കൊച്ചി: നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് രാജ്യത്തെ യുവജനങ്ങൾ നയിക്കുന്ന പ്രക്ഷോഭം അടിച്ചമർത്താൻ ശ്രമിക്കുന്നത് ജനാധിപത്യ രാജ്യത്തിന്തീരാ കളങ്കമാണെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ അഭിപ്രായപ്പെട്ടു. 24 ലക്ഷം പേർ പരീക്ഷ എഴുതിയ നീറ്റ് യുജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതും സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസിലെ മൂല്യനിർണയം പാളിയതും കേന്ദ്രസർക്കാരിന്റെ വലിയ വീഴ്ച തന്നെയാണ്.
ജനാധിപത്യ രീതിയിൽ സമരം നടത്തിയ വിദ്യാർത്ഥികളെ അതിക്രൂരമായി മർദ്ദിച്ച പോലീസ് നടപടികൾ തികച്ചും മനുഷ്യത്വരഹിതമാണെന്നും കേന്ദ്ര സർക്കാർ സമരക്കാരുമായി ചർച്ച നടത്തി പ്രശ്നം അടിയന്തിരമായി പരിഹരിക്കണമെന്നും സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ഷെറി ജെ തോമസ്, ജനറൽ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി എന്നിവർ ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ രംഗത്തെ വീഴ്ചകൾ ചൂണ്ടിക്കാട്ടിരാജ്യ തലസ്ഥാനത്ത് പ്രതിപക്ഷ കക്ഷികളും വിദ്യാർഥിസമൂഹവും നടത്തുന്ന പ്രക്ഷോഭങ്ങൾക്ക് പിന്തുണ അറിയിച്ചുകൊണ്ട് കെഎൽസിഎയുടെ നേതൃത്വത്തിൽ നടത്തുന്ന ഐക്യദാർഢ്യ പരിപാടികൾ ചർച്ച ചെയ്യുന്നതിന് ശനിയാഴ്ച എറണാകുളത്ത് യോഗം ചേരും.സമരം ഒത്തുതീർപ്പായില്ലെങ്കിൽ ആഗസ്റ്റ് മാസം ജന്തർ മന്ദിറിൽ കെഎൽസിഎ യുടെ നേതൃത്വത്തിൽ യുവജന സമര പോരാളികൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഐക്യദാർഡ്യ സംഗമം നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.
കെഎൽസിഎ സംസ്ഥാന എക്സികുട്ടീവ് യോഗത്തിൽ ഉപദേഷ്ടാവ് മോൺ ജോസ് നവസ്, ട്രഷറർ രതീഷ് ആന്റണി, വൈസ്പ്രസിഡൻ്റു മാരായ എബി കുന്നേപറമ്പിൽ, അലക്സ് താളൂപാടത്ത്, നൈജു അറയ്ക്കൽ, പൈലി ആലുങ്കൽ, പാട്രിക്ക് മൈക്കിൾ , സി ജെ പോൾ സെക്രട്ടറിമാരായ ഉഷ ലാസർ, ക്രിസ്റ്റഫർ എസ് , കോൺക്ളിൻ ജിമ്മി, ജയൻ കുന്നേൽ, ജോൺ ബാബു, ഷീബ മാത്യു, ഫോറം കൺവീനർമാരായ ബേബി ജി ഭാഗ്യോദയം , ജോയ്സ് മെനയ്സിസ്, ഇ ഡി ഫ്രാൻസിസ്, അഡ്വ ജസ്റ്റിൻ കരിപ്പാട്ട് , ഫൗസ്റ്റിൻ ജോസഫ്, മിനിമോൾ ടൈറ്റസ്, പൂവം ബേബി , പ്രകാശ് പീറ്റർ, സാബു കാനയ്ക്കാപള്ളി , സിബി ജോയ്, അഡ്വ ഡി രാജു, രാജു തോമസ്, വിൻസെന്റ് വട്ടപറമ്പിൽ, വിൻസ് പെരിഞ്ചേരി എന്നിവർ പ്രസംഗിച്ചു.

