത്രകാരന്‍) 1609ല്‍ പ്രശസ്ത ഇറ്റാലിയന്‍ ചിത്രകാരനായ കാര്‍വാജിയോ വരച്ച ‘നാറ്റിവിറ്റി’ ഇരുട്ടും വെളിച്ചവും ഉപയോഗിച്ച് ചിത്രീകരിച്ച അതിമനോഹര ചിത്രമായിരുന്നു. യേശുവിന്റെ ജനനത്തെക്കുറിച്ചുള്ള ഒരു ചിത്രമാണ് ‘ദി നേറ്റിവിറ്റി വിത്ത് സെന്റ് ഫ്രാന്‍സിസ് ആന്‍ഡ് സെന്റ് ലോറന്‍സ്’. ആത്മീയതയും ലാളിത്യവും നിറഞ്ഞ വര്‍ണ്ണപ്രയോഗമാണിതില്‍ ഉപയോഗിച്ചിരിക്കുന്നത്. മറിയത്തെ ഒരു സാധാരണ സ്ത്രീയായി ചിത്രീകരിച്ചു. 1969-ല്‍ പലെര്‍മോയിലെ ഓറട്ടറി ഓഫ് സെന്റ് ലോറന്‍സില്‍ നിന്ന് ഇത് മോഷ്ടിക്കപ്പെട്ടു. കാര്‍വാജിയോയുടെ പ്രശസ്ത ചിത്രമായ ‘ദി നേറ്റിവിറ്റി വിത്ത് സെന്റ് ഫ്രാന്‍സിസ് ആന്‍ഡ് സെന്റ് ലോറന്‍സ്’ ക്രിസ്മസിനോട് അനുബന്ധിച്ച പെയിന്റിങ്ങുകള്‍ക്ക് വളരെ ദീര്‍ഘവും സമൃദ്ധവുമായ ചരിത്രവും പാരമ്പര്യവും ഉണ്ട്. വിശുദ്ധ ഫ്രാന്‍സിസ് അസീസിയാണ് (1223) ആദ്യമായി ജീവനുള്ള മനുഷ്യരേയും മൃഗങ്ങളേയും കൊണ്ടുള്ള പുല്‍ക്കൂട് അവതരിപ്പിച്ചത്. അത് പിന്നീട് ചിത്രകലക്കും ശില്പകലയ്ക്കും പ്രചോദനമായി. ക്രിസ്മസ് പെയിന്റിങ്ങുകള്‍ വെറും ദൈവജനനകഥയല്ല, പ്രതീക്ഷ, സമത്വം, ദൈവം മനുഷ്യരിലേക്കിറങ്ങിവന്ന സംഭവം എന്നിവയുടെ ദൃശ്യരൂപങ്ങളാണ്. ക്രിസ്തീയ കലയുടെ…
Subscribe to Updates
Get the latest creative news from FooBar about art, design and business.
