കൊച്ചി: നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് രാജ്യത്തെ യുവജനങ്ങൾ നയിക്കുന്ന പ്രക്ഷോഭം അടിച്ചമർത്താൻ ശ്രമിക്കുന്നത് ജനാധിപത്യ രാജ്യത്തിന്തീരാ കളങ്കമാണെന്ന് കെ എൽ സി എ കൊച്ചി രൂപത സമിതിഅഭിപ്രായപ്പെട്ടു.
24 ലക്ഷം പേർ പരീക്ഷ എഴുതിയ നീറ്റ് യുജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതും സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസിലെ മൂല്യനിർണയം പാളിയതും കേന്ദ്രസർക്കാരിന്റെ വലിയ വീഴ്ച തന്നെയാണ്.ജനാധിപത്യ രീതിയിൽ സമരം നടത്തിയ വിദ്യാർത്ഥികളെ അതിക്രൂരമായി മർദ്ദിച്ച പോലീസ് നടപടികൾ തികച്ചും മനുഷ്യത്വരഹിതമാണെന്നും കേന്ദ്ര സർക്കാർ സമരക്കാരുമായി ചർച്ച നടത്തി പ്രശ്നം അടിയന്തിരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെ എൽ സി എ രൂപത സമിതിയുടെ നേതൃത്വത്തിൽ തോപ്പുംപടി ജംഗ്ഷനിൽ സായാഹ്ന ധർണ്ണ നടത്തി.
കെ എൽ സി എ കൊച്ചി രൂപത ഡയറക്ടർ ഫാ. ആൻറണി ക്കുഴിവേലിൽ ധർണ്ണ ഉത്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻ് പൈലി ആലുങ്കൽ അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന രാഷ്ട്രീയ ഫോറം കൺവീനർ സാബു കാനക്കപ്പള്ളി, ജനറൽ സെക്രട്ടറി കെ.ജെ.സെബാസ്റ്റ്യൻ , ട്രഷറർ ജോബ് പുളിക്കിൽ, സെക്രട്ടറിമാരായ അലക്സാണ്ടർ ഷാജു, ലിനു തോമസ് ,ജോഷി മുരുക്കുംതറ, അഡ്വ.രാഖി ആൻ്റ്ണി ,സിന്ദു ജസ്റ്റസ് എന്നിവർ പ്രസംഗിച്ചു.

