എളങ്കുന്നപ്പുഴ: പൊതുനിരത്തുകളിൽ തെരുവുനായ്ക്കളുടെയും പേവിഷബാധിത നായ്ക്കളുടെയും ശല്യം വർധിച്ച് ജനങ്ങളുടെ സുരക്ഷിത യാത്രയ്ക്ക് ഭീഷണിയായ സാഹചര്യത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് കേരള ലാറ്റിൻ കത്തോലിക്ക അസോസിയേഷൻ (KLCA) ഓച്ചന്തുരുത്ത് യൂണിറ്റ് എളങ്കുന്നപ്പുഴ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.

രാവിലെ പ്രകടനമായെത്തിയ പ്രവർത്തകർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുകയും തുടർന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം കൈമാറുകയും ചെയ്തു. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി ഉറപ്പ് നൽകിയതായി കെ.എൽ.സി.എ. ഭാരവാഹികൾ അറിയിച്ചു.നൽകിയ ഉറപ്പ് പാലിക്കാത്ത പക്ഷം ശക്തമായ ബഹുജന പ്രക്ഷോഭത്തിന് കെ.എൽ.സി.എ. നേതൃത്വം നൽകുമെന്ന് സംഘടന മുന്നറിയിപ്പ് നൽകി.
ഉപരോധ സമരത്തിന് ഡെൽസി ആന്റണി, സാബു വാര്യത്ത്, ആന്റണി സജി, വിനു എ.വി., അനിൽ കളരിക്കൽ, ഷൈനി സെന്നീസ്, ജാൻസി ജോണി, സെന്നീസ് കളരിക്കൽ, ജോണി തോമസ്, ഷെമിൻ കളരിക്കൽ, ഗ്ലാഡ്വിൻ, ബെറ്റി റോക്കി, ഐവി സേവ്യർ, ജെസി തോമസ്, ടെൻസൻ, ജെയിംസ് എന്നിവർ നേതൃത്വം നൽകി.ഇത് പുതിയ പ്രസിഡന്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആദ്യ സമരപരിപാടിയായിരുന്നു.

സമരം വിജയിപ്പിക്കാൻ സഹകരിച്ച എല്ലാ പ്രവർത്തകർക്കും, സംഘാടകരായ ഡിക്സൺ, ലൈജു, ജിബി, ജോഷി എന്നിവർക്കും, പിന്തുണയുമായി എത്തിയ കെ.എൽ.സി.എ. കുരിശിങ്കൽ യൂണിറ്റിലെ പ്രവർത്തകർക്കും സംഘടനാ നേതൃത്വം നന്ദി രേഖപ്പെടുത്തി.

