ശരത് വെണ്‍പാല
അധികാരത്തിന്റെ ശീതളച്ഛായയില്‍ ഒത്തുതീര്‍പ്പുകളുടെ രാഷ്ട്രീയം കളിക്കുന്നവരല്ല, ജനങ്ങളുടെ നെഞ്ചിടിപ്പ് തിരിച്ചറിയുന്നവരാകണം നാളത്തെ ഭരണാധികാരികള്‍. മുക്കാലി ഒടിഞ്ഞുവീഴാന്‍ സമയമായിരിക്കുന്നു. മുന്നണി എന്ന സുരക്ഷിത കവചത്തിന് പിന്നില്‍ ഒളിച്ചിരിക്കാതെ, ഓരോ പാര്‍ട്ടിയും തങ്ങളുടെ കരുത്ത് ജനങ്ങള്‍ക്ക് മുന്നില്‍ ഒറ്റയ്ക്ക് തെളിയിക്കട്ടെ.’ഭാരതത്തിന്റെ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി ഒരിക്കല്‍ പറഞ്ഞു: ‘മുന്നണി ഭരണം വിട്ടുവീഴ്ചകളുടെ കലയാണ്, പക്ഷേ അത് രാജ്യതാല്‍പ്പര്യത്തെ ബലികൊടുത്താവരുത്.’
എന്നാല്‍ ഇന്നത്തെ കേരളത്തില്‍ ഈ ‘വിട്ടുവീഴ്ചകള്‍’ വെറും അധികാരക്കച്ചവടമായി പരിണമിച്ചിരിക്കുന്നു. ഓരോ ഘടകകക്ഷിയെയും തൃപ്തിപ്പെടുത്താന്‍ വേണ്ടി നയങ്ങള്‍ തിരുത്തപ്പെടുമ്പോള്‍, ബലികൊടുക്കപ്പെടുന്നത് സാധാരണക്കാരന്റെ പ്രതീക്ഷകളും ജനാധിപത്യത്തിന്റെ അന്തസ്സുമാണ്. ഇവിടെയാണ് ഒരു പാര്‍ട്ടിയുടെ വ്യക്തമായ ഭൂരിപക്ഷവും നട്ടെല്ലുള്ള ഭരണവും അനിവാര്യമാകുന്നത്.’മുന്നണി ഭരണം: ജനാധിപത്യത്തെ തളയ്ക്കുന്ന മുക്കാലിആദര്ശം ്/ െഅധികാരം: അധികാരത്തില്‍ തുടരാന്‍ വേണ്ടി മാത്രം തത്വങ്ങള്‍ മാറ്റിവെക്കുന്നത് മുന്നണി ഭരണത്തിന്റെ ശാപമാണ്. വാജ്പേയി ഉയര്‍ത്തിപ്പിടിച്ച ‘രാജ്യതാല്‍പ്പര്യം’ എന്ന മാനദണ്ഡം പലപ്പോഴും ഇന്നത്തെ കേരളത്തിലെ മുന്നണി രാഷ്ട്രീയത്തില്‍ അപ്രത്യക്ഷമാകുന്നു.മുന്നണി സംവിധാനം ഇന്ന് കേരളത്തില്‍ ജനാധിപത്യത്തെ മൂന്ന് തലങ്ങളിലായി അട്ടിമറിക്കുന്നു:
ജനാധിപത്യത്തിന്റെ അട്ടിമറിയും ബ്ലാക്ക് മെയിലിംഗും: ജനങ്ങള്‍ വോട്ട് ചെയ്യുന്നത് ഒരു പാര്‍ട്ടിയുടെ പ്രകടനപത്രിക കണ്ടാണ്. എന്നാല്‍ ഭരണത്തിലേറി കഴിയുമ്പോള്‍ ചെറിയ ഘടകകക്ഷികള്‍ വലിയ മുന്നണികളെ സമ്മര്‍ദ്ദത്തിലാക്കുന്നു. തങ്ങളുടെ അന്യായമായ ആവശ്യങ്ങള്‍ നടന്നില്ലെങ്കില്‍ ഭരണത്തെ താഴെയിറക്കുമെന്ന ഭീഷണി ജനവിധിയോടുള്ള പച്ചയായ വെല്ലുവിളിയാണ്. അഞ്ചാം മന്ത്രി വിവാദം നാം കണ്ടതാണ്. മുന്‍പു യുഡിഎഫില്‍ ആയിരുന്നപ്പോള്‍ കേരള കോണ്‍ഗ്രസിന്റെ മന്ത്രി കെ.എം മാണിയെ രാജി വയ്പ്പിക്കാന്‍ സെക്രട്ടറിയേറ്റ് വളഞ്ഞു പിന്നെ അപ്പിയിടാന്‍ ഇടമില്ലാതെ സമരം നിറുത്തിയ എല്‍ഡിഎഫ് പാളയത്തിലേക്ക് മാണിയുടെ മകന് ചേക്കേറുംപോള്‍ അവര്‍ക്ക് വോട്ട് ചെയ്തവര്‍ ലജ്ജിക്കുന്നു. വേണ്ടാത്തിടത്ത് ആല്കൃഷിയുള്ളര്ക്കു നാണമില്ല താനും.
വര്‍ഗീയതയുടെ വളര്ത്തമ്മവോട്ട് ബാങ്ക് ഉറപ്പിക്കാനായി ഓരോ മുന്നണിയും മത-സാമുദായിക ശക്തികള്‍ക്ക് മുന്നില്‍ മുട്ടുകുത്തുന്നു. സമുദായ നേതാക്കളുടെ തീട്ടൂരങ്ങള്‍ സര്‍ക്കാര്‍ നയങ്ങളെ സ്വാധീനിക്കുന്നത് കേരളത്തിന്റെ മതേതരത്വത്തിന് ഭീഷണിയാണ്.മതനിരപേക്ഷമായ നിലപാടുള്ള കോണ്‍ഗ്രസ് മുഖ്യ കക്ഷിയായ യുഡിഎഫ്, പേരില്‍ തന്നെ മതനാമമുള്ള മുസ്ലീം ലീഗിനെ ഘടകകക്ഷിയാക്കുമ്പോള്, കെ.എം ഷാജി പുലമ്പും പോലെ ”മതമാണ് മതമാണ് മതമാണ് ഞങ്ങള്‍ക്ക് വലുത് ”എന്ന് വരുമ്പോള്‍ മതേതരത്വത്തില്‍ വിശ്വസിക്കുന്ന സാധാരണ പൗരന് ഓക്കാനം ഉണ്ടാകുന്നു.കോര്‍പ്പറേറ്റ് അജണ്ടയും ഉത്തരവാദിത്തമില്ലായ്മയും: ഓരോ വകുപ്പും ഓരോ പാര്‍ട്ടികള്‍ക്കായി വീതം വെക്കപ്പെടുന്നതോടെ ‘കൂട്ടായ ഉത്തരവാദിത്വം’ അപ്രത്യക്ഷമാകുന്നു. മുന്നണി ഭരണത്തിന്റെ തണലില്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി പരിസ്ഥിതി നിയമങ്ങള്‍ അട്ടിമറിക്കപ്പെടുന്നതും പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുന്നതും നാം കാണുന്നു. ഭൂരിപക്ഷമുള്ള പാര്‍ട്ടിയുടെ പ്രതിനിധികളെ പണം കൊടുത്തു വാങ്ങി ഭരണം കയ്യാളിയ എന്‍ഡിഎ മുന്നണി അവര്‍ക്കെതിരെ വോട്ട് ചെയ്ത പൗരന്മാരെ മണ്ടന്മാരാക്കിയ പല സംസ്ഥാനങ്ങളും നാം കാണുമ്പോള്‍ ജനാധിപത്യ വിശ്വാസികളുടെ കിളി പോയ അവസ്ഥയാണ.്ഇതൊക്കെ പറയുമ്പോഴും ‘ജനാധിപത്യം എന്നാല്‍ കേവലം ഒരു ഭൂരിപക്ഷ ഭരണം മാത്രമല്ല, അത് ന്യൂനപക്ഷങ്ങളുടെ താല്‍പ്പര്യങ്ങള്‍ കൂടി സംരക്ഷിക്കപ്പെടുന്ന ഒന്നാവണം.’ എന്ന അംബേദ്കറിന്റെ നിരീക്ഷണം ചെറിയ കക്ഷികള്‍ക്ക് മുന്നണിയില്‍ ലഭിക്കുന്ന പ്രാധാന്യത്തെ ജനാധിപത്യപരമായി കാണുന്നവര്‍ ഉദ്ധരിക്കാറുമുണ്ട്.
എന്താണെങ്കിലും മുന്നണി രാഷ്ട്രീയം ഭരണനിര്‍വ്വഹണത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് ‘മുന്നണി ഭരണത്തിന് അതിന്റേതായ പരിമിതികളുണ്ട് . ചിലപ്പോള്‍ നമുക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ സഖ്യകക്ഷികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി മാറ്റിവെക്കേണ്ടി വരുന്നു.’ എന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ പ്രസ്താവന പത്തു വര്‍ഷം ഒരു മുന്നണി ഭരണത്തിന് നേതൃത്വം കൊടുത്ത പ്രധാനമന്ത്രിയുടെ പരിവേദനമാണ്
.പിന്മൊഴി : ജനഹിതത്തിന്റെ വസന്തം വിരിയേണ്ടത് സുതാര്യമായ ഭരണത്തിലൂടെയാണ്. എന്നാല്‍ ഇന്നത്തെ കേരളത്തില്‍ ജനാധിപത്യം എന്നത് നയങ്ങളുടെ പോരാട്ടമല്ല, മറിച്ച് അധികാരത്തിന് വേണ്ടിയുള്ള കസേരകളിയാണ്. ഒരു വശത്ത് വികസനത്തിന്റെ വാഗ്ദാനങ്ങള്‍ മുഴങ്ങുമ്പോള്‍ മറുവശത്ത് ‘മുന്നണി’ എന്ന മൂടുപടത്തിനുള്ളില്‍ ജനാധിപത്യം ശ്വാസം മുട്ടുന്നു. എപ്പോള്‍ വേണമെങ്കിലും ഒടിഞ്ഞു വീഴാവുന്ന, മൂന്ന് കാലുകളില്‍ ആടിനില്‍ക്കുന്ന ‘മുക്കാലി’ പോലെ ഈ ഭരണസംവിധാനം ഇന്ന് മാറിയിരിക്കുന്നു. അധികാരത്തിന്റെ ശീതളച്ഛായയില്‍ ഒത്തുതീര്‍പ്പുകളുടെ രാഷ്ട്രീയം കളിക്കുന്നവരല്ല, ജനങ്ങളുടെ നെഞ്ചിടിപ്പ് തിരിച്ചറിയുന്നവരാകണം നാളത്തെ ഭരണാധികാരികള്‍. മുക്കാലി ഒടിഞ്ഞുവീഴാന്‍ സമയമായിരിക്കുന്നു. മുന്നണി എന്ന സുരക്ഷിത കവചത്തിന് പിന്നില്‍ ഒളിച്ചിരിക്കാതെ, ഓരോ പാര്‍ട്ടിയും തങ്ങളുടെ കരുത്ത് ജനങ്ങള്‍ക്ക് മുന്നില്‍ ഒറ്റയ്ക്ക് തെളിയിക്കട്ടെ. ഒരു മുദ്രാവാക്യം കൂടി ഈ പ്രജ വിളിച്ചോട്ടെ ‘മുക്കാലി ഒടിയട്ടെ, നട്ടെല്ലുള്ള രാഷ്ട്രീയം ഉദിക്കട്ടെ.’————————

