കോട്ടപ്പുറം: രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ സ്വകാര്യവൽക്കരിക്കുന്ന കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കും, നീറ്റ് പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ചയെ നിസ്സാരവൽക്കരിക്കുന്ന സമീപനത്തിനും, പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്കെതിരായ നടപടികൾക്കുമെതിരെ കെ.സി.വൈ.എം കോട്ടപ്പുറം രൂപതയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.
പ്രതിഷേധ പരിപാടിയിൽ കെ.സി.വൈ.എം കോട്ടപ്പുറം രൂപത പ്രസിഡന്റ് റെയ്ചെൽ ക്ലീറ്റസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആമോസ് മനോജ്, രൂപത ഡയറക്ടർ ഫാ. നീൽ ചടയമുറി, ട്രഷറർ ജീവൻ ജോസഫ് എന്നിവർ സംസാരിച്ചു.

