കൊച്ചി: വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ 800-ാം ചരമവാർഷികാചരണത്തിന്റെ ഭാഗമായി 2026 ജനുവരി 10 മുതൽ 2027 ജനുവരി 10 വരെ ആചരിക്കുന്ന ജൂബിലി വർഷത്തോടനുബന്ധിച്ച് ഫ്രാൻസിസ്കൻ ആത്മീയസദസ് സംഘടിപ്പിക്കുന്നു.ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 4 വരെ രാമവർമപുരത്തെ പോണോർ സെന്റ് ഫ്രാൻസിസ് സേവ്യർ പാരിഷ് ഹാളിലാണ് ആത്മീയസദസ് നടക്കുന്നത്.രാവിലെ രജിസ്ട്രേഷനും ഉദ്ഘാടന സമ്മേളനവും നടക്കും.
വിവിധ സെഷനുകളിൽ ഫ്രാൻസിസ്കൻ ആത്മീയത, വിശുദ്ധ ഫ്രാൻസിസിന്റെ ജീവിതദർശനം, സഭയിലും സമൂഹത്തിലും ഫ്രാൻസിസ്കൻ ശുശ്രൂഷയുടെ പ്രസക്തി തുടങ്ങിയ വിഷയങ്ങളിൽ പ്രമുഖ ഫ്രാൻസിസ്കൻ വൈദികർ ക്ലാസുകൾ നയിക്കും. വിശുദ്ധ കുർബാന, ആരാധന, ഗ്രൂപ്പ് ചർച്ചകൾ, സാക്ഷ്യപങ്കുവെക്കൽ എന്നിവയും പരിപാടിയുടെ ഭാഗമായിരിക്കും.
വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ജീവിതവും ആത്മീയ പാരമ്പര്യവും കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനും ഫ്രാൻസിസ്കൻ ആത്മീയത ജീവിതത്തിൽ പകർത്താനും ആഗ്രഹിക്കുന്നവരെ സംഘാടകർ ആത്മീയസദസിലേക്ക് ക്ഷണിച്ചിട്ടുണ്ട്. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി സംഘാടകരെ ബന്ധപ്പെടാവുന്നതാണ്.

