കൊച്ചി: ഭരത് പിജെ ആന്റണിയുടെ ഭാര്യ മേരി ആന്റണി അന്തരിച്ചു. 94 വയസ്സായിരുന്നു. മകള്‍ അഡ്വ. എലിസബത്ത് ആന്റണിയുടെ വസതിയില്‍ വച്ച് ബുധനാഴ്ചയായിരുന്നു അന്ത്യം.
പി.ജെ. ആന്റണിയുടെ സർഗജീവിതത്തിലെ നിശ്ശബ്ദ സാന്നിധ്യവും പ്രചോദനവുമായിരുന്നു മേരി. നാടക അരങ്ങുകളിൽ ആന്റണിയുടെ നായികയായാണ് മേരിയുടെ തുടക്കം. പിന്നീട് ആ ബന്ധം പ്രണയത്തിലേക്കും വിവാഹത്തിലേക്കും വഴിമാറി. ആന്റണിയുടെ വിഖ്യാതമായ കഥകൾ, കവിതകൾ, നോവലുകൾ, നാടകങ്ങൾ, ചലച്ചിത്ര ഗാനങ്ങൾ എന്നിവയുടെയെല്ലാം പിറവിക്ക് സാക്ഷിയായും കരുത്തായും മേരി ഒപ്പമുണ്ടായിരുന്നു.വ്യാഴാഴ്ച വൈകുന്നേരം നാലു മണിയ്ക്ക് പോണേക്കര സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയിലെ ചടങ്ങുകള്‍ക്ക് ശേഷം പള്ളി സെമിത്തേരിയിലെ പിജെ ആന്റണിയുടെ കല്ലറയില്‍ സംസ്കരിക്കും.
Trending
- കത്തോലിക്കാ–ആംഗ്ലിക്കൻ സഭാബന്ധത്തിൽ ചരിത്രപരമായ ചുവടുവയ്പ്; പദവികൾ കൈമാറി ലെയോ പാപ്പയും ചാൾസ് രാജാവും
- പശ്ചിമ ബംഗാളിൽ ക്രൈസ്തവ കുടുംബത്തിനു നേരെ ആക്രമണം
- ദേവാലയത്തിലെ വെടിവയ്പ്പിന് തിരിച്ചടി; സിറിയയിൽ ജോർദാന്റെ വ്യോമാക്രമണം
- എത്യോപ്യയിൽ ക്രൈസ്തവർക്കുനേരെ ആക്രമണം; 60ലേറെ പേർ കൊല്ലപ്പെട്ടു
- മരിച്ച വിശ്വാസികളുടെ ഓർമദിനത്തിൽ റോമിലെ വെറാനോ സെമിത്തേരിയിൽ പാപ്പാ ദിവ്യബലി അർപ്പിക്കും
- യുദ്ധദുരിതമനുഭവിക്കുന്ന ഉക്രൈനിൽ വത്തിക്കാൻ സംഘം സന്ദർശനം നടത്തും
- അസ്സീസിയുടെ ആത്മാവ്: മതസൗഹാർദ്ദ പ്രാർത്ഥനാദിനത്തിന് 40 വർഷം
- മൂലമ്പിള്ളിയിലെ പുനരധിവാസ മേഖലയിൽ യാത്രാദുരിതം രൂക്ഷം; സർവീസ് റോഡ് വേണമെന്ന് ആവശ്യം

