കൊച്ചി: ഭരത് പിജെ ആന്റണിയുടെ ഭാര്യ മേരി ആന്റണി അന്തരിച്ചു. 94 വയസ്സായിരുന്നു. മകള്‍ അഡ്വ. എലിസബത്ത് ആന്റണിയുടെ വസതിയില്‍ വച്ച് ബുധനാഴ്ചയായിരുന്നു അന്ത്യം.
പി.ജെ. ആന്റണിയുടെ സർഗജീവിതത്തിലെ നിശ്ശബ്ദ സാന്നിധ്യവും പ്രചോദനവുമായിരുന്നു മേരി. നാടക അരങ്ങുകളിൽ ആന്റണിയുടെ നായികയായാണ് മേരിയുടെ തുടക്കം. പിന്നീട് ആ ബന്ധം പ്രണയത്തിലേക്കും വിവാഹത്തിലേക്കും വഴിമാറി. ആന്റണിയുടെ വിഖ്യാതമായ കഥകൾ, കവിതകൾ, നോവലുകൾ, നാടകങ്ങൾ, ചലച്ചിത്ര ഗാനങ്ങൾ എന്നിവയുടെയെല്ലാം പിറവിക്ക് സാക്ഷിയായും കരുത്തായും മേരി ഒപ്പമുണ്ടായിരുന്നു.വ്യാഴാഴ്ച വൈകുന്നേരം നാലു മണിയ്ക്ക് പോണേക്കര സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയിലെ ചടങ്ങുകള്‍ക്ക് ശേഷം പള്ളി സെമിത്തേരിയിലെ പിജെ ആന്റണിയുടെ കല്ലറയില്‍ സംസ്കരിക്കും.
Trending
- ഭിന്നശേഷി സമൂഹത്തിന് സൗജന്യ സംരംഭകത്വ-തൊഴിൽ പരിശീലനം
- ‘ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി’യിലേക്ക് അപേക്ഷ ക്ഷണിച്ചു.
- വത്തിക്കാൻ ലൈബ്രറിയിൽ ‘ആക്വാ’; ജലത്തിന്റെ ജീവനും വിനാശവും പ്രമേയമാക്കി പ്രദർശനം ഒരുക്കുന്നു
- 1000 വിദ്യാർഥികൾക്ക് യുപിഎസ്സി പരിശീലന സ്കോളർഷിപ്പ്; സഞ്ജു സാംസൺ ഫൗണ്ടേഷന്റെ കൈത്താങ്ങ്
- സഭ സാർവത്രികമാണെന്നതിന്റെ തെളിവാണ് ലഭിച്ച ഇടയശുശ്രൂഷ: മോൺ. ജോഷി പൊട്ടക്കൽ
- ദാനധർമ്മത്തിൽ നിന്ന് ശാക്തീകരണത്തിലേക്ക് സഭയുടെ സാമൂഹിക ശുശ്രൂഷ മാറണം
- ജിജോ ജോൺ പുത്തേഴത്ത് മാധ്യമരംഗത്തെ നന്മമുഖം: ഹൈബി ഈഡൻ എറണാകുളം പ്രസ് ക്ലബിൽ അനുസ്മരണം നടത്തി
- കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രലിൻ്റെ വിശ്വാസ ചരിത്രവും പൈതൃകവും

